മേയർ നായർ

മലയാള ചലച്ചിത്രം

1966-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മേയർ നായർ. കല്പനാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.എ. തങ്ങൾ നിർമിച്ചഎസ്.ആർ. പുട്ടണ്ണ സംവിധാനം ചെയ്ത് ഈ ചിത്രം വിതരണം ചെയ്ത കല്പനാ പിക്ചേഴ്സ് 1966 ഡിസംബർ 24-ന് പ്രദർശനത്തിനെത്തിച്ചു.

മേയർ നായർ
സംവിധാനംഎസ്.ആർ. പുട്ടണ്ണ
നിർമ്മാണംപി.എ. തങ്ങൾ
രചനഎസ്.കെ. നായർ
തിരക്കഥഎസ്.ആർ. പുട്ടണ്ണ
അഭിനേതാക്കൾതിക്കുറിശ്ശി
കൊട്ടാരക്കര
അടൂർ ഭാസി
മീന
ശാന്താദേവി
കലാദേവി
സംഗീതംഎൽ.പി.ആർ. വർമ്മ
ഗാനരചനവയലാർ
ചിത്രസംയോജനംവി. പി. കൃഷ്ണൻ
വിതരണംകല്പനാ പിക്ചേഴ്സ്
റിലീസിങ് തീയതി24/12/1966
രാജ്യം ഇന്ത്യ
ഭാഷമലയാളം

കഥാസാരം തിരുത്തുക

തോമസ് ഹാർഡിയുടെ ദി മേയർ ഓഫ് കാസ്റ്റർബ്രിജ് എന്ന ഇംഗ്ലീഷ് നോവലിന്റെ കഥയെ ആസ്പദമാക്കി പണ്ഡിത സാഹിത്യകാരനായ ഡോക്ടർ എസ്.കെ. നായരാണ് ഇതിന്റെ കഥ തയ്യാറാക്കിയത്. കൃഷ്ണൻ നായർ എന്ന കഥാപത്രം മദ്രാസ് മേയറാകുന്നതും ദുർവൃത്തനായ മേയറെ ആരോവെടിവച്ചു കൊല്ലുന്നതു മായിരുന്നു ഇതിന്റെ ഇതിവൃത്തം.[1]

അഭിനേതക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

ഗാനങ്ങൾ[2] തിരുത്തുക

ഗാനം ഗാനരചന സംഗീതം ആലാപനം
വനമ്പാടീ വയലാർ എൽ.പി.ആർ. വർമ്മ പി. ജയചന്ദ്രൻ, എസ്. ജാനകി
വർണ്ണപുഷ്പങ്ങൾ വയലാർ എൽ.പി.ആർ. വർമ്മ പി. ജയചന്ദ്രൻ,എൽ.പി.ആർ. വർമ്മ, എസ്. ജാനകി
തൊട്ടാൽ പൊട്ടുന്ന പ്രായം വയലാർ എൽ.പി.ആർ. വർമ്മ യേശുദാസ്, എസ്. ജാനകി
മുടി നിറയെ പൂക്കളുമായ് വയലാർ എൽ.പി.ആർ. വർമ്മ പി. ജയചന്ദ്രൻ, എസ്. ജാനകി
സ്വപ്നസഖീ വയലാർ എൽ.പി.ആർ. വർമ്മ പി. ജയചന്ദ്രൻ
ഇന്ദ്രജാലക്കാരാ വയലാർ എൽ.പി.ആർ. വർമ്മ എൽ.ആർ. ഈശ്വരി

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മേയർ_നായർ&oldid=3938341" എന്ന താളിൽനിന്ന് ശേഖരിച്ചത്