മലാക്കാ സിറ്റി
മലാക്കാ സിറ്റി, (Malay: Bandaraya Melaka, Jawi: بندر ملاک, ചൈനീസ്: 马六甲市; പിൻയിൻ: Mǎliùjiǎ shì, Tamil: மலாக்கா மாநகரம்) മലേഷ്യൻ സംസ്ഥാനമായ മലാക്കയുടെ തലസ്ഥാന നഗരമാണ്. 2010 ലെ കണക്കു പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 484,885 ആയിരുന്നു.[3] മലക്ക കടലിടുക്കിലെ ഏറ്റവും പഴയ മലേഷ്യൻ നഗരമായ ഇത് മലാക്കാ സുൽത്താനേറ്റിൻറെ കാലഘട്ടത്തിൽ ഒരു വിജയകരമായ ഇറക്കുമതി, കയറ്റുമതി, ശേഖരണ, വിതരണങ്ങൾക്കുള്ള തുറമുഖമായി പ്രവർത്തിച്ചിരുന്നു. ശ്രീവിജയ, മജാപാഹിത് സാമ്രാജ്യത്തോട് ചേർക്കപ്പെട്ടപ്പോൾ അവിടെനിന്നു രക്ഷപെട്ട് മലയൻ ഉപദ്വീപിലെത്തിയ ഒരു സുമാത്രൻ രാജകുമാരനായിരുന്ന പരമേശ്വര ആയിരുന്നു ഇന്നത്തെ നഗരം സ്ഥാപിച്ചത്. മലാക്കാ സുൽത്താനത്തിൻറെ സ്ഥാപനത്തിനുശേഷം പശ്ചിമേഷ്യൻ പ്രദേശങ്ങൾ, തെക്കൻ ഏഷ്യ, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ വ്യാപാരികളുടേയും ഏഷ്യയിലേയ്ക്കുള്ള വ്യാപാര പാതയെ നിയന്ത്രിക്കുവാൻ ആഗ്രഹിച്ചിരുന്ന പോർട്ടുഗീസുകാരുടേയും ശ്രദ്ധ ഇവിടേയ്ക്ക് ആകർഷിക്കപ്പെട്ടു. മലാക്ക പോർച്ചുഗൽ കീഴടക്കിയതിനുശേഷം അവരിൽനിന്നു നിയന്ത്രണം ഏറ്റെടുക്കാൻ ആക്കെ, ജോഹാർ സുൽത്താനേറ്റുകൾ ശ്രമിച്ചതിൻറെ ഫലമായി ഈ നഗരം ഒരു സംഘട്ടനത്തിൻറെ മേഖലയായി മാറി.
മലാക്കാ സിറ്റി Bandaraya Melaka | ||
---|---|---|
City and State Capital | ||
Other transcription(s) | ||
• Jawi | بندارايا ملاک | |
• Simplified Chinese | 马六甲市 | |
• Tamil | மலாக்கா மாநகரம் | |
Clockwise from top right: Taming Sari Tower, St. Francis Xavier statue in front of St. Paul's Church, Malacca city centre, Chinatown, clock tower and fountain near the Stadthuys and A Famosa. | ||
| ||
Nickname(s): Bandaraya Bersejarah Historical City | ||
Location in Peninsular Malaysia | ||
Coordinates: 2°12′20.49″N 102°15′22.09″E / 2.2056917°N 102.2561361°E | ||
Country | Malaysia | |
State | Malacca | |
District | Central Malacca | |
Founded | 1396 | |
Granted municipality status | 1 January 1977 | |
Granted city status | 15 April 2003 | |
• Mayor | Zainal Hussin | |
• City and State Capital | [[1 E+8_m²|277 ച.കി.മീ.]] (107 ച മൈ) | |
• മെട്രോ | 307.86 ച.കി.മീ.(118.87 ച മൈ) | |
ഉയരം | 6 മീ(20 അടി) | |
(2010) | ||
• City and State Capital | 484,885 | |
• Demonym | Malaccans | |
സമയമേഖല | UTC+8 (MST) | |
• Summer (DST) | Not observed | |
Postal code | 75xxx to 78xxx | |
Area code(s) | 06 | |
Vehicle registration | M | |
വെബ്സൈറ്റ് | mbmb |
ഈ പ്രദേശങ്ങൾ തമ്മിൽ അനവധി യുദ്ധങ്ങൾ നടന്നതിനുശേഷം ആക്കെയുടെ ഈ പ്രദേശത്തെ സ്വാധീനം നഷ്ടപ്പെടുകയും എന്നാൽ ജാവയിലും മലുകു ദ്വീപുകളിലും തങ്ങളുടെ ആധിപത്യ സ്ഥാപിക്കാനെത്തിയ ഡച്ചുകാരുമായി ജൊഹാർ സഹകരിച്ച് സുമാത്രയിലെ ആക്കെയിൽ തങ്ങൾക്കു നേരത്തേ നഷ്ടപ്പെട്ടിരുന്ന സ്വാധീനം തിരിച്ചുപിടിക്കുന്നതിലും വ്യാപിപ്പിക്കുന്നതിലും ജൊഹാർ വിജയിക്കുകയും ചെയ്തു.
