മാന്നാർ ഉൾക്കടൽ മറൈൻ ദേശീയോദ്യാനം
ഇന്ത്യൻ മഹാസമുദ്രത്തിലെ മാന്നാർ ഉൾക്കടലിലെ 21 ചെറുദ്വീപുകൾ ചേർന്ന ദേശീയോദ്യാനമാണ് മാന്നാർ ഉൾക്കടൽ മറൈൻ ദേശീയോദ്യാനം. 21 ദ്വീപുകളും അവയെ ചുറ്റിപ്പറ്റിയുള്ള പവിഴപ്പുറ്റുകളും ചേർന്നതാണ് ഈ ദേശീയോദ്യാനം. ഇത് തമിഴ്നാട് തീരത്തുനിന്നും 1 മുതൽ 10 കിലോമീറ്റർ അകലത്തിലായി സ്ഥിതിചെയ്യുന്നു. തൂത്തുക്കുടിക്കും ധനുഷ്കോടിക്കുമിടയിൽ 160 കിലോമീറ്റർ നീളത്തിലാണ് ഈ ദേശീയോദ്യാനം. ഇത് മാന്നാർ ജൈവമണ്ഡലത്തിന്റെ പ്രധാന സ്ഥലമാണ്. ഇതിനുചുറ്റമുള്ള 10 കിലോമീറ്റർ പ്രദേശം മാന്നാർ ജൈവമണ്ഡലത്തിന്റെ ബഫർ പ്രദേശമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു[1]. തീരത്തും സമുദ്രത്തിലുമായി അനേകം തരം ചെടികളും മൃഗങ്ങളും ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നു. ഈ ദേശീയോദ്യാനത്തിലുള്ള സന്ദർശനം പ്രത്യേകം തയ്യാറാക്കിയ അടിഭാഗം ഗ്ലാസുകൊണ്ട് നിർമ്മിച്ച ബോട്ട് സവാരിയാണ്[2].
Gulf of Mannar Marine National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Coastal regions of Thoothukkudi and Ramanathapuram District, Tamil Nadu, India |
Nearest city | Rameswaram |
Coordinates | 9°07′40″N 79°27′58″E / 9.127823°N 79.466155°E |
Area | 560 കി.m2 (220 ച മൈ) |
Established | 1986 |
Governing body | Tamil Nadu Ministry of Environment and Forests |
forests |
സസ്യജന്തുജാലങ്ങൾ
തിരുത്തുകസന്ദർശനം
തിരുത്തുകഅടിഭാഗം ഗ്ലാസുകൊണ്ട് നിർമ്മിച്ച ബോട്ടുകൾ മണ്ഡപം എന്ന സ്ഥലത്ത് ലഭ്യമാണ്. ദ്വീപുകളിലേക്കുള്ള സന്ദർശനം നിരോധിച്ചിരിക്കുന്നു. അടുത്തുള്ള തീവണ്ടിനിലയം മണ്ഡപവും തൂത്തുക്കുടിയുമാണ്
ഇതും കാണുക
തിരുത്തുക- Indian Council of Forestry Research and Education
- Coral reefs in India
References
തിരുത്തുക- ↑ UNDP (1994). "Conservation and Sustainable-use of the Gulf of Mannar Biosphere Reserve's Coastal Biodiversity" (PDF). UNDP, Project Brief, New York. Archived from the original (PDF) on 2011-07-21. Retrieved 2007-10-15.
- ↑ Shaunak B Modi (2011). "Gulf of Mannar Marine National Park - Tamil Nadu Forest Dept. (GOMNP)". Gulf of Mannar Biosphere Reserve Trust. Archived from the original on 2007-11-02. Retrieved 2007-10-15.