മൈക്കൽ ഫെൽപ്സ്

(മൈക്കൽ ഫ്രെഡ് ഫെൽപ്സ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു അമേരിക്കൻ നീന്തൽതാരമാണ് മൈക്കൽ ഫ്രെഡ് ഫെൽപ്സ് (ജ: ജൂൺ 30, 1985). നീന്തലിൽ പല വിഭാഗങ്ങളിലായി 6 ലോകറെക്കോർഡുകളുടെ ഉടമയാണ് ഫെൽപ്സ്. ഇദ്ദേഹം ഇതേവരെ ആകെ 28 ഒളിമ്പിക് മെഡലുകൾ (23 സ്വർണ്ണം, 2 വെങ്കലം, 3 വെള്ളി) നേടിയിട്ടുണ്ട്. 2004 ഏഥൻസ് ഒളിമ്പിക്സിൽ എട്ടും (6 സ്വർണ്ണം, 2 വെങ്കലം) 2008-ലെ ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സിൽ എട്ടും (എല്ലാം സ്വർണ്ണം, ഏഴ് ലോകറെക്കോർഡ്), 2012 ലണ്ടൻ ഒളിമ്പിക്സിൽ ആറും (4 സ്വർണ്ണം, 2 വെള്ളി) 2016 റിയോ ഒളിമ്പിക്സിൽ ആറും (5 സ്വർണ്ണം,1 വെള്ളി) മെഡലുകളാണ് അദ്ദേഹം നേടിയത്. ഒളിമ്പിക്സിൽ ഏറ്റവുമധികം സ്വർണമെഡൽ (23 സ്വർണ്ണം) നേടിയ താരം എന്ന റെക്കോർഡും ഒളിമ്പിക്സിൽ ഏറ്റവുമധികം മെഡൽ(28) നേടിയ താരം എന്ന റെക്കോർഡും ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടൂതൽ സ്വർണ്ണം നേടിയ താരം (ബെയ്‌ജിങ്ങിൽ 8 സ്വർണ്ണം) എന്ന റെക്കോർഡും ഫെൽപ്സിന്റെ പേരിലാണ്.[2]

മൈക്കൽ ഫെൽപ്സ്

മൈക്കൽ ഫെൽപ്സ് 2008 ഒളിമ്പിക്സ് മെഡലുമായി

Personal information
Full name: മൈക്കൽ ഫ്രെഡ് ഫെൽപ്സ്
Nickname(s): ബാൾട്ടിമോർ ബുള്ളറ്റ്[1]
Nationality:  അമേരിക്കൻ ഐക്യനാടുകൾ
Stroke(s): Butterfly, Individual Medley, Freestyle, Backstroke
Club: Club Wolverine,
University of Michigan
Date of birth: (1985-06-30) ജൂൺ 30, 1985  (39 വയസ്സ്)
Place of birth: ബാൾട്ടിമോർ, മെരിലാൻഡ്, അമേരിക്കൻ ഐക്യനാടുകൾ
Height: 6 അടി (1.8288 മീ)*
Weight: 195 pound (88 കി.ഗ്രാം)

ഒളിമ്പിക്സ് മത്സരങ്ങൾ

തിരുത്തുക

ഏഥൻസ് ഒളിമ്പിക്സ്

തിരുത്തുക

2004 ഏഥൻസ് ഒളിമ്പിക്സിൽ 8 മെഡലുകൾ നേടിയതോടെ ഒരു ഒളിമ്പിക്സിൽ ഏറ്റവുമധികം മെഡലുകൾ നേടുന്ന താരം എന്ന റെക്കോർഡിന് സോവിയറ്റ് ജിംനാസ്റ്റ് അലക്സാണ്ടർ ഡിറ്റ്യാറ്റിനൊപ്പം അർഹനായിരുന്നു

ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സ്

തിരുത്തുക

2008-ലെ ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സിൽ പങ്കെടുത്ത എട്ടിനങ്ങളിലും സ്വർണ്ണം നേടിയതോടെ ഒരു ഒളിമ്പിക്സിൽ ഏറ്റവും സ്വർണ്ണം നേടുന്ന കായികതാരമെന്ന ബഹുമതി മൈക്കൽ ഫെൽപ്സ് സ്വന്തമാക്കി[3]. 1972 മ്യൂണിച്ച് ഒളിമ്പിക്സിൽ അമേരിക്കയുടെ തന്നെ മാർക്ക്സ് സ്പ്ലിറ്റ്സ് സ്ഥാപിച്ച ഏഴ് സ്വർണ്ണമെന്ന റെക്കോർഡാണ് ഫെൽപ്സ് തിരുത്തിയെഴുതിയത്.

