ഒളിമ്പിക്സ് 2004 (ഏതൻസ്)
2004 ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 29 വരെ ഗ്രീസിലെ ഏതൻസിൽ വച്ചായിരുന്നു 2004-ലെ ഒളിമ്പിക്സ് സംഘടിപ്പിക്കപ്പെട്ടത്. ഇരുപത്തിയെട്ടാം ഒളിമ്പ്യാഡ് കായികമേള (Games of the XXVIII Olympiad) എന്നായിരുന്നു ഈ കായികമേളയുടെ ഔദ്യോഗികനാമം. ആദ്യത്തെ ആധുനിക ഒളിമ്പിക്സ് 1896-ൽ ഏതൻസിൽ വച്ചാണ് സംഘടിപ്പിക്കപ്പെട്ടത്. ഇതിനു ശേഷം ആദ്യമായാണ് ഒളിമ്പിക്സ് ഗ്രീസിലേക്ക് തിരിച്ചെത്തുന്നത്. അതുകൊണ്ട് വീട്ടിലേക്ക് സ്വാഗതം എന്നായിരുന്നു ഈ ഒളിമ്പിക്സിന്റെ ആപ്തവാക്യം.
ആഥിതേയനഗരം | ഏതൻസ്, ഗ്രീസ് | ||
---|---|---|---|
മൽസരങ്ങൾ | 301 (28 കായികവിഭാഗങ്ങളിലായി) | ||
ഉദ്ഘാടനച്ചടങ്ങ് | ഓഗസ്റ്റ് 13 | ||
സമാപനച്ചടങ്ങ് | ഓഗസ്റ്റ് 29 | ||
ഉദ്ഘാടക(ൻ) | |||
ദീപം തെളിയിച്ചത് | |||
സ്റ്റേഡിയം | Olympic Stadium | ||
Summer | |||
| |||
Winter | |||
|
201 രാജ്യങ്ങളിൽ നിന്നുമായി, 10,625 കായികതാരങ്ങളും 5,501 സംഘാംഗങ്ങളും ഈ ഒളിമ്പിക്സിൽ പങ്കെടുത്തു. വിവിധ കായികവിഭാഗങ്ങളിലായി 301 മെഡൽ ഇനങ്ങളാണ് അരങ്ങേറിയത്.[2]
1997-ൽസ്വിറ്റ്സർലണ്ടിൽ വച്ചു നടന്ന അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ 106-മത് സമ്മേളനത്തിൽ വച്ചായിരുന്നു ബ്യൂണസ് അയേർസ്, കേപ് ടൌൺ, റോം, സ്റ്റോക്‌ഹോം എന്നീ നഗരങ്ങളെ പിന്തള്ളി ഏതൻസ് 28-മത് ഒളിംപിക്സ് കരസ്ഥമാക്കിയത്.
മെഡൽ നില
തിരുത്തുകസ്ഥാനം | രാജ്യം | സ്വർണ്ണം | വെള്ളി | വെങ്കലം | ആകെ |
---|---|---|---|---|---|
1 | United States | 35 | 39 | 29 | 103 |
2 | China | 32 | 17 | 14 | 63 |
3 | Russia | 28 | 26 | 38 | 92 |
4 | Australia | 17 | 16 | 16 | 49 |
5 | Japan | 16 | 9 | 12 | 37 |
6 | Germany | 13 | 16 | 20 | 49 |
7 | France | 11 | 9 | 13 | 33 |
8 | Italy | 10 | 11 | 11 | 32 |
9 | South Korea | 9 | 12 | 9 | 30 |
10 | Great Britain | 9 | 9 | 13 | 31 |
15 | Greece | 6 | 6 | 4 | 16 |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Factsheet - Opening Ceremony of the Games of the Olympiad" (PDF) (Press release). International Olympic Committee. 9 October 2014. Archived from the original (PDF) on 14 August 2016. Retrieved 22 December 2018.
{{cite press release}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ "Athens 2004". International Olympic Committee. www.olympic.org. Retrieved 2011-08-03.