ജൂലൈ 27 മുതൽ ഓഗസ്റ്റ് 12 വരെ ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനിൽ വെച്ച് 2012-ലെ ഒളിമ്പിക്സ് നടന്നു. എലിസബത്ത് രാജ്ഞിയാണ് മുപ്പതാമത് ഒളിമ്പിക്‌സ് ഉദ്ഘാടനം ചെയ്തത്. ഇതോടെ ഏറ്റവും കൂടൂതൽ തവണ ഒളിമ്പിക്സിന് ആഥിതേയത്വം വഹിക്കുന്ന നഗരമായി ലണ്ടൻ മാറി. വെൻലോക്, മാൻഡെവിൽ എന്ന രണ്ട് കാർട്ടൂൺ രൂപങ്ങളാണ് ഈ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം. [3]. ബ്രസീലിലെ റയോ ഡി ജനീറോയിൽ 2016ലാണ് അടുത്ത ഒളിമ്പിക്സ് നടക്കുന്നത്.[4][5]

ഗെയിംസ് ഓഫ് ദി XXX ഒളിമ്പ്യാഡ്
Four abstract shapes placed in a quadrant formation spelling out "2012". The word "London" is written in the shape representing the "2", while the Olympic rings are placed in the shape representing the "0".
ആഥിതേയനഗരംലണ്ടൻ, യുണൈറ്റഡ് കിങ്ഡം
മൽസരങ്ങൾ300 in 26 sports
ഉദ്ഘാടനച്ചടങ്ങ്July 27
സമാപനച്ചടങ്ങ്August 12
ഉദ്ഘാടക(ൻ)
ദീപം തെളിയിച്ചത്
സ്റ്റേഡിയംOlympic Stadium
Summer
Beijing 2008 Rio 2016
Winter
Vancouver 2010 Sochi 2014

46 സ്വർണമുൾപ്പെടെ 104 മെഡലുമായി അമേരിക്ക ഒന്നാം സ്ഥാനം തിരിച്ച്പിടിച്ചു. ബെയ്ജിങ്ങിലെ ജേതാക്കളായ ചൈനയ്ക്ക് ഇവിടെ 38 സ്വർണമുൾപ്പെടെ 87 മെഡലുമായി രണ്ടാം സ്ഥാനമേ ലഭിച്ചുള്ളു. 29 സ്വർണവുമായി ആതിഥേയരായ ബ്രിട്ടൺ മൂന്നാം സ്ഥാനത്തെത്തി. 24 സ്വർണവുമായി റഷ്യ നാലാമതും. ദക്ഷിണകൊറിയ, ജർമനി, ഫ്രാൻസ്, ഇറ്റലി, ഹംഗറി, ഓസ്ടേലിയ എന്നിവരാണ് അഞ്ചുമുതൽ പത്തുവരെ സ്ഥാനങ്ങളിൽ. [6] [4] 2 വെള്ളിയും 4 വെങ്കലവുമുൾപ്പെടെ 6 മെഡലുകൾ നേടി ഇന്ത്യ 55-ാം സ്ഥാനത്തെത്തി.

മെഡൽ പട്ടിക

തിരുത്തുക
Key

   *   Host nation (Great Britain)

 സ്ഥാനം  NOC സ്വർണ്ണം വെള്ളി വെങ്കലം ആകെ
1   United States (USA) 46 29 29 104
2   China (CHN) 38 27 22 87
3   Great Britain (GBR)* 29 17 19 65
4   Russia (RUS) 24 25 33 82
5   South Korea (KOR) 13 8 7 28
6   Germany (GER) 11 19 14 44
7   France (FRA) 11 11 12 34
8   Italy (ITA) 8 9 11 28
9   Hungary (HUN) 8 4 5 17
10   Australia (AUS) 7 16 12 35
11   Japan (JPN) 7 14 17 38
12   Kazakhstan (KAZ) 7 1 5 13
13   Netherlands (NED) 6 6 8 20
14   Ukraine (UKR) 6 5 9 20
15   Cuba (CUB) 5 3 6 14
16   New Zealand (NZL) 5 3 5 13
17   Iran (IRI) 4 5 3 12
18   Jamaica (JAM) 4 4 4 12
19   Czech Republic (CZE) 4 3 3 10
20   North Korea (PRK) 4 0 2 6
21   Spain (ESP) 3 10 4 17
22   Brazil (BRA) 3 5 9 17
23   Belarus (BLR) 3 5 5 13
24   South Africa (RSA) 3 2 1 6
25   Ethiopia (ETH) 3 1 3 7
26   Croatia (CRO) 3 1 2 6
27   Romania (ROU) 2 5 2 9
28   Kenya (KEN) 2 4 5 11
29   Denmark (DEN) 2 4 3 9
30   Azerbaijan (AZE) 2 2 6 10
30   Poland (POL) 2 2 6 10
32   Turkey (TUR) 2 2 1 5
33   Switzerland (SUI) 2 2 0 4
34   Lithuania (LTU) 2 1 2 5
35   Norway (NOR) 2 1 1 4
36   Canada (CAN) 1 5 12 18
37   Sweden (SWE) 1 4 3 8
38   Colombia (COL) 1 3 4 8
39   Georgia (GEO) 1 3 3 7
39   Mexico (MEX) 1 3 3 7
41   Ireland (IRL) 1 1 3 5
42   Argentina (ARG) 1 1 2 4
42   Slovenia (SLO) 1 1 2 4
42   Serbia (SRB) 1 1 2 4
45   Tunisia (TUN) 1 1 1 3
46   Dominican Republic (DOM) 1 1 0 2
47   Trinidad and Tobago (TRI) 1 0 3 4
47   Uzbekistan (UZB) 1 0 3 4
49   Latvia (LAT) 1 0 1 2
50   Algeria (ALG) 1 0 0 1
50   Bahamas (BAH) 1 0 0 1
50   Grenada (GRN) 1 0 0 1
50   Uganda (UGA) 1 0 0 1
50   Venezuela (VEN) 1 0 0 1
55   India (IND) 0 2 4 6
56   Mongolia (MGL) 0 2 3 5
57   Thailand (THA) 0 2 1 3
58   Egypt (EGY) 0 2 0 2
59   Slovakia (SVK) 0 1 3 4
60   Armenia (ARM) 0 1 2 3
60   Belgium (BEL) 0 1 2 3
60   Finland (FIN) 0 1 2 3
63   Bulgaria (BUL) 0 1 1 2
63   Estonia (EST) 0 1 1 2
63   Indonesia (INA) 0 1 1 2
63   Malaysia (MAS) 0 1 1 2
63   Puerto Rico (PUR) 0 1 1 2
63   Chinese Taipei (TPE) 0 1 1 2
69   Botswana (BOT) 0 1 0 1
69   Cyprus (CYP) 0 1 0 1
69   Gabon (GAB) 0 1 0 1
69   Guatemala (GUA) 0 1 0 1
69   Montenegro (MNE) 0 1 0 1
69   Portugal (POR) 0 1 0 1
75   Greece (GRE) 0 0 2 2
75   Moldova (MDA) 0 0 2 2
75   Qatar (QAT) 0 0 2 2
75   Singapore (SIN) 0 0 2 2
79   Afghanistan (AFG) 0 0 1 1
79   Bahrain (BRN) 0 0 1 1
79   Hong Kong (HKG) 0 0 1 1
79   Saudi Arabia (KSA) 0 0 1 1
79   Kuwait (KUW) 0 0 1 1
79   Morocco (MAR) 0 0 1 1
79   Tajikistan (TJK) 0 0 1 1
Total (85 NOCs) 302 304 356 962

വ്യക്തിഗതം

തിരുത്തുക
മെഡൽ പട്ടിക
താരം രാജ്യം സ്വർണം വെള്ളി വെങ്കലം ആകെ
മൈക്കൽ ഫെൽപ്സ് അമേരിക്ക 4 2 0 6
മിസി ഫ്രാങ്ക്‌ളിൻ അമേരിക്ക 3 0 1 4
ഉസൈൻ ബോൾട്ട് ജമൈക്ക 3 0 0 3
റയാൻ ലോക്ടെയ്ക്ക് അമേരിക്ക 2 2 1 5
അലിസൺ സ്മിറ്റ് അമേരിക്ക 2 1 1 4
ആഗ്‌നൽ യാനിക്ക് ഫ്രാൻസ് 2 1 0 3

[7]

ഒളിമ്പിക് പാർക്കിന്റെ വിഹഗവീക്ഷണം

ഭാഗ്യചിഹ്നം

തിരുത്തുക
 
ഒളിമ്പിക്സ് ഭാഗ്യചിഹ്നം, മാൻഡെവിൽ (ഇടത്) വെൻലോക് (വലത്)

സ്റ്റീൽ തുള്ളികളുടെ ആകൃതിയിലുള്ള രണ്ട് കാർട്ടൂൺ രൂപങ്ങളാണ് ഈ ഒളിമ്പിക്സിന്റെ ഭാഗ്യചിഹ്നം. വെൻലോക്, മാൻഡെവിൽ എന്നാണ് ഇവയുടെ പേര്. ആധുനിക ഒളിമ്പിക്സിന്റെ മുന്നോടിയായി നടന്നു വന്ന കായികമേള നടന്നിരുന്നത് ഇംഗ്ലണ്ടിലെ വെൻലോക് പട്ടണത്തിലാണ്. അതുപോലെ മാൻഡെവിൽ എന്ന ആശുപത്രിയിലാണ് പാരാലിമ്പിക്സിന്റെ തുടക്കം. ഇവയുടെ ഓർമയ്ക്കായാണ് ഭാഗ്യചിഹ്നത്തിന് ഈ പേരുകൾ നൽകിയത്. 2012 ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 9 വരെ ലണ്ടനിൽ നടക്കുന്ന പാരാലിമ്പിക്സിലും ഇതേ ഭാഗ്യചിഹ്നം തന്നെ ഉപയോഗിക്കും.

മത്സരാർത്ഥികൾ

തിരുത്തുക

204 രാജ്യങ്ങളിൽ നിന്നായി 10490 ഓളം കായിക താരങ്ങളാണ് ഈ ഒളിമ്പിക്സിൽ മത്സരിച്ചത്.

മത്സരയിനങ്ങൾ

തിരുത്തുക

26 സ്പോർട്സുകളിലായി 39 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ആദ്യമായാണ് വനിതാ ബോക്സിങ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബേസ്ബോളും സോഫ്റ്റ്ബോളും ഇത്തവണ ഒഴിവാക്കി.

കലണ്ടർ
OC Opening ceremony Event competitions 1 Event finals CC Closing ceremony
July / August 25
Wed
26
Thu
27
Fri
28
Sat
29
Sun
30
Mon
31
Tue
1
Wed
2
Thu
3
Fri
4
Sat
5
Sun
6
Mon
7
Tue
8
Wed
9
Thu
10
Fri
11
Sat
12
Sun
Events
  Ceremonies OC CC
  Archery 1 1 1 1 4
  Athletics 2 5 7 5 4 4 5 6 8 1 47
  Badminton 1 2 2 5
  Basketball 1 1 2
  Boxing 3 5 5 13
  Canoeing 1 1 2 4 4 4 16
  Cycling 1 1 2 2 2 1 1 1 3 2 1 1 18
  Diving 1 1 1 1 1 1 1 1 8
  Equestrian 2 1 1 2 6
  Fencing 1 1 1 1 2 1 1 1 1 10
  Field hockey 1 1 2
  Football 1 1 2
  Gymnastics 1 1 1 1 1 1 3 3 4 1 1 18
  Handball 1 1 2
  Judo 2 2 2 2 2 2 2 14
  Modern pentathlon 1 1 2
  Rowing 3 3 4 4 14
  Sailing 2 2 2 1 1 1 1 10
  Shooting 2 2 1 1 1 1 2 2 1 2 15
  Swimming 4 4 4 4 4 4 4 4 1 1 34
  Synchronized swimming 1 1 2
  Table tennis 1 1 1 1 4
  Taekwondo 2 2 2 2 8
  Tennis 2 3 5
  Triathlon 1 1 2
  Volleyball 1 1 1 1 4
  Water polo 1 1 2
  Weightlifting 1 2 2 2 2 2 1 1 1 1 15
  Wrestling 2 3 2 2 2 2 3 2 18
Total events 12 14 12 15 20 18 22 25 23 18 21 17 22 16 32 15 302
Cumulative total 12 26 38 53 73 91 113 138 161 179 200 217 239 255 287 302
July / August 25
Wed
26
Thu
27
Fri
28
Sat
29
Sun
30
Mon
31
Tue
1
Wed
2
Thu
3
Fri
4
Sat
5
Sun
6
Mon
7
Tue
8
Wed
9
Thu
10
Fri
11
Sat
12
Sun
Events

പ്രധാന സംഭവങ്ങൾ

തിരുത്തുക
പ്രധാന സംഭവങ്ങൾ

ഒന്നാം ദിനം

തിരുത്തുക
  • ഇന്ത്യൻ സംഘത്തിന്റെ മാർച്ച് പാസ്റ്റിൽ യുവതിയുടെ നുഴഞ്ഞ്കയറ്റം.