ലണ്ടൻ ഒളിമ്പിക്സ്

തിരുത്തുക

ലണ്ടൻ ഒളിമ്പിക്സിൽ ഫെൽപ്സിന് മോശം തുടക്കമായിരുന്നു. 400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ മൈക്കൽ ഫെൽപ്സ് സെക്കന്റിന്റെ 1/700 അംശം വ്യത്യാസത്തിൽ എട്ടാമതായാണ്(അവസാന സ്ഥാനം) യോഗ്യത നേടിയത്. കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലായി 16 മത്സരങ്ങളിൽ തോൽവി അറിയാത്ത മൈക്കൽ ഫെൽപ്സ് 400 മീറ്റർ വ്യക്തിഗത മെഡ്ലെ ഫൈനലിൽ തോറ്റു(നാലാമതായി ഫിനിഷ് ചെയ്തു).

200 മീറ്റർ ബട്ടർഫ്ലൈയിൽ സെക്കൻഡിന്റെ അഞ്ഞൂറിലൊന്ന് സമയത്തിന്റെ വ്യത്യാസത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ചാഡ് ലെ ക്ലോസ് ഫെൽപ്‌സിനെ മറികടന്നത്. ക്ലോസിന് സ്വർണ്ണം. മൈക്കൽ ഫെൽപ്സിന് വെള്ളി. ഇതോടെ 48 വർഷം നീണ്ടു നിന്ന ഏറ്റവും കൂടുതൽ ഒളിമ്പിക്സ് മെഡലുകളുടെ റെക്കോഡായ, സോവിയറ്റ് ജിംനാസ്റ്റ് ലാറിസ ലാറ്റിനയുടെ 18 മെഡലുകൾക്കൊപ്പം ഫെൽപ്‌സും എത്തി.

അരമണിക്കൂറിന് ശേഷം നടന്ന പുരുഷവിഭാഗം 4 X 200 മീറ്റർ റിലേയിൽ അമേരിക്കയ്ക്ക് സ്വർണ്ണം നേടിക്കൊടുത്ത് ഫെൽപ്സ് ചരിത്രം തിരുത്തി. വേദിയിലിരുന്ന് ലാറിസ ലാറ്റിന അഭിനന്ദനം അറിയിച്ചു. ഏറ്റവും കൂടുതൽ ഒളിമ്പിക്സ് മെഡലുകളുടെ റെക്കോഡ് ഇനി മൈക്കൽ ഫെൽപ്സിന് സ്വന്തം.

റിയോ ഒളിമ്പിക്സ്

തിരുത്തുക
ഒളിമ്പിക്സ് 2016 (റിയോ)
  200 m butterfly 1:53.36
  200 m medley 1:54.66
  4×100 m freestyle 3:09.92
  4×200 m freestyle 7:00.66
  4×100 m medley 3:27.95 (OR)
  100 m butterfly 51.14

2016 ലെ റിയോ ഒളിമ്പിക്സിൽ അമേരിക്കൻ പതാകയേന്തി ടീമിനെ നയിച്ചത് ഫെൽപ്സാണ്. 2016 ആഗസ്റ്റ് 7ന് നടന്ന 4x100 മീറ്റർ ഫ്രീ സ്റ്റൈൽ റിലേയിലിൽ സ്വർണ്ണം നേടിയാണ് ഫെൽപ്സ് ഈ ഒളിമ്പിക്സിലെ മെഡൽ വേട്ട ആരംഭിച്ചത്. ആഗസ്റ്റ് 9ന് നടന്ന 200 മീറ്റർ ബട്ടർഫ്ലൈ ഫൈനലിലും ഫെൽപ്സ് പങ്കെടുത്ത് സ്വർണ്ണം നേടി. ഒരേ ഇനത്തിൽ തുടർച്ചയായി അഞ്ച് തവണ ഒളിമ്പിക്സ് ഫൈനലിൽ പങ്കെടുക്കുന്ന ഒരേ ഒരു വ്യക്തിയാണ് ഫെൽപ്സ്. 2000 ത്തിൽ നടന്ന ഒളിമ്പിക്സ് ബട്ടർഫ്ലൈ ഫൈനലിൽ അഞ്ചാമനായി ഫിനിഷ് ചെയ്ത ഫെൽപ്സ് 2004ലും 2008ലും സ്വർണ്ണം നേടി. 2012 ൽ സെക്കൻഡിന്റെ അഞ്ഞൂറിലൊന്ന് സമയത്തിന്റെ വ്യത്യാസത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ചാഡ് ലെ ക്ലോസിനോട് തോറ്റ് രണ്ടാമനായത്. 2016 ൽ ഫെൽപ്സ് വീണ്ടും ഇതേ ഇനത്തിൽ സ്വർണ്ണം നേടി മേൽപ്പറഞ്ഞ ലോകറെക്കോർഡ് സ്ഥാപിച്ചു. റിയോ ഒളിമ്പിക്സിൽ ഇതേവരെ അഞ്ച് സ്വർണ്ണവും ഒരു വെങ്കലവും ഉൾപ്പെടെ ആറ് മെഡലുകൾ ഫെൽപ്സ് സ്വന്തമാക്കിക്കഴിഞ്ഞു. ഇത് ഫെൽപ്സിന്റെ അവസാന ഒളിമ്പിക്സ് ആകും എന്നാണ് കരുതപ്പെടുന്നത്.