എന്നാൽ മലയന്മാരുടെയും ബുഗീസിന്റെയുമിടയിൽ ഉടലെടുത്ത രാജകീയ രാജകീയ ആഭ്യന്തര കലഹങ്ങൾ കാരണമായി ജോഹർ-റിയൂ സാമ്രാജ്യം, സുൽത്താനേറ്റ് ഓഫ് ജോഹർ എന്നും റിയൂ-ലിൻഗ്ഗാ എന്നിങ്ങനെ രണ്ടു സുൽത്താനേറ്റുകളായി വിഭിജിക്കപ്പെട്ടു. മലയൻ ഉപദ്വീപിൽ സ്വാധീനം സ്ഥാപിക്കാനുള്ള ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ ഈ വിഭജനം പൂർണ്ണമായി. ഈ മേഖലയിലെ ബ്രിട്ടീഷ് സാന്നിദ്ധ്യം ഡച്ചുകാരിൽ അസ്വാരസ്യവും ഭീഷണിയും സൃഷ്ടിക്കുകയും അവർ താമസംവിനാ സുമാത്രായുടെ ബാക്കിയുള്ള ഭാഗങ്ങളോടൊപ്പം റിയൂ-ലിൻഗ്ഗ സുൽത്താനേറ്റിനെയും കീഴടക്കുകയും ചെയ്തു. എന്നാൽ 1824-ലെ ആംഗ്ലോ-ഡച്ച് ഉടമ്പടിയിൽ ഒപ്പുവച്ചതിനെ തുടർന്ന് ജോഹർ ബ്രിട്ടീഷ്‍ സ്വാധീനത്തിനു കീഴിൽ വന്നു.
മലയൻ പെനിൻസുലയിൽ തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കുന്നതിൽ ബ്രിട്ടീഷുകാർ വിജയിച്ചപ്പോൾ, നഗരം താമസിയാതെ ബ്രിട്ടീഷ് സാമ്രാജ്യത്തിൻറെ ഭാഗമായ സ്ട്രെയിറ്റ്സ് സെറ്റിൽമെന്റുകളുടെ (തെക്കുകിഴക്കൻ ഏഷ്യയിലെ ബ്രിട്ടീഷ് പ്രദേശങ്ങളുടെ ഒരു ഗണം) കീഴിലുള്ള വികസന മേഖലയിലെ ഒരു ഭാഗമായി മാറി. എന്നിരുന്നാലും ജപ്പാൻ രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ മേഖലയിലെത്തുകയും 1942 മുതൽ 1945 വരെ ഈ പ്രദേശം പിടിച്ചടക്കുകയും ചെയ്തപ്പോൾ മൊട്ടിട്ടുവന്ന വികസനവും പുരോഗതിയും തൽക്കാലത്തേയ്ക്ക് അസ്തമിച്ചു. ജപ്പാൻ അധിനിവേശകാലത്ത് പല നഗരവാസികളും ഇവിടെനിന്നും