രണ്ടാം ദിനം

തിരുത്തുക
  • ആദ്യ സ്വർണം ചൈനയുടെ യി സിലിങ്ങിന് (10 മീറ്റർ എയർ റൈഫിൾ വനിതാ വിഭാഗം).
  • 10 മീറ്റർ എയർ റൈഫിൾ പുരുഷവിഭാഗത്തിൽ ദക്ഷിണ കൊറിയയുടെ ജിൻ ജോങ്-ഓ യ്ക്ക് സ്വർണം.
  • പുരുഷവിഭാഗം സൈക്ലിങ് റോഡ് റേസിൽ കസാഖ്സ്ഥാന്റെ അലക്സാൻഡർ വിനോകുറോയ്ക്ക് സ്വർണം.
  • നീന്തലിൽ വനിതകളുടെ 100 മീറ്റർ ബട്ടർഫ്ലൈയിൽ അമേരിക്കയുടെ ഡാനാ വോൾമറിന് ഒളിമ്പിക് റെക്കോഡ് മറികടന്നു (56.25 സെക്കൻഡ്). 2000ലെ സിഡ്നി ഗെയിംസിൽ ഹോളണ്ടിന്റെ ഇംഗെ ഡി ബ്രൂജിന്റെ റെക്കോഡാണ് തകർത്തത്.
  • നീന്തലിൽ പുരുഷവിഭാഗം 400 മീറ്റർ ഫ്രീസ്റ്റൈലിൽ ചൈനയുടെ സൺ യാങിന് ഒളിമ്പിക് റെക്കോഡോടെ സ്വർണം. നീന്തലിൽ സ്വർണം നേടുന്ന ചൈനയുടെ ആദ്യ പുരുഷതാരം.
  • വനിതാവിഭാഗം 400 മീറ്റർ വ്യക്തിഗത മെഡൽ നീന്തലിൽ ചൈനയുടെ യെ ഷിവേന് ലോക റെക്കോഡോടെ സ്വർണം. 28.43 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. സ്റ്റെഫാനി റൈസിന്റെ റെക്കോഡാണ് തകർത്തത്.
  • വനിതാവിഭാഗം ഭാരോദ്വഹനം 48 കിലോയിൽ ചൈനയുടെ വാങ് മിങ്ജുവാന് സ്വർണം.
  • 400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ അമേരിക്കയുടെ നീന്തൽ താരം മൈക്കൽ ഫെൽപ്സ് സെക്കന്റിന്റെ 1/700 അശം വ്യത്യാസത്തിൽ എട്ടാമതായ്(അവസാന സ്ഥാനം) യോഗ്യത നേടി.
  • ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് അൽബേനിയൻ ഭാരോദ്വഹന താരം ഹൈസൻ പുലാകുവിനെ ഒളിമ്പിക്സിൽ നിന്ന് പുറത്താക്കി. ലണ്ടൻ ഗെയിംസ് ആരംഭിച്ച ശേഷം പുറത്താക്കപ്പെടുന്ന ആദ്യ താരമാണ് ഹൈസൻ.

മൂന്നാം ദിനം

തിരുത്തുക
  • കഴിഞ്ഞ രണ്ട് ഒളിമ്പിക്സിലായി 16 മത്സരങ്ങളിൽ തോൽവി അറിയാത്ത നീന്തൽ താരം മൈക്കൽ ഫെൽപ്സിന് തോൽവി (നാലാമതായി ഫിനിഷ് ചെയ്തു).
  • ഇന്ത്യക്ക് ആദ്യ മെഡൽ, 10 മീറ്റർ എയർ റൈഫിളിൽ ഗഗൻ നാരംഗിന് വെങ്കലം.
  • ലോക റെക്കോഡ്കാരിയായ ബ്രിട്ടന്റെ മാരത്തൺ ഓട്ടക്കാരി പൗളാ റാഡ്ക്ലിഫ് കാൽപാദത്തിന് പരിക്കേറ്റതിനെ തുടർന്ന് ഒളിമ്പിക്സിൽ നിന്ന് പിന്മാറി. ഇതുവരെ ഒളിമ്പിക്സ് മെഡൽ നേടാൻ കഴിഞ്ഞിട്ടില്ല.
  • പുരുഷവിഭാഗം 10മീറ്റർ എയർ പിസ്റ്റളിൽ ചൈനയുടെ ഗുവോ വെൻജു വിന് സ്വർണം.
  • വനിതാവിഭാഗം 3 മീറ്റർ സ്പ്രിങ് ബോർഡ് ഡൈവിങ്ങിൽ ചൈനയുടെ വു മിൻക്സിയ - ഹി സി സഖ്യത്തിന് സ്വർണം.
  • നീന്തലിൽ പുരുഷവിഭാഗം 4 X 100 മീറ്റർ ഫ്രീസ്റ്റൈൽ റിലേയിൽ ഫ്രാൻസിന് സ്വർണം.
  • പുരുഷവിഭാഗം 56 kg ഭാരോദ്വഹനത്തിൽ ഉത്തരകൊറിയയുടെ ഓം യുൻ ചോളിന് സ്വർണം.
  • വനിതാവിഭാഗം ഷൂട്ടിംങ് സ്കീറ്റിൽ അമേരിക്കയുടെ കിം റോഡിന് സ്വർണം. തുടർച്ചയായി അഞ്ച് ഒളിമ്പിക്സ്കളിൽ മെഡൽ നേടുന്ന ആദ്യ അമേരിക്കൻ താരം(3 സ്വർണം).

നാലാം ദിനം

തിരുത്തുക
  • നീന്തലിൽ പുരുഷവിഭാഗം 100 മീറ്റർ ബാക്ക്സ്ട്രോക്കിൽ അമേരിക്കയുടെ മാറ്റ്ഗവേഴ്സിന് സ്വർണം.
  • നീന്തലിൽ വനിതാവിഭാഗം 100 മീറ്റർ ബാക്ക്സ്ട്രോക്കിൽ അമേരിക്കയുടെ മിസ്സി ഫ്രാങ്കിളിന് സ്വർണം.
  • പുരുഷവിഭാഗം ജിംനാസ്റ്റിക്സിൽ (ആർട്ടിസ്റ്റിക്) ചൈനയ്ക്ക് സ്വർണം.
  • വനിതാവിഭാഗം 58 kg ഭാരോദ്വഹനത്തിൽ ചൈനയുടെ ലീ സുയിങ്ങിന് സ്വർണം.
  • നീന്തലിൽ പുരുഷവിഭാഗം 200 മീറ്റർ ഫ്രീസ്റ്റൈലിൽ ഫ്രാൻസിന്റെ യാനിക് ആഗ്നലിന് സ്വർണം.
  • നീന്തലിൽ വനിതാവിഭാഗം 100 മീറ്റർ ഫ്രീസ്റ്റൈലിൽ ലിത്വാനിയയുടെ റൂത്ത മെയ്ലൂട്ടിറ്റിന് സ്വർണം. സെമിയിൽ 1 മിനിറ്റ് 5.21 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. ഇത് യൂറോപ്യൻ റെക്കോഡാണ്.
  • പുരുഷവിഭാഗം 10മീറ്റർ സിംക്രണൈസ്ഡ് പ്ലാറ്റ്ഫോമിൽ ചൈനയ്ക്ക് സ്വർണം.

അഞ്ചാം ദിനം

തിരുത്തുക
  • പുരുഷവിഭാഗം നീന്തലിൽ 200 മീറ്റർ ബട്ടർഫ്ലൈയിൽ ദക്ഷിണാഫ്രിക്കയുടെ ചാഡ് ലെ ക്ലോസിന് സ്വർണം. മൈക്കൽ ഫെൽപ്സിന് വെള്ളി.
  • പുരുഷവിഭാഗം നീന്തലിൽ 4 X 200 മീറ്റർ റിലേയിൽ അമേരിക്കയ്ക്ക് സ്വർണം. മൈക്കൽ ഫെൽപ്സിന് 15 ാം ഒളിമ്പിക്സ് സ്വർണവും 19 ഒളിമ്പിക്സ് മെഡലുകളും.(2 വെള്ളി, 2 വെങ്കലം) ഏറ്റവും കൂടൂതൽ ഒളിമ്പിക്സ് മെഡലുകളുടെ റെക്കോഡ് ഇനി മൈക്കൽ ഫെൽപ്സിന്. സോവിയറ്റ് ജിംനാസ്റ്റ് ലാറിസ ലാറ്റിനയുടെ(18 മെഡലുകൾ) 48 വർഷം നീണ്ടു നിന്ന റെക്കോഡാണ് തകർത്തത്.
  • നീന്തലിൽ വനിതാവിഭാഗം 200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ ചൈനയുടെ യെ ഷിവേന് ഒളിമ്പിക് റെക്കോഡോടെ സ്വർണം.
  • ട്വിറ്ററിലൂടെ വംശീയ വിദ്വേഷമുള്ള സന്ദേശം നൽകിയ സ്വിസ് ഫുട്ബോൾ താരം മൈക്കേൽ മോർഗനല്ലയെ ഒളിമ്പിക്സിൽ നിന്നും പുറത്താക്കി. ദക്ഷിണ കൊറിയയോട് സ്വിറ്റ്സർലാൻഡ് തോറ്റ ശേഷമായിരുന്നു വിവാദ പരാമർശം.

ആറാം ദിനം

തിരുത്തുക
  • ഒത്തുകളി: 8 വനിതാ ബാഡ്മിന്റൻ താരങ്ങളെ ഒളിമ്പിക്സിൽ നിന്ന് അയോഗ്യരാക്കി. ദക്ഷിണ കൊറിയ(4), ചൈന(2), ഇന്തോനേഷ്യ(2) എന്നീ രാജ്യങ്ങളിലെ കളിക്കാരെയാണ് അയോഗ്യരാക്കിയത്.
  • ഉത്തേജക മരുന്ന് ഉപയോഗിച്ചതിനെ തുടർന്ന് ഉസ്ബക്കിസ്ഥാൻ ജിംനാസ്റ്റിക്ക് താരം ലൂയിസ ഗലിയുലിനയെ ഒളിമ്പിക്സിൽ നിന്ന് പുറത്താക്കി.
  • വനിതാവിഭാഗം റോവിങ് പെയർ വിഭാഗത്തിൽ ബ്രിട്ടന് സ്വർണം. ലണ്ടൻ ഗെയിംസിൽ ബ്രിട്ടന്റെ ആദ്യ സ്വർണമാണിത്. റോവിങിൽ ബ്രിട്ടീഷ് വനിതാ ടീം ഒളിമ്പിക്സിൽ നേടുന്ന ആദ്യ സ്വർണം.

ഏഴാം ദിനം

തിരുത്തുക
  • സൈന നേവാൾ ബാഡ്മിന്റൻ സെമിയിൽ. ഒളിമ്പിക്സ് ബാഡ്മിന്റൻ സെമിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം.

എട്ടാം ദിനം

തിരുത്തുക
  • അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് തുടക്കമായി.
  • 50 മീറ്റർ റൈഫിൾ പ്രോണിൽ പുതിയ ലോക റെക്കോഡിട്ട ബലറുസിന്റെ സെർജി മാർട്ടിനോവിന് സ്വർണം.
  • ഇന്ത്യക്ക് രണ്ടാമത്തെ മെഡൽ. പുരുഷന്മാരുടെ 25മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിൽ ഇരുപത്തിയാറുകാരനായ വിജയകുമാറാണ് വെള്ളി മെഡൽ നേടിയത്. പുതിയ ലോക റെക്കോഡിട്ട ക്യൂബയുടെ ലെയുറിസ് പുപോയ്ക്കാണ് സ്വർണം. ചൈനയുടെ ഫെറ്റ് ഡിങ് വെങ്കലം നേടി.
  • 200 മീറ്റർ വ്യക്തിഗത മെഡ്‌ലെയിൽ ഫെൽപ്‌സിന് സ്വർണം, 20-ാം മെഡൽ.
  • ബോക്‌സിങിൽ 75 കിലോ മിഡിൽവെയ്റ്റ് വിഭാഗത്തിൽ ഇന്ത്യയുടെ വിജേന്ദർ കുമാർ ക്വാർട്ടർഫൈനലിലെത്തി. അമേരിക്കയുടെ ടെറൽ ഗൗഷയെയാണ് വിജേന്ദർ പ്രീക്വാർട്ടറിൽ തോല്പിച്ചത്. സ്‌കോർ: 16-15.
  • 100 മീറ്റർ ബട്ടർഫ്ലൈയിൽ ഫെൽപ്‌സിന് സ്വർണം, 100 മീറ്റർ ബട്ടർഫ്ലൈയിൽ ഇത് തുടർച്ചയായ മൂന്നാം തവണയാണ് ഫെൽപ്‌സ് സ്വർണമണിയുന്നത്.

