മാട്ടുപ്പെട്ടിമച്ചാൻ

മലയാള ചലച്ചിത്രം

ജോസ് തോമസിന്റെ സംവിധാനത്തിൽ മുകേഷ്, ബൈജു, ജഗതി ശ്രീകുമാർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാതു, ശ്രീലക്ഷ്മി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മാട്ടുപ്പെട്ടിമച്ചാൻ. ഗോപുരചിത്രയുടെ ബാനറിൽ ഗോപീകൃഷ്ണൻ, വിനു കിരിയത്ത്, കണ്ണൻ നായർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തതും ഗോപുരചിത്ര ആണ്. രാജൻ കിരിയത്ത്, വിനു കിരിയത്ത് എന്നിവരാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവരാണ്.

മാട്ടുപ്പെട്ടിമച്ചാൻ
പോസ്റ്റർ
സംവിധാനംജോസ് തോമസ്
നിർമ്മാണംഗോപീകൃഷ്ണൻ
വിനു കിരിയത്ത്
കണ്ണൻ നായർ
കഥരാജൻ കിരിയത്ത്
വിനു കിരിയത്ത്
തിരക്കഥഉദയകൃഷ്ണ-സിബി കെ. തോമസ്
അഭിനേതാക്കൾമുകേഷ്
ബൈജു
ജഗതി ശ്രീകുമാർ
ഒടുവിൽ ഉണ്ണികൃഷ്ണൻ
മാതു
ശ്രീലക്ഷ്മി
സംഗീതംതങ്കരാജ്
ഗാനരചനബിച്ചു തിരുമല
ഛായാഗ്രഹണംശ്രീ ശങ്കർ
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോഗോപുരചിത്ര
വിതരണംഗോപുരചിത്ര
റിലീസിങ് തീയതി1998
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

അഭിനേതാവ് കഥാപാത്രം
മുകേഷ് മാട്ടുപ്പെട്ടി മച്ചാൻ
ജഗതി ശ്രീകുമാർ കുബേരപ്രഭു
ഒടുവിൽ ഉണ്ണികൃഷ്ണൻ പ്രഭാകരപ്രഭു
ബൈജു കണ്ണപ്പൻ
കലാഭവൻ നവാസ്
ക്യാപ്റ്റൻ രാജു മാട്ടുപ്പെട്ടി മഹാദേവൻ
സലീം കുമാർ മനോഹരൻ
കോട്ടയം നസീർ
ബോബി കൊട്ടാരക്കര
കൊച്ചുപ്രേമൻ
ടോണി
മാതു
ശ്രീലക്ഷ്മി ചെന്താമര

സംഗീതംതിരുത്തുക

ബിച്ചു തിരുമല എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് തങ്കരാജ് ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് രാജാമണി. തങ്കരാജിന്റെ ആദ്യത്തെ ചിത്രമാണ് ഇത്.

ഗാനങ്ങൾ
  1. ചില്ലു ജനലിന്റെ അരികിൽ – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
  2. രാസാ താൻ ഡാ – എം.ജി. ശ്രീകുമാർ
  3. കടുകൊടച്ച് – എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർതിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ശ്രീ ശങ്കർ
ചിത്രസം‌യോജനം കെ. രാജഗോപാൽ
നിർമ്മാണ നിർവ്വഹണം രാജൻ ഫിലിപ്പ്
അസോസിയേറ്റ് ഡയറൿടർ അഖിലേഷ്

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക


"https://ml.wikipedia.org/w/index.php?title=മാട്ടുപ്പെട്ടിമച്ചാൻ&oldid=3442736" എന്ന താളിൽനിന്ന് ശേഖരിച്ചത്