മുരസൊലി മാരൻ
ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (ഡി.എം.കെ) നേതാവുമായിരുന്നു മുരസൊലി മാരൻ (ജീവിതകാലം: 17 ഓഗസ്റ്റ് 1934 – 24 നവംബർ 2003). ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ സ്ഥാപക നേതാവായ മുത്തുവേൽ കരുണാനിധിയുടെ മരുമകനാണ്. 36 വർഷം ഇന്ത്യൻ പാർലമെന്റ് അംഗമായിരുന്നു. വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൽ നഗരവികസനകാര്യ വകുപ്പ് മന്ത്രിയായും ഐ.കെ. ഗുജ്റാൾ, എച്ച്.ഡി. ദേവഗൗഡ മന്ത്രിസഭകളിൽ വ്യവസായ വകുപ്പ് മന്ത്രിയായും എ.ബി. വാജ്പേയ് മന്ത്രിസഭയിൽ വാണിജ്യ - വ്യവസായ വകുപ്പ് മന്ത്രിയായും പ്രവർത്തിക്കുകയുണ്ടായി. മുപ്പതോളം തമിഴ് ചലച്ചിത്രങ്ങൾക്കും മുരസൊലി മാരൻ തിരക്കഥകൾ രചിച്ചിട്ടുണ്ട്.
മുരസൊലി മാരൻ | |
---|---|
കേന്ദ്ര നഗരവികസന മന്ത്രി | |
ഓഫീസിൽ 2 ഡിസംബർ 1989 – 10 നവംബർ 1990 | |
പ്രധാനമന്ത്രി | വി.പി. സിങ് |
കേന്ദ്ര വ്യാവസായിക വകുപ്പ് മന്ത്രി | |
ഓഫീസിൽ 1999–2002 | |
പ്രധാനമന്ത്രി | അടൽ ബിഹാരി വാജ്പേയ് |
ഓഫീസിൽ 1 ജൂൺ 1996 – 19 മാർച്ച് 1998 | |
പ്രധാനമന്ത്രി | എച്ച്.ഡി. ദേവഗൗഡ ഐ.കെ. ഗുജ്റാൾ |
പാർലമെന്റ് അംഗം, ലോക്സഭ | |
ഓഫീസിൽ 1996–2003 | |
മുൻഗാമി | ഐറ അൻപരസ് |
പിൻഗാമി | ദയാനിധി മാരൻ |
മണ്ഡലം | ചെന്നൈ സെൻട്രൽ |
ഓഫീസിൽ 1967–1977 | |
മുൻഗാമി | സി.എൻ. അണ്ണാദുരൈ |
പിൻഗാമി | ആർ. വെങ്കട്ടരാമൻ |
മണ്ഡലം | ചെന്നൈ സൗത്ത് |
പാർലമെന്റ് അംഗം, രാജ്യസഭ | |
ഓഫീസിൽ 1977–1995 | |
മണ്ഡലം | തമിഴ്നാട് |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | മുരസൊലി മാരൻ 17 ഓഗസ്റ്റ് 1934 തിരുക്കുവളൈ, മദ്രാസ് പ്രവിശ്യ, ബ്രിട്ടീഷ് ഇന്ത്യ (ഇപ്പോൾ തഞ്ചാവൂർ ജില്ല, തമിഴ്നാട്), ഇന്ത്യ |
മരണം | 24 നവംബർ 2003[1] ചെന്നൈ, തമിഴ്നാട്, ഇന്ത്യ | (പ്രായം 69)
രാഷ്ട്രീയ കക്ഷി | ദ്രാവിഡ മുന്നേറ്റ കഴകം |
പങ്കാളി | മല്ലിക മാരൻ |
Relations | എം. കരുണാനിധി (അമ്മാവൻ) |
കുട്ടികൾ | കലാനിധി മാരൻ ദയാനിധി മാരൻ അൻപുക്കരശി |
മാതാപിതാക്കൾs | പിതാവ് : ഷൺമുഖസുന്ദരൻ മാതാവ് : ഷൺമുഖസുന്ദരി |
വസതിs | ചെന്നൈ, തമിഴ്നാട്, ഇന്ത്യ |
As of 23 നവംബർ, 2003 ഉറവിടം: [1] |
ജീവിതരേഖ
തിരുത്തുക1934 ഓഗസ്റ്റ് 17 - ന് എം. കരുണാനിധിയുടെ സഹോദരിയായ ഷൺമുഖസുന്ദരിയുടേയും, ഷൺമുഖസുന്ദരന്റേയും മകനായി തമിഴ്നാട്ടിലെ തിരുവാരൂരിലുള്ള തിരുക്കുവളൈ എന്ന ഗ്രാമത്തിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം മദ്രാസിലെ പച്ചൈയപ്പാ ലോ കോളേജിൽ ബിരുദാനന്തരബിരുദ പഠനത്തിനായി ചേർന്നു. രാഷ്ട്രീയമേഖലയിലേക്ക് കടന്നുവരുന്നതിനു മുൻപ് മാരൻ പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. കോളേജ് പഠനകാലത്തു തന്നെ ദ്രാവിഡ മുന്നേറ്റ കഴകവുമായി മാരൻ ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. 1963 സെപ്റ്റംബർ 15 - ന് മല്ലികയെ വിവാഹം ചെയ്തു. മൂന്ന് മക്കളാണ് ഇവർക്കുള്ളത്. മൂത്ത മകനായ ദയാനിധി മാരൻ മുൻ കേന്ദ്രമന്ത്രിയും പാർലമെന്റംഗവുമാണ്. ഇളയ മകനായ കലാനിധി മാരൻ, സൺ നെറ്റ്‍വർക്കിന്റെയും സൺ പിക്ചേഴ്സ് എന്ന ചലച്ചിത്ര നിർമ്മാണ സ്ഥാപനത്തിന്റേയും ഉടമയാണ്. മകളായ അൻപുക്കരശി മാരൻ, ഹൃദ്രോഗവിദഗ്ദ്ധയാണ്.
