മർവൻ അട്ടപ്പട്ടു

ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരൻ
(മാർവൻ അട്ടപ്പട്ടു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ശ്രീലങ്കൻ ക്രിക്കറ്റ് കോച്ചും മുൻ ക്രിക്കറ്റ് കളിക്കാരനുമാണ് ദെശബംദു മർവൻ സാംസൺ അട്ടപ്പട്ടു (ജനനം: 22 നവംബർ 1970, കലുതാര ) പതിനേഴു വർഷത്തോളം ശ്രീലങ്കയ്ക്കായി ഏകദിനത്തിലും ടെസ്റ്റിലും കളിച്ചിട്ടുണ്ട്[1]. ലോക ക്രിക്കറ്റിലെ സ്റ്റൈലിഷ് ഓപ്പണർമാരിൽ ഒരാളായ അട്ടപട്ടു ടെസ്റ്റിൽ ആറ് ഇരട്ട സെഞ്ച്വറികൾ നേടിയിട്ടുണ്ട്.

മർവൻ അട്ടപ്പട്ടു
මාවන් අතපත්තු
மாவன் அத்தபத்து
അട്ടപ്പട്ടു സ്‌ലിപ് ക്യാച്ചിംഗ് പരിശീലനം നൽകുന്നു.
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്മർവൻ സാംസൺ അട്ടപ്പട്ടു
ജനനം (1970-11-22) 22 നവംബർ 1970  (54 വയസ്സ്)
കലുതാര
ബാറ്റിംഗ് രീതിവലം-കൈയ്യൻ
ബൗളിംഗ് രീതിവലം-കൈ ലെഗ് സ്പിൻ
റോൾഓപ്പണിംഗ് ബാറ്റ്സ്മാൻ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 46)23 നവംബർ 1990 v ഇന്ത്യ
അവസാന ടെസ്റ്റ്16 നവംബർ 2007 v ഓസ്ട്രേലിയ
ആദ്യ ഏകദിനം (ക്യാപ് 59)1 ഡിസംബർ 1990 v ഇന്ത്യ
അവസാന ഏകദിനം17 ഫെബ്രുവരി 2007 v ഇന്ത്യ
പ്രാദേശിക തലത്തിൽ
വർഷംടീം
1990/91–2006/07സിൻഹളീസ് സ്പോർട്ട്സ് ക്ലബ്
2007–2008Delhi Giants
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏക ഫസ്റ്റ് ലിസ്റ്റ് A
കളികൾ 90 268 228 329
നേടിയ റൺസ് 5,504 8,529 14,591 10,802
ബാറ്റിംഗ് ശരാശരി 39.02 37.57 48.79 39.42
100-കൾ/50-കൾ 16/17 11/59 47/53 18/71
ഉയർന്ന സ്കോർ 249 132* 253* 132*
എറിഞ്ഞ പന്തുകൾ 48 51 1,302 81
വിക്കറ്റുകൾ 1 0 19 1
ബൗളിംഗ് ശരാശരി 24.00 36.42 64.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 0 n/a
മികച്ച ബൗളിംഗ് 1/9 0/4 3/19 1/12
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 58/– 70/– 150/– 91/–
ഉറവിടം: ക്രിക്കറ്റ് ആർക്കൈവ്, 27 സെപ്റ്റംബർ 2008

മുമ്പ് കാനഡയുടേയും, സിംഗപ്പൂരിന്റേയും ദേശീയ ക്രിക്കറ്റ് ടീമുകളെ പരിശീലിപ്പിച്ച[2] ഇദ്ദേഹം 2014 ഏപ്രിൽ മുതൽ 2015 സെപ്റ്റംബർ വരെ ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു[3][4].

