തീയാട്ടം അഥവാ തീയാട്ട് എന്നത് പ്രാചീനമായ ഒരു കേരളീയ അനുഷ്ഠാനകലയാണ്. തീയാട്ടുണ്ണികൾ, തീയാടി നമ്പ്യാർ, എന്നീ അമ്പലവാസി വിഭാഗങ്ങളാണ് ഇതു നടത്തുന്നത്. തീയാട്ട് രണ്ടുതരം: ഭദ്രകാളി തീയാട്ടും അയ്യപ്പൻ തീയാട്ടും. ഭദ്രകാളി തീയാട്ട് അവതരിപ്പിക്കുന്നത് തീയാട്ടുണ്ണികളാണ് (കേരളത്തിലെ ഒരു ബ്രാഹ്മണ സമൂഹം), അതേസമയം അയ്യപ്പൻ തീയാട്ട് അവതരിപ്പിക്കുന്നത് തീയ്യാടി നമ്പ്യാർമാരാണ് (അമ്പലവാസി).

Bhadrakali Theeyattu.jpg

ഈ കലാപ്രകടനത്തിന് കുറഞ്ഞതു മൂന്നുപേർ വേണം. കൊട്ടാരങ്ങൾ, പ്രഭുഗൃഹങ്ങൾ, ഇല്ലങ്ങൾ എന്നിവിടങ്ങളിൽ വിശേഷദിവസങ്ങളിലാണ് തീയാട്ടു നടത്താറുള്ളത്. വേഷവിധാനത്തിന് കഥകളിയോടാണ് സാദൃശ്യം. കളമെഴുത്ത് തീയാട്ടിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. ഇഷ്ടദേവതാ പ്രാർഥനയിൽ,

"കാരിരുൾ നിറമൊത്ത തിരുമേനി തൊഴുന്നേൻ

കനൽക്കൺ തിരുനെറ്റിത്തിലകം കൈതൊഴുന്നേൻ

എന്നു തുടങ്ങുന്ന പാട്ടാണ് പാടിവരുന്നത്.

പേരു വന്ന വഴിതിരുത്തുക

തീ കൊണ്ടുള്ള നൃത്തം എന്ന അർഥത്തിലായിരിക്കാം ഈ പേരു വന്നത്. കത്തുന്ന പന്തത്തിലെ ജ്വാലയിൽ തെള്ളിപ്പൊടിയെറിഞ്ഞ് അന്തരീക്ഷത്തിലേക്ക് അഗ്നിജ്വാല തെറിപ്പിക്കുക തീയാട്ടിൽ നിത്യം കാണുന്ന ഒരു പ്രകടനമാണ്. തീ കൊണ്ടുള്ള ആട്ടമാണ് തീയാട്ടം. അതിന്റെ രൂപഭേദം തീയാട്ട്. ദൈവം-തെയ്യം; ദൈവാട്ടം-തെയ്യാട്ടം. തെയ്യാട്ടത്തിന്റെ രൂപഭേദമായി തീയാട്ട് വന്നു ചേർന്നതാണോ എന്നും സന്ദേഹിക്കേണ്ടിയിരിക്കുന്നു.

സാംക്രമികരോഗങ്ങൾ, ദുർദേവതകൾ എന്നിവയെ ഉച്ചാടനം ചെയ്യാനും തീയാട്ട് നടത്താറുണ്ട്. അതിനാൽ തീ കൊണ്ട് ആട്ടിപ്പായിക്കുന്നതാണോ തീയാട്ട് എന്നും സന്ദേഹിക്കേണ്ടിയിരിക്കുന്നു.


