ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃതീയൻ‍

(മഞ്ഞിനിക്കര ബാവ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സുറിയാനി ഓർത്തഡോക്സ്‌ സഭയിലെ നൂറ്റിപ്പത്തൊമ്പതാമത് പാത്രിയാർ‍ക്കീസ്‌ ആയിരുന്നു വിശുദ്ധ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ തൃതീയൻ‍ ബാവ (ഇംഗ്ലീഷ്: Ignatius Elias III, സുറിയാനി: ܐܝܓܢܛܝܘܣ ܐܠܝܐܣ ܬܠܝܬܝܐ) (13 ഒക്ടോബർ 1867 – 13 ഫെബ്രുവരി 1932). ഇദ്ദേഹത്തെ കബറടക്കിയിരിക്കുന്നത് കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരിനു സമീപമുള്ള മഞ്ഞനിക്കരയിലെ ദയറയിലായതിനാൽ മഞ്ഞിനിക്കര ബാവ എന്ന പേരിലും അറിയപ്പെടുന്നു. ഇൻഡ്യയിൽ കബറടങ്ങിയിരിക്കുന്ന ഏക പാത്രിയർക്കീസ് ആണ് ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ. 1987-ൽ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു.

മോറാൻ മോർ വിശുദ്ധ ഇഗ്നാത്തിയോസ്‌ ഏലിയാസ്‌ III അന്ത്യോഖ്യായുടെയും കിഴക്കൊക്കെയുടെയും പാത്രിയർക്കീസ്
സുറിയാനി ഓർത്തഡോക്സ് സഭയുടെ
119-ആമത്തെ പാത്രിയർക്കീസ്
സഭസുറിയാനി ഓർത്തഡോക്സ് സഭ
ഭദ്രാസനംഅന്ത്യോഖ്യ
സ്ഥാനാരോഹണം1917
ഭരണം അവസാനിച്ചത്1932
മുൻഗാമിഇഗ്നാത്തിയോസ്‌ അബ്ദേദ് ആലോഹോ II
പിൻഗാമിഇഗ്നാത്തിയോസ്‌ അഫ്രാം I ബർസോം
വ്യക്തി വിവരങ്ങൾ
ജനന നാമംനസ്രി
ജനനം13 ഒക്ടോബർ1867
മർദീൻ, ദിയബക്കീർ, ഒട്ടോമൻ സാമ്രാജ്യം
മരണം13 ഫെബ്രുവരി 1932
മഞ്ഞനിക്കര ദയറ, ബ്രിട്ടീഷ് ഇന്ത്യ
ഭവനംവിശുദ്ധ അനന്യാസിന്റെ ആശ്രമം
മാതാപിതാക്കൾകോർ-എപ്പിസ്ക്കോപ്പാ അബ്രഹാം, മറിയം
വിശുദ്ധപദവി
തിരുനാൾ ദിനം13 ഫെബ്രുവരി
വിശുദ്ധ ശീർഷകംവിശുദ്ധ ഇഗ്നാത്തിയോസ്‌ ഏലിയാസ് III
വിശുദ്ധപദവി പ്രഖ്യാപനം1987
വിശുദ്ധപദവി പ്രഖ്യാപിച്ചത്ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ
തീർത്ഥാടനകേന്ദ്രംമഞ്ഞനിക്കര ദയറ, പത്തനംതിട്ട ജില്ല

ജീവിതരേഖ

തിരുത്തുക

പുരാതനമായ ശാക്കിർ കുടുംബത്തിൽ മർദ്ദിനിലായിരുന്നു ജനനം. നസ്രി എന്നതായിരുന്നു മാമോദീസ നാമം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പത്രോസ് നാലാമൻ ബാവയുടെ നിർദ്ദേശപ്രകാരം ദൈവശാസ്ത്ര പഠനം ആരംഭിച്ചു. 1887-ൽ ശെമ്മാശപ്പട്ടം സ്വീകരിച്ചു. സന്യാസി എന്ന നിലയിൽ ഏലിയാസ് എന്ന നാമവും സ്വീകരിച്ചു. 1892-ൽ പത്രോസ് നാലാമൻ ബാവായിൽ നിന്നും കശ്ശീശ പട്ടം സ്വീകരിച്ചു. 1908-ൽ ഏലിയാസ് കശ്ശീശ അമീദിലെ മെത്രാനായി വാഴിക്കപ്പെട്ടു. 1912-ൽ മൊസ്സൂളിലെ മെത്രാനായി. 1917-ൽ ഇഗ്നാത്തിയോസ്‌ ഏലിയാസ് മൂന്നാമൻ ബാവ എന്ന പേരിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായി.

ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടു പോലും മലങ്കര സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 1931-ൽ ഇർവിൻ പ്രഭുവിന്റെ ക്ഷണപ്രകാരം ഇദ്ദേഹം കേരളം സന്ദർശിച്ചു.[1] 1932 ഫെബ്രുവരി 13-ന് മഞ്ഞനിക്കരയിൽ വെച്ച് അന്തരിച്ച ഇദ്ദേഹത്തെ മഞ്ഞനിക്കര ദയറയിൽ അടക്കം ചെയ്തു.

ഏലിയാസ് തൃതീയൻ ബാവയുടെ മരണത്തിന് 55 വർഷങ്ങൾക്ക് ശേഷം 1987-ൽ ഇദ്ദേഹത്തിന്റെ പിൻഗാമിയും അന്ത്യോഖ്യാ പാത്രിയർക്കീസുമായിരുന്ന ഇഗ്നാത്തിയോസ്‌ സാഖാ പ്രഥമൻ ഇദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇദ്ദേഹത്തിന്റെ ഓർമ്മദിനം ഫെബ്രുവരി 13-ആം തീയതി ആഘോഷിക്കപ്പെടുന്നു.

  1. "മഞ്ഞിനിക്കര പള്ളിയുടെ വെബ്സൈറ്റ്". Archived from the original on 2011-10-13. Retrieved 2011-07-16.