ഒൻപതാം ദിനം

തിരുത്തുക
  • ബ്‌ളേഡ് റണ്ണർ ഓസ്‌കാർ പിസ്‌റ്റോറിയസ് 400 മീറ്ററിൽ സെമിഫൈനലിൽ പ്രവേശിച്ചു.
  • ഇന്ത്യക്ക് മൂന്നാം മെഡൽ. വനിതാവിഭാഗം പതിനായിരം മീറ്ററിൽ എത്യോപ്യയുടെ ഡിബാബയ്ക്ക് സ്വർണം. പതിനായിരം മീറ്ററിൽ രണ്ട് ഒളിമ്പിക് മെഡലുകൾ നേടുന്ന രണ്ടാമത്തെ വനിതാ അത്‌ലറ്റാണ് ഡിബാബ. ഡിബാബയുടെ തന്നെ ബന്ധു ഡെറാർട്ടു ടുലുവാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത്'.
  • ഷറപ്പോവയെ തകർത്ത സെറീനയ്ക്ക് ഗോൾഡൻ സ്ലാം. 6-0, 6-1 എന്ന സ്‌കോറിലാണ് സെറീന ഷറപ്പോവയെ തോൽപ്പിച്ചത്. കരിയർ ഗോൾഡൻ സ്ലാം തികയ്ക്കുന്ന രണ്ടാമത്തെ വനിതാതാരമാണ് സെറീന. നാല് ഗ്രാൻഡ്സ്ലാമുകളും ഒളിമ്പിക്സ് സ്വർണവും നേടുമ്പോഴാണ് ഗോൾഡൻ സ്ലാം നേടുന്നത്. ജർമനിയുടെ സ്‌റ്റെഫി ഗ്രാഫാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത്. 1988ലാണ് നാല് ഗ്രാൻഡ് സ്ലാമും നേടിയശേഷം സ്‌റ്റെഫി ഒളിമ്പിക് സ്വർണം നേടിയത്.[8]
  • പുരുഷന്മാരുടെ 20 കിലോമീറ്റർ നടത്തത്തിൽ സ്വർണവും വെങ്കലവും ചൈന കരസ്ഥമാക്കി. 1:18.46 സെക്കൻഡിൽ നടന്നെത്തിയ ഡെങ് ചെന്നിനാണ് ഒളിമ്പിക് റെക്കോഡോടെ സ്വർണം. പോളണ്ടിന്റെ റോബർട്ട് കോർസനോവ്‌സ്‌കിയുടെ റെക്കോഡാണ് ചെൻ പഴങ്കഥയാക്കിയത്.[9]
  • വനിതകളുടെ 100 മീറ്ററിൽ ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസറിന് സ്വർണം. 10.75 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ബെയ്ജിങ്ങിലെ സ്വർണം നിലനിർത്തിയത്. അമേരിക്കയുടെ കാർമെലിത്ത ജെറ്റർ 10.78 സെക്കൻഡിൽ വെള്ളിയും ജമൈക്കയുടെ തന്നെ വെറോണിക്ക കാംബൽ ബ്രൗൺ 10.81 സെക്കൻഡിൽ വെങ്കലവും നേടി.[10]
  • പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ പോളണ്ടുകാരൻ തോമാസ് മയേവ്‌സ്‌കിക്ക് സ്വർണം. ഷോട്ട്പുട്ടിൽ ഒളിമ്പിക് സ്വർണം നിലനിർത്തിയ മയേവ്‌സ്‌കി, 56 വർഷം മുമ്പ് അമേരിക്കക്കാരൻ പാരി ഒബ്രയൻ കൈവരിച്ച നേട്ടത്തിനൊപ്പമാണ് എത്തിയത്. [11]
  • വനിതകളുടെ ഡിസ്‌കസ് ത്രോയിൽ 69.11 മീറ്റർ എറിഞ്ഞ സാന്ദ്ര പെർകോവിച്ചിന് സ്വർണം.[12]
  • വനിതാ ഫുട്‌ബോൾ: അമേരിക്ക, ജപ്പാൻ, ഫ്രാൻസ്, കാനഡ സെമിയിൽ [13]

പത്താം ദിനം

തിരുത്തുക
  • ടെന്നിസ്: ഫെഡററെ തോൽപ്പിച്ച് ബ്രിട്ടീഷുകാരനായ ആൻഡി മറെയ്ക്ക് സ്വർണം. നേരിട്ടുള്ള സെറ്റുകൾക്കാണ് മറെയുടെ ജയം, 6-2, 6-1, 6-4[14]
  • വനിതാവിഭാഗം ടെന്നീസ് ഡബിൾസിൽ വീനസ്-സെറീന സഖ്യത്തിന് കിരീടം. ഫൈനലിൽ ചെക് റിപ്പബ്ലിക്കിന്റെ ആൻഡ്രിയ ഹ്ലായക്കോവ-ലൂസി ഹ്രാദെക്ക സഖ്യത്തെ നേരിട്ടുള്ള സെറ്റുകളിൽ തോൽപ്പിച്ചായിരുന്നു അമേരിക്കൻ സഹോദരിമാരുടെ കിരീടധാരണം (6-4, 6-4). തുടർച്ചയായി മൂന്നാം തവണയാണ് ഇവർ ഈ കിരീടം നേടുന്നത്. ഇതോടെ ഒളിമ്പിക്‌സിൽ നാലുവീതം സ്വർണം നേടുന്ന ടെന്നീസ് താരങ്ങളെന്ന ബഹുമതിയും അവർ സ്വന്തമാക്കി.[15]
  • ഉസൈൻ ബോൾട്ടിന് സ്വർണം. 100 മീറ്റർ സ്പ്രന്റിൽ 9.63 സെക്കൻഡിൽ ഒളിമ്പിക് റെക്കോഡ് കൂടിയാണ് ബോൾട്ട് ഫിനിഷ് ചെയ്തത്. നാലു വർഷം മുൻപ് ബെയ്ജിങ്ങിലെ തന്റെ തന്നെ 9.69 സെക്കൻഡാണ് ബോൾട്ട് ഇക്കുറി തിരുത്തിയെഴുതിയത്. ഈ സീസണിൽ ബോൾട്ട് ഓടിയ ഏറ്റവും മികച്ച സമയം 9.76 സെക്കൻഡായിരുന്നു. യൊഹാൻ ബ്ലേക്കിന് വെള്ളിയും അമേരിക്കയുടെ ജസ്റ്റിൻ ഗാറ്റിലിന് വെങ്കലവും ലഭിച്ചു.[16]
  • ഏഴ് കാമറൂൺ താരങ്ങളെ ഒളിമ്പിക് ഗ്രാമത്തിൽ നിന്ന് കാണാതായി. വനിതാ ഫുട്‌ബോൾ ടീമിലെ റിസർവ് ഗോൾകീപ്പർ ഡ്രുസില്ലെ എൻഗാക്കോ, നീന്തൽതാരം പോൾ എകാനെ എഡിൻഗ്യു, ബോക്‌സർമാരായ തോമസ് എസ്സൊംബ, ക്രിസ്റ്റിയൻ ഡൊഫാക് അഡ്ജൗഫാക്, അബഡൺ മെവോലി, ബ്ലായിസ് യെപ്മൗ മെൻഡൗ എന്നിവരെയാണ് ഞായറാഴ്ച മുതൽ കാണാതായത്.[17]
  • വനിതകളുടെ 3000മീ. സ്റ്റീപ്പിൾചേസിൽ റഷ്യയുടെ ലോക ചാമ്പ്യൻ യൂലിയ സറിപോവയ്ക്ക് സ്വർണം. 9 മിനിറ്റ് 6.72 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.[18]

പതിനൊന്നാം ദിനം

തിരുത്തുക
  • കനത്തമഴയ്ക്കിടെ നടന്ന വനിതകളുടെ മാരത്തണിൽ എത്യോപ്യയുടെ ടിക്കി ഗലാന ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടി. രണ്ടു മണിക്കൂർ 23 മിനിറ്റ് ഏഴ് സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വിജയിച്ചത്.[19]
  • വനിതകളുടെ 400 മീറ്ററിൽ അമേരിക്കയുടെ സാനിയ റിച്ചാഡ്‌സിന് സ്വർണം. ബെയ്ജിങ്ങിൽ ജേതാവ് ബ്രിട്ടന്റെ കിസ്റ്റിനെ ഒഹുരുവോഗുവിനെയും പിന്തള്ളിയാണ് സാനിയ സ്വർണമണിഞ്ഞത്.[20]
  • മരിജുവാന ഉപയോഗിച്ചതായി കണ്ടെത്തിയ അമേരിക്കൻ ജൂഡോ താരത്തെ ഒളിമ്പിക്‌സിൽ നിന്ന് പുറത്താക്കി. നിക്കോളസ് ഡെൽപൊപോളോയാണ് ജൂലായ് 30ന് നടന്ന പരിശോധനയിൽ പിടിക്കപ്പെട്ടത്.[21]
  • പുരുഷന്മാരുടെ 400 മീറ്ററിൽ ഗ്രനഡയുടെ കിരാനി ജെയിംസിന് സ്വർണം. 43.94 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.[22]
  • പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ ഡൊമനിക്കൻ റിപ്പബ്ലിക്കിന്റെ സാഞ്ചസിന് സ്വർണം. ആതൻസ് ഒളിമ്പിക്‌സിലെ സ്വർണമെഡൽ ജേതാവാണ് സാഞ്ചസ്. ആതൻസിൽ ഓടിയ 47.63 സെക്കൻഡിൽ തന്നെയാണ് സാഞ്ചസ് ഇക്കുറിയും ഓടിയത്.[23]
  • എണ്ണൂറു മീറ്റർ ഓട്ടത്തിൽ ഉഴപ്പിയ അൾജീരിയയുടെ തൗഫിക് മക്‌ലൗഫിയെ അന്താരാഷ്ട്ര അത്‌ലറ്റിക് അസോസിയേഷൻ ഒളിമ്പിക്‌സിൽ നിന്ന് പുറത്താക്കി. 1500മീറ്ററിൽ ഫൈനലിലെത്തിയശേഷമാണ് വിലക്ക്. ഞായറാഴ്ചയ്ക്കകം പേരു പിൻവലിക്കുന്നതിൽ ടീം വീഴ്ച വരുത്തിയതിനെ തുടർന്നാണ് തൗഫീക്കിന് 800 മീറ്ററിൽ ഓടേണ്ടിവന്നത്. ഇടയ്ക്ക് ഓട്ടം നിർത്തിയ തൗഫിക്കിനെ, ഓടാൻ ആത്മാർഥമായി പരിശ്രമിച്ചില്ലെന്ന കാരണത്താൽ റഫറി എല്ലാ മത്സരങ്ങളിൽ നിന്നും ഒഴിവാക്കുകയായിരുന്നു. ഒരു പ്രാദേശിക ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ തൗഫീക്കിന് 1500 മീറ്ററിൽ ഓടാൻ കഴിയു.[24]

പന്ത്രണ്ടാം ദിനം

തിരുത്തുക
  • 1500 മീറ്ററിൽ അൽജീരിയയുടെ തൗഫീക് മക്ലൗഫിക്ക് സ്വർണം. 3 മിനിറ്റ് 34.98 സെക്കൻഡിലായിരുന്നു ഫിനിഷ് ചെയ്തത്. ഒരുദിവസം മുമ്പ് അൾജീരിയൻ അത്ലീറ്റ് തൗഫീക് മക്ലൗഫിയെ ഒളിമ്പിക്സിൽനിന്ന് അധികൃതർ പുറത്താക്കി, മത്സരിക്കുന്നതിൽ വിലക്കിയിരുന്നു. ഒടുവിൽ ഒളിമ്പിക്സ് സമിതിക്കു മുന്നിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റു് ഹാജരാക്കിയതോടെ 1500ൽ മത്സരിക്കാൻ അനുമതി ലഭിച്ചു.[25]
  • റഷ്യൻ പോൾവാൾട്ട് ഇതിഹാസം ഇസിൻബയേവയ്ക്ക് വെങ്കലം മാത്രം. ആതൻസിലെയും ബെയ്ജിങ്ങിലെയും സ്വർണ മെഡൽ ജേതാവാണ്. 4.75 മീറ്റർ ചാടിയ അമേരിക്കയുടെ ജെന്നിഫർ സുറിനാണ് സ്വർണം.[26]
  • ഉസൈൻ ബോൾട്ടും യൊഹാൻ ബ്ലേക്കും 200 മീറ്ററിന്റെ സെമിഫൈനലിൽ പ്രവേശിച്ചു.[27]
  • വനിതാ ഫുട്‌ബോൾ : അമേരിക്കയും ജപ്പാനും ഫൈനലിൽ. സെമിയിൽ ബെയ്ജിങ്ങിലെ സ്വർണമെഡൽ ജേതാക്കളായ അമേരിക്ക കാനഡയെയും (4-3) ഫ്രാൻസ് ജപ്പാനെയും (2-1) ആണ് തോൽപിച്ചത്.[28]
  • 110 മീറ്റർ ഹർഡിൽസിൽ ലിയു സിയാങ് പുറത്തായി. മത്സരത്തിനിടയിൽ കാല് ഹർഡിൽസിൽ തട്ടി ലിയു വീഴുകയായിതുന്നു. ബെയ്ജിങ്ങിൽ ഫൗൾസ്റ്റാർട്ടിനെ തുടർന്ന് പുറത്തായിരുന്നു. ട്രാക്കിലെ ചൈനയുടെ ആദ്യ സ്വർണ മെഡൽ ജേതാവാണ് ലിയു.[29]
  • പുരുഷ ഫുട്‌ബോൾ : ബ്രസീലും മെക്‌സിക്കോയും ഫൈനലിൽ. ബ്രസീൽ, ദക്ഷിണ കൊറിയയെയും(3-0) മെക്സിക്കോ, ജപ്പാനേയുമാണ്(3-1) പരാജയപ്പെടുത്തിയത്.[30]
  • പുരുഷന്മാരുടെ ഹൈജമ്പിൽ റഷ്യയുടെ ഇവാൻ ഉഖോവ് ആദ്യ ഒളിമ്പിക് സ്വർണം കരസ്ഥമാക്കി. 2.38 മീറ്ററാണ് ചാടിയ ഉയരം.[31]
  • ട്രയാത്തലൺ; ബ്രിട്ടന്റെ അലിസ്റ്ററിന് സ്വർണം. ബ്രിട്ടന്റെ ട്രയാത്തലണിലെ ആദ്യ സ്വർണമാണിത്. 1:46:25 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. നീന്തലിൽ ആറാമനും സൈക്കിളിലും ഓട്ടത്തിലും ഒന്നാമതുമായാണ് അലിസ്റ്റർ ഫിനിഷ് ചെയ്തത്.[32]
  • ഡിസ്‌ക്കസ് ത്രോയിൽ ജർമനിയുടെ റോബർട്ട് ഹാർട്ടിങ്ങിന് സ്വർണം. 68.27 മീറ്ററാണ് എറിഞ്ഞ ദൂരം[33]
  • ഭാരോദ്വഹനം; പുരുഷവിഭാഗം 105 കിലോയ്ക്ക് മുകളിലുള്ളവരുടെ ഭാരോദ്വഹനത്തിൽ ഇറാന്റെ ബെഹ്ദാദ് സലീമിന് സ്വർണം.[34]