സ്കൂൾ ജീവിതം

തിരുത്തുക

ഗാലിയിലെ മഹീന്ദ കോളേജിൽ പഠിക്കുമ്പോൾ തന്നെ മർവൻ അട്ടപട്ടു തന്റെ ക്രിക്കറ്റ് ജീവിതം ആരംഭിച്ചു, അവിടെ മേജർ ജി.ഡബ്ല്യു.എസ്. ഡി സിൽവ ആയിരുന്നു അട്ടപ്പട്ടുവിന്റെ ആദ്യ ക്രിക്കറ്റ് പരിശീലകൻ[5]. പിന്നീട് കൊളംബോയിലെ ആനന്ദ കോളേജിലേക്ക് എത്തിയ അദ്ദേഹം പി.ഡബ്ല്യു. പെരേരയുടെ കീഴിൽ പരിശീലനം സ്വീകരിച്ചു.

അന്താരാഷ്ട്ര കരിയർ

തിരുത്തുക
 
മർവാൻ അറ്റപട്ടുവിന്റെ ടെസ്റ്റ് ബാറ്റിംഗ് റെക്കോർഡ്

തന്റെ ഇരുപതാം പിറന്നാളിന് തൊട്ടുപിന്നാലെ 1990 നവംബറിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച അട്ടപ്പട്ടുവിന്റെ ആദ്യ ആറ് ഇന്നിംഗ്‌സുകളിൽ അഞ്ച് ഡക്കുകളും ഒരു ഒറ്റ റൺസും ആയിരുന്നു, അരങ്ങേറ്റത്തിൽ തന്നെ രണ്ട് ഇന്നിംഗ്സുകളിലും പൂജ്യത്തിന് പുറത്തായ ആദ്യത്തെ ശ്രീലങ്കൻ ബാറ്റ്സ്മാനാണ് അട്ടപ്പട്ടു[6]. തന്റെ അടുത്ത 11 ഇന്നിംഗ്സുകളിൽ ഒരു തവണാ പോലും 29 റൺസിന് മുകളിൽ സ്കോർ സാധിച്ചില്ല. അരങ്ങേറ്റ മത്സരത്തിന് ഏഴു വർഷം കഴിഞ്ഞ് തന്റെ പത്താം മത്സരത്തിൽ, ഇന്ത്യയ്‌ക്കെതിരായ കളിയിലാണ് അദ്ദേഹം തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടുന്നത്. തന്റെ ടെസ്റ്റ് കരിയറിൽ 22 തവണ പൂജ്യത്തിന് പുറത്തായ അദ്ദേഹം നാല് തവണ ടെസ്റ്റിന്റെ രണ്ടിന്നിംഗ്സുകളിലും ഡക്കായിരുന്നു, മുൻ നിര ബാറ്റ്സ്മാരുടെ കാരുഅത്തിൽ ഇത് രണ്ടും ഒരു റെകോർഡാണ്. ഇന്ത്യയ്‌ക്കെതിരെ നാഗ്പൂരിൽ വച്ചാണ് അട്ടപ്പട്ടു ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം നടത്തിയത്. 2003 ഏപ്രിലിൽ ഏകദിന ടീമിന്റെ ക്യാപ്റ്റനായി. 2004 ൽ സിംബാബ്‌വെയ്ക്കെതിരെ നേടിയ 249 റൺസാാണ് അദ്ദേഹത്തിന്റെ ഏറ്റവും ഉയർന്ന ടെസ്റ്റ് സ്കോർ, ഈ കളിയിൽ കുമാർ സംഗക്കാരയുമായി ചേർന്ന് 438 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിൽ പങ്കാളിയുമായി.

