മലാക്കാ
മലേഷ്യയിലെ 13 സംസ്ഥാനങ്ങളിൽ ഒന്നാണ് മലാക്കാ (മലയ്: Melaka). പേർലിസ്, പെനാഗ് എന്നീ സംസ്ഥാനങ്ങൾ കഴിഞ്ഞാൽ ഏറ്റവും ചെറിയ മൂന്നാമത്തെ സംസ്ഥാനമാണിത്. മലാക്കാ കടലിടുക്കിനടുത്തുള്ള മലായ് പെനിൻസുല എന്ന പ്രദേശത്താണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ അതിർത്തി നിഗെരി സെമ്പിലാനിൽ നിന്ന് വടക്കും, ജോഹോർ സംസ്ഥാനത്തിന്റെ തെക്കും ആണ്. മലാക്കാ സിറ്റി ആണ് തലസ്ഥാനം. മലേഷ്യയുടെ തലസ്ഥാനമായ കോലാലമ്പൂരിന് 148 കിലോമീറ്റർ അകലെ കിഴക്കും, ജോഹോർ സംസ്ഥാനത്തെ പ്രധാന നഗരമായ ജോഹോർ ബഹ്റുവിൽ നിന്ന് 235 കിലോമീറ്റർ അകലെ വടക്കുപടിഞ്ഞാറായിട്ടാണ് മലാക്കായുടെ സ്ഥാനം. ഇതൊരു ചരിത്ര പ്രാധാന്യമുള്ള പ്രദേശമായതിനാൽ യുനെസ്കോ ഈ സംസ്ഥനത്തെ 2008 ജൂലൈ 7 മുതൽ പൈതൃകസംസ്ഥാനങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തി.
മലാക്കാ മെലാക്ക | |||
---|---|---|---|
മെലാക്ക നെഗെരി ഹാങ് തുവ മെലാക്ക നെഗെരി ബെർസെജാറ | |||
| |||
Motto(s): "Bersatu Teguh" | |||
ദേശീയഗാനം: Melaka Maju Jaya | |||
തലസ്ഥാനം | മലാക്ക സിറ്റി | ||
• യാങ് ദി-പെർടുവ നെഗേരി | മുഹമ്മദ് ഖലീൽ യാക്കൂബ് | ||
• ചീഫ് മിനിസ്റ്റർ | മുഹമ്മദ് അലി റസ്തം (BN) | ||
• ആകെ | 1,664 ച.കി.മീ.(642 ച മൈ) | ||
(2010)[2] | |||
• ആകെ | 7,88,706 | ||
• ജനസാന്ദ്രത | 470/ച.കി.മീ.(1,200/ച മൈ) | ||
• 2010 | 0.742 (ഉയർന്നത്) (4ആം) | ||
പിൻകോഡ് | 75xxx മുതൽ 78xxx വരെ | ||
കോളിങ് കോഡ് | 06 | ||
വാഹന റെജിസ്ട്രേഷൻ | M | ||
മലാക്കാ സുൽത്താനേറ്റ് | 15ആം നൂറ്റാണ്ട് | ||
പോർച്ചുഗീസ് ആധിപത്യത്തിൽ | 24 ഓഗസ്റ്റ് 1511 | ||
ഡച്ച് ആധിപത്യത്തിൽ | 14 ജനുവരി 1641 | ||
ബ്രിട്ടീഷ് ആധിപത്യത്തിൽ | 17 മാർച്ച് 1824 | ||
ജാപ്പനീസ് ആധിപത്യത്തിൽ | 15 ജനുവരി 1942 | ||
മലേഷ്യൻ ഫെഡറേഷനോടു കൂട്ടിച്ചേർക്കൽ | 1948 | ||
വെബ്സൈറ്റ് | http://www.melaka.gov.my |
ഭൂമിശാസ്ത്രം
തിരുത്തുക1,664 km2 (642 sq mi) ഭാഗത്താൽ ചുറ്റപ്പെട്ടതാണ് മലാക്കാ.[1] ഈ സംസ്ഥാനത്തെ മൂന്ന് ജില്ലകളായി തിരിച്ചിരിക്കുന്നു. മധ്യമലാക്കാ(314 km²), അലോർ ഗജ(660 km²), ജാസിൻ (676 km²)എന്നിവയാണ് ജില്ലകൾ.
മലായ് പെനിൻസുലയുടെ തെക്ക് പടിഞ്ഞാറ് കടലോരഭാഗത്തും, സുമാത്രയുടെ എതിർഭാഗത്തും, നെഗെരി സെമ്പിലാനിന്റെ വടക്കും ജോഹോറിന്റെ കിഴക്കുമായിട്ടാണ് മാലാക്കായുടെ സ്ഥാനം. മലേഷ്യയുടെ തലസ്ഥാനമായ കോലാലമ്പൂരിലേക്ക് ഇവിടെ നിന്നും 148 കിലോമീറ്ററും സിങ്കപ്പൂരിലേക്ക് 245 കിലോമീറ്ററുമാണുള്ളത്. മലാക്കാ സിറ്റിയാണ് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരം. മലേഷ്യ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാനപാതകൾ ഈ സംസ്ഥാനത്തിലൂടെയാണ് കടന്ന് പോകുന്നത്.
