മാത്തൂർ കാളികാവിൽ ഭഗവതി ക്ഷേത്രം

പാലക്കാടു ജില്ലയിലെ മാത്തൂരിലുള്ള പടിഞ്ഞാറെത്തറയിലുള്ള ഒരു ഭഗവതി ക്ഷേത്രമാണ്‌ മാത്തൂർ കാളികാവിൽ ഭഗവതി ക്ഷേത്രം . ഇവിടെ ഭദ്രകാളിയാണ് പ്രതിഷ്ഠ. പാവക്കൂത്ത് നടത്താറുള്ള അപൂർവം ക്ഷേത്രങ്ങളിൽ ഒന്നാണീ ക്ഷേത്രം.പാലക്കാട് ജില്ലയിൽ മാത്തൂർ പടിഞ്ഞാറേത്തറ കാളികാവ് ക്ഷേത്രത്തിലെ തോൽപ്പാവ കൂത്തുൽസവം.... മേടമാസത്തിൽ വിഷു കഴിഞ്ഞ് വരുന്ന ചൊവ്വ വെള്ളി ഞായർ ദിവസങ്ങളിൽ കൂത്ത് കൂറയിടുന്നു... 21 ദിവസത്തോളം നീണ്ടു നിൽക്കുന്ന തോൽപ്പാവക്കൂത്തിന്റെ പര്യവസാനം മേടത്തിലെ അവസാന വെളളിയാഴ്ച ദേശത്താഘോഷിക്കുന്ന ശ്രീരാമപട്ടാഭിഷേകത്തോടെയാണ്... ഇത് " കൂത്തഭിഷേകം" എന്നാണ് അറിയപ്പെടുന്നത്... മാത്തൂർ പാട്ടത്തിൽ തറവാട്ടുകാരാണ് ക്ഷേത്ര ഊരാളൻമാർ... ദേശവാസികളുടെ ഒരു കമ്മറ്റിയാണ് ക്ഷേത്രത്തിലേ കാര്യങ്ങൾ നടത്തി വരുന്ന ത്... മാത്തൂർ കുറുപ്പത്ത് തറവാട്ടിലെ മച്ചകത്താണ് ദേവചൈതന്യം തുടിക്കുന്ന " പാവകൾ " സൂക്ഷിക്കുന്നത്.... ശ്രീ രാമാവതാരം മുതൽ പട്ടാഭിഷേകം വരെ രാമ കഥ (കമ്പ രാമായണം )  തോൽപ്പാവക്കൂത്തിലൂടെ കൂത്ത് കവികളായ '' പുലവർ " കൂത്ത് മാടത്തിൽ 21 ദിവസം അവതരിപ്പിക്കുന്നു... രാമകഥ ശ്രവിക്കാൻ ദേവി ദിനവും മാടത്തിലെത്തുന്നു എന്നാണ് വിശ്വാസം...

ക്ഷേത്രം
എഴുന്നെള്ളത്ത്

ഉത്സവം തിരുത്തുക

കൊല്ലം തോറും ഏപ്രിൽ - മേയ് മാസങ്ങളിൽ തോൽപ്പാവക്കൂത്ത് ഇവിടുത്തെ പ്രധാന ഉത്സവം.കമ്പരാമായണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് തോൽപ്പാവക്കൂത്ത്. പതിനാലു ദിവസങ്ങളിലെ കൂത്ത് (കഥ തുടങ്ങുന്നത് സേതുബന്ധനം മുതൽക്കാണ് , ബാലി - സുഗ്രീവ യുന്ദത്തിൽ,ബാലിയെ വധിക്കുവാൻ സുഗ്രീവനെ, ശ്രീരാമഭഗവാൻ സഹായിച്ചതിനു പകരമായി, സുഗ്രീവസൈന്യം ലങ്കയിലേക്ക്,സമുദ്രത്തിലൂടെ പണിതുകൊടുക്കുന്ന പാലമാണ് സേതുബന്ദനം. ശ്രീരാമഭഗവാൻ ശ്രീലങ്കയിലെത്തി രാവണവധം കഴിഞ്ഞ്),ശ്രീരാമ ഭഗവാൻ സീതാ ദേവിയുമായി അയോധ്യയിൽതിരിച്ചെത്തി രാജ്യാഭിഷേകം നടത്തുന്നതാണ്ശ്രീരാമ പട്ടാഭിഷേകം. ഭവാന്റെ പട്ടാഭിഷേകം അതി ഗംഭീരമായി, ആന,പഞ്ചവാദ്യം,തായമ്പക,വെടിക്കെട്ട് എന്നിവയോടെ നടത്തുന്നു.

എഴുന്നള്ളത്ത് തിരുത്തുക

മാത്തൂർ കാളികാവിൽ ഭഗവതിയുടെ കൂത്തഭിഷേകത്തിനു, വൈകീട്ട് നാലുമണിക്ക് മാത്തൂർ കുറുപ്പത്ത് വീട്ടിൽ നിന്നു , ആന,പഞ്ചവാദ്യത്തോടെ എഴുന്നെള്ളത്ത് ആരംഭിച്ച്, ബംഗ്ലാവ്സ്കൂൾ,തണ്ണിക്കോട് വഴി ക്ഷേത്രത്തിൽ രാത്രി ഒൻപതുമണിയോടെ എത്തിചേരുന്നു.

ചിത്രശാല തിരുത്തുക