കൃത്യതയോടെ എറിയുന്ന സമർത്ഥനായ ഒരു ഫീൽഡറായിരുന്നു അട്ടപ്പട്ടു. 2005 അവസാനത്തിൽ ഇഎസ്പിഎൻക്രിക്കിൻഫോ തയ്യാറാക്കിയ ഒരു റിപ്പോർട്ട് കാണിക്കുന്നത് 1999 ക്രിക്കറ്റ് ലോകകപ്പിന് ശേഷം ഏകദിന ക്രിക്കറ്റിലെ ഏറ്റവും കൂടുതൽ റണ്ണൗട്ടുകളിൽ രണ്ടാം സ്ഥാനത്തെത്തിയ ഫീൽഡർ അട്ടപ്പട്ടുവായിരുന്നു. [7] 2007 ക്രിക്കറ്റ് ലോകകപ്പിലെ ടീമിൽ നിന്നും അദ്ദേഹം പുറത്തായത് ഏറേ വിവാദമായിരുന്നു, ഇതിനെ തുടർന്ന് ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരുടെ ഉടമ്പടിയിൽ നിന്നും അദ്ദേഹം പിൻവാങ്ങി. 2007-08 ഓസ്‌ട്രേലിയൻ പര്യടനം അട്ടപ്പട്ടുവിന് നഷ്ടമായെങ്കിലും ശ്രീലങ്കൻ കായിക മന്ത്രി ഗാമിനി ലോകുഗെയുടെ ഇടപെടലിന് ശേഷം അദ്ദേഹം വീണ്ടും ടീമിനോടൊപ്പം ചേർന്നു.

ശ്രീലങ്ക പരമ്പര 2–0ന് തോറ്റതിന് ശേഷം ഹൊബാർട്ടിൽ നടന്ന രണ്ടാം ടെസ്റ്റിനൊടുവിൽ അട്ടപ്പട്ടു അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും തന്റെ വിരമിക്കൽ പ്രഖ്യാപിച്ചു. 90 ടെസ്റ്റുകളിൽ നിന്നായി 39.02 ശരാശരിയിൽ 5,502 ടെസ്റ്റ് റൺസ് നേടിയ അദ്ദേഹം 268 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളിൽ നിന്ന് 37.57 ശരാശരിയോടെ 8,529 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ അട്ടപ്പട്ടു ആറ് ഇരട്ട ശതകങ്ങളും പതിനാറ് ശതകങ്ങളും നേടിയിട്ടുണ്ട്. [8] അതുപോലെ ടെസ്റ്റ് കളിച്ചിരുന്ന എല്ലാ രാജ്യങ്ങൾക്കെതിരെയും അദ്ദേഹം ശതകം നേടിയിട്ടുണ്ട്.

  1. "Marvan Atapattu". ESPNcricinfo. Retrieved 4 July 2010.
  2. "Atapattu to coach Singapore for 2010". Retrieved 4 July 2010.
  3. "Marvan Atapattu appointed head coach of Sri Lankan Cricket Team". news.biharprabha.com. Retrieved 25 April 2014.
  4. "Marvan Atapattu resigns as Sri Lanka coach". ESPNCRICINFO STAFF. ESPNcricinfo. Retrieved 3 September 2015.
  5. Obeysekere, Sriyan (27 April 2003). "Marvan's bag of new one-day strategies, a marvel !". Sunday Observer. Archived from the original on 24 September 2015. Retrieved 5 April 2012.
  6. "Pair on debut". ESPNcricinfo. Retrieved 3 March 2017.
  7. Basevi, Trevor (8 November 2005). "Statistics – Run outs in ODIs". ESPNcricinfo. Retrieved 5 February 2007.
  8. "Most double hundreds in a career". ESPNcricinfo. Retrieved 4 July 2010.

പുറാത്തേക്കുള്ള കണ്ണികൾ

തിരുത്തുക
മുൻഗാമി ശ്രീലങ്കൻ ടെസ്റ്റ് നായകൻ
2004–2006
പിൻഗാമി
മുൻഗാമി ശ്രീലങ്കൻ ഏകദിന നായകൻ
2003–2006
"https://ml.wikipedia.org/w/index.php?title=മർവൻ_അട്ടപ്പട്ടു&oldid=4100726" എന്ന താളിൽനിന്ന് ശേഖരിച്ചത്