ഭദ്രകാളി തീയാട്ട്തിരുത്തുക

കേരളത്തിലെ ദക്ഷിണ മദ്ധ്യ ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പ്പ്എറണാകുളം എന്നിവടങ്ങളിലെ ഭദ്രകാളി ക്ഷേത്രങ്ങളിൽ സാധാരണയായി നടത്തുന്ന ആചാര നൃത്തമാണു ഭദ്രകാളി തീയാട്ട്. കോട്ടയത്തെ പള്ളിപ്പുറത്തു കാവ് (കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ കുടുംബക്ഷേത്രം), ത്രിക്കരിയൂർ മഹാദേവക്ഷേത്രം, കോതമംഗലത്തിനു സമീപം പനച്ചിമംഗലത്ത് ഭദ്രകാളി ക്ഷേത്രം, (പനച്ചിമംഗലത്ത് ഇല്ലത്തിൻറെ കുടുംബക്ഷേത്രം), തൊടുപുഴയ്ക്ക് സമീപം മടക്കത്താനത്തെ വനാർകാവ്, തിരുവല്ലയ്ക്ക് സമീപം പുത്തുകുളങ്ങര ദേവി ക്ഷേത്രം എന്നീ സ്ഥലങ്ങളിൽ വാർഷിക ഉത്സവങ്ങളുടെ ഭാഗമായി തീയാട്ട് നടത്താറുണ്ട്. വീടുകളിലും ക്ഷേത്രങ്ങളിലും വഴിപാടുകളുടെ ഭാഗമായും തീയാട്ട് നടത്താറുണ്ട്.

ഈ കലാരൂപത്തിന് വിവിധ ഘടകങ്ങൾ ഉണ്ട്. കളമെഴുത്ത്, ഭദ്രകാളിയെ പ്രകീർത്തിച്ചുകൊണ്ടുള്ള പാട്ടുകൾ പാടുക, നൃത്തം അവതരിപ്പിക്കുക എന്നിവ ഇതിൽ പെടുന്നു. പകൽ സമയത്ത് വിവിധ നിറങ്ങളിലുള്ള പൊടികൾ ഉപയോഗിച്ച് തറയിൽ രൂപങ്ങൾ വരയ്ക്കുന്നതാണ്. സാധാരണഗതിയിൽ ഭദ്രകാളിയുടെ വലിയ രൂപങ്ങളാണ് തയ്യാറാക്കുന്നത്. കളമെഴുത്ത് പൂർത്തിയാക്കിയ ശേഷം ആ കളത്തിൻറെ മുൻപിലാണ് പാട്ട് നടക്കുന്നത്. ഇത് മൂന്ന് മണിക്കൂർ വരെ നീണ്ടുനിൽക്കാം. നൃത്തത്തിനായി ഒരു പുരുഷൻ ശിവൻറെ നിർമിതിയായ ഭദ്രകാളിയുടെ വേഷം കെട്ടും. ദാരികയെ കൊന്നു വന്ന ഭദ്രകാളി വിവരങ്ങൾ ശിവനെ സൂചിപ്പിക്കുന്ന നിലവിളക്കിനെ നോക്കി വിവരിക്കുന്നതാണ് ഈ കലാപ്രകടനം. സ്മോൾ പോക്സ് കാരണം അവളുടെ മുഖത് അടയാളങ്ങൾ വന്നതിനാൽ പ്രകടനത്തിൻറെ ഭൂരിഭാഗവും നിലവിളക്കിനോട് പുരംതിരിഞ്ഞാണ്.

കോട്ടയത്തെ ശ്രീ ഭദ്ര കലാസമാജം ഈ കലാരൂപത്തെ പുനരുജ്ജീവിപ്പിക്കാനും നവീകരിക്കാനുമുള്ള ചില ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതൊരു ആചാര കലാരൂപം ആയതിനാൽ ചില ചിട്ടയായ രീതികൾ ഇപ്പോഴും തുടർന്നു പോരുന്നുണ്ട്, ഒരാളുടെ ഇഷ്ടാനുസരണം തീയാട്ടിനെ നവീകരിക്കാനാകില്ല.

അയ്യപ്പൻ തീയാട്ട്തിരുത്തുക

മദ്ധ്യകേരളത്തിലെ ജില്ലകളായ തൃശൂർ, പാലക്കാട്‌, മലപ്പുറം എന്നിവടങ്ങളിലൽ കാണുന്ന തീയാടി നമ്പ്യാർ വിഭാഗത്തിൽപ്പെട്ട അമ്പലവാസികൾ നടത്തുന്ന ക്ഷേത്ര കലാരൂപമാണ്‌ അയ്യപ്പൻ തീയാട്ട് [1] ഇതിഹാസ കഥയായ വിഷ്ണു ദേവൻറെ അവതാരമായ മോഹിനിയും ശിവനും തമ്മിലുള്ള ബന്ധത്തിലൂടെ ഉണ്ടായ അയ്യപ്പൻറെ ജനനത്തെ ആസ്പദമാക്കിയാണ് പുരുഷ കേന്ദ്രീകൃതമായ ഈ കലാരൂപം നടക്കുന്നത്.