നിർബന്ധിതമായ ബർമ്മയിലേയ്ക്കു (ഇന്നത്തെ മ്യാൻമർ) കൊണ്ടുപോകപ്പെടുകയും ബർമയിലെ ഡെത്ത് റെയിൽവേയുടെ നിർമ്മാണത്തിൽ പങ്കാളികളാകുവാൻ നിർബന്ധിതരാകുകയും ചെയ്തു. യുദ്ധത്തിനു ശേഷം ഈ നഗരം ബ്രിട്ടീഷുകാർക്ക് തിരികെ ലഭിക്കുകയും മലാക്കയുടെ തലസ്ഥാനമായി തുടരുകയും ചെയ്തു. 1963 ൽ മലേഷ്യയുടെ രൂപവത്കരണം വരെ ഇതു തലസ്ഥാനമെന്ന പദവിയിൽ തുടരുകയും 2008-ൽ പെനാങ്കിലെ ജോർജ്ജ് ടൗണിനോടൊപ്പം അതിന്റെ നീണ്ട ചരിത്രത്തെ ആസ്പദമാക്കി യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ ഇടം പിടിക്കുകയും ചെയ്തു.[4]
വിനോദസഞ്ചാരത്തിന്റെ അടിസ്ഥാനത്തിലാണ് മലാക്ക നഗരത്തിന്റെ സമ്പദ്വ്യവസ്ഥ നിലനിൽക്കുന്നത്. മലക്കാ സംസ്ഥാനത്തിന്റെ സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ നിരവധി അന്താരാഷ്ട്ര കോൺഫറൻസ്, വ്യാപാര മേളകൾ എന്നിവ ഇവിടെ സംഘടിപ്പിക്കപ്പെടാറുണ്ട്. 2013 ൽ ചൈന നിർദ്ദേശിച്ച മാരിടൈം സിൽക്ക് റോഡിലാണ് ഇതിന്റെ സ്ഥാനം. മലാക്ക നഗരത്തിലെ ടൂറിസ്റ്റ് അകർഷണങ്ങളിൽ ‘എ ഫമോസ’ (മലാക്കയിലെ ഒരു പോർച്ചുഗീസ് കോട്ട), ജോങ്കർ വാക്ക് (ഒരു ചൈനാടൌണ് തെരുവ്), ലിറ്റിൽ ഇന്ത്യ, പോർച്ചുഗീസ് കുടിയേറ്റ കേന്ദ്രം, സ്റ്റാഡ്തൂയിസ് (1650 ൽ മലാക്കാ നഗരത്തിന്റെ ഹൃദയഭാഗത്തായി ഡച്ചുകാർ നിർമ്മിച്ച് ഒരു ചരിത്ര സ്മാരകം), മാരിടൈം മ്യൂസിയം, ക്രിസ്ത്യൻ പള്ളി, മലാക്കാ സുൽത്താനേറ്റ് പാലസ് മ്യൂസിയം, ടാമിങ് സാരി ടവർ എന്നിവ ഉൾപ്പെടുന്നു.
