മലയാളത്തിലെ ഭക്ഷണവസ്തുക്കളുടെ പദോല്പത്തി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിന്റെ തനതായത് എന്ന് നാം ഇന്നു കരുതുന്ന പലതും വൈദേശികമോ പരദേശികമോ ആണ്. ഇവയിൽ പ്രധാനം ഭക്ഷ്യവസ്തുക്കളും പാചക മുറകളും കാർഷിക വിളകളുമാണ്. കശുമാവ് പേര സവാള എന്നീ കാർഷിക പദങ്ങൾ പോർച്ചുഗീസ് ഭാഷയുടെ സംഭാവനയാണെങ്കിൽ പത്തിരി ബിരിയാണി എന്നീ ഭക്ഷണങ്ങൾ യഥാക്രമം അറബിയും പേർഷ്യനുമാണ്. തെന്നിന്ത്യൻ ഭക്ഷ്ണങ്ങളിൽ പലത്തിനും കന്നഡ തുളു തമിഴ് തെലുങ്ക് ഭാഷകളിൽ സമാനശബ്ദ പദങ്ങളാണ് നിലവിലുള്ളത്. മലയാളത്തിന്റെ തന്നെ ഭക്ഷണ സാധനങ്ങൾക്ക് അവയുടെ പേരുകൾ ലഭിക്കാനുള്ള കാരണങ്ങൾ രസകരമാണ്.
ഭക്ഷ്യവസ്തുക്കളുടെ പദോല്പത്തി
തിരുത്തുകക്രമം | ഭക്ഷ്യവസ്തു | പദോല്പത്തി |
---|---|---|
1 | പുട്ട് | പിഷ്ടം=അരിമാവ് പിഷ്ടകം=അപ്പം . പിട്ട് പുട്ട് എന്നത് പാഠഭേദം |
2 | ദോശ | ദ്വി+ഓശ രണ്ട് തവണ ഓശ