ഒരു വാർഷിക സസ്യമാണ് സൂര്യകാന്തി. ഇവയുടെ പൂവിന്റെ തണ്ട് 3 മീറ്റർ ഉയരത്തിൽ വരെ വളരാറുണ്ട്. 30 സെന്റീമീറ്റർ വരെ വ്യാസത്തിൽ കാണപ്പെടുന്ന പൂവിൽ വലിയ വിത്തുകൾ കാണാം. ജന്മദേശം അമേരിക്കയായ ഈ സസ്യത്തിന്റെ കുടുംബം “ആസ്റ്ററാസീയേ“(Asteraceae) ആണ്‌.

സാധാരണ സൂര്യകാന്തി
Sunflower sky backdrop.jpg
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
H. annuus
Binomial name
Helianthus annuus
സൂര്യകാന്തി വിത്ത്

എണ്ണയോടൊപ്പം അമേരിക്കയിൽ നിന്നും 16ആം നൂറ്റാണ്ടിൽ യൂറോപ്പിലേക്ക് സൂര്യകാന്തി വിത്തുകൾ കൊണ്ടുവന്നു. സൂര്യകാന്തി പാചക എണ്ണ വളരെ പ്രചാരം നേടി. നാരുകൾ കൂടുതലുള്ളതുകൊണ്ട് പേപ്പർ നിർമ്മാണത്തിനും കാലിത്തീറ്റാ മിശ്രിതമായും സൂര്യകാന്തി ഇല ഉപയോഗിക്കാം.

രസാദി ഗുണങ്ങൾതിരുത്തുക

രസം  : തിക്തം, മധുരം, കടു

ഗുണം :രൂക്ഷം, ഗുരു, സരം

വീര്യം :ശീതം

വിപാകം :മധുരം

ഔഷധയോഗ്യ ഭാഗംതിരുത്തുക

വേര്, വിത്ത്, തൈലം, ഇല

ഉപയോഗംതിരുത്തുക

ഭക്ഷ്യഎണ്ണയുടെ ഉത്പാദനത്തിനും വാണിജ്യാടിസ്ഥാനത്തിലും വളർത്തുന്ന പുഷ്പമാണ് സൂര്യകാന്തി. ഇവയുടെ വിത്തുകൾ ഉപ്പ് ചേർത്തോ ചേർക്കാതെയോ വറുത്ത് കടകളിൽ ലഭ്യമാണ്.

ചിത്രശാലതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=സൂര്യകാന്തി&oldid=3725746" എന്ന താളിൽനിന്ന് ശേഖരിച്ചത്