സാമ്പത്തികം
തിരുത്തുകവിനോദസഞ്ചാര കേന്ദ്രങ്ങളും യന്ത്രവത്കൃത ഫാക്ടറികളും ഇവിടുത്തെ സാമ്പത്തിക മേഖലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. മലാക്കാ അംഗീകരിച്ചിരിക്കുന്ന ഒരു മുദ്രാവാക്യമാണ് "Melawat melaka bererti melawati malaysia". അതായത്, മലാക്കാ സന്ദർശനം മലേഷ്യാ സന്ദർശിക്കുന്നതുപ്പോലെയാണ്. സാംസ്കാരികമായി സമ്പന്നമായ ഒരു സംസ്ഥാനമായതിനാൽ ഇവിടെ അനേകം ചരിത്രപ്രധാന്യമുള്ള പ്രദേശങ്ങൾ കാണാൻ സാധിക്കും. മലേഷ്യായിലെ പ്രധാന വാനനിരീഷണ കേന്ദ്രം മലാക്കായിലാണ് തയ്യാറാക്കിയിട്ടുള്ളത്.[3] [4]
ആരോഗ്യം
തിരുത്തുകമലാക്കായിലെ പ്രധാനപ്പെട്ട ആശുപത്രികളാണ് ചുവടെ ചേർക്കുന്നത്:
- സർക്കാർ ആശുപത്രികൾ
- മലാക്കാ ജെനറൽ ആശുപത്രി
- ജസിൻ ജില്ലാ ആശുപത്രി
- സ്വകാര്യ ആശുപത്രികൾ
- പുട്ര ആശുപത്രി (അറിയപ്പെടുന്നത് കിഴക്കൻ ആശുപത്രി, സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലാണ്)
- പൻടായ് ആശുപത്രി അയെർ കെറോഹ്
- മഹ്കൊട്ട മെഡിക്കൽ സെന്റെർ
ചിത്രങ്ങൾ
തിരുത്തുക-
ക്രൈസ്റ്റ് ചർച്ച് മലാക്കാ
-
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പ്രതിമ
-
ടാൻ ബെങ്ക് സ്വീ ക്ലോക്ക് ടവർ
-
കമ്പോങ് ക്ലിങ്സ് മോസ്ക്വീ
-
ഒറങ് ഉടാൻ വീട്
-
പുരാതന കെട്ടിടങ്ങൾ
-
ചെങ് ഹൂൻ ടെങ് ക്ഷേത്രം
-
ജെനറൽ മാർക്കറ്റ്
See also
തിരുത്തുകകുറിപ്പുകൾ
തിരുത്തുക- ↑ 1.0 1.1 "Laporan Kiraan Permulaan 2010". Jabatan Perangkaan Malaysia. p. 27. Archived from the original on 2011-07-08. Retrieved 24 January 2011.
- ↑ "Laporan Kiraan Permulaan 2010". Jabatan Perangkaan Malaysia. p. iv. Archived from the original on 2011-07-08. Retrieved 24 January 2011.
- ↑ Spaceport Malaysia to be Built in Malacca, Space Safety Magazine, 10 May 2012.
- ↑ Spaceport Malaysia Update Archived 2012-07-21 at the Wayback Machine., RLV and Space Transport News, 10 May 2012.
അവലംബം
തിരുത്തുക- De Witt, Dennis (2010). Melaka from the Top. Malaysia: Nutmeg Publishing. ISBN 978-983-43519-2-2.
- De Witt, Dennis (2007). History of the Dutch in Malaysia. Malaysia: Nutmeg Publishing. ISBN 978-983-43519-0-8.
- "Popular History of Thailand" by M.L. Manich Jumsai, C.B.E., M.A.
- This article incorporates text from Miscellaneous papers relating to Indo-China: reprinted for the Straits Branch of the Royal Asiatic Society from Dalrymple's "Oriental Repertory," and the "Asiatic Researches" and "Journal" of the Asiatic Society of Bengal, Volume 1, by Royal Asiatic Society of Great Britain and Ireland. Straits Branch, Reinhold Rost, a publication from 1887 now in the public domain in the United States.
- This article incorporates text from Miscellaneous papers relating to Indo-China: reprinted for the Straits Branch of the Royal Asiatic Society from Dalrymple's "Oriental Repertory," and the "Asiatic Researches" and "Journal" of the Asiatic Society of Bengal, Volume 1, by Royal Asiatic Society of Great Britain and Ireland. Straits Branch, Reinhold Rost, a publication from 1887 now in the public domain in the United States.
External links
തിരുത്തുക- Official Melaka Tourism Action Council website Archived 2009-04-13 at the Wayback Machine.
- Official Malacca government website Archived 2011-03-15 at the Wayback Machine.
- Malacca Tourist Attraction
- വിക്കിവൊയേജിൽ നിന്നുള്ള മലാക്കാ യാത്രാ സഹായി