കമ്യൂണിസ്റ്റ് പച്ച

ചെടിയുടെ ഇനം
(മുറിപ്പച്ച എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അമേരിക്കൻ തദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് കമ്യൂണിസ്റ്റ് പച്ച. (ഇംഗ്ലീഷ്:Common Floss Flower). (ശാസ്ത്രീയനാമം: Chromolaena odorata) സൂര്യകാന്തി കുടുംബത്തിലെ ആസ്റ്ററേഷ്യ ഫാമിലിയിലാണിത് ഉൾപ്പെടുന്നത്. ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരെ സമൃദ്ധമായി വളരുന്ന ഒരു ഏക വാർഷിക ചെടിയാണ്‌ ഇത്.

കമ്യൂണിസ്റ്റ് പച്ച
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Tribe:
Genus:
Species:
C. odorata
Binomial name
Chromolaena odorata
(L.) King & H.E. Robins.
Synonyms
  • Eupatorium brachiatum Sw. ex Wikstr.
  • Eupatorium clematitis DC.
  • Eupatorium conyzoides Vahl [Illegitimate]
  • Eupatorium conyzoides Mill.
  • Eupatorium conyzoides var. angustiflorum Cuatrec.
  • Eupatorium conyzoides f. angustiflorum Cuatrec.
  • Eupatorium conyzoides var. floribunda (Kunth) Hieron.
  • Eupatorium conyzoides f. glabratum Hassl.
  • Eupatorium conyzoides var. glabrescens Steetz
  • Eupatorium conyzoides var. heterolepis Griseb.
  • Eupatorium conyzoides var. incanum Baker
  • Eupatorium conyzoides var. paucidentatum Baker
  • Eupatorium conyzoides var. pauciflorum Baker
  • Eupatorium conyzoides var. phyllocephalum Sch.Bip. ex Baker
  • Eupatorium conyzoides var. scaberulum Hassl.
  • Eupatorium conyzoides var. tambillense Hieron.
  • Eupatorium dichotomum Sch.Bip.
  • Eupatorium divergens Less.
  • Eupatorium floribundum Kunth
  • Eupatorium graciliflorum DC.
  • Eupatorium incisum Rich.
  • Eupatorium klattii Millsp.
  • Eupatorium odoratum L.
  • Eupatorium odoratum var. brachiatum (Sw. ex Wikstr.) DC.
  • Eupatorium odoratum var. cubense DC.
  • Eupatorium odoratum var. mallotophyllum B.L.Rob.
  • Eupatorium odoratum f. scandens Kuntze
  • Eupatorium sabeanum Buckley
  • Eupatorium stigmatosum Meyen & Walp.
  • Osmia clematitis (DC.) Sch.Bip.
  • Osmia conyzoides Sch.Bip.
  • Osmia conyzoides Small [Illegitimate]
  • Osmia floribunda (Kunth) Sch.Bip.
  • Osmia odorata (L.) Sch.Bip.
പൂക്കൾ
കമ്യൂണിസ്റ്റ് പച്ച

ചെടിയുടെ സ്വഭാവം

തിരുത്തുക

മറ്റു സസ്യങ്ങൾക്കു ഇടനൽകാതെ കൂട്ടത്തോടെ വളർന്നു വ്യാപിക്കുന്ന കമ്യൂണിസ്റ്റ് പച്ച കേരളത്തിലെ ഒരു അധിനിവേശസസ്യമാണ്. തെക്കേ അമേരിക്കയും മധ്യ അമേരിക്കയും സ്വദേശമായ ഈ സസ്യം ഇന്നു ഏഷ്യയിലും ആഫ്രിക്കയിലും പെസഫിക് മേഖലയിലും എത്തിയിരിക്കുന്നു.പ്ളാന്റേഷനുകളിലും കൃഷിയിടങ്ങളിലും ഒരു ശല്യമായി വളരുന്ന ഈ കള പ്രാദേശിക സസ്യങ്ങൾക്കു ഭീഷണി സൃഷ്ടിക്കുന്നു. [1] സംരക്ഷിത വനമേഖലകൾക്കും ജൈവ വൈവിധ്യത്തിനും ഈ സസ്യം ഒരു ഭീഷണിയാണ്. തീവ്രമായ വംശവർധനശേഷിയുള്ള ഈ സസ്യം വിത്തുകളിലൂടെയും തണ്ടുകളിലൂടെയും പ്രജനനം നടത്തുന്നു. വിത്തുകളുടെ അറ്റത്തുള്ള ഒരു പറ്റം ചെറിയ നാരുകളുടെ സഹായത്തോടെ കാറ്റിൽ പറന്നാണ് വിദൂരസ്ഥലങ്ങളിലേക്ക് വിത്തുവിതരണം നടത്തുന്നത്. അതേ സമയം, നനവുള്ള മണ്ണിൽ വീഴുന്ന ഒരു ചെറിയ കഷണം തണ്ടു പോലും പെട്ടെന്നു കിളിക്കുകയും ചെയ്യുന്നുണ്ട്. സാധാരണയായി കുറ്റിച്ചെടി പോലെ വളരുന്ന കമ്യൂണിസ്റ്റ് പച്ച മറ്റു മരങ്ങളുടെ തണലിൽ നിന്ന് രക്ഷപെടാനായി ആ മരങ്ങളുടെ മുകളിലേക്ക് ഒരു വള്ളി പോലെ പടർന്നു കയറുന്നതായും കണ്ടുവരുന്നു.