തമിഴ്നാട്ടിൽ ഹിന്ദി ഭാഷ പ്രചരിപ്പിക്കുന്നതിനെതിരെ സമരങ്ങൾ നടത്തിയതിനെത്തുടർന്ന് 1965 - ൽ അറസ്റ്റ് ചെയ്യപ്പെട്ടു. കൂടാതെ അടിയന്തരാവസ്ഥക്കാലത്ത് ഒരു വർഷത്തോളം മിസ നിയമപ്രകാരവും ജയിൽ ശിക്ഷ അനുഭവിച്ചു.
പത്രപ്രവർത്തനം
തിരുത്തുകചെന്നൈയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മുരസൊലി എന്ന ദിനപത്രത്തിന്റെ എഡിറ്ററായിരുന്നു മാരൻ. കൂടാതെ ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിച്ചിരുന്നു www.therisingsun.in ന്റെയും എഡിറ്റായിരുന്നു. കുങ്കുമം, മുത്താരം, വണ്ണത്തിരൈ, സുമംഗലി എന്ന മാസികകളുടെ പ്രസിദ്ധീകരണം ആരംഭിച്ചതും മുരസൊലി മാരനാണ്.
ചലച്ചിത്രങ്ങൾ
തിരുത്തുകഇരുപതോളം ചലച്ചിത്രങ്ങൾക്ക് മുരസൊലി മാരൻ തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്. തമിഴിൽ അഞ്ച് ചിത്രങ്ങൾ നിർമ്മിക്കുകയും രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു.
1975 സംഗീത നാടക അക്കാദമിയുടെ കലൈമാമണി പുരസ്കാരം ലഭിച്ചു. രാഷ്ട്രപതിയുടെ പ്രശസ്തപത്രവും മൂന്ന് പ്രാവശ്യം തമിഴ്നാട് സർക്കാരിന്റെ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
- തിരക്കഥാകൃത്ത്
- കുലദൈവം (1957)
- അണ്ണയിൻ ആണൈ (1958)
- അൻപ് എങ്കേ (1958)
- തലൈ കൊടുത്താൻ തമ്പി (1959)
- സഹോദരി. (1959)
- നല്ല തീർപ്പ് (1959)
- നിർമ്മാതാവ്
- പിള്ളൈയോ പിള്ളൈ (1972)
- മറക്ക മുടിയുമാ (1966)
- സംവിധായകൻ
- മറക്ക മുടിയുമാ (1966)
വഹിച്ച പദവികൾ
തിരുത്തുക- 1967: ലോക്സഭാംഗം
- 1971: ലോക്സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
- 1977–1995: രാജ്യസഭാംഗം
- 1977–1995: രാജ്യസഭയിലെ പൊതുജനകാര്യ സമിതിയിലെ അംഗം
- 1980–1982: ജനറൽ പർപ്പസ് കമ്മിറ്റി അംഗം
- 1980–1982 and 1991-1995: പബ്ലിക് അക്കൗണ്ട് കമ്മിറ്റി അംഗം
- 1982–1983 and 1987-1988: പട്ടികജാതി - പട്ടികവർഗ ക്ഷേമ സമിതി അംഗം
- 1988–1989: സബ്ഓർഡിനേറ്റ് ലെജിസ്ലേഷൻ സമിതി അംഗം
- 1989-1990: കേന്ദ്ര നഗരകാര്യവികസനവകുപ്പു കാബിനറ്റ് മന്ത്രി
- 1992–1993: ബാങ്കിങ് ഇടപാടുകളിലെ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള സംയുക്ത പാർലമെന്ററി കമ്മിറ്റി അംഗം
- 1996: മൂന്നാം തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
- 1996-1998: കേന്ദ്ര വ്യവസായ വകുപ്പ് കാബിനറ്റ് മന്ത്രി
- 1998: നാലാം തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
- 1999: അഞ്ചാം തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
- 1999-2002: കേന്ദ്ര വ്യാവസായിക വകുപ്പ് കാബിനറ്റ് മന്ത്രി
മരണം
തിരുത്തുക2003 നവംബർ 23 - ന് തമിഴ്നാട്ടിലെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ തന്റെ അറുപത്തൊൻപതാം വയസ്സിൽ മുരസൊലി മാരൻ അന്തരിച്ചു. മരണത്തിന് ഏതാനും ആഴ്ചകൾ മുൻപു മുതൽ അബോധാവസ്ഥയിലായിരുന്നു. അപ്പോളോ ആശുപത്രിയിലെ ചികിതസയ്ക്കു മുൻപ് ഹൃദയവും വൃക്കയുമായി ബന്ധപ്പെട്ട ചികിത്സകൾക്കായി ടെക്സാസിലെ ഹൂസ്റ്റണിലുള്ള മെത്തഡിസ്റ്റ് ആശുപത്രിയിലും മുരസൊലി മാരനെ പ്രവേശിപ്പിച്ചിരുന്നു. കാബിനറ്റ് മന്ത്രിയായിരിക്കവേയാണ് മാരൻ അന്തരിച്ചത്. [2]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "RAJYA SABHA MEMBERS BIOGRAPHICAL SKETCHES 1952 - 2003" (PDF). Rajya Sabha. Retrieved 25 March 2019.
- ↑ Murasoli Maran dies after prolonged illness. Rediff.com (23 November 2003). Retrieved on 14 November 2018.