പേരിൻറെ ഉത്ഭവം
തിരുത്തുകഐതിഹ്യമനുസരിച്ച് പരമേശ്വര എന്നു പേരുള്ള ഒരു സുമാത്രൻ രാജകുമാരന്റെ ആഗമനത്തോടെയാണ് ഈ പ്രദേശത്തിനു മലാക്ക എന്നു പേരു നൽകപ്പെട്ടത്. അദ്ദേഹം മലാക്ക (നെല്ലി മരം)[5] എന്നു പേരുള്ള ഒരു മരത്തിനു കീഴിൽ വിശ്രമിക്കവേ തന്റെ സൈനികരുടെ വേട്ടനായ്ക്കൾ ഒരു ചെറിയ കൂരമാനിനെ[6] വേട്ടയാടുന്നതു ദർശിക്കാനിടയായി. മാൻ വേട്ടപ്പട്ടികളെ വെല്ലുവിളിച്ചുകൊണ്ട് അവയെ തൊഴിച്ച് നദിയിലേയ്ക്കു തുരത്തുകയും ചെയ്തു. സന്തോഷഭരിതമായ ഈ കാഴ്ച് ദർശിച്ച് പരമേശ്വര താൻ വിശ്രമിക്കാനിരുന്ന മലാക്കാ മരത്തിന്റെ പേര് ഈ പ്രദേശത്തിനു നൽകുകയും ചെയ്തു.[7] ഈ നഗരം പോർച്ചുഗീസ് അധീനതയിലായപ്പോൾ ഇതിന്റെ പേര് "Malaca"എന്നുഛരിക്കപ്പെട്ടു.[8] ഡച്ച് ഭരണത്തിൽ "Malakka" അല്ലേങ്കിൽ "Malacka" എന്നും ബ്രിട്ടീഷ് ഭരണത്തിൻകീഴിൽ "Malacca" എന്നും ഉഛരിക്കപ്പെട്ടു. മലാക്കാ സുൽത്താനേറ്റിന്റെ കാലത്ത് മലാക്കാ കടലിടുക്കിന്റെ പേര് നഗരത്തിന്റെ പേരിനെ ആസ്പദമാക്കി മലാക്കാ കടലിടുക്ക് എന്നു നൽകപ്പെട്ടു.[9]
ചരിത്രം
തിരുത്തുകSultanate of Malacca 1396–1511
Portuguese Empire 1511–1641
Dutch Empire 1641–1795; 1818–1825
Straits Settlements 1826–1942; 1945–1946
Empire of Japan 1942–1945
Malayan Union 1946–1948
Federation of Malaya 1948–1963
Malaysia 1963–present
മലാക്കായുടെ സ്ഥാപനം
തിരുത്തുകസുമാത്രയിലെ പലെമ്പാങ്ങിൽ നിന്ന് രക്ഷപ്പെട്ട പരമേശ്വര, 1377 ൽ ജാവാക്കാരായ മജാപാഹിതുകളുടെ ആക്രമണത്തെത്തുടർന്ന് മലയയിലെ ശ്രീവിജയ സാമ്രാജ്യത്തിന്റെ പതനം സംഭവിച്ചപ്പോൾ പുതിയൊരു സാമ്രാജ്യം കെട്ടിപ്പടുക്കുവാൻ തീരുമാനിച്ചു.[11][12] ഈ പ്രദേശത്ത് എത്തിച്ചേരുന്നതിനുമുമ്പ് അദ്ദേഹം ടെമാസെക്കിൽ എത്തുകയും ആ സ്ഥലം പുതിയ മലയൻ രാജവംശത്തിന്റെ ഭരണ തലസ്ഥാനമാക്കുവാൻ തീരുമാനിക്കുകയും ചെയ്തു. പരമേശ്വര അവടെ ജീവിക്കുന്ന കാലത്ത് സയാമീസ് രാജാവിന്റെ കീഴിൽ സിംഗപ്പൂരയിലെ രാജപ്രതിനിധിയായിരുന്ന ടെമാഗിനെ വധിക്കാനിടയാകുകയും.[13] ഈ വാർത്ത് സയാമീസ് രാജ്യത്ത് എത്തിയപ്പോൾ തുടർന്നുള്ള പ്രതികാര നടപടികളെ ഭയന്ന് പുതിയൊരു പ്രദേശത്തേയ്ക്കു മാറുവാൻ പരമേശ്വര തീരുമാനിക്കുകയും ചെയ്തു. അദ്ദേഹം ടെമാസെക് വിട്ടതിനുശേഷം അവിടം മജപാഹിതിന്റെ ആക്രമണത്തിനു വിധേയമായി.