മുണ്ട്യ (ആരാധനാലയം)

(മുണ്ട്യക്കാവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വടക്കൻകേരളത്തിൽ തെയ്യവുമായി ബന്ധപ്പെട്ട ആരാധനാലയമാണ് 'മുണ്ട്യ'[1].
മുണ്ട്യകളോട് ചേർന്ന് കാവുകളും കാണുന്നു. അതിനാൽ, ഇവ മുണ്ട്യക്കാവ് എന്നറിയപ്പെടുന്നു. തടിയൻകൊവ്വൽ[2] ചീമേനി[3], ഒളവറ [4], പടന്ന, കൊഴുമ്മൽ, കൊയോൻകര, നടക്കാവ്[5], പുലിയന്നൂർ, കുലേരി തുടങ്ങിയ പ്രദേശങ്ങളിൽ മുണ്ട്യക്കാവുകൾ കാണാം. മുണ്ട്യകൾ മിക്കവാറും തീയരുടെ ആരാധനാലയങ്ങളാണ്[6]. ചീമേനി മുണ്ട്യക്കാവ് മണിയാണിമാരുടേതത്രെ[7].
വിഷ്ണുമൂർത്തി, രക്തചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി തുടങ്ങിയ ദേവതകളാണ് പ്രായേണ മുണ്ട്യകളിൽ ആരാധിക്കപ്പെടുന്നത്. ചില മുണ്ട്യകളിൽ വയനാട്ടുകുലവൻ ദൈവവും ഉണ്ട്. ഇവിടങ്ങളിൽ തെയ്യവും തിറയും കെട്ടിയാടിക്കുന്നതിനെയാണ് കളിയാട്ടം എന്നുപറയുന്നത്[8].

  1. http://m.dailyhunt.in/news/india/malayalam/kerala+kaumudi-epaper-kaumudi/olavara+mundya+kaliyattam+samapichu-newsid-50705182
  2. http://janayugomonline.com/%E0%B4%A4%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D%E0%B4%95%E0%B5%8A%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%B2%E0%B5%8D%E2%80%8D-%E0%B4%AE%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%AF/[പ്രവർത്തിക്കാത്ത കണ്ണി]
  3. http://pagelous.com/en/pages/5328ac89a8fe201755018527
  4. http://m.dailyhunt.in/news/india/malayalam/kerala+kaumudi-epaper-kaumudi/olavara+mundya+kaliyattathin+nale+samapanam-newsid-50622878
  5. http://www.mathrubhumi.com/kasaragod/malayalam-news/thrukkarippoor-1.1734022[പ്രവർത്തിക്കാത്ത കണ്ണി]
  6. http://pratheeshpallathil.blogspot.in/2014/08/thiyya-community.html
  7. http://ajithputhiyapurayil.blogspot.in/2015/08/blog-post_67.html
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-03-08. Retrieved 2017-02-23.
"https://ml.wikipedia.org/w/index.php?title=മുണ്ട്യ_(ആരാധനാലയം)&oldid=4023554" എന്ന താളിൽനിന്ന് ശേഖരിച്ചത്