മാറാടി വി. മർത്തമറിയം പള്ളി
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ അങ്കമാലി ഭദ്രാസനത്തിലെ പുരാതന ദേവാലയങ്ങളിലൊന്നാണ് മാറാടി വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളി.
മാറാടി വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളി (പരി. അന്ത്യോഖ്യ സിംഹാസനത്തിൻ കീഴിൽ) | |
ആകാശചിത്രം | |
സ്ഥാനം | കുരുക്കുന്നപുരം, ഈസ്റ്റ് മാറാടി, മുവാറ്റുപുഴ, എറണാകുളം[1] |
---|---|
ക്രിസ്തുമത വിഭാഗം | സുറിയാനി ഓർത്തഡോക്സ് |
അംഗത്വം | 1,800 (2016) |
ചരിത്രം | |
സ്ഥാപിതം | 1865 (കൊല്ലവർഷം 1040) |
സ്ഥാപകർ | ഫാ. പൗലോസ് കുറ്റിപ്പുഴ |
സമർപ്പിച്ചിരിക്കുന്നത് | ദൈവമാതാവായ വി. മറിയാം |
ഭരണസമിതി | |
രൂപത | അങ്കമാലി (മുവാറ്റുപുഴ മേഖല) |
വിഭാഗം | യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ |
മതാചാര്യന്മാർ | |
മെത്രാൻ | അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത |
വികാരി | ഫാ. സിജു വളയംപ്രായിൽ |
ചരിത്രം
തിരുത്തുകപുരാതനകാലം മുതൽ ശക്തമായ ക്രൈസ്തവ സാന്നിദ്ധ്യം ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു.ആദ്യകാലത്ത് ഇവിടെയുള്ള യാക്കോബായ വിശ്വാസികളുടെ ഇടവക കടമറ്റം സെന്റ് ജോർജ്ജ് പള്ളിയും പിന്നീട് റാക്കാട് സെന്റ് മേരീസ് പള്ളിയുമായിരുന്നു.
കാലാന്തരങ്ങളിൽ മാറാടി പ്രദേശത്തുള്ള യാക്കോബായ ക്രിസ്ത്യാനികളുടെ എണ്ണം വർദ്ധിക്കുകയും കിലോമീറ്ററുകൾ അകലെയുള്ള ദൈവാലയത്തിൽ തങ്ങളുടെ ആത്മീയ കാര്യങ്ങൾ നടത്തുന്നതിന് പ്രയാസം നേരിടുകയും ചെയ്തപ്പോൾ മാറാടിയിൽ ഒരു ദൈവാലയം സ്ഥാപിക്കുന്നതിന് ഇവിടുത്തെ പൂർവ്വികർ തീരുമാനിച്ചു.
പച്ചവിരിച്ച പാടശേഖരങ്ങളാലും ഫലവൃക്ഷങ്ങളാലും ചുറ്റപ്പെട്ട കുരുക്കുന്നപുരം എന്ന കുന്നിൻ മുകളിൽ 1865 ൽ (കൊല്ലവർഷം 1040) ഈ ദൈവാലയത്തിന്റെ ശില സ്ഥാപിക്കപ്പെട്ടു. റവ. ഫാ. പൗലോസ് കുറ്റിപ്പുഴ ദൈവാലയനിർമ്മാണത്തിന് നേതൃത്വം നൽകി. മാറാടിയിലും പരിസരത്തുമുള്ള 70 കുടുംബങ്ങൾ കൂട്ടമായി പ്രവർത്തിച്ചതിന്റെ ഫലമായി 1867 ൽ (കൊല്ലവർഷം 1042) ഈ ദൈവാലയത്തിന്റെ നിർമ്മാണം പൂർത്തിയാക്കപ്പെട്ടു.
അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പരിശുദ്ധ ഇഗ്നാത്തിയോസ് പാത്രിയർക്കീസിന്റെ കീഴിൽ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ വിശ്വാസ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടർന്ന് എന്നാളും നിലനിൽക്കണമെന്ന ഉദ്ദേശത്തോടെയാണ് ഈ ദൈവാലയം സ്ഥാപിച്ചത്.