[14] പരമേശ്വര പിന്നീട് മലയൻ ഉപദ്വീപിന്റെ വടക്കൻ ഭാഗത്തേയ്ക്കു സഞ്ചരിക്കുകയും മ്വാറിൽ എത്തിച്ചേരുകയും ചെയ്തു. അവിടെ ബിയവാക്ക് ബസൂക്കിലോ കോട്ട ബുറുക്കിലോ അദ്ദേഹം ഒരു പുതിയ സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള സാദ്ധ്യതകൾ പരിശോധിക്കുകയും എന്നാൽ ഈ പ്രദേശം അനുയോജ്യമല്ലെന്നു കണ്ടെത്തുകയും ചെയ്തു.[15][16]
പരമേശ്വര വടക്കൻ ദിശയിലേയ്ക്കു തന്നെ തൻറെ യാത്ര തുടരുകയും ബെർത്തം നദീമുഖത്തുള്ള (ഇപ്പോൾ മലാക്ക നദിയുടെ) ഒരു മീൻപിടുത്ത ഗ്രാമത്തിൽ എത്തുന്നതിനു മുൻപ് സെനിംഗ് ഉജോങ് (ഇപ്പോൾ സുൻഗായി ഉജോങ്ങ്) സന്ദർശിക്കുകയുണ്ടായി. അവിടെ വിശ്രമിക്കാൻ അദ്ദേഹം തീരുമാനിച്ചു.ഒരു വൃക്ഷത്തിനു കീഴിൽ വിശ്രമിക്കുന്ന സമയത്ത്, തൻറെ അനുയായികളുടെ വേട്ടനായ്ക്കൾ ഒരു ചെറിയ കൂരമാനുമായി പൊരുതുന്നതും മാനിൻറെ തൊഴിയേറ്റ് വേട്ടനായ്ക്കൾ നദിയിൽ പതിക്കുന്നതും കണ്ടു.[17] അതിശയിച്ചു പോയ പരമേശ്വർ, താൻ വിശ്രമിച്ച സ്ഥലം ഒരു അസാധാരണമായ സ്ഥലമായിരിക്കുമെന്ന് കരുതുകയും ഈ സംഭവത്തെത്തുടർന്ന് 1396-ൽ ഈ സ്ഥലം മലാക്ക എന്ന പേരിൽ അറിയപ്പെടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.[18] താമസിയാതെ, പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ ഈ പ്രദേശം മലയൻ ലോകത്തിന്റെ കേന്ദ്രമായി മാറുകയും മലയൻ ദ്വീപുസമൂഹത്തിലെ ഏറ്റവും സമ്പന്നമായ കയറ്റുമതി ഇറക്കുമതി തുറമുഖമായി മാറുകയും ചെയ്തു.[19] ഈ സമയത്ത് നിരവധി അറബികൾ, പേർഷ്യക്കാർ, ഗുജറാത്തികൾ, തമിഴർ, ബംഗാളികൾ, ചൈനക്കാർ എന്നിവർ വ്യാപാരത്തിനായി ഇവിടെയെത്തിത്തുടങ്ങി.ജപ്പാനീസ്, സയാമീസ്, യഹൂദർ എന്നിവരുൾപ്പെടെയുള്ള മറ്റു വിഭാഗങ്ങളും ഈ തുറമുഖത്തിൻറെ സാമ്പത്തികോന്നതി കണ്ടറിഞ്ഞു. മലാക്കൻ സാമ്രാജ്യം സയാമീസ്, മജാപാഹിറ്റ് എന്നിവയുടെ ആധിപത്യത്തിൻ കീഴിലാകാതെയിരിക്കുവാൻ ചൈനയുടെ മിംഗ് രാജവംശവുമായി അദ്ദേഹം ബന്ധം സ്ഥാപിച്ചു.[20][21] ഈ പുതിയ ബന്ധം സ്ഥാപിച്ചതിനെത്തുടർന്ന്, സമൃദ്ധമായ മലാക്ക തുറമുഖത്ത് ആദ്യ ചൈനീസ് സന്ദർശകനായ മാ ഹ്യുയാൻ, അഡ്മിറൽ ഷെങ് ഹെയുമായി ചേർന്ന് സഞ്ചരിച്ചു.[22][23]
