പാറക്കാട്

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം

കോഴിക്കോട് ജില്ലയിലെ മൂടാടി ഗ്രാമപഞ്ചായത്തിന്റെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഭൂ പ്രദേശമാണ് പാറക്കാട്. മുചുകുന്നു വഴിയും വീരവഞ്ചേരിവഴിയും ചാക്കര വഴിയും മൂടാടി-പുറക്കൽ വഴിയും ഇവിടേയ്ക്ക് പ്രവേശിക്കാം. മൂന്നുഭാഗങ്ങളും വയലുകളാൽ ചുറ്റപ്പെട്ട ഒരു ഭൂപ്രദേശം കൂടിയാണ് പാറക്കാട്. ഭൂരിഭാഗം ജനങ്ങളും ഹിന്ദുമതസ്ഥരാണെങ്കിലും മുസ്ലീം മതത്തിൽ വിശ്വസിക്കുന്നവരും ഇവിടെ പരസ്പരം സൌഹാർദത്തോടെ വസിക്കുന്നു. ജലസേചനവകുപ്പിന്റെ പെരുവണ്ണാമൂഴി - ഇരിങ്ങൽ കറ്റ്യാടി ഇറിഗേഷൻ പദ്ധതിയുടെ പ്രധാന ശുദ്ധജല കനാൽ പദ്ധതിയിൽ ഒന്ന് പാറക്കാടിന്റെ അതിരുമുറിച്ചാണ് വീരവഞ്ചേരി വഴി തിക്കോടി പഞ്ചായത്തിലേക്കു കടന്നുപോകുന്നത്. ഈ കനാലിന്റെ ഭാഗമായ അക്വഡേറ്റ് മുചുകുന്ന് മലയേയും പാറക്കാടിനെയും ബന്ധിപ്പിക്കുന്നു. ദൃശ്യ ഭംഗിയാൽ അക്വഡേറ്റ് നാടിനെ പ്രകൃത്യാ മനോഹരമാക്കുന്നു. പാറക്കാടിന്റെ വടക്കേ അതിരിലുള്ള ദേശവാസികൾ ആശ്രയിക്കുന്ന ഒറവിൽകുളം പഞ്ചായത്തിന്റെ കീഴിലുള്ളതാണു്.

പാറക്കാട് അക്വഡേറ്റ്
ഒറവിൽ കുളം

അതിരുകൾ തിരുത്തുക

  • കിഴക്കു് - മുചുകുന്ന്-പാചാക്കൽ
  • പടിഞ്ഞാറ് - വീരവഞ്ചേരി
  • തെക്കു് - പുറയ്ക്കൽ-വീരവഞ്ചേരി
  • വടക്കു് - ചാക്കര-ചിങ്ങപുരം

സാംസ്കാരിക കേന്ദ്രങ്ങൾ തിരുത്തുക

1975-ജനുവരിയിൽ സ്ഥാപിതമായ യുവശക്തി വായനശാല സ്ഥലത്തെ ഏക സാംസ്കാരിക കേന്ദ്രമാണു്. ആയിരത്തിലേറെ പുസ്തകങ്ങളാൽ സമൃദ്ധമാണു് യുവശക്തിവായനശാല. ദേശനിവാസികൾ ചേർന്നു് കൂട്ടായ പ്രവർത്തനത്തിലൂടെയാണു് വായനശാലയുടെ ഭരണം നടത്തുന്നതു്.


"https://ml.wikipedia.org/w/index.php?title=പാറക്കാട്&oldid=3334285" എന്ന താളിൽനിന്ന് ശേഖരിച്ചത്