പതിമൂന്നാം ദിനം

തിരുത്തുക
  • വനിതകളുടെ 100 മീറ്റർ ഹർഡിൽസിൽ ഓസ്‌ട്രേലിയൻ സ്പ്രിന്റർ സാലി പിയേഴ്‌സണിന് ഒളിമ്പിക് റെക്കോഡോടെ സ്വർണം. 12.35 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.[35]
  • വനിതകളുടെ 200 മീറ്ററിൽ അമേരിക്കയുടെ അല്ലിസൺ ഫെലിക്‌സിന് സ്വർണം. 100 മീറ്ററിൽ സ്വർണം നേടിയ ജമൈക്കയുടെ ഷെല്ലി ആൻ ഫ്രേസർക്ക് വെള്ളി ലഭിച്ചു.[36]
  • വനിതകളുടെ ലോങ് ജമ്പിൽ ബ്രിട്ട്ണി റീസെയ്ക്ക് സ്വർണം. 7.12 മീറ്റർ ചാടിയാണ് ബ്രിട്ട്ണി സ്വർണം സ്വന്തമാക്കിയത്. ഇതോടെ ലോക ഇൻഡോർ, ഔട്ട്ഡോർ കിരീടങ്ങൾക്കൊപ്പം ബ്രിട്ട്ണിയുടെ ശേഖരത്തിൽ ഒളിമ്പിക് സ്വർണവുമായി.[37]
  • വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ റഷ്യയുടെ നതാല്യ ആന്റ്യുഖിന് സ്വർണം. 52.70 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.[38]
  • വനിതാ ഗുസ്തിയിൽ, ഫ്രീസ്റ്റൈലിലെ 48, 63 കിലോഗ്രാം വിഭാഗങ്ങളിൽ ജപ്പാന്റെ ഹിതോമി ഒബാറയ്ക്കും ലോകചാമ്പ്യൻ കരോയി ഇച്ചോയ്ക്കും സ്വർണം.[39]

പതിനാലാം ദിനം

തിരുത്തുക
  • വനിതകളുടെ 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റിൽ നിക്കോള ആഡംസിന് സ്വർണം. ഒളിമ്പിക് ചരിത്രത്തിലെ ആദ്യത്തെ വനിതാ ബോക്‌സിങ് ചാമ്പ്യനാണ് നിക്കോള. സെമിഫൈനലിൽ ഇന്ത്യയുടെ മേരി കോമിനെ നിക്കോള തോൽപിച്ചിരുന്നു. ഫൈനലിൽ ലോക ഒന്നാം റാങ്കകാരിയും നിലവിലെ ലോകചാമ്പ്യനുമായ ചൈനയുടെ കാൻ കാൻ റെന്നിനെയാണ് നിക്കോള തോൽപിച്ചത്. സ്കോർ- 16-7. [40]
  • വനിതാ ഹോക്കി: അർജന്റീനയും ഹോളണ്ടും ഫൈനലിൽ. ന്യൂസീലൻഡിനെ ഷൂട്ടൗട്ടിൽ (3-1) മറികടന്നാണ് ഹോളണ്ട് ഫൈനലിൽ എത്തിയത്. ആതിഥേയരായ ബ്രിട്ടനെയാണ് അർജന്റീന സെമിയിൽ കീഴടക്കിയത് (2-1). [41]
  • പുരുഷന്മാരുടെ 800 മീറ്ററിൽ കെനിയയുടെ ഡേവിഡ് റുഡിഷയ്ക്ക് ലോക റെക്കോഡോടെ സ്വർണം. 1:40.91 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്. രണ്ടു വർഷം മുൻപ് ഡേവിഡ് തന്നെ ഇറ്റലിയിൽ കുറിച്ച 1:41.0 സെക്കൻഡായിരുന്നു ലോക റെക്കോഡ്. ഈ ഒളിമ്പിക്സിലെ അത് ലറ്റിക്സിലെ ആദ്യ ലോക റെക്കോഡ് നേട്ടമാണിത്.[42]
  • 100 മീറ്ററിന് പുറമെ 200 മീറ്ററിലും ഉസൈൻ ബോൾട്ടിന് സ്വർണം. ഇതോടെ 200 മീറ്ററിലെ ഒളിമ്പിക് സ്വർണം നിലനിർത്തുന്ന ആദ്യത്തെ കായികതാരമായിരിക്കുകയാണ് ബോൾട്ട്. 19.32 സെക്കൻഡിലാണ് ബോൾട്ട് ഫിനിഷ് ചെയ്തത്. ജമൈക്കയുടെ തന്നെ യൊഹാൻ ബ്ലേയ്ക്കും (19.44) വാറൻ വെയ്റും (19.84) യഥാക്രമം വെള്ളിയും വെങ്കലവും നേടി.[43]
  • കഴിഞ്ഞ 11 വർഷമായി ബീച്ച് വോളിബോളിനെ അടക്കിഭരിച്ച അമേരിക്കയുടെ കെറി-മിസ്റ്റി സഖ്യം ഒളിമ്പിക്‌സിലെ ഹാട്രിക് സ്വർണവുമായി (ആതൻസ്, ബെയ്ജിങ്, ലണ്ടൻ) വിടവാങ്ങി. സഖ്യത്തിലെ മിസ്റ്റി മേ ട്രെനറാണ് ഒളിമ്പിക്‌സിനുശേഷം കളിനിർത്തുന്നത്. ഫൈനലിൽ അമേരിക്കയുടെ തന്നെ ജെന്നിഫർ കെസ്സി-ഏപ്രിൽ റോസ് സഖ്യത്തെയാണ് കെറി-മിസ്റ്റിസഖ്യം കീഴടക്കിയത്. [44]
  • പുരുഷ വോളി: ഇറ്റലി, ബ്രസീൽ, റഷ്യ, ബൾഗേറിയ സെമിയിൽ [45]
  • പുരുഷ ബാസ്‌കറ്റ്: അമേരിക്ക, റഷ്യ, അർജന്റീന, സ്പെയ്ൻ സെമിയിൽ [46]
  • അപ്പീൽ പരിഗണിച്ചു, ദക്ഷിണാഫ്രിക്കയ്ക്ക് 4 X 100മീ. റിലേയിൽ ഓടാം. യോഗ്യതാ റൗണ്ടിൽ ഓസ്കാർ പിസ്റ്റോറിയൂസിന്റെ കാൽ കെനിയയുടെ വിൻസന്റെ കിലുവുമായി കൂട്ടിയിടിച്ച് താഴെവീണതോടെ ദ.ആഫ്രിക്കയെ പുറത്താക്കിയിരുന്നു. ഇതിനെതിരെ അവർ അപ്പീൽ നൽകി. പരിശോധനയിൽ, കെനിയക്കാരൻ കുറുകെ ഓടിയതിനാലാണ് അപകടം ഉണ്ടായതെന്ന് കണ്ടെത്തി.[47]
  • വനിതാ ഫുട്‌ബോളിൽ അമേരിക്കയ്ക്ക് സ്വർണം. ജപ്പാനെ 2-1 ന് പരാജയപ്പെടുത്തിയാണ് അമേരിക്ക തുടർച്ചയായ മൂന്നാം വർഷവും ഒളിമ്പിക്‌സ് സ്വർണം നിലനിർത്തിയത്. 1996, 2004, 2008 വർഷങ്ങളിലും അമേരിക്ക സ്വർണം നേടിയിരുന്നു.[48]
  • ട്രിപ്പിൾ ജമ്പിൽ ലോകചാമ്പ്യൻ ക്രിസ്റ്റ്യൻ ടെയ്ലറിന് സ്വർണം. ഇരുപത്തിരണ്ടുകാരനായ ഈ അമേരിക്കക്കാരൻ 17.81 മീറ്റർ ചാടിയാണ് മെഡൽ നേടിയത്.[49]
  • വനിതാ ജാവലിൻ സ്വർണം ചെക്ക് റിപ്പബ്ലിക്കിന്റെ ബാർബോറ സ്പോട്ടകോവ നിലനിർത്തി. ലോകറെക്കോഡുകാരിയായ ചെക്കുകാരി 69.55 മീറ്റർ എറിഞ്ഞാണ് ഒന്നാമതായത്. കിഴക്കൻ ജർമനിയുടെ റൂത്ത് ഫക്കസിനുശേഷം ഒളിമ്പിക് കിരീടം നിലനിർത്തുന്ന ആദ്യ ജാവലിൽ ഏറുകാരിയാണ് സ്പോട്ടകോവ.[50]
  • ഡെക്കാത്തലണിൽ അമേരിക്കയുടെ ആഷ്ടൺ എറ്റൺ സ്വർണം നേടി. എട്ടിനങ്ങളുടെ ഡെക്കാത്തലണിൽ 8869 പോയിന്റ് നേടിയാണ് ഈ ഇരുപത്തിനാലുകാരൻ കന്നിസ്വർണമണിഞ്ഞത്. 100, 400, ലോങ്ജമ്പ്, ഹൈജമ്പ്, പോൾവോൾട്ട്, ജാവലിൻത്രോ, 1500 മീറ്റർ എന്നിവയിൽ എറ്റണായിരുന്നു മുൻതൂക്കം. 110 മീറർ ഹർഡിൽസ്, ഡിസ്കസ്ത്രോ എന്നിവയിൽ വെള്ളി നേടിയ (8671)ട്രെ ഹാർഡീക്കിനായിരുന്നു മേൽക്കൈ.[51]

പതിനഞ്ചാം ദിനം

തിരുത്തുക
  • വനിതാ 4 X 100 മീ. റിലേയിൽ അമേരിക്കയ്ക്ക് ലോക റെക്കോഡോടെ സ്വർണം. 1985ൽ കാൻബറയിൽ വച്ച് അന്നത്തെ കിഴക്കൻ ജർമൻ ടീം കുറിച്ച ലോക റെക്കോഡും (41.37 സെ). 1980ൽ മോസ്‌കോയിൽ വച്ച് കിഴക്കൻ ജർമനിയുടെ തന്നെ ഒളിമ്പിക് റെക്കോഡും (41.6 സെ) ആണ് ജെറ്ററും ടിയാന മാഡിസണും അല്ലിസൺ ഫെലിക്‌സും ബിയാങ്ക നൈറ്റും ചേർന്ന ടീം തകർത്തത്. 40.82 സെക്കൻഡിലാണിവർ ഫിനിഷ് ചെയ്തത്.[52]
  • വനിതാ 5000മീ. എത്യോപ്യയുടെ മെസെരറ്റ് ഡെഫാറിന് സ്വർണം. ബെയ്ജിങ്ങിലെ ജേതാവ് വിവിയൻ ചെറ്യൂട്ടിനെയും ലോക റെക്കോഡുകാരി തിരുണേഷ് ഡിബാബയെയും പിന്തള്ളിയാണ് നേട്ടം. 15:04.25 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.[53]
  • 4 X 400 മീ. റിലേയിൽ ബഹാമാസിന് സ്വർണം. ദേശീയ റെക്കോഡ് സമയമായ 2:56.72 സെക്കൻഡിലായിരുന്ന ബഹാമാസിന്റെ ഫിനിഷ്. അമേരിക്കയ്ക്ക് വെള്ളിയും ട്രിനിഡാഡ് ആൻഡ് ടുബാഗോയ്ക്ക് വെങ്കലവും ലഭിച്ചു.[54]
  • പുരുഷന്മാരുടെ പോൾവാൾട്ടിൽ ഫ്രാൻസിന്റെ റെനോഡ് ലാവില്ലെനി ഒളിമ്പിക് റെക്കോഡോടെ സ്വർണമണിഞ്ഞു. 5.97 മീറ്ററാണ് ചാടിയത്. ഓസ്‌ട്രേലിയയുടെ സ്റ്റീവൻ ഹൂക്കർ കഴിഞ്ഞ തവണ ബെയ്ജിങ്ങിൽ സൃഷ്ടിച്ച 5.96 മീറ്ററാണ് ലാവില്ലെനി തകർത്തത്.[55]
  • വനിതാ ഹോക്കി സ്വർണം ഹോളണ്ട് നിലനിർത്തി. ഫൈനലിൽ ലോകചാമ്പ്യന്മാരായ അർജന്റീനയെ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് അവർ തോൽപിച്ചത്. ന്യൂസീലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് കീഴ്‌പ്പെടുത്തിയ ബ്രിട്ടൻ വെങ്കലം സ്വന്തമാക്കി.[56]
  • വനിതാ 1500മീ. ൽ തുർക്കിയുടെ അസ്‌ലി കാക്കിർ ആൽപ്‌റ്റെക്കിൻ നാലുമിനിറ്റ് 10.23 സെക്കൻഡിൽ സ്വർണവും ഗംസെ ബുളുറ്റ് വെള്ളിയും സ്വന്തമാക്കി.[57]