ചുറ്റുപാടും മരക്കുറ്റികൾകൊണ്ട് സംരക്ഷണ മതിലും ഇതിന് നാല് കവാടങ്ങളും കാവൽ ഗോപുരങ്ങളും ചേർന്ന വളരെ നന്നായി സംവിധാനം ചെയ്ത ഒരു പട്ടണമായിരുന്നു മലാക്ക. ഗോപുര മതിലുകൾക്കുള്ളിലായി രണ്ടാമതൊരു ഒരു കോട്ടയും അതിനുള്ളിൽ കച്ചവടക്കാരുടെ ഗോഡൗണുകൾ, ട്രഷറി, ഭക്ഷണസംഭരണ ശാലകൾ എന്നിവയും നിലനിന്നിരുന്നു. മലാക്ക നദി ഈ നഗരത്തെ രണ്ടു തുല്യ ഭാഗങ്ങളായി വിഭജിക്കുകയും തെക്കൻ പാതി ആന്തരിക നഗരവും, രാജധാനിയും ഉൾപ്പെടുന്നതും, വടക്കൻ പാതി ഒരു പാലത്തിലൂടെ എത്തിച്ചേരാവുന്നതും നദീമുഖത്തുനിന്ന് കുറച്ചു ദൂരത്തിൽ അനേകം വിദേശ കച്ചവടക്കാരുടെ വസതികൾ ഉൾപ്പെടുന്നതുമാണ്. ഈ പാലവും അതിന്റെ സമീപ പ്രദേശങ്ങളും എല്ലാ വാണിജ്യ പ്രവർത്തനങ്ങളുടേയും പ്രധാന വേദിയായിരുന്നു. സ്വദേശ വിദേശ യാനങ്ങൾക്ക് ചരക്കുകൾ കയറ്റി പോകുവാനും ഇറക്കുവാനും യോജിച്ച രീതിയിലുള്ളതായിരുന്നു തുറമുഖം നിലനിന്നിരുന്നത്.
അറബ്, പേർഷ്യൻ, ഇന്ത്യൻ വ്യാപാരികളുടെ സ്വാധീനം കാരണമായി മലാക്ക ഒരു ഇസ്ലാമിക സുൽത്താനേറ്റ് ആയി മാറി. പസായിയിൽ നിന്നുള്ള ഒരു രാജകുമാരിയെ വിവാഹം ചെയ്തപ്പോൾ പരമേശ്വര ഇസ്ലാം മതം സ്വീകരിച്ച് സുൽത്താൻ ഇങ്കന്ദർ ഷാ എന്നു പേര് മാറ്റുകയും ചെയ്തു.[24] ഒരു സാമ്രാജ്യമായുള്ള മെലാകയുടെ ഉദയത്തോടെ മജാപഹിത്, സയാമീസ് സാമ്രാജ്യങ്ങൾക്ക് അതിനെ പിടിച്ചടക്കാൻ കഴിയാതെ വന്നു, പ്രത്യേകിച്ചും അതിൻറെ ചൈനീസ് സംരക്ഷണത്താൽ. ഈ കാലയളവിൽ ഒരു ഹിന്ദു-മലയൻ, തമിഴ്-മലയൻ സമൂഹവും രൂപീകൃതമായി. സുൽത്താൻ 1414-ൽ മരണമടയുകയും അദ്ദേഹത്തിൻറെ പുത്രൻ മെഗാത് ഇസ്കന്ദർ ഷാ പിൻഗാമിയായി അവരോധിതനാകുകയും ചെയ്തു.[25]
മലാക്കയിലെ എട്ടാമത്തെ സുൽത്താനേറ്റിലെ മഹ്മൂദ് ഷായുടെ കാലത്തും മലാക്ക അഭിവൃദ്ധിയിൽ തുടർന്നു. വിവധി വർഗ്ഗക്കാർ അവരവരുടേതായ പ്രത്യേക വ്യാപാരസാധനങ്ങളുമായി ഇവിടെ എത്തിച്ചേർന്നു. ഇവിടെത്തിയിരുന്ന ഗുജറാത്തികളും തമിഴന്മാരും ബംഗാളികളും തുണി വ്യാപാരികളായിരുന്നു. അറബികളും പേർഷ്യക്കാരും തങ്ങളുടെ ചൈനയിൽ നിന്നുള്ള ചരക്കുകൾ തങ്ങളുടെ യാനങ്ങളിൽ നിറയ്ക്കാനായി കാത്തുകിടന്നിരുന്നു. ചൈനാക്കാർ പ്രധാനമായി പട്ട്, കർപ്പൂരം, പോർസലൈൻ എന്നിവയുടെ വ്യാപാരത്തിലാണ് ശ്രദ്ധിച്ചിരുന്നത്.മലയൻ ദ്വീപസമൂഹത്തിലെ തദ്ദേശീയ നിവാസികളായ ബുഗീസിനെപ്പോലുള്ളവരും മറ്റു ദ്വീപ് ജനങ്ങളും പ്രധാനമായും സുഗന്ധവ്യഞ്ജനങ്ങളിലും ചന്ദനത്തടിയുടെ വ്യാപാരത്തിലും വ്യാപൃതരായിരുന്നു. മിനങ്കാബൌ ജനങ്ങൾ കുരുമുളക്, സ്വർണ്ണം എന്നിവ, ജാവക്കാർ അരി ഇറക്കുമതി ചെയ്ത ഭക്ഷ്യവിഭവങ്ങൾ എന്നിവയുടേയും വ്യാപാരം നിയന്ത്രിച്ചിരുന്നു.