മാലക്കല്ല്

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർഗോഡ് ജില്ലയിലെ ഒരു മലയോര പ്രദേശമാണ് മാലക്കല്ല് [1]. ഏകദേശം 70 വര്ഷം മുന്പ് കോട്ടയം ജില്ലയിൽ നിന്നും കുടിയേറിയ ഒരു കൂട്ടം ആളുകളാണ് ഇന്ന് കാണുന്ന മാലക്കല്ലിനു രൂപം നൽകിയത് .ഇന്ന് മാലക്കല്ല് മലയോര മേഖലയിലെ ഒരു സുപ്രധാന വാണിജ്യ കേന്ദ്രമാണ് .കാഞ്ഞങ്ങാട്, കാസറഗോഡ്, മംഗലാപുരം, കണ്ണൂർ, ഇരിട്ടി, പാണത്തൂർ തുടങ്ങിയ സ്ഥലവുമായി നല്ല റോഡ്‌ ബന്ധം ഉണ്ട്. ഇവിടുന്ന് അതിർത്തി പ്രദേശമായ കൊടഗിലേക്ക് 8 കി .മി ആണ്. കാഞ്ഞങ്ങാട്ടു നിന്ന് 32 കി.മി അകലെയാണ് മാലക്കല്ല് ലൂർദ് മാതാ ചർച്ച് ,സെന്റ്‌ മേരിസ് സ്കൂൾ തുടങ്ങിയവ ഈ നാടിൻറെ വളർച്ചയ്ക്ക് പ്രധാന പങ്കു വഹിക്കുന്നു.[2]

ലൂർദ് മാതാ ചർച്ച് മാലക്കല്ല്

ഇതും കാണുക

തിരുത്തുക
  1. "Malakkallu, Kallar Panchayat, Kasaragod District, Kerala, India" (in ഇംഗ്ലീഷ്). Retrieved 2024-09-15.
  2. "Our Lady or Lourde's Knanaya Catholic Church, Malakkallu, Kasargod - Kottayamad" (in അമേരിക്കൻ ഇംഗ്ലീഷ്). 2024-02-22. Retrieved 2024-09-15.
"https://ml.wikipedia.org/w/index.php?title=മാലക്കല്ല്&oldid=4113889" എന്ന താളിൽനിന്ന് ശേഖരിച്ചത്