കുലകളായുണ്ടാകുന്ന പൂക്കൾക്ക് വെള്ളനിറമാണ്. ഇലകൾ പൊട്ടിച്ചു ഞെരുടുമ്പോൾ ഒരു പ്രത്യേക ഗന്ധം പ്രസരിക്കുന്നുണ്ട്. അതിനാൽ സംസ്കൃതത്തിൽ ഇതിനെ തീവ്രഗന്ധ എന്നു വിളിക്കുന്നു.

അപരനാമങ്ങൾ

തിരുത്തുക

സ്ഥലഭേദമനുസരിച്ച് മുറിപ്പച്ച, ഐമുപ്പച്ച, കാട്ടപ്പ, നീലപ്പീലി, നായ് തുളസി, പൂച്ചെടി, അപ്പ എന്നീ പേരുകളിലും അറിയപ്പെടുന്നു. ചില പ്രദേശങ്ങളിൽ വേനപ്പച്ച എന്ന പേരുമുണ്ടെങ്കിലും ആ പേരിൽത്തന്നെ അറിയപ്പെടുന്ന മറ്റൊരു സസ്യവുമുണ്ടു്. ഹിന്ദിയിൽ തീവ്ര ഗന്ധ (तीव्र गंधा). കേരളത്തിൽ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രചരിക്കുകയും കമ്യൂണിസ്റ്റ് നേതൃത്വത്തിൽ ലോകത്താദ്യമായി ഒരു ജനായത്ത സർക്കാർ ഉണ്ടാവുകയും ചെയ്ത 1950കളിൽ തന്നെയാണു് ഈ ചെടിയും വ്യാപകമായി തഴച്ചുവളരാൻ തുടങ്ങിയതു്. അതുകൊണ്ടു് കമ്യൂണിസ്റ്റ് പച്ച എന്നും കമ്യൂണിസ്റ്റ് അപ്പ എന്നും ഐമുപ്പച്ച (ഐക്യമുന്നണിപ്പച്ച) എന്നും ഈ ചെടിക്കു് പേർ വിളിച്ചുവന്നു. പിൽക്കാലത്തു് പ്രസക്തി നഷ്ടപ്പെട്ടതോടെ ഐമുപ്പച്ച എന്ന പേരിനു് പ്രചാരം തീരെക്കുറഞ്ഞു. സിയാം കള (Siam Weed), ക്രിസ്മസ് ബുഷ് (Christmas Bush), ഡെവിൾ കള (Devil Weed), കാംഫർ ഗ്രാസ്സ് (Camfhur Grass) ഫോസ്സ് ഫ്ളവർ (Common Floss Flower) എന്നീ വിവിധപേരുകളിൽ കമ്മ്യൂണിസ്റ്റ് പച്ച അറിയപ്പെടുന്നു.

ഔഷധഗുണങ്ങൾ

തിരുത്തുക

ഇവയുടെ ഇലകൾക്ക് പലവിധ ഔഷധഗുണങ്ങൾ ഉണ്ടെന്ന് കരുതപ്പെടുന്നു.

റഫറൻസുകൾ

തിരുത്തുക
  1. Aug 27, TNN / Updated:; 2020; Ist, 13:24. "Communist Pacha's entry to state had political reasons | Kozhikode News - Times of India" (in ഇംഗ്ലീഷ്). Retrieved 2021-07-06. {{cite web}}: |last2= has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)

ഇതും കാണുക

തിരുത്തുക

ബാഹ്യകണ്ണികൾ

തിരുത്തുക

ഭാരതത്തിലെ പുഷ്പങ്ങൾ: തീവ്രഗന്ധ

ചിത്രങ്ങൾ

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കമ്യൂണിസ്റ്റ്_പച്ച&oldid=3645620" എന്ന താളിൽനിന്ന് ശേഖരിച്ചത്