മിച്ചാമി ദുക്കടം
പുരാതന പ്രാകൃത് ഭാഷയിലുള്ള ഒരു പ്രാർത്ഥനാ വാക്യമാണ് മിച്ചാമി ദുക്കടം. ചെയ്തു പോയ ദുർവൃത്തികളെല്ലാം നിർഫലമാകട്ടെയെന്നാണ് ഇതിന്റെ വാച്യാർത്ഥം. മിഥ്യാ മേ ദുഷ്‌കൃതം എന്നാണ് ഇതിന്റെ സംസ്കൃത രൂപം. ജൈനമതസ്ഥരുടെ മുഖ്യ ഉത്സവങ്ങളിലൊന്നായ പര്യൂഷണയുടെ അവസാന ദിനമായ ക്ഷമാവാണി ദിവസത്തിൽ ചെയ്ത് പോയ തെറ്റുകൾക്കായി പരസ്പരം ക്ഷമായാചന നടത്തുവാൻ ഈ വാക്യമുപയോഗിക്കുന്നു.[1] പ്രതിക്രമണ എന്ന സ്വാത്മപരിശോന ചടങ്ങിന് ശേഷമാണ് ജൈനർ ലോകത്തിലെ എല്ലാ ജീവജാലങ്ങളോടുമായി തങ്ങൾ അറിവോടോ അറിവു കൂടാതെയോ ചെയ്തു പോയ തെറ്റുകൾക്കായി ക്ഷമായാചനം നടത്തുന്നത്. ഈ അവസരത്തിലല്ലാതെ, ദൈനം ദിന ജീവിതത്തിൽ ഒരു വ്യക്തി തെറ്റു ചെയ്യുമ്പോഴോ തെറ്റുകളെ കുറിച്ച് ഓർമ്മ വരുമ്പോഴോ യാദൃശ്ചയാ പറ്റിപ്പോകാവുന്ന തെറ്റുകൾക്കായി മുൻകൂറായോ മിച്ചാമി ദുക്കടം പറയുന്ന പതിവുമുണ്ട്.
ജൈനമതം | |
---|---|
ജൈനമതം എന്ന വിഷയസംബന്ധിയായ പരമ്പരയുടെ ഭാഗം | |
ആദ്യകാല ജൈന വിദ്യാലയങ്ങൾ | |
ജൈനമതം കവാടം |
മിച്ചാമി ദുക്കടം പ്രാർത്ഥന
തിരുത്തുകക്ഷമേമി സാവേ ജിവ | എല്ലാ ജീവജാലങ്ങളോടും ഞാൻ ക്ഷമിക്കുന്നു. |
സാവേ ജിവ കാമണ്ടു മേ | എല്ലാവരും എന്നോടും ക്ഷമിക്കട്ടെ, |
മിട്ടി മേ സാവ ഭൂയേസു | ഞാൻ എല്ലാവരോടും സൗഹൃദത്തിലാണ്, |
വേറം മജാം ന കെൻവി | എനിക്ക് ആരോടും തന്നെ ബദ്ധവൈരമില്ല. |
മിച്ചാമി ദുക്കടം | എന്റെ തെറ്റുകൾ എല്ലാം അലിഞ്ഞില്ലാതെയാകട്ടെ. |
അവലംബം
തിരുത്തുക- ↑ Preeti Srivastav (2008-08-31). "Request for Forgiveness". Indian Express. Archived from the original on 2012-10-01. Retrieved 2009-11-11.