മുതുകുളം രാഘവൻപിള്ള
നാടകകൃത്ത്, കവി, തിരക്കഥാകൃത്ത്, നടൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയായിരുന്നു മുതുകുളം രാഘവൻപിള്ള മരണം 8 August, 1979
ജീവിതരേഖ
തിരുത്തുകആലപ്പുഴ ജില്ലയിലെ മുതുകുളം എന്ന ഗ്രാമത്തിൽ വേലുപ്പിള്ളയുടെയും കാർത്ത്യാനിയമ്മയുടെയും മകനായാണ് മുതുകുളം രാഘവൻപിള്ള ജനിച്ചത്.(ജ:1900-മ:1979 ആഗസ്റ്റ് 7) അമ്മാവനും കവിയുമായ യയാതി വേലുപ്പിള്ളയിൽ നിന്ന് പ്രചോദിതനായാണ് രാഘവൻപിള്ള സാഹിത്യരംഗത്തേക്ക് പ്രവേശിച്ചത്. ബാലൻ, ജ്ഞാനാംബിക എന്നീ മലയാളത്തിലെ ആദ്യ രണ്ട് ശബ്ദചിത്രങ്ങളുടെയും ആദ്യ ഹിറ്റ് ചിത്രമായ ജീവിത നൗകയുടെയും ഉൾപ്പെടെ പത്തിലേറെ ചലച്ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും രചിച്ചത് അദ്ദേഹമാണ്. ഇക്കാരണത്താൽ തന്നെ മലയാളസിനിമയുടെ അക്ഷരഗുരു എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. 150-ൽ പരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രാഘവൻപിള്ള തിരക്കഥാരചനയ്ക്ക് പുറമെ അമ്പതിൽപ്പരം നാടകങ്ങളുടെയും താടകപരിണയം എന്ന കഥകളിയുടെയും രചന നിർവ്വഹിച്ചിട്ടുണ്ട്.[1] മുതുകുളത്തിന്റെ അന്ത്യം മദ്രാസ്സിലെ ഒരു ആശുപത്രിയിൽ വച്ചായിരുന്നു.
പ്രധാന തിരക്കഥകൾ
തിരുത്തുക- വിശപ്പിന്റെ വിളി(1952)
- വേലക്കാരൻ(1953)
- കിടപ്പാടം(1955)
- വിധി തന്ന വിളക്ക് (1962)
- ദാഹം(1965)
- കടമറ്റത്തച്ചൻ(1966)
- പാവപ്പെട്ടവൻ(1967)
- ബാലപ്രതിജ്ഞ (1972)[2]
അവലംബം
തിരുത്തുക- ↑ "മുതുകുളം രാഘവൻപിള്ള അനുസ്മരണ സമ്മേളനവും അവാർഡ്ദാനവും 14ന്". മാതൃഭൂമി. 2011 ഓഗസ്റ്റ് 8. Retrieved 2012 ഒക്ടോബർ 22.
{{cite web}}
: Check date values in:|accessdate=
and|date=
(help)[പ്രവർത്തിക്കാത്ത കണ്ണി] - ↑ മാതൃഭൂമി ദിനപത്രം ആഗസ്റ്റ് 5- പേജ് 15. 2013