പതിനാറാം ദിനം

തിരുത്തുക
  • ഫുട്ബോൾ; മെക്സിക്കോയ്ക്ക് സ്വർണം. ബ്രസീലിനെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയാണ് മെക്‌സിക്കോ ആദ്യമായി ഒളിമ്പിക് സ്വർണം നേടിയത്. ഒളിമ്പിക്സ് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഗോൾ മെക്സിക്കോ ഈ മത്സരത്തിൽ നേടി. ഒറിബെ പെരാൾട്ടയാണ് രണ്ട് ഗോളുകളും നേടിയത്. ഒളിമ്പിക്‌സിൽ ഇത് ബ്രസീലിന്റെ മൂന്നാമത്തെ വെള്ളിയാണ്. ഒരിക്കൽ പോലും സ്വർണം നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല.[58]
  • 4 X 100മീ. റിലേയിൽ ജമൈക്കയ്ക്ക് ലോക റെക്കോഡോടെ സ്വർണം. 36.84 സെക്കൻഡാണ് ബോൾട്ടും യൊഹാൻ ബ്ലേക്കും നെസ്റ്റ കാർട്ടറും മൈക്കൽ ഫ്രാറ്ററും ചേർന്ന് കുറിച്ച് പുതിയ റെക്കോഡ് സമയം. ബെയ്ജിങ്ങിൽ ജമൈക് സൃഷ്ടിച്ച 37.10 സെക്കൻഡാണ് തകർത്തത്. ബെയ്ജിങ്ങിലെ റെക്കോഡിനേക്കാൾ വേഗത്തിലായിരുന്നു രണ്ടാമതെത്തിയ അമേരിക്കൻ ടീമിന്റെ ഫിനിഷ്. 37.04 സെക്കൻഡ്. 38.12 സെക്കൻഡിൽ ഫിനിഷ് ചെയ്ത ട്രിനിഡാഡ് വെങ്കലം നേടി.[59]
  • വനിതാ 20 കിലോമീറ്റർ നടത്തത്തിൽ നിവിലെ ചാമ്പ്യനും നാട്ടുകാരിയുമായ ഓൾഗ കനിസ്കിനയെ പിന്തള്ളി റഷ്യയുടെ എലേന ലഷ്മനോവയ്ക്ക് ലോകറെക്കോഡോടെ സ്വർണം. ഒരു മണിക്കൂർ 25 മിനിറ്റ് 02 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.[60]
  • പുരുഷ ഹോക്കി സ്വർണം തുടർച്ചയായ രണ്ടാംവട്ടവും ജർമനിക്ക്. ഫൈനലിൽ അവർ ഒന്നിനെതിരെ രണ്ടു ഗോളിന് ഹോളണ്ടിനെയാണ് തോൽപ്പിച്ചത്. എട്ടു ഗോളോടെ ഹോളണ്ടിന്റെ മാർക് വാൻ ഡർ വീർഡൻ ടോപ് സ്കോറർ പദവി സ്വന്തമാക്കി.[61]
  • വനിതാ 800മീറ്ററിൽ റഷ്യക്കാരി മരിയ സാവിനോവയ്ക്ക് സ്വർണം. നിലവിലെ ലോകചാമ്പ്യനും കഴിഞ്ഞവർഷത്തെ മികച്ച യൂറോപ്യൻ അത്ലീറ്റുമായ സാവിനോവ ഒരു മിനിറ്റ് 56.19 സെക്കൻഡിനാണ് ഓടിയെത്തിയത്.[62]
  • പുരുഷ ജാവലിൻത്രോയിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ കെഷോൺ വാൽകോട്ടിന് സ്വർണം. 36 വർഷത്തിനുശേഷമാണ് ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്ക്ക് ഒളിമ്പിക്സ് സ്വർണം ലഭിക്കുന്നത്. രണ്ടാംറൗണ്ടിൽ 84.58 മീറ്റർ ജാവലിൻ പായിച്ചാണ് ഈയിനത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ഒളിമ്പിക് ചാമ്പ്യൻ എന്ന ബഹുമതികൂടി സ്വന്തമാക്കിയത്, വാൽകോട്ടിന് 19 വയസാണ്. [63]
  • വനിതാ ഹൈജമ്പ് സ്വർണം റഷ്യയുടെ അന്ന ചിചെറോവയ്ക്ക്.(2.05 മീറ്റർ) [64]

പതിനേഴാം ദിനം

തിരുത്തുക
  • 52 കിലോമീറ്റർ മാരത്തണിൽ ഉഗാണ്ടയുടെ സ്റ്റീഫൻ കിപ്‌റോടിച്ചിന് സ്വർണം. രണ്ട് മണിക്കൂർ 8:01 സെക്കൻഡാണ് ഫിനിഷ് ചെയ്ത സമയം. 16 വർഷങ്ങൾക്ക് ശേഷമാണ് ഉഗാണ്ട ഒളിമ്പിക്സ് സ്വർണം നേടുന്നത്.[65]
  • പുരുഷ വോളിബോൾ; ബെയ്ജിങ്ങിലെ വെള്ളി മെഡൽ ജേതാക്കളായ ബ്രസീലിനെ തോൽപിച്ച റഷ്യ സ്വർണം നേടി. രണ്ട് മണിക്കൂറിലേറെ നേരം നീണ്ടുനിന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കായിരുന്നു റഷ്യയുടെ വിജയം. സ്‌കോർ : 19-25, 20-25, 29-27, 25-22, 15-9). ബൾഗേറിയയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപിച്ച ഇറ്റലി വെങ്കലം നേടി.[66]
  • ബാസ്കറ്റ് ബോൾ; അമേരിക്കയ്ക്ക് സ്വർണം. സ്‌പെയിനിനെയാണ് തോൽപ്പിച്ചത്. സ്‌കോർ : 107-100.[67]
  • പതിനേഴ് ദിനരാത്രങ്ങൾക്ക് ശേഷം ലണ്ടൻ ഒളിമ്പിക്സ്, ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ കൊടിയിറങ്ങി. നാലാണ്ടു കഴിഞ്ഞ് റയോ ഡി ജനീറോയിൽ വീണ്ടും കാണാമെന്ന പ്രഖ്യാപനത്തിന്റെ പ്രതീകമായി ബ്രസീലിന് ഒളിമ്പിക്സ് പതാക കൈമാറി.[68]

ഇന്ത്യ, ലണ്ടനിൽ

തിരുത്തുക

6 മെഡലുകളോടെ ഇന്ത്യ 55-ാം സ്ഥാനത്തെത്തി. 2 വെള്ളിയും 4 വെങ്കലവുമാണ് ഇന്ത്യ നേടിയത്.

ഇന്ത്യയുടെ മെഡൽ ജേതാക്കൾ
താരം ഇനം മെഡൽ
ഗഗൻ നാരംഗ് 10 മീറ്റർ എയർറൈഫിൾ വെങ്കലം
വിജയകുമാർ 25മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളി വെള്ളി
സൈന നേവാൾ വനിതാ ബാഡ്മിന്റൻ സിംഗിൾസ് വെങ്കലം
മേരി കോം 51 കിലോഗ്രാം ഫ്ലൈവെയ്റ്റ്(ബോക്സിങ്) വെങ്കലം
യോഗേശ്വർ ദത്ത് ഗുസ്തി(60കിലോ) വെങ്കലം
സുശീൽ കുമാർ ഗുസ്തി(66 കിലോ ഫ്രീസ്‌റ്റൈൽ) വെള്ളി

മത്സരാർഥികൾ

തിരുത്തുക
മത്സരാർഥികൾ

അത്‌ലറ്റിക്സ്

തിരുത്തുക

ബാഡ്മിന്റൻ

തിരുത്തുക
  • സൈന നേവാൾ (വനിതാ സിംഗിൾസ്)
  • പി. കശ്യപ് (പുരുഷ സിംഗിൾസ്)
  • ജ്വാല ഗുട്ട - വി.ദിജു (മിക്സഡ് ഡബിൾസ്)
  • ജ്വാല ഗുട്ട - അശ്വനി പൊന്നപ്പ വനിതാ ഡബിൾസ്)

ബോക്സിങ്

തിരുത്തുക
  • ദേവേന്ദ്രോ സിങ് (ലൈറ്റ് ഫ്ലൈവെയ്റ്റ് 49 കിലോ)
  • ശിവ് താപ്പ (ബാന്റം വെയ്റ്റ് 56 കിലോ)
  • ജയ് ഭഗവാൻ (ലൈറ്റ് വെയ്റ്റ് 60 കിലോ)
  • മനോജ് കുമാർ (ലൈറ്റ് വെൽറ്റർ വെയ്റ്റ് 64 കിലോ)
  • വികാസ് കൃഷ്ണ യാദവ് (വെൽറ്റർ വെയ്റ്റ് 69 കിലോ)
  • വിജേന്ദർ കുമാർ (മിഡിൽ വെയ്റ്റ് 75 കിലോ)
  • സുമിത് സാഗ്വാംൻ (ലൈറ്റ് ഹെവിവെയ്റ്റ് 81 കിലോ)
  • മേരി കോം (ഫ്ലൈവെയ്റ്റ് 51 കിലോ)

ഷൂട്ടിങ്

തിരുത്തുക
  • സഞ്ജീവ് രാജ്പുട്ട് (50മീ. റൈഫിൾ 3 പോസിഷൻ)
  • ജോയ്ദീപ് കർമകാർ (50മീ. റൈഫിൾ പ്രോൺ)
  • അഭിനവ് ബിന്ദ്ര (10 മീ. എയർ റൈഫിൾ)
  • ഗഗൻ നാരംഗ് (10 മീ. എയർ റൈഫിൾ, 50മീ. റൈഫിൾ 3 പോസിഷൻ)
  • വിജയകുമാർ (25മീ. റാപ്പിഡ് ഫയർ പിസ്റ്റൾ)
  • രഞ്ജൻ സോധി (ഡബിൾ ട്രാപ്പ്)
  • മാനവ്ജിത് സിങ് സന്ധു (ട്രാപ്പ്)
  • രാഹി സ്വർണോബാത്ത് (25മീ. പിസ്റ്റൾ)
  • അനുരാജ് സിങ് (10മീ. എയർ പിസ്റ്റൾ)
  • ഷോൺ ചൗധരി (ട്രാപ്പ്)
  • വീർധാവൽ ഖാഡെ (100 മീ., 200 മീ. ഫ്രീസ്റ്റൈൽ)
  • സന്ദീപ് സെജ്വൾ (100മീ., 200മീ. ബ്രെസ്റ്റ് സ്ട്രോക്ക്)
  • ആരോൺ ഡിസൂസ (200 മീ. ഫ്രീസ്റ്റൈൽ)
  • സൗരഭ് സംഗ്വേക്കർ (1500മീ. ഫ്രീസ്റ്റൈൽ)

ടെന്നീസ്

തിരുത്തുക
  • മഹേഷ് ഭൂപതി - രോഹൻ ബൊപ്പണ്ണ (മെൻസ് ഡബിൾസ്)
  • ലിയാൻഡർ പേസ് - വിഷ്ണു വർധൻ (മെൻസ് ഡബിൾസ്)
  • ലിയാൻഡർ പേസ് - സാനിയ മിർസ (മിക്സഡ് ഡബിൾസ്)

ടേബിൾ ടെന്നീസ്

തിരുത്തുക
  • സൗമ്യജിത് ഘോഷ് (പുരുഷ സിംഗ്ൾസ്)
  • അങ്കിത ദാസ് വനിതാ സിംഗ്ൾസ്)

ഭാരോദ്വഹനം

തിരുത്തുക
  • രവികുമാർ (69 കിലോഗ്രാം)
  • സോണിയ ചാനു (48 കിലോഗ്രാം)

ഫ്രീസ്റ്റൈൽ ഗുസ്തി

തിരുത്തുക
  • സുശീൽ കുമാർ (66 കിലോഗ്രാം)
  • അമിത് കുമാർ (55 കിലോഗ്രാം)
  • യോഗേശ്വർ ദത്ത് (60 കിലോഗ്രാം)
  • നരസിംഹ് പാഞ്ചം യാദവ് (74 കിലോഗ്രാം)
  • ഗീത .പി (63 കിലോഗ്രാം)
  • ഗരിമ ചൗധരി (63 കിലോഗ്രാം)
  • സ്വരൺ സിങ് (സിംഗിൾ സ്കൾസ്)
  • സന്തീപ് കുമാർ - മൻജീത് സിങ് (ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസ്)

അമ്പെയ്ത്ത്

തിരുത്തുക
  • ജയന്ത താലുക്ക് ദാർ
  • രാഹുൽ ബാനർജി
  • തരുൺദീപ് റായ്
  • ദീപികാ കുമാരി
  • ബൊംബായ്ലാ ദേവി
  • ചെക്രവോലു സുരോ

നേട്ടങ്ങളും നഷ്ടങ്ങളും

തിരുത്തുക
നേട്ടങ്ങളും നഷ്ടങ്ങളും

മൂന്നാം ദിനം

തിരുത്തുക

ആറാം ദിനം

തിരുത്തുക
  • പി. കശ്യപ് ക്വാർട്ടറിൽ. ഒളിമ്പിക്സ് ബാഡ്മിന്റൻ ക്വാർട്ടറിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷതാരം.

