മൗലിനോങ്

ഇന്ത്യയിലെ വില്ലേജുകള്‍

നോർത്ത് ഈസ്റ്റ് ഇന്ത്യയിലെ മേഘാലയ സംസ്ഥാനത്തിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ ഒരു ഗ്രാമമാണ് മൗലിനോങ്.[1] ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായി അറിയപ്പെടുന്നു.[2]

മൗലിനോങ്
ഗ്രാമം
മൗലിനോങ്ങിലെ പരമ്പരാഗത വീട്
മൗലിനോങ്ങിലെ പരമ്പരാഗത വീട്
Country India
Stateമേഘാലയ
DistrictEast Khasi Hills
BlockPynursla
ജനസംഖ്യ
 (2019)
 • ആകെ900
സമയമേഖലUTC+5:30 (IST)

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഷില്ലോങിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് മൗലിനോങ് സ്ഥിതി ചെയ്യുന്നത്.[3] ഷില്ലോങ്ങിൽ നിന്ന് മൂന്നു മണിക്കൂറോളം വഴിയാത്ര ചെയ്ത് എത്തിച്ചേരുന്ന വനാന്തർഭാഗത്തെ സ്വച്ഛഗ്രാമമാണിത്. അതിനപ്പുറം ബംഗ്ളാദേശ് അതിർത്തിയാണ്. മൗലിനോങിൽ നിന്ന് 187 കിലോമീറ്റർ അകലെയാണ് കലെയ്ൻ "ബരാക് താഴ്വരയുടെ കവാടം".

ജനസംഖ്യാക്കണക്കുകൾ

തിരുത്തുക
 
മൗലിനോങിലെ ഒരു ക്രിസ്ന ത്യൻ പള്ളി

2019-ലെ കണക്കനുസരിച്ച് ഇവിടെ 900 പൗരൻമാരുണ്ടായിരുന്നു.[4] പരമ്പരാഗതമായി കമുക് (അടയ്ക്ക) കൃഷി മുഖ്യ ഉപജീവനമാർഗമായി സ്വീകരിച്ച ഗോത്രവർഗ ഗ്രാമീണരാണ് മൗലിനോങ്ങുകാർ. നൂറു-നൂറ്റമ്പത് കൊല്ലം മുൻപുണ്ടായ ഒരു കോളറാബാധയാൽ അവർക്കിടയിൽ ഒട്ടേറെപ്പേർ മരണമടഞ്ഞു. അതേത്തുടർന്ന് അവിടെയെത്തിയ ബ്രിട്ടീഷ് മിഷനറി സംഘം പരിഷ്‌കൃതിയിൽ നിന്ന് അത്ര അകലെ മാറി, വൈദ്യചികിത്സാസൗകര്യങ്ങൾ ലഭിക്കാൻ പ്രയാസമായ ചുറ്റുപാടുകളിൽ ജീവിക്കുന്ന ആ ജനതയെ പരിസരശുചിത്വത്തിന് രോഗപ്രതിരോധത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പഠിപ്പിക്കുകയുണ്ടായി. ജനസംഖ്യ കൂടുതലും ക്രിസ്ത്യാനികളാണ്, ഗ്രാമത്തിൽ മൂന്ന് പള്ളികളുണ്ട്.

മാട്രിലൈനൽ സമൂഹം

തിരുത്തുക

ഖാസി ജനതയുടെ പാരമ്പര്യത്തിലെന്നപോലെ, മാവ്‌ലിനോങിൽ സ്വത്തും സമ്പത്തും അമ്മയിൽ നിന്ന് പെൺമക്കളിൽ ഏറ്റവും ഇളയവന് കൈമാറുന്നു, അവർ അമ്മയുടെ കുടുംബപ്പേരും സൂക്ഷിക്കുന്നു.