അയ്യപ്പൻ തീയാട്ടിൻറെ സാധാരണയായി കാണുന്ന രൂപത്തിന് 4 ഘട്ടങ്ങളായിട്ടുള്ള അവതരണമാണ്: കളമെഴുത്ത് (നിറങ്ങൾ ഉപയോഗിച്ചു അയ്യപ്പൻറെ ചിത്രം വരയ്ക്കുക), കൊട്ടും പാട്ടും (അയ്യപ്പനെ കുറിച്ചുള്ള പാട്ടുകളും അയ്യപ്പൻറെ ജനന കഥയുടെ പാട്ടും), കൂത്ത് (ആംഗ്യങ്ങൾ കാണിച്ചുള്ള നൃത്തം), വെളിച്ചപ്പാട് (വെളിച്ചപ്പാട് തുള്ളി തുള്ളി തറയിൽ വരച്ചിട്ടുള്ള അയ്യപ്പൻറെ ചിത്രം മായിക്കും). അയ്യപ്പൻറെ ചിത്രമുള്ള കളം വരയ്ക്കാൻ 2 മണിക്കൂർ സമയമെടുക്കും, അതിനു ശേഷം ബാക്കി മൂന്ന് ആചാരങ്ങൾ കൂടി പൂർത്തിയാകാൻ ഏകദേശം 3 മണിക്കൂർ എടുക്കും.

കളമെഴുത്തിനു വെള്ള നിറത്തിനായി അരിപ്പൊടിയും, മഞ്ഞ നിറത്തിനായി മഞ്ഞൾപ്പൊടിയും, പച്ച നിറത്തിനായി വാക അല്ലെങ്കിൽ മഞ്ചാടി ചെടിയുടെ ഇലകളും, ചുവപ്പ് നിറത്തിനായി മഞ്ഞൾപ്പൊടിയും ചുണ്ണാമ്പും ചേർത്തതും, കറുപ്പ് നിറത്തിനായി കരിയിച്ച ഉമിയുമാണ്‌ ഉപയോഗിക്കുന്നത്.

മദ്ധ്യ കേരളത്തിലാണ് തീയാടി നമ്പ്യാർ കുടുംബങ്ങൾ കൂടുതലായി ഉള്ളതെങ്കിലും അവരുടെ കലാരൂപമായ അയ്യപ്പൻ തീയാട്ട് കൂടുതൽ പ്രസിദ്ധമായിട്ടുള്ളത് മലബാർ മേഖലയിലാണ്. പതിനെട്ടാം നൂറ്റാണ്ടിൽ ടിപ്പു സുൽത്താനുമായി ക്ഷേത്ര നിർമ്മാണ വിഷയത്തിലുണ്ടായ തർക്കങ്ങൾ കാരണമാകാം അവർ മദ്ധ്യ കേരളത്തിലേക്ക് കുടിയേറിയത് എന്ന് ചില പണ്ഡിതരും ചരിത്രകാരന്മാരും വിലയിരുത്തുന്നു. മുളങ്കുന്നത് തീയാടി രാമൻ നമ്പ്യാർ തൻറെ പുസ്തകമായ അയ്യപ്പൻ തീയാട്ടിൽ ഈ പരമ്പരാഗത കലാരൂപത്തെ കുറിച്ച് വളരെ ഊർജ്ജസ്വലമായ വിവരണം നൽകുന്നുണ്ട്, കൂടാതെ പഴക്കം ചെന്ന ഈ കലാരൂപത്തെ കുറിച്ചുള്ള അമൂല്യമായ വിവരണങ്ങൾ നൽകിയ വി ആർ പ്രബോധനചന്ദ്രൻ നായരെ അനുസ്മരിക്കുകയും ചെയ്യുന്നു. [2] [3]

അവലംബംതിരുത്തുക

  1. http://www.ayyappanthiyyattu.com/Ayya.htm#top
  2. ayyappantheeyattu.com/mulankunnathukavu_thiyyadi.html
  3. http://www.thehindu.com/books/books...the...ayyappan.../article5267634.ece

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

watch bhadrakali theeyattu on YouTube.

watch bhadrakali theeyattu on googlevideo

"https://ml.wikipedia.org/w/index.php?title=തീയാട്ടം&oldid=2920154" എന്ന താളിൽനിന്ന് ശേഖരിച്ചത്