ഏഴാം ദിനം

തിരുത്തുക
  • പുരുഷന്മാരുടെ സിംഗിൾസ് ക്വാർട്ടറിൽ ഇടം നേടിയ പി. കശ്യപ് ലോക ഒന്നാം നമ്പർ ലീ ചോങ് വേയോട് തോറ്റു. സ്‌കോർ : 19-21, 11-21.
  • സൈന നേവാൾ ബാഡ്മിന്റൻ സെമിയിൽ. ഒളിമ്പിക്സ് ബാഡ്മിന്റൻ സെമിയിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരം.
  • ബോക്‌സിങിൽ ജയ്ഭഗവാന് പരാജയം. പുരുഷന്മാരുടെ 60 കിലോഗ്രാം ലൈറ്റ്‌വെയ്റ്റ് പ്രീക്വാർട്ടറിൽ കസാക്കിസ്താന്റെ ഗനി ഷായിലൗവോവിനോടാണ് തോറ്റത് (16-8).
  • പേസ്-സാനിയ സഖ്യം ക്വാർട്ടറിൽ. മിക്‌സഡ് ഡബിൾസിൽ സെർബിയയുടെ അന ഇവാനോവിച്ച്-നെനാദ് സിമോണിച്ച് ജോഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ റോഡി ക്വാർട്ടർഫൈനലിൽ പ്രവേശിച്ചത്. സ്‌കോർ : 6-2, 6-4.

എട്ടാം ദിനം

തിരുത്തുക
  • 50 മീറ്റർ റൈഫിൾ പ്രോണിൽ ജൊയ്ദീപ് കർമാകർക്ക് 1.9 പോയിന്റ് വ്യത്യാസത്തിൽ വെങ്കലം നഷ്ടമായി. 699.1 പോയിന്റോടെ കർമാകർ നാലാമതെത്തിയപ്പോൾ 701 പോയിന്റ് നേടിയാണ് സ്ലൊവേനിയയുടെ രാജ്മണ്ട് ദെബെവെച്ചിനാണ് വെങ്കലം സ്വന്തമാക്കിയത്. ഗഗൻ നാരംഗ് യോഗ്യതാ റൗണ്ടിൽത്തന്നെ പുറത്തായി. ഇഷ്ടയിനമായിരുന്നെങ്കിലും പതിനെട്ടാമനായാണ് ഗഗൻ ഫിനിഷ് ചെയ്തത്.
  • ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ വിജയകുമാറിന്. പുരുഷന്മാരുടെ 25മീറ്റർ റാപ്പിഡ് ഫയർ പിസ്റ്റളിലാണ് ഇരുപത്തിയാറുകാരനായ വിജയകുമാർ വെള്ളി മെഡൽ നേടിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ഷൂട്ടിങ്ങിൽ വെള്ളി നേടുന്നത്. ആതൻസ് ഒളിമ്പിക്‌സിൽ രാജ്യവർധൻസിങ് റാത്തോഡ് എന്ന സൈനികനാണ് ഇതിന് മുൻപ് ഇന്ത്യയ്ക്ക് വെള്ളിമെഡൽ നേടിത്തന്നത്. ഒളിമ്പിക് ചരിത്രത്തിൽ ഇന്ത്യയുടെ 22-ാം മെഡൽ; ഷൂട്ടിങ്ങിൽ നാലാമത്തേതും
  • മയൂഖ ജോണിയും ഓംപ്രകാശ്‌സിങും പുറത്തായി. മലയാളിതാരം മയൂഖ ജോണി ട്രിപ്പിൾ ജമ്പിൽ 22-ാമതും പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ ഓംപ്രകാശ്‌സിങ് പത്തൊൻപതാമതുമാണ് ഫിനിഷ് ചെയ്തത്. ട്രിപ്പിൾ ജമ്പിൽ 14.11 മീറ്റർ ചാടി ദേശീയ റെക്കോഡിട്ട മയൂഖ ചാടിയത് 13.77 മീറ്റർ മാത്രമാണ്. ഓംപ്രകാശിന് യോഗ്യതാ റൗണ്ടിൽ 19.86 മീറ്റർ മാത്രമാണ് എറിയാനായത്.
  • അത്‌ലറ്റിക്‌സിൽ കൃഷ്ണ പൂനിയ വനിതകളുടെ ഡിസ്‌ക്കസ് ത്രോയിൽ ഫൈനലിന് യോഗ്യത നേടി. 63.54 മീറ്റർ എറിഞ്ഞാണ് കൃഷ്ണ യോഗ്യത നേടിയത്. അഞ്ചാം സ്ഥാനക്കാരിയായാണ് കൃഷ്ണ ഫൈനലിലെത്തിയത്
  • പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗം വെൽറ്റർ വെയ്റ്റ് വിഭാഗത്തിൽ ക്വാർട്ടറിൽ കടന്ന വികാസ് കൃഷ്ണനെ അയോഗ്യനാക്കി. അമേരിക്കയുടെ എറോൾ സ്‌പെൻസിനെയാണ് ഇരുപതുകാരനായ വികാസ് തോൽപിച്ചിതുന്നത്. സ്‌കോർ : 13-11. പക്ഷെ എറോൾ സ്‌പെൻസ് നൽകിയ അപ്പീൽ പരിഗണിച്ച് വികാസ് കൃഷ്ണനെ അയോഗ്യനാക്കുകയായിരുന്നു. മൂന്നാം റൗണ്ടിൽ മാത്രം വികാസ് കൃഷ്ണൻ ഒമ്പത് ഫൗളുകൾ ചെയ്തിരുന്നുവെന്നും എന്നാൽ റഫറി ഒന്നു മാത്രമെ ശ്രദ്ധിച്ചിരുന്നുള്ളുവെന്നും അപ്പീൽ കമ്മിറ്റി കണ്ടെത്തി. വികാസിന്റെ മറ്റ് ചില ഫൗളുകളും റഫറി ശ്രദ്ധിച്ചിരുന്നില്ലത്രേ. അതിനാൽ അമേരിക്കൻ താരത്തിന് നാലു പോയിന്റുകൾ കൂടി നൽകാൻ അപ്പീൽ കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചുവെന്ന് ബോക്‌സിങ് അസോസിയേഷൻ അറിയിക്കുകയായിരുന്നു. എന്നാൽ വികാസ് കൃഷ്ണനെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഇന്ത്യ പരാതി നൽകുമെന്ന് ഇന്ത്യൻ സംഘത്തലവൻ പി.കെ മുരളീധരൻ രാജ അറിയിച്ചു.[69] പക്ഷെ ഇന്ത്യ നൽകിയ അപ്പീൽ അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷൻ തള്ളി[70]

ഒൻപതാം ദിനം

തിരുത്തുക
  • സൈന നേവാളിന് വെങ്കലം. എതിരാളി പിന്മാറിയതിനെ തുടർന്നാണ് മെഡൽ ലഭിച്ചത്. ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമാണ് സൈന നേവാൾ, മാത്രമല്ല കർണം മല്ലേശ്വരിക്കു ശേഷം ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയും സൈന തന്നെ. ലൂസേഴ്‌സ് ഫൈനലിൽ രണ്ടാം ഗെയിമിന്റെ തുടക്കത്തിലാണ് ലോക രണ്ടാം റാങ്കുകാരിയായയ സിൻ വാങ് കാലിലെ പരിക്ക് മൂലം മത്സരത്തിൽ നിന്ന് പിൻവാങ്ങിയത്. കളിയിൽ നിന്ന് പിൻവലിയുമ്പോൾ ഒന്നാം ഗെയിം സ്വന്തമാക്കുകയും രണ്ടാം ഗെയിമിൽ ഒരു പോയിന്റിന് ലീഡ് ചെയ്യുകയുമായിരുന്നു സിൻ വാങ്.[71]
  • പുരുഷന്മാരുടെ 49 കിലോഗ്രാം വിഭാഗം ലൈറ്റ് ഫ്ലൈവെയ്റ്റിൽ ബെയ്ജിങ്ങിലെ വെള്ളി മെഡൽ ജേതാവ്, മംഗോളിയയുടെ സെർദാംബ പുരെവ്‌ദോർജിനെ അട്ടിമറിച്ച് (16-11) ദേവേന്ദ്രോ ക്വാർട്ടറിൽ. [72]
  • ലിയാണ്ടർ പേസ്-സാനിയ മിർസ സഖ്യം മിക്‌സഡ് ഡബിൾസിൽ ക്വാർട്ടർഫൈനലിൽ പുറത്തായി. ഒന്നാം സീഡായ ബെലറുസിന്റെ വിക്‌ടോറിയ അസരങ്ക-മാക്‌സ് മിർനി ജോഡിയോടാണ് പേസും സാനിയയും ടൈബ്രേക്കറിൽ തോറ്റത്. സ്‌കോർ : 5-7, 6-7 (5-7).[73]
  • അത്‌ലറ്റിക്‌സിൽ വനിതകളുടെ ഡിസ്‌ക്കസ് ത്രോയിൽ കൃഷ്ണ പൂണിയ ഫൈനലിന് യോഗ്യത നേടി. 63.54 മീറ്റർ എറിഞ്ഞാണ് കൃഷ്ണ ഫൈനലിന് യോഗ്യത നേടിയത്.[74] പക്ഷെ ഫൈനലിൽ ഏഴാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളു. 63.62 മീറ്ററാണ് ഫൈനലിൽ കൃഷ്ണയ്ക്ക് എറിയാനായത്.[12]
  • 20 കിലോമീറ്റർ നടത്തത്തിൽ അരീക്കോട്ടുകാരനായ കെ.ടി. ഇർഫാൻ പത്താമതായി ഫിനിഷ് ചെയ്തു. പുതിയ ദേശീയ റെക്കോഡ് സൃഷ്ടിച്ചാണ് ഇർഫൻ ഫിനിഷ് ചെയ്തിത്. ഒളിമ്പിക്‌സിന്റെ നടത്തത്തിൽ ഒരു ഇന്ത്യൻ താരം കൈവരിക്കുന്ന ഏറ്റവും മികച്ച നേട്ടമാണിത്. ഗുർമീത്‌സിങ്ങിന്റെ പേരിലുള്ള റെക്കോഡാണ് ഇർഫൻ ഭേദിച്ചത്. 1:20.35 സെക്കൻഡായിരുന്നു ഗുർമീതിന്റെ പേരിലുണ്ടായിരുന്ന ദേശീയ റെക്കോഡ്. ഒരു മിണക്കൂർ 20:21 സെക്കൻഡിലാണ് ഇർഫാൻ പത്താമതായി നടന്നെത്തിയത്. രണ്ട് ഇന്ത്യൻ താരങ്ങൾ കൂടി മത്സരത്തിലുണ്ടായിരുന്നു. ഗുർമീത്‌സിങ് 1:23.34 സെക്കൻഡിൽ 33-ാമതും ബൽജീന്ദർസിങ് 1:25.39 സെക്കൻഡിൽ 43-ാമതുമാണ് ഫിനിഷ് ചെയ്തത്.[9]

പത്താം ദിനം

തിരുത്തുക
  • വനിതാവിഭാഗം ബോക്സിങിൽ മേരി കോം ക്വാർട്ടറിൽ. 51 കിലോഗ്രാം വിഭാഗം ഫ്ലൈവെയ്റ്റിൽ പോളണ്ടിന്റെ കരോലിന മിക്കാൽചുക്കിനെയാണ് മേരി തോൽപിച്ചത്. സ്‌കോർ : 19-14.[75]

പതിനൊന്നാം ദിനം

തിരുത്തുക
  • മേരി കോം മെഡൽ ഉറപ്പിച്ചു. 51 കിലോഗ്രാം ഫ്ലൈവെയ്റ്റ് വിഭാഗത്തിൽ ടുണീഷ്യയുടെ മറോവ റഹാലിയെ ആറിനെതിരെ 15 പോയിന്റുകൾക്കാണ് പരാജയപ്പെടുത്തി സെമിയിലെത്തിയത്. സെമിയിലെത്തുന്നവർക്കെല്ലാം മെഡൽ ഉറപ്പാണ്.[76] ഇന്ത്യ ആദ്യമായാണ് ഒരു ഒളിമ്പിക്സിൽ 4 മെഡൽ നേടുന്നത്.
  • ഡിസ്‌ക്കസ് ത്രോ: വികാസ് ഗൗഡ ഫൈനലിൽ. ഗ്രൂപ്പ് എയിലെ ഏറ്റവും മികച്ച പ്രകടനം വികാസിന്റേതാണ്, 65.20 മീറ്റർ. [77]

പന്ത്രണ്ടാം ദിനം

തിരുത്തുക
  • ബെയ്ജിങ് ഒളിമ്പിക്‌സിലെ വെങ്കല മെഡൽ ജേതാവായ വിജേന്ദർ സിങ് തോറ്റു. പുരുഷന്മാരുടെ 75 കിലോഗ്രാം വിഭാഗം മിഡിൽവെയ്റ്റിന്റെ ക്വാർട്ടർഫൈനലിൽ മുൻ ലോകചാമ്പ്യൻ ഉസ്ബക്കിസ്താന്റെ അബ്ബോസ് അറ്റോയേവിനോടാണ് വിജേന്ദർ തോറ്റത്. സ്‌കോർ : 13-17.[78]
  • പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ രഞ്ജിത്ത് മഹേശ്വരി പുറത്തായി. യോഗ്യതാമത്സരത്തിൽ രഞ്ജിത്തിന്റെ മൂന്ന് ചാട്ടങ്ങളും ഫൗളാവുകയായിരുന്നു.[79]
  • നൂറു ശതമാനം പരാജയവുമായി ഇന്ത്യൻ ഹോക്കി ടീം ലണ്ടനിൽ നിന്നും മടങ്ങി. ഹോളണ്ട് (3-2), ന്യൂസീലൻഡ് (3-1), ജർമനി (5-2), ദക്ഷിണ കൊറിയ (4-1), ബെൽജിയം (3-0). എട്ടു വർഷത്തിനുശേഷമാണ് ഇന്ത്യ ഒളിമ്പിക്സ് കളിക്കാനിറങ്ങിയത്. ഒളിമ്പിക്‌സിൽ ഒരൊറ്റ പോയിന്റ് പോലുമില്ലാതെ മടങ്ങുന്ന ഏക ടീമാണ് ഇന്ത്യ. ഒളിമ്പിക്‌സിന്റെ ചരിത്രത്തിൽ ഇന്ത്യ കാഴ്ചവയ്ക്കുന്ന ഏറ്റവും മോശപ്പെട്ട പ്രകടനമാണിത്.[80]
  • ഡിസ്‌ക്കസ് ത്രോ ഫൈനലിൽ വികാസ് ഗൗഡയ്ക്ക് എട്ടാം സ്ഥാനം. 64.79 മീറ്ററാണ് ഫൈനലിൽ വികാസ് എറിഞ്ഞ ദൂരം.[33]