ശുചീകരണം

തിരുത്തുക
 
മൗലിനോങിലെ ഒരു റോഡ്

മാലിന്യമുക്തമായ പ്രകൃതിയുടെ അനുഭവമാണ് മൗലിനോങ് നൽകുന്നത്. തെളിവെള്ളമൊഴുകുന്ന ധാരാളം അരുവികളും ജലസമൃദ്ധിയിൽ ആറാടി നിൽക്കുന്ന മരങ്ങളും കടുംനിറങ്ങളുള്ള പൂക്കളും എങ്ങും കാണാം. പഴയ കാല ഇംഗ്ലീഷ് കോട്ടേജുകളുടെ മാതൃകയിൽ, ഏറെയും മരം കൊണ്ട് നിർമ്മിക്കപ്പെട്ട കൊച്ചുകൊച്ചു വീടുകൾ. മിക്ക വീട്ടുമുറ്റങ്ങളിലും ചെറിയ ചെറിയ പൂന്തോട്ടങ്ങളുമുണ്ട്.[5] അതിരുകളെല്ലാം തിരിക്കുന്നത് മുളവേലികൾ. വളർത്തു കോഴികളുടെ വലിയ സംഘങ്ങളെ എവിടെയും കാണാം. വലിയൊരു മരത്തിന് മുകളിലേക്ക് മുളകൾ കൊണ്ട് കെട്ടിക്കെട്ടിപ്പൊക്കിയുണ്ടാക്കിയ കോണിയാണ് സന്ദർശകരെ ബംഗ്ളാദേശ് അതിർത്തി കാട്ടാൻ ആ ഗ്രാമത്തിലുള്ള സംവിധാനം. പുഴയോരം പറ്റി വളർന്ന മറ്റൊരു വൻ മരത്തിൻറെ വേര് മറുകരയോളം പടർത്തി അതൊരു നടപ്പാലമാക്കി ഉപയോഗിക്കുന്ന കൗതുകക്കാഴ്ചയും അവിടെയുണ്ട്. കരിയിലകൾ പോലും കാണാനില്ലാത്ത വിധം വഴികൾ സദാ വെടിപ്പാക്കി സൂക്ഷിക്കാനും ചപ്പുചവറുകൾ വഴിയരികുകളിൽ സൂക്ഷിച്ചിട്ടുള്ള വള്ളിക്കുട്ടകളിൽ സംഭരിച്ച്, സംസ്കരിച്ച് വളമാക്കി മാറ്റാനുമൊക്കെയുള്ള സംവിധാനങ്ങളും മൗലിനോങ്ങിന് സ്വന്തമായുണ്ട്. എല്ലാറ്റിനും പിന്നിൽ പ്രവർത്തിക്കുന്നത് തദ്ദേശീയരാണ്.[6]

ട്രാവൽ മാഗസിൻ ഡിസ്കവർ ഇന്ത്യ 2003-ൽ ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ളതും 2005-ൽ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ളതും ആയി പ്രഖ്യാപിച്ചു. [5] ഈ പ്രശസ്തി പ്രാദേശിക ടൂറിസത്തെ ഉയർത്തി; ടൂറിസം വർദ്ധിച്ചതിനാൽ വരുമാനം 60 ശതമാനം വർദ്ധിച്ചതായി ഗ്രാമത്തലവന്റെ അഭിപ്രായത്തിൽ 2017 ൽ എൻ‌പി‌ആർ റിപ്പോർട്ട് ചെയ്തു.

പരാമർശങ്ങൾ

തിരുത്തുക
  1. Choudhury, Samrat (2018-08-29). "A trip to Asia's 'cleanest village': Meghalaya's Mawlynnong". Mint (in ഇംഗ്ലീഷ്). Retrieved 2019-07-09.
  2. Choudhury, Samrat (2018-08-29). "A trip to Asia's 'cleanest village': Meghalaya's Mawlynnong". Mint (in ഇംഗ്ലീഷ്). Retrieved 2019-07-09.
  3. Magical Mawlynnong Archived 2016-03-04 at the Wayback Machine., Meghalaya Tourism.
  4. Nieves, Evelyn. "Girls Rule in an Indian Village" (). The New York Times. 3 June 2015. Retrieved on 5 June 2015.
  5. 5.0 5.1 Eco Destination Archived 2011-12-09 at the Wayback Machine., Department of Tourism, Government of Meghalaya
  6. "മൗലിനോങ്ങും മാടായിപ്പാറയും: അയ്‌മനം ജോൺ എഴുതുന്നു". 2018-02-20. Retrieved 2021-01-01.
"https://ml.wikipedia.org/w/index.php?title=മൗലിനോങ്&oldid=3789329" എന്ന താളിൽനിന്ന് ശേഖരിച്ചത്