ശില്ലോങ്

ശില്ലോങ്
26°09′N 91°46′E / 26.15°N 91.77°E / 26.15; 91.77
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം മേഘാലയ
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മെയർ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 132,876[1]
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
793 001 - 793 100
+0364
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

മേഘാലയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ ശില്ലോങ് (ഹിന്ദി: शिलांग, ബംഗാളി: শিলং) . മേഘാലയ സംസ്ഥാനരൂപവത്കരണത്തിനു മുൻപേ, 1972-വരെ ആസാമിന്റെ തലസ്ഥാനമായിരുന്നു. ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിൽ സ്ഥിതിചെയ്യുന്ന ശില്ലോങ് ആ ജില്ലയുടെ തലസ്ഥാനം കൂടിയാണ്‌. 1864-ൽ ബ്രിട്ടീഷുകാർ, ഖാസി, ജയന്തിയ ഹിൽസ് എന്നീ പ്രദേശങ്ങളുടെ സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതുവരെ ചെറിയ ഒരു ഗ്രാമം ആയിരുന്നു ശില്ലോങ്. പിന്നീട് കിഴക്കൻ ബംഗാളിന്റെയും അസമിന്റെയും വേനൽക്കാലതലസ്ഥാനമായി തുടർന്നു. ബ്രഹ്മപുത്ര നദീതടത്തിന്റെയും സുർമ നദീതടത്തിന്റെയും ഇടയിലുള്ള പ്രദേശമായതിനാലും, വേനൽക്കാലതാപനില താരതമ്യേന കുറഞ്ഞ പ്രദേശമായതിനാലും 1874-ൽ ആസ്സാം പ്രവിശ്യയുടെ തലസ്ഥാനമാക്കപ്പെട്ടു.

ഭൂമിശാസ്ത്രം

തിരുത്തുക

ഉത്തര അക്ഷാംശം 25°34′00″ പൂർവ്വ രേഖാംശം 91°52′60″സമുദ്രനിരപ്പിൽ നിന്നും 1525 മീറ്റർ ഉയരത്തിലായി [2] ശില്ലോങ് പീഠഭൂമിയിലായാണ്‌ ശില്ലോങ് സ്ഥിതിചെയ്യുന്നത്.

 
മേഘാലയ സംസ്ഥാനഭൂപടം

ഷില്ലോങ്ങിനെ റോഡുകൾ മുഖാന്തരമാണ്‌ മറ്റു സ്ഥലങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനും പ്രധാന വിമാനത്താവളവും 120 കിലോമീറ്റർ അകലെയുള്ള ഗോഹാട്ടിയിലാണ്‌. 30 കിലോമീറ്റർ അകലെ ഉം‌റോയ് എന്ന സ്ഥലത്ത് ഒരു ചെറിയ വിമാനത്താവളം സ്ഥിതിചെയ്യുന്നു.

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക

ഭാരതീയ വായുസേനയുടെ ഈസ്റ്റേൺ ഏയർ കമാന്റ് ഷില്ലോങ്ങിലാണ്‌ സ്ഥിതിചെയ്യുന്നത്. കൂടാതെ അസം റൈഫിൾസിന്റെ ആസ്ഥനവും ഗൂർഖ റെജിമെന്റിന്റെ പരിശീലനകേന്ദ്രവും ഇവിടെയാണ്‌.

വിദ്യാഭ്യാസം

തിരുത്തുക

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഐ. ഐ. എം. ശില്ലോങ്[3], നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ റ്റെക്നോളജി [4] എന്നിവ കൂടാതെ പല കോളേജുകളും ഷില്ലോങ്ങിൽൽ സ്ഥിതിചെയ്യുന്നുണ്ട്.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2004-06-16. Retrieved 2004-06-16.
  2. Falling Rain Genomics, Inc - Shillong
  3. http://www.iimshillong.in/iim-shillong/iim-campus.asp
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-08-22. Retrieved 2008-08-27.
"https://ml.wikipedia.org/w/index.php?title=ഷില്ലോങ്ങ്&oldid=3966666" എന്ന താളിൽനിന്ന് ശേഖരിച്ചത്