പുനർനിർമ്മാണം
തിരുത്തുകകാലാന്തരങ്ങളിൽ ഇടവകയിലെ ജനങ്ങൾ വർദ്ധിക്കുകയും പള്ളിയുടെ വലിപ്പക്കുറവും കാലപ്പഴക്കവും കൊണ്ടുള്ള പോരായ്മകൾ പരിഹരിക്കണമെന്ന ചിന്താഗതി ശക്തി പ്രാപിക്കുകയും ചെയ്തപ്പോൾ പുതിയ ദൈവാലയം എന്ന ആശയം രൂപപ്പെട്ടു. 2007 ൽ ദൈവാലയപുനർനിർമ്മാണം ആരംഭിക്കുകയും 2015 ൽ പൂർത്തീകരിക്കുകയും ചെയ്തു. 2015 ഫെബ്രുവരി 10 ചൊവ്വാഴ്ച അന്ത്യോഖ്യായുടേയും കിഴക്കൊക്കെയുടെയും പരിശുദ്ധ പാത്രിയർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവ തന്റെ പ്രഥമ ശ്ലൈഹീക സന്ദർശനവേളയിൽ ദൈവാലയത്തിന്റെ വി. മൂറോൻ കൂദാശ നടത്തി.[2]
വി. ത്രോണോസുകൾ
തിരുത്തുക5 ത്രോണോസുകളാണ് ദൈവാലയത്തിലുള്ളത്. പ്രധാന ത്രോണോസ് ദൈവമാതാവായ വി. മറിയാമിന്റെ നാമത്തിലും വടക്കുവശത്തെ ത്രോണോസ് വിശുദ്ധ തോമാശ്ലീഹായുടെയും തെക്കുവശത്തെ ത്രോണോസ് വിശുദ്ധ ഗീവർഗീസ് സഹദായുടെയും താഴെ വടക്കുവശത്തെ ത്രോണോസ് മോർ കുസ്തന്തിനോസ് ചക്രവർത്തിയുടെയും മൊർത്ത് ഹെലനി രാജ്ഞിയുടെയും നാമത്തിലും തെക്കുവശത്തെ ത്രോണോസ് മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെയും നാമത്തിലുമാണ് സ്ഥാപിച്ചിട്ടുള്ളത്.
തിരുശേഷിപ്പ്
തിരുത്തുക45 വർഷക്കാലം ക്രൂശാകൃതിയിൽ നിന്ന് തപസ്സനുഷ്ഠിച്ച് പ്രാർത്ഥിച്ച മോർ കൗമായുടെ തിരുശേഷിപ്പ് 1928 ൽ പരിശുദ്ധനായ മോർ ഒസ്താത്തിയോസ് സ്ലീബാ ബാവ ഈ പള്ളിയിൽ സ്ഥാപിച്ചു.
എല്ലാ വർഷവും മോർ കൗമായുടെ ഓർമ്മപ്പെരുന്നാൾ ദിവസം (നവംബർ 14) വിശ്വാസികൾക്ക് തിരുശേഷിപ്പ് വണങ്ങുവാനുള്ള അവസരം ഉണ്ടായിരിക്കും.
പെരുന്നാളുകൾ
തിരുത്തുക- മായൽത്തോ പെരുന്നാൾ - ഫെബ്രുവരി 2 (പ്രധാന പെരുന്നാൾ)
- ശൂനോയോ പെരുന്നാൾ - ഓഗസ്റ്റ് 15
- മോർ കൗമായുടെ ഓർമ്മപ്പെരുന്നാൾ - നവംബർ 14
വി. കുർബ്ബാന സമയം
തിരുത്തുകപ്രഭാത പ്രാർത്ഥന | വി. കുർബ്ബാന | |
---|---|---|
ഞായറാഴ്ചകൾ | 7:00 AM | 8:00 AM |
പെരുന്നാൾ ദിവസങ്ങൾ | 7:30 AM | 8:30 AM |
ഇടദിവസങ്ങൾ | 7:00 AM | 7:30 AM |
മറ്റുള്ളവ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Google Maps
- ↑ "മാറാടി സെന്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ കൂദാശ പരിശുദ്ധ പാത്രിയർക്കീസ് ബാവാതിരുമനസ്സുകൊണ്ട് നിർവ്വഹിച്ചു". JSC News. Archived from the original on 2018-05-18. Retrieved 2018-05-22.