ലൂഥറനിസം
പാശ്ചാത്യ ക്രിസ്തുമതത്തിന്റെ പ്രധാന ശാഖയാണ് ലൂഥറനിസം. പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിലെ ക്രിസ്തുമത വിശ്വാസികളുടെ ഇടയിൽ നടന്ന പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് നേതൃത്വം വഹിച്ച മാർട്ടിൻ ലൂഥറുടെ പാതയാണ് ലൂഥറൻ സഭ പിന്തുടരുന്നത്. കത്തോലിക്കാ സഭയും ലൂഥറൻ സഭയും തമ്മിലുള്ള ഭിന്നതകൾ രൂക്ഷമായത് 1521-ലായിരുന്നു. ലൂഥറുടെ നവീകരണ പ്രവർത്തനങ്ങളെ ഔദ്യോഗികമായി എതിർത്ത കത്തോലിക്ക ലൂഥറുടെ അനുയായികൾക്കെതിരെ കടുത്ത നടപടികൾ എടുത്തതായിരുന്നു ഇതിനു കാരണം.