[26] മറ്റ് കച്ചവടക്കാരെപ്പോലെ, ചൈനാക്കാർ ഈ പട്ടണത്തിൽ അവരുടെ സ്വന്തമായ സ്വാധീനമുള്ള ഒരു പ്രദേശം സ്ഥാപിച്ചിരുന്നു. ചൈനക്കാർ തുറമുഖത്തിൻറെ തെക്കുകിഴക്കൻ ഭാഗത്ത് ഒരു കുന്നിനു ചുറ്റുമുള്ള ബുകിറ്റ് സിന എന്ന പ്രദേശത്ത് അധിനിവേശം നടത്തുകയും അവിടെ ക്ഷേത്രങ്ങളും ഹാംഗ് ലീ പോ എന്ന കിണറും നിർമ്മിച്ചിരുന്നു. മലാക്കയിലെ ആറാമത്തെ സുൽത്താനായിരുന്ന മൻസൂർ ഷായുടെ അഞ്ചാമത്തെ പത്നിയും മിങ്ങ് രാജവംശത്തിലെ ചൈനീസ രാജകുമാരിയുമായിരുന്ന ഹാംഗ് ലീ പോയുടെ പേരായിരുന്നു ഇതിനു നൽകിയിരുന്നത്.[27][28]
യൂറോപ്യൻ ആധിപത്യം
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Background" (in Malay and English). Melaka Historic City Council. 8 October 2015. Archived from the original on 11 October 2015. Retrieved 12 October 2015.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Malaysia Elevation Map (Elevation of Melaka)". Flood Map : Water Level Elevation Map. Archived from the original on 16 March 2015. Retrieved 25 September 2015.
- ↑ "Total population by ethnic group, Local Authority area and state, Malaysia" (PDF). Statistics Department, Malaysia. 2010. Archived from the original (PDF) on 14 November 2013. Retrieved 12 March 2012.
- ↑ "Eight new sites, from the Straits of Malacca, to Papua New Guinea and San Marino, added to UNESCO's World Heritage List". UNESCO (World Heritage Site). 7 July 2008. Archived from the original on 6 September 2015. Retrieved 8 July 2008..
- ↑ "The legendary Melaka tree". Forest Research Institute, Malaysia. 25 April 2014. Archived from the original on 27 September 2015. Retrieved 27 September 2015.
- ↑ Achyut Yagnik (2 February 2011). Ahmedabad: From Royal city to Megacity. Penguin Books Limited. pp. 21–. ISBN 978-81-8475-473-5.
- ↑ Hugh; Colleen Gantzer (27 September 2015). "Where Malaysia was born". The Tribune. Archived from the original on 27 September 2015. Retrieved 27 September 2015.