പതിമൂന്നാം ദിനം

തിരുത്തുക
  • വനിതകളുടെ 800 മീറ്ററിൽ ടിന്റു ലൂക്ക സെമിയിൽ കടന്നു. രണ്ടാമത്തെ ഹീറ്റ്‌സിൽ 2:01.75 സെക്കൻഡിൽ മൂന്നാമതായാണ് ആദ്യമായി ഒളിമ്പിക് ട്രാക്കിലിറങ്ങുന്ന ടിന്റു ഫിനിഷ് ചെയ്തത്.[81] വെറും 0.03 സെക്കൻഡിന്റെ വ്യത്യാസത്തിലാണ് ടിന്റു മൂന്നാം സ്ഥാനത്തെത്തിയത്.[82]
  • മേരി കോമിന് വെങ്കലം. സെമിയിൽ തോറ്റു. ബ്രിട്ടീഷ് ബോക്സർ നിക്കോള ആഡംസിനോടാണ് തോറ്റത്. സ്‌കോർ 6-11 . ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് ഒരു ഒളിമ്പിക്സിൽ 4 മെഡൽ.[83]

പതിനാലാം ദിനം

തിരുത്തുക
  • ഗോദയിലെ ഇന്ത്യയുടെ ഏക വനിത ഗീത ഫൊഗാട്ട് 55 കിലോഗ്രാം വിഭാഗം ഫ്രീസ്‌റ്റൈൽ വിഭാഗത്തിന്റെ റെപ്പഷാജ് റൗണ്ടിൽ യുക്രെയ്‌നിന്റെ തെത്യാന ലാസരേവയോട് തീർത്തും ഏകപക്ഷീയമായി തോറ്റു (3-0). ഒളിമ്പിക്‌സ് ഗുസ്തിയിൽ മാറ്റുരയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിത ഗീതയാണ്. [84]
  • വനിതാ ഹൈജമ്പ്: സഹനകുമാരിക്ക് ഫൈനൽ യോഗ്യതയില്ല. 34 പേർ മത്സരിച്ച യോഗ്യതാറൗണ്ടിൽ 29-ാമതെത്താനേ സഹനകുമാരിക്ക് കഴിഞ്ഞുള്ളൂ. 1.80 മീറ്റർ ചാടിയ സഹനകുമാരിയുടെ ദേശീയ റെക്കോഡ് 1.92 മീറ്ററാണ്. [85]
  • വനിതാ 800 മീറ്ററിന്റെ സെമിഫൈനലിൽ ഓടിയ ടിന്റു ആറാമതായി ഫിനിഷ് ചെയ്തു. ഫൈനലിന് യോഗ്യത നേടിയില്ല. 1:59.69 സെക്കൻഡിലായിരുന്നു ഫിനിഷ്. 1:59.17 സെക്കൻഡാണ് ടിന്റുവിന്റെ പേരിലുള്ള ഇന്ത്യൻ ദേശീയ റെക്കോഡ്.[86]

പതിനഞ്ചാം ദിനം

തിരുത്തുക
  • 55 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ അമിത്കുമാർ ജയത്തോടെ ക്വാർട്ടറിൽ പ്രവേശിച്ചു. പ്രീക്വാർട്ടറിൽ ഏഷ്യൻ ചാമ്പ്യനും ലോകചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവുമായ ഇറാന്റെ ഹസ്സൻ സബസാലി റഹിമിയെയാണ് പതിനെട്ടുകാരനായ അമിത്കുമാർ തോൽപ്പിച്ചത്. സ്‌കോർ : 3-1.[87] പക്ഷെ ക്വാർട്ടറിൽ ഫൈനലിസ്റ്റ് ജോർജിയയുടെ വഌഡിമർ ഖിൻചെഗാഷ്‌വിലിനോട് പരാജയപ്പെട്ടു. ഇതേ തുടർന്ന് റെപ്പഷാഗയ്ക്ക് യോഗ്യത നേടി. പക്ഷെ റെപ്പഷാജ് റൗണ്ടിലെ ആദ്യ മത്സരത്തിൽ മുൻ ലോകചാമ്പ്യനും ഒളിമ്പിക് വെള്ളി മെഡൽ ജേതാവുമായ ബൾഗേറിയയുടെ റാഡോസ്ലാവ് മാറിനോവ് വെലികോവിനോട് തോറ്റു (3-0).[88]

പതിനാറാം ദിനം

തിരുത്തുക
  • ഗുസ്തി; യോഗേശ്വർ ദത്തിന് വെങ്കലം. റെപ്പഷാജ് റൗണ്ടിലെ അവസാനത്തെ മത്സരത്തിൽ ദക്ഷിണ കൊറിയയുടെ യോങ് മ്യോങ് റിയെ തോൽപ്പിച്ചാണ് യോഗേശ്വർ വെങ്കലം നേടിയത് (3-1).[89] പ്രീക്വാർട്ടറിൽ, ലോകചാമ്പ്യൻഷിപ്പിലെ വെള്ളി മെഡൽ ജേതാവായ ബൾഗേറിയയുടെ അനാറ്റൊലി ഗ്വിദിയയെയാണ് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവായ യോഗേശ്വർ തോൽപ്പിച്ചത്(3-1).[90]
  • ഇന്ത്യയുടെ ഹോക്കി ടീം എല്ലാ കളികളും തോറ്റ് ഏറ്റവും അവസാനക്കാരായി, പന്ത്രണ്ടാം സ്ഥാനക്കാരായി. അവസാനക്കാരെ കണ്ടത്താൻ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു തോൽവി. എട്ട് കൊല്ലത്തിനുശേഷമാണ് ഇന്ത്യ ഒളിമ്പിക്‌സ് ഹോക്കി കളിക്കാനെത്തിയത്. അഞ്ചുവട്ടം സ്വർണം നേടിയ ഇന്ത്യയുടെ ഒളിമ്പിക്‌സിലെ ഏറ്റവും ദയനീയ പ്രകടനമാണിത്. എട്ടാം സ്ഥാനത്തെത്തിയ അറ്റ്‌ലാന്റയിലെ റെക്കോഡാണ് തിരുത്തപ്പെട്ടത്.[91]
  • പുരുഷന്മാരുടെ 50 കിലോമീറ്റർ നടത്തത്തിൽ 36-ാം സ്ഥാനത്തെത്തിയ ബസന്ത റാണാ ബഹാദുർ പുതിയ ദേശീയറെക്കോഡ് സ്ഥാപിച്ചു. മൂന്ന് മണിക്കൂർ 56 മിനിറ്റ് 48 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് റാണ ദേശീയ റെക്കോഡിനുടമയായത്.[92]

പതിനേഴാം ദിനം

തിരുത്തുക
  • സുശീൽ കുമാറിന് വെള്ളി. ഒളിമ്പിക്‌സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് സുശീൽ. ഒളിമ്പിക്‌സിൽ വെള്ളി നേടുന്ന ആദ്യത്തെ ഇന്ത്യൻ ഗുസ്തിക്കാരനും സുശീലാണ്.[93] 66 കിലോ ഫ്രീസ്‌റ്റൈൽ ഗുസ്തിയുടെ ഫൈനലിൽ ജപ്പാന്റെ ഏഷ്യൻ ഗെയിംസ് ചാമ്പ്യൻ തത്‌സുഹിരൊ യൊനെമിത്‌സുവാണ് സുശീലിനെ തോൽപ്പിച്ചത് (3-1). സെമിയിൽ കസാക്കിസ്ഥാന്റെ അക്ഷുരെക് തനടരോവിനെ തോൽപ്പിച്ചു (3-1). [94]

