വംശനാശഭീഷണി നേരിടുന്ന ഒരു തരം കടലാമയാണ്‌ പച്ചക്കടലാമ [1] [2](English: Green Turtle) അഥവാ ഗ്രീൻ ടർട്ടിൽ (ശാസ്ത്രീയനാമം: Chelonia mydas). ഇതിന്റെ പുറന്തോടിന്നടിയിലുള്ള കൊഴുപ്പിന്റെ പച്ചനിറമാണ്‌ പച്ചക്കടലാമ എന്ന പേരിനാധാരം[1]. സസ്യഭുക്കുകളായ ഇവക്ക് 1.5 മീറ്റർ വരെ വലിപ്പവും 320 കിലോവരെ ഭാരവും ഉണ്ടാവാം, ശരാശരി ആയുസ്സ് 80 വർഷമാണ്‌. മറ്റുള്ള ആമകളേപ്പോലെ, തല തോടിനുള്ളിലേക്ക് വലിക്കാൻ ഇവയ്ക്ക് കഴിയില്ല. [3]

ഗ്രീൻ ടർട്ടിൽ അഥവാ പച്ച ആമ
Hawaii turtle 2.JPG
Chelonia mydas on a Hawaiian coral reef.
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Chelonia

Latreille in Sonnini & Latreille, 1802
Species:
Chelonia mydas
Binomial name
Chelonia mydas
(Linnaeus, 1758)

ആവാസംതിരുത്തുക

മഹാരാഷ്ട്രയിലെയും ഗുജറാത്തിലെയും തീരപ്രദേശങ്ങൾ, ലക്ഷദ്വീപ്, ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലാണ്‌‍ ഇന്ത്യയിൽ ഇപ്പോൾ ഗ്രീൻ ടർട്ടിൽ കാണപ്പെടുന്നത് .ആദ്യകാലങ്ങളിൽ ലോകത്തെ മിക്കവാറും എല്ലാ സമുദ്രങ്ങളിലും ഇവയെ കണ്ടുവന്നിരുന്നു.

 
പച്ചക്കടലാമയുടെ ആവാസകേന്ദ്രങ്ങൾ. ചുവപ്പ് വൃത്തങ്ങൾ അറിയപ്പെടുന്ന പ്രധാന ആവാസകേന്ദ്രങ്ങളെ സൂചിപ്പിക്കുന്നു. ചെറുആവാസകേന്ദ്രങ്ങൾ മഞ്ഞ വൃത്തം കൊണ്ട് സൂചിപ്പിച്ചിരിക്കുന്നു.

ഭീഷണിയുടെ കാരണംതിരുത്തുക

ഇപ്പോൾ വംശനാശ ഭീഷണി നേരിടുന്ന ജീവികളിൽ ഒന്നായ ഇതിന്റെ പ്രധാനശത്രു മനുഷ്യനാണ്‌[1]. ആമസൂപ്പിനായും സൗന്ദര്യവർദ്ധകവസ്തുക്കളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന പ്രത്യേകതരം എണ്ണ ഇതിന്റെ ശരീരത്തിൽ നിന്നും ലഭിക്കുന്നതിനാൽ, ഈ എണ്ണക്കായുമുള്ള വേട്ടയാടലാണ്‌ വംശനാശഭീഷണിയുടെ കാരണം[1]

പ്രജനനംതിരുത്തുക

ജുണിനും സെപ്റ്റംബറിനും ഇടക്കാണ് ഇവ മുട്ടയിടുന്നത്. ഒരു കാലയളവിൽ ഏകദേശം100 മുട്ടകൾ വരെയിടുന്നു. മുട്ടയിടുന്ന സമയത്ത് അത് സ്വന്തം നാട്ടിൽ തിരിച്ചെത്തും എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ്‌[1].

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 1.4 മനോരമ ഓൺലൈൻ, പരിസ്ഥിതി, ധന്യലക്ഷ്മി മോഹൻ[പ്രവർത്തിക്കാത്ത കണ്ണി]
  2. "ഐ യു സി എൻ ശേഖരിച്ച തീയതി 13 നവംബർ 2008". മൂലതാളിൽ നിന്നും 2008-12-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-11-13.
  3. നാഷനൽ ജിയോഗ്രഫിക്ക് ശേഖരിച്ച തീയതി 13 നവംബർ 2008


"https://ml.wikipedia.org/w/index.php?title=പച്ചക്കടലാമ&oldid=3660882" എന്ന താളിൽനിന്ന് ശേഖരിച്ചത്