- ↑ Examples: • "Malaca Os irredutíveis filhos de Albuquerque" (in പോർച്ചുഗീസ്). Diário de Notícias. 2 September 2011. Archived from the original on 27 September 2015. Retrieved 27 September 2015. • José Valério (9 June 2014). As Moedas Desconhecidas de Malaca: uma nova perspectiva (in പോർച്ചുഗീസ്). José Valério. pp. 23–. GGKEY:8JB3W3RRAYB.
- ↑ Dennis De Witt (2008). History of the Dutch in Malaysia: In Commemoration of Malaysia's 50 Years as an Independent Nation and Over Four Centuries of Friendship and Diplomatic Ties Between Malaysia and the Netherlands. Nutmeg Publishing. pp. 11–. ISBN 978-983-43519-0-8.
- ↑ Zheng He's Voyages Down the Western Seas. 五洲传播出版社. 2005. pp. 58–. ISBN 978-7-5085-0708-8.
- ↑ Achyut Yagnik (2 February 2011). Ahmedabad: From Royal city to Megacity. Penguin Books Limited. pp. 21–. ISBN 978-81-8475-473-5.
- ↑ "Sri Tri Buana/Parameswara". National Library Board. 1299. Archived from the original on 29 September 2015. Retrieved 29 September 2015.
- ↑ Lim SK (1 November 2011). Asia Civilizations: Ancient to 1800 AD. Asiapac Books Pte Ltd. pp. 153–. ISBN 978-981-229-594-1.
- ↑ "Sri Tri Buana/Parameswara". National Library Board. 1299. Archived from the original on 29 September 2015. Retrieved 29 September 2015.
- ↑ "Sri Tri Buana/Parameswara". National Library Board. 1299. Archived from the original on 29 September 2015. Retrieved 29 September 2015.
- ↑ Abdul Shukor Ismail (Datoʹ Haji) (1984). Sejarah ringkas Muar (in Malay). Manaf.
{{cite book}}
: CS1 maint: unrecognized language (link) - ↑ Achyut Yagnik (2 February 2011). Ahmedabad: From Royal city to Megacity. Penguin Books Limited. pp. 21–. ISBN 978-81-8475-473-5.
- ↑ Jaime Koh; Stephanie Ho PhD (22 June 2009). Culture and Customs of Singapore and Malaysia. ABC-CLIO. pp. 9–. ISBN 978-0-313-35116-7.
- ↑ Donald B. Freeman (17 April 2003). Straits of Malacca: Gateway Or Gauntlet?. McGill-Queen's Press – MQUP. pp. 127–. ISBN 978-0-7735-2515-3.
- ↑ Lim SK (1 November 2011). Asia Civilizations: Ancient to 1800 AD. Asiapac Books Pte Ltd. pp. 153–. ISBN 978-981-229-594-1.
- ↑ Wong Hui Shin (20 June 2012). Sunshine Little Kitchen. AuthorHouse. pp. 49–. ISBN 978-1-4772-1460-2.
- ↑ Donald B. Freeman (17 April 2003). Straits of Malacca: Gateway Or Gauntlet?. McGill-Queen's Press – MQUP. pp. 127–. ISBN 978-0-7735-2515-3.
- ↑ Zheng He's Voyages Down the Western Seas. 五洲传播出版社. 2005. pp. 58–. ISBN 978-7-5085-0708-8.
- ↑ Wong Hui Shin (20 June 2012). Sunshine Little Kitchen. AuthorHouse. pp. 49–. ISBN 978-1-4772-1460-2.
- ↑ Geraldo Affonso Muzzi (4 January 2014). The Portuguese in Malay Land. Ediçoes Vercial. pp. 11–. ISBN 978-989-8392-65-7.
- ↑ Donald B. Freeman (17 April 2003). Straits of Malacca: Gateway Or Gauntlet?. McGill-Queen's Press – MQUP. pp. 127–. ISBN 978-0-7735-2515-3.
- ↑ Donald B. Freeman (17 April 2003). Straits of Malacca: Gateway Or Gauntlet?. McGill-Queen's Press – MQUP. pp. 127–. ISBN 978-0-7735-2515-3.
- ↑ Zheng He's Voyages Down the Western Seas. 五洲传播出版社. 2005. pp. 58–. ISBN 978-7-5085-0708-8.