വിവാദങ്ങൾ

തിരുത്തുക
  • ഒളിമ്പിക്സ് സ്പോൺസർമാരായി ഭോപ്പാൽ വാതക ദുരന്തത്തിന് കാരണക്കാരായ ഡൗ കെമിക്കൽസിനെ നിയമിച്ചതിനെതിരെ ഇന്ത്യ രംഗത്ത് വന്നിരുന്നു.
  • ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന്റെ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ സംഘത്തിന്റെ കൂടെ ബാംഗ്ലൂർ സ്വദേശിനിയായ മധുര ഹണി എന്ന യുവതി നുഴഞ്ഞ് കയറിയത് വൻ വാർത്ത സൃഷ്ടിച്ചിരുന്നു.
  • 81 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച സുമിത് സംഗ്‌വാൻ താൻ മോശം വിധിയെഴുത്തിന് ഇരയായി എന്ന് അഭിപ്രായപ്പെട്ടു. ഇതിനെതിരെ ഇന്ത്യ നൽകിയ പരാതി അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷൻ തള്ളി.[70]
  • പുരുഷന്മാരുടെ 69 കിലോഗ്രാം വിഭാഗം വെൽറ്റർ വെയ്റ്റ് വിഭാഗത്തിൽ ക്വാർട്ടറിൽ കടന്ന വികാസ് കൃഷ്ണനെ അയോഗ്യനാക്കി. വികാസിനെ വിജയിയായി പ്രഖ്യാപിച്ചതിനു ശേഷം എതിരാളിയായ അമേരിക്കൻ ബോക്‌സർ എറോൾ സ്‌പെൻസിന്റെ പരാതി പരിഗണിച്ച് പിറ്റേ ദിവസം വികാസിനെ തോൽപ്പിക്കുകയായിരുന്നു. ഇതിനെതിരെ ഇന്ത്യ നൽകിയ അപ്പീലും തള്ളുകയാണുണ്ടായത്.[70]
  • 64 കിലോ ലൈറ്റ്‌വെൽറ്റർ വിഭാഗത്തിൽ പ്രീക്വാർട്ടറിൽ തോറ്റ ഇന്ത്യയുടെ മനോജ്കുമാർ, വിധികർത്താക്കൾ പോയിന്റുകൾ നൽകാതെ തന്നെ വഞ്ചിച്ചിരിക്കുകയാണെന്ന ആരോപണവുമായി രംഗത്തുവന്നു. എന്നാൽ, ഇതിനെതിരെ ഔദ്യോഗികമായി പരാതി നൽകേണ്ടെന്ന തീരുമാനത്തിലാണ് ഇന്ത്യൻ ടീം.[70]
  • ഒളിമ്പിക് വനിതാ ഷോട്ട്പുട്ട് വിജയി ബെലാറസിന്റെ നഡേഷ ഒസ്റ്റാപ്ചുക്കിന് മരുന്നടിക്ക് പിടിക്കപ്പെട്ടതിനെത്തുടർന്ന് സ്വർണം നഷ്ടമായി. ഉത്തേജക ഔഷധ പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് മെഡൽ നഷ്ടമാവുന്ന ലണ്ടൻ ഒളിമ്പിക്‌സിലെ ആദ്യ അത്‌ലറ്റാണ് ഒസ്റ്റാപ്ചുക്ക്.[95]
  1. 1.0 1.1 "Factsheet - Opening Ceremony of the Games of the Olympiad" (PDF) (Press release). International Olympic Committee. 9 October 2014. Archived from the original (PDF) on 14 August 2016. Retrieved 22 December 2018. {{cite press release}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  2. "Cauldron moved into position in Olympic Stadium". London 2012 Olympic and Paralympic Organizing Committee. 30 ജൂലൈ 2012. Archived from the original on 31 ജൂലൈ 2012.
  3. "ലോകം അത്ഭുതദ്വീപിൽ , മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-07-28. Retrieved 2012-07-28.
  4. 4.0 4.1 "കൊടിയിറങ്ങി: ഇനി റിയോയിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-13. Retrieved 2012-08-13.
  5. "ലണ്ടന് വിട; ഇനി റിയോയിൽ, ദേശാഭിമാനി ഓൺലൈൻ". Archived from the original on 2012-08-13. Retrieved 2012-08-13.
  6. "അമേരിക്കയ്ക്ക് കിരീടം, ദേശാഭിമാനി ഓൺലൈൻ". Archived from the original on 2016-03-09. Retrieved 2012-08-13.
  7. "മെഡൽക്കൊയ്ത്തിൽ ഫെൽപ്‌സും മിസിയും, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-05. Retrieved 2012-08-05.
  8. "ഷറപ്പോവയെ തകർത്ത സെറീനയ്ക്ക് ഗോൾഡൻ സ്ലാം, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-05. Retrieved 2012-08-04.
  9. 9.0 9.1 "ദേശീയ റെക്കോഡിട്ട് ഇർഫൻ പത്താമത്‌, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-04. Retrieved 2012-08-04.
  10. "വേഗപ്പറവയായി ഫ്രേസർ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-05. Retrieved 2012-08-05.
  11. "വെല്ലുവിളിയില്ലാതെ മയേവ്‌സ്‌കി, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-05. Retrieved 2012-08-05.
  12. 12.0 12.1 "കൃഷ്ണ പൂണിയ ഏഴാമത്‌, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-05. Retrieved 2012-08-05.
  13. "വനിതാ ഫുട്‌ബോൾ: അമേരിക്ക, ജപ്പാൻ, ഫ്രാൻസ് സെമിയിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-05. Retrieved 2012-08-05.
  14. "ടെന്നിസ്: ഫെഡററെ വീഴ്ത്തി മറെയ്ക്ക് സ്വർണം, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-06. Retrieved 2012-08-05.
  15. "സ്വർണം കൊയ്ത് വില്യംസ് സോദരിമാർ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-06. Retrieved 2012-08-06.
  16. "വേഗത്തിന്റെ രാജാവ് ബോൾട്ട് തന്നെ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-06. Retrieved 2012-08-06.
  17. "ഏഴ് കാമറൂൺ താരങ്ങളെ കാണാതായി, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-08. Retrieved 2012-08-07.
  18. "ഈ പരീക്ഷയിൽ സറിപോവ ഒന്നാമത്, ദേശാഭിമാനി ഓൺലൈൻ". Archived from the original on 2016-03-04. Retrieved 2012-08-10.
  19. "ഗെലാനയ്ക്ക് മാരത്തൺ സ്വർണം, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-06. Retrieved 2012-08-06.
  20. "400 മീറ്ററിൽ സാനിയ റിച്ചാഡ്‌സ്‌, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-06. Retrieved 2012-08-06.
  21. "മയക്കുമരുന്ന്: അമേരിക്കൻ ജൂഡോതാരം പിടിയിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-06. Retrieved 2012-08-07.
  22. 400 മീറ്ററിൽ കിരാനി, മാതൃഭൂമി ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
  23. ഹർഡിൽസിൽ ഫെലിക്‌സ് സാഞ്ചസിന്റെ തിരിച്ചുവരവ്‌, മാതൃഭൂമി ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
  24. "ഓട്ടത്തിൽ ഉഴപ്പിയ അത്‌ലറ്റിനെ പുറത്താക്കി, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-06. Retrieved 2012-08-07.
  25. "പുറത്ത്്്... അകത്ത്... പിന്നെ തകർത്തു, ദേശാഭിമാനി ഓൺലൈൻ". Archived from the original on 2016-03-04. Retrieved 2012-08-10.
  26. "ഇസിൻബയേവയ്ക്ക് വെങ്കലം മാത്രം, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-08. Retrieved 2012-08-07.
  27. "200 മീറ്റർ : ബോൾട്ട്, ബ്ലേക്ക് സെമിയിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-08. Retrieved 2012-08-07.
  28. "വനിതാ ഫുട്‌ബോൾ : അമേരിക്ക-ജപ്പാൻ ഫൈനലിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-08. Retrieved 2012-08-07.
  29. "ലണ്ടനിലും കണ്ണീരായി ലിയു, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-08. Retrieved 2012-08-07.
  30. "ഫുട്‌ബോൾ : ബ്രസീൽ-മെക്‌സിക്കോ ഫൈനൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-08. Retrieved 2012-08-08.
  31. "ഹൈജമ്പിൽ ഇവാൻ ഉഖോവ്‌, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-08. Retrieved 2012-08-08.
  32. "ട്രയാത്തലൺ ബ്രൗൺലിമാർക്ക് കുടുംബകാര്യം, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-08. Retrieved 2012-08-08.
  33. 33.0 33.1 "വികാസ് ഗൗഡ എട്ടാമത്‌, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-08. Retrieved 2012-08-08.
  34. "സലീമി ഗെയിംസിലെ കരുത്തൻ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-09. Retrieved 2012-08-09.
  35. "റെക്കോഡിനു മീതെ പറന്ന് സാലി പിയേഴ്‌സൺ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-08. Retrieved 2012-08-08.
  36. "ഒടുവിൽ അല്ലിസൺ പൊന്നണിഞ്ഞു; ഫ്രേസർക്ക് ഡബിളില്ല, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-09. Retrieved 2012-08-09.
  37. "ഈ പതക്കം അമ്മയുടെ പിടിവാശിക്ക്, ദേശാഭിമാനി ഓൺലൈൻ". Archived from the original on 2016-03-08. Retrieved 2012-08-10.
  38. "നേരംവൈകിയ നേരത്ത് ഒരു നേട്ടം, ദേശാഭിമാനി ഓൺലൈൻ". Archived from the original on 2016-03-04. Retrieved 2012-08-10.
  39. "ഗുസ്തി ജപ്പാനോടു വേണ്ട, ദേശാഭിമാനി ഓൺലൈൻ". Archived from the original on 2016-03-08. Retrieved 2012-08-10.
  40. "നിക്കോള ആഡംസിന് അട്ടിമറി സ്വർണം, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-10. Retrieved 2012-08-09.
  41. "വനിതാ ഹോക്കി: അർജന്റീന-ഹോളണ്ട് ഫൈനൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-10. Retrieved 2012-08-09.
  42. "റുഡിഷക്ക് ലോക റെക്കോഡ്‌, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-09. Retrieved 2012-08-10.
  43. "ചരിത്രമായി ഡബിൾ ബോൾട്ട്‌, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-09. Retrieved 2012-08-10.
  44. "മൂന്നാം സ്വർണവുമായി മിസ്റ്റി വിടവാങ്ങി, ഇനി കെറി തനിച്ച്‌, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-10. Retrieved 2012-08-10.
  45. "വോളി: അമേരിക്കയെ ഞെട്ടിച്ച് ഇറ്റലി സെമിയിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-10. Retrieved 2012-08-10.
  46. "ബാസ്‌കറ്റ്: അമേരിക്കയും റഷ്യയും സെമിയിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-10. Retrieved 2012-08-10.
  47. "ദക്ഷിണാഫ്രിക്കയ്ക്ക് ഫൈനലിൽ ഓടാം, ദേശാഭിമാനി ഓൺലൈൻ". Archived from the original on 2016-03-12. Retrieved 2012-08-10.
  48. "വനിതാ ഫുട്‌ബോളിൽ അമേരിക്കയ്ക്ക് സ്വർണം, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-11. Retrieved 2012-08-10.
  49. "ട്രിപ്പിളിൽ ടെയ്ലർ, ദേശാഭിമാനി ഓൺലൈൻ". Archived from the original on 2016-03-04. Retrieved 2012-08-11.
  50. "സ്പോട്ടകോവ ജാവലിൻ നിലനിർത്തി, ദേശാഭിമാനി ഓൺലൈൻ". Archived from the original on 2016-03-08. Retrieved 2012-08-11.
  51. "ഡെക്കയിൽ ആഷ്ടൺ, ദേശാഭിമാനി ഓൺലൈൻ". Archived from the original on 2016-03-05. Retrieved 2012-08-11.
  52. "റിലേയിൽ ലോക റെക്കോഡ് തിരുത്തി യു.എസ് വനിതകൾ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-11. Retrieved 2012-08-11.
  53. "അയ്യായിരത്തിൽ സ്വർണം തിരിച്ചുപിടിച്ച് ഡെഫാർ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-11. Retrieved 2012-08-11.
  54. "400 മീറ്റർ റിലേയിൽ അമേരിക്കയെ വീഴ്ത്തി ബഹാമാസ്‌, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-11. Retrieved 2012-08-11.
  55. "പോൾവാൾട്ടിൽ ലാവില്ലെനിക്ക് റെക്കോഡ്‌, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-11. Retrieved 2012-08-11.
  56. "വനിതാ ഹോക്കി സ്വർണം ഹോളണ്ട് നിലനിർത്തി, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-12. Retrieved 2012-08-11.
  57. "1500-ൽ തുർക്കി, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-12. Retrieved 2012-08-12.
  58. "ഫുട്‌ബോൾ സ്വർണം മെക്‌സിക്കോയ്ക്ക്‌, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-12. Retrieved 2012-08-12.
  59. "റിലേയിൽ ലോക റെക്കോഡോടെ ബോൾട്ടും കൂട്ടരും, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-12. Retrieved 2012-08-12.
  60. "നടത്തത്തിൽ ലോകറെക്കോഡോടെ ലഷ്മനോവ, ദേശാഭിമാനി ഓൺലൈൻ". Archived from the original on 2016-03-05. Retrieved 2012-08-13.
  61. "ഹോക്കി സ്വർണം ജർമനിക്ക്, ദേശാഭിമാനി ഓൺലൈൻ". Archived from the original on 2016-03-04. Retrieved 2012-08-13.
  62. "സാവിനോവയ്ക്ക് 800, ദേശാഭിമാനി ഓൺലൈൻ". Archived from the original on 2016-03-04. Retrieved 2012-08-13.
  63. "വാൽകോട്ട് എറിഞ്ഞത് ചരിത്രത്തിലേക്ക്, ദേശാഭിമാനി ഓൺലൈൻ". Archived from the original on 2016-03-08. Retrieved 2012-08-13.
  64. "ഹൈജമ്പിൽ ചിചെറോവ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-13. Retrieved 2012-08-12.
  65. "മാരത്തണിൽ അതിശയമായി കിപ്‌റോടിച്ച്, രാംസിങ് നിരാശപ്പെടുത്തി, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-13. Retrieved 2012-08-12.
  66. "വോളിബോൾ സ്വർണം റഷ്യയ്ക്ക്‌, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-13. Retrieved 2012-08-12.
  67. "ബാസ്‌ക്കറ്റ്‌ബോളിൽ സൂപ്പർ അമേരിക്ക, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-13. Retrieved 2012-08-12.
  68. "ലണ്ടന് വിട; ഇനി റിയോയിൽ, ദേശാഭിമാനി ഓൺലൈൻ". Archived from the original on 2012-08-13. Retrieved 2012-08-13.
  69. "വികാസിനെ അയോഗ്യനാക്കി; ഇന്ത്യ പരാതി നൽകും, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-04. Retrieved 2012-08-04.
  70. 70.0 70.1 70.2 70.3 "റിങ്ങിൽ വിവാദത്തിന്റെ പഞ്ചുകൾ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-05. Retrieved 2012-08-05.
  71. "സൈന നേവാളിന് വെങ്കലം, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-04. Retrieved 2012-08-04.
  72. "തകർപ്പൻ ജയത്തോടെ ദേവേന്ദ്രോ ക്വാർട്ടറിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-04. Retrieved 2012-08-04.
  73. "പേസ്-സാനിയ സഖ്യം പുറത്തായി, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-05. Retrieved 2012-08-04.
  74. "കൃഷ്ണ പൂണിയ ഫൈനലിൽ; സീമ പതിമൂന്നാമത്‌, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-04. Retrieved 2012-08-04.
  75. "മേരി കോം ക്വാർട്ടറിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-05. Retrieved 2012-08-05.
  76. "മെഡൽ ഉറപ്പിച്ച് മേരി കോം സെമിയിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-06. Retrieved 2012-08-06.
  77. "ഡിസ്‌ക്കസ് ത്രോ: വികാസ് ഗൗഡ ഫൈനലിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-06. Retrieved 2012-08-06.
  78. "ബോക്‌സിങ്: വിജേന്ദർസിങ് വീണു, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-08. Retrieved 2012-08-07.
  79. "മൂന്ന് ഫൗൾ : രഞ്ജിത്ത് മഹേശ്വരി പുറത്തായി, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-08. Retrieved 2012-08-07.
  80. "ഹോക്കി: ബെൽജിയത്തോടും നാണംകെട്ട തോൽവി, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-08. Retrieved 2012-08-07.
  81. "ടിന്റു ലൂക്ക സെമിയിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-08. Retrieved 2012-08-08.
  82. "വീണ്ടും ആഗസ്ത് എട്ട്; വീണ്ടും സെക്കൻഡിന്റെ നൂറിലൊരംശം, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-09. Retrieved 2012-08-09.
  83. "സെമിയിൽ തോറ്റു; മേരി കോമിന് വെങ്കലം മാത്രം, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-08. Retrieved 2012-08-08.
  84. "ഗുസ്തി: ഗീത ഫൊഗാട്ട് പുറത്ത്‌ , മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-09. Retrieved 2012-08-09.
  85. "ഹൈജമ്പ്: സഹനകുമാരി പുറത്തായി, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-09. Retrieved 2012-08-10.
  86. "പൊരുതിയിട്ടും ഫൈനലിന് ടിന്റുവില്ല, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-09. Retrieved 2012-08-10.
  87. "അട്ടിമറി: അമിത്കുമാർ ക്വാർട്ടറിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-10. Retrieved 2012-08-10.
  88. "ഗുസ്തി: അമിത്, നർസിങ് പുറത്തായി, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-10. Retrieved 2012-08-10.
  89. "യോഗേശ്വറിന് അഭിമാന വെങ്കലം, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-12. Retrieved 2012-08-11.
  90. "യോഗേശ്വർ ദത്ത് പ്രീക്വാർട്ടറിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-12. Retrieved 2012-08-11.
  91. തോൽവി സമ്പൂർണം: ദേശീയ ദുരന്തമായി ഹോക്കി, മാതൃഭൂമി ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
  92. "റാണാ ബഹാദുറിന് ദേശീയ റെക്കോഡ്‌, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-12. Retrieved 2012-08-12.
  93. "സുശീൽകുമാറിന് വെള്ളി, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-13. Retrieved 2012-08-12.
  94. "മെഡലുറച്ചു; സുശീൽകുമാർ ഫൈനലിൽ, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-13. Retrieved 2012-08-12.
  95. "ഒസ്റ്റാപ്ചുക്കിന് സ്വർണം നഷ്ടമായി, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-08-14. Retrieved 2012-08-15.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

ഔദ്യോഗികം

തിരുത്തുക

മാധ്യമങ്ങളിൽ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഒളിമ്പിക്സ്_2012_(ലണ്ടൻ)&oldid=3907850" എന്ന താളിൽനിന്ന് ശേഖരിച്ചത്