പുരസ്കാരങ്ങൾ

തിരുത്തുക

2003, 2004, 2006, 2007 വർഷങ്ങളിൽ വേൾഡ് സ്വിമ്മർ ഓഫ് ദ ഇയർ പുരസ്കാരവും 2001, 2002, 2003, 2004, 2006, 2007 വർഷങ്ങളിൽ അമേരിക്കൻ സ്വിമ്മർ ഓഫ് ദ ഇയർ പുരസ്കാരവും നേടി.

ശാരീരിക പ്രത്യേകതകൾ

തിരുത്തുക

കാലുകളേക്കാൾ നീളമുള്ള ഉടൽ, ബലിഷ്ഠമായ തോൾ‍, നീണ്ട കൈകൾ, കൈകൾ വശത്തേക്ക് വിരിക്കുമ്പോഴുള്ള അകലം ആറടി ഏഴിഞ്ച്, നീളം കുറഞ്ഞ കാലുകൾ, സാമാന്യത്തിലധികം വലിപ്പമുള്ള പാദങ്ങൾ, പാദങ്ങളുടെ നീളം 14 ഇഞ്ച്.[4]

ഫെൽപ്സിൻറെ ഭക്ഷണക്രമം

തിരുത്തുക

ഭക്ഷണ കാര്യത്തിൽ ഭീമനായ ഫെൽപ്സ് നീന്തുക, തിന്നുക, ഉറങ്ങുക എന്ന പക്ഷക്കാരനാണ്. 12,000 കലോറി ശരീരത്തിന് ലഭിക്കുന്ന ഭക്ഷണമാണ് ഒരു ദിവസം ഫെൽപ്സ് കഴിക്കുന്നത്.

  • പ്രാതൽ: മൂന്ന് മുട്ട സാൻഡ്വിച്ച്, വെണ്ണ, തക്കാളി, ലെറ്റ്യുസി (കൊഴുപ്പു കുറഞ്ഞ ഭക്ഷണം), മൊരിച്ച ഉള്ളി, മെയോണൈസ് (മുട്ടയുടെ മഞ്ഞക്കുരു സസ്യ എണ്ണയിൽ ചേർത്ത് ഉണ്ടാക്കുന്നത്), ഒരു പാത്രം ധാന്യക്കുറുക്ക്, രണ്ടുകപ്പ് കാപ്പി, അഞ്ച് മുട്ടയുടെ ഓംലറ്റ്.
  • ഉച്ചഭക്ഷണം: അരക്കിലോ സമ്പുഷ്ട പാസ്ത, വെണ്ണ സാൻഡ്വിച്ച്, മെയൊണൈസ്, ഊർജ്ജം പകരുന്ന പാനീയങ്ങൾ.
  • രാത്രി: അരകിലോഗ്രാം സമ്പുഷ്ട പാസ്ത, വലിയ പിസ, ഊർജ്ജം പകരുന്ന പാനീയങ്ങൾ.[4]
  1. http://www.independent.co.uk/sport/olympics/aquatics/baltimore-bullet-has-history-in-his-sights-889968.html
  2. "സാഭിമാനം ഇന്ത്യ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-13. Retrieved 2012-08-13.
  3. "Historic eighth gold for Michael Phelps". Archived from the original on 2008-08-20. Retrieved 2008-08-17.
  4. 4.0 4.1 മാതൃഭൂമി (ദില്ലി എഡിഷൻ), ഓഗസ്റ്റ് 18, 2008
"https://ml.wikipedia.org/w/index.php?title=മൈക്കൽ_ഫെൽപ്സ്&oldid=3741446" എന്ന താളിൽനിന്ന് ശേഖരിച്ചത്