മിഡ്‌സമ്മർ

വടക്കൻ യൂറോപ്യൻ ആഘോഴമായ summer solstice - ഇനൊപ്പമോ, ജൂൺ 19 നും ജൂൺ 25 നും ഇടയിൽ ഉള്ള ഒരു ദിവസവും അതിന്റെ തലേദി

വേനൽക്കാലത്തെ കേന്ദ്രീകരിച്ചുള്ള കാലഘട്ടമാണ് മിഡ്‌സമ്മർ. വടക്കൻ യൂറോപ്യൻ ആഘോഷമായ summer solstice - ഇനൊപ്പമോ, ജൂൺ 19 നും ജൂൺ 25 നും ഇടയിൽ ഉള്ള ഒരു ദിവസവും അതിന്റെ തലേദിവസത്തിനിടയിലും ആഘോഴിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങൾക്കിടയിൽ വ്യത്യസ്തമായ ദിനങ്ങളിൽ മിഡ്‌സമ്മർ ആഘോഴിച്ചുവരുന്നു. ഈ ആഘോഷം ക്രിസ്തുമതത്തിന് മുൻപുള്ളതാണ്, മാത്രമല്ല ലോകമെമ്പാടുമുള്ള വ്യത്യസ്ത പേരുകളിലും പാരമ്പര്യങ്ങളിലും നിലവിലുണ്ടായിരുന്നു. [1] [2]

1893-ൽ ബ്രിട്ടാനിയിലെ ഒരു ക്രിസ്ത്യൻ കാൽവരി ദേവാലയത്തിന് മുന്നിൽ ഉത്സവത്തോടനുബന്ധിച്ച് മിഡ്‌സമ്മർ / സെന്റ് ജോൺസ് ഡേ ആഘോഷം

The undivided Christian ക്രിസ്ത്യൻ സഭ ജൂൺ 24 നെ ആദ്യകാല ക്രിസ്ത്യൻ രക്തസാക്ഷി സെന്റ് ജോൺ സ്നാപകന്റെ പെരുന്നാളായി നിശ്ചയിച്ചു. ഈ ദിനത്തിന്റെ തലേന്ന് വൈകുന്നേരം സെന്റ് ജോൺസ് ദിനാചരണം (St John's Eve) ആരംഭിക്കുന്നു. റോമൻ കത്തോലിക്കാ സഭ, ലൂഥറൻ പള്ളികൾ, ആംഗ്ലിക്കൻ കമ്മ്യൂഷൻ, [3], ഫ്രീമേസൺ എന്നിവ പോലുള്ള നിരവധി ക്രൈസ്തവ വിഭാഗങ്ങൾ ഇവയെ അനുസ്മരിക്കുന്നു. [4] സ്വീഡനിൽ, മിഡ്‌സമ്മർ വളരെ പ്രധാനപ്പെട്ട ഒരു ഉത്സവമാണ്. ജൂൺ 6 ന് പകരം മിഡ്‌സമ്മറിന്റെ തലേദിവസം സ്വീഡന്റെ ദേശിയ ദിനമായി മാറ്റാനുള്ള നിർദ്ദേശങ്ങൾ വന്നിട്ടുണ്ട്. ലാത്വിയയിൽ മിഡ്‌സമ്മർ ഉത്സവം ലാത്വിയയുടെ ദേശീയ ദിനമാണ് . ഡെൻമാർക്കിലും നോർവേയിലും ഇതിനെ സെന്റ് ഹാൻസ് ദിനമായും ആചരിക്കുന്നു. [5]

ശിലായുഗത്തിന്റെ ആരംഭത്തിൽ തന്നെ വേനൽക്കാല അയനാന്തങ്ങൾ മനുഷ്യർ ആഘോഷിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അത്തരമൊരു അയനാന്തങ്ങളുടെ ഉത്സവമായാണ് മിഡ്‌സമ്മർ ഉത്ഭവിച്ചത്. ക്രിസ്ത്യൻ മതത്തിനു മുമ്പുള്ള മറ്റ് വിശുദ്ധ തീയതികളിലേതുപോലെ, ക്രൈസ്തവ സഭ ഈ ദിനത്തെ ഒരു ക്രിസ്ത്യൻ അവധി ദിനമായി ഉൾപ്പെടുത്തി.[6] undivided ക്രിസ്ത്യൻ സഭ എ.ഡി നാലാം നൂറ്റാണ്ടിൽ വിശുദ്ധ യോഹന്നാൻ സ്നാപകന്റെ ജനനത്തിന്റെ ബഹുമാനാർത്ഥം വിശുദ്ധ ജോൺ ദിനംസ്ഥാപിച്ചു. ലൂക്കോസിന്റെ സുവിശേഷം പ്രകാരം ഈ ദിനം യേശുവിന്റെ ജനനത്തിനു ആറുമാസം മുൻപാണെന്ന് രേഖപ്പെടുത്തുന്നു. [7] [8] പാശ്ചാത്യ ക്രിസ്ത്യൻ പള്ളികൾ ക്രിസ്തുമസ് (ഡിസംബർ 25) ആഘോഴിക്കുന്നതിന് കൃത്യം ആറു മാസം മുൻപ്, വിശുദ്ധ ജോണിന്റെ പെരുന്നാൾ ദിനം ആയി മിഡ്സമ്മർ സ്ഥാപിച്ചു. [9]

അവലംബം തിരുത്തുക

  1. "The Summer Solstice and its Celtic Traditions". Ancient History et cetera (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2016-06-20. ശേഖരിച്ചത് 2019-06-23.
  2. "Midsummer's Eve | holiday". Encyclopedia Britannica (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-06-23.
  3. Morrill, Ann (2009). Thanksgiving and Other Harvest Festivals. Infobase Publishing. പുറം. 19. ISBN 1438127979.
  4. Midsummer celebrations in freemasonry (Retrieved Saturday, June 22, 2019)[പ്രവർത്തിക്കാത്ത കണ്ണി]
  5. "Annual Midsummer Celebration". www.danishmuseum.org.
  6. "Midsummer in Sweden: Origins and Traditions". REAL SCANDINAVIA (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). 2013-06-21. ശേഖരിച്ചത് 2019-06-24.
  7. Fleteren, Frederick Van; Schnaubelt, Joseph C. (2001). Augustine: Biblical Exegete (ഭാഷ: English). Peter Lang. പുറം. 197. ISBN 9780820422923. The cult of John the Baptist began to develop in the first half of the fourth century. Augustine is the first witness to a feast of the birth of John the Baptist, which was celebrated on June 24. This date was reckoned from Luke 1:36, according to which the angel Gabriel said to Mary, "And behold, your kinswoman Elizabeth in her old age has also conceived a son; and this is the sixth month with her," and June 24 is precisely three months after March 25.{{cite book}}: CS1 maint: unrecognized language (link)
  8. Hill, Christopher (2003). Holidays and Holy Nights: Celebrating Twelve Seasonal Festivals of the Christian Year (ഭാഷ: English). Quest Books. പുറം. 163. ISBN 9780835608107.{{cite book}}: CS1 maint: unrecognized language (link)
  9. Hill, Christopher (2003). Holidays and Holy Nights: Celebrating Twelve Seasonal Festivals of the Christian Year (ഭാഷ: English). Quest Books. പുറം. 163. ISBN 9780835608107.{{cite book}}: CS1 maint: unrecognized language (link)

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മിഡ്‌സമ്മർ&oldid=3831052" എന്ന താളിൽനിന്ന് ശേഖരിച്ചത്