പുലിയന്നൂർ

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

കോട്ടയം ജില്ലയിലെ പാലായ്ക്ക് 3 കി.മി പടിഞ്ഞാറു മാറിയുള്ള ഒരു ഗ്രാമമാണു പുലിയന്നൂർ. മീനച്ചിൽ താലൂക്കിൽ മുത്തോലി ഗ്രാമപഞ്ചായത്തിൽ ആണ് പുലിയന്നൂർ സ്ഥിതിചെയ്യുന്നത് [1]. പാലാ-കോട്ടയം വഴിയിൽ ആണ് ഈ സ്ഥലം.

Puliyannoor
village
Shiva Temple
Shiva Temple
Country India
StateKerala
DistrictKottayam
ഭരണസമ്പ്രദായം
 • ഭരണസമിതിGram panchayat
ജനസംഖ്യ
 (2001)
 • ആകെ15,529
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-35

പുലിയന്നൂർ മഹാദേവക്ഷേത്രമാണു പുലിയന്നൂരിലെ പ്രധാന സവിശേഷത. കച്ചവടാദി കാര്യങ്ങൾക്കായി പാലായിലെത്തിയവർ ആവാം ഇവിടുത്തെ ആദ്യ കുടിയേറ്റക്കാർ. ചെട്ടിയാർ (വൈശ്യ), നായർ, ഈഴവ, ബ്രാഹ്മണ, നമ്പൂതിരി, വിശ്വകർമ്മ, ക്രിസ്ത്യൻ, പരവ വിഭാഗങ്ങളിൽപ്പെട്ട ഇവിടുത്തെ ജനങ്ങൾ ബഹു ഭൂരിപക്ഷവും കർഷകരാണ്. റബ്ബർ, നെല്ല്, വാഴ, കുരുമുളക്, കരിമ്പ് തുടങ്ങിയവയാണ് പ്രധാന കൃഷികൾ.

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പുലിയന്നൂർ&oldid=3611615" എന്ന താളിൽനിന്ന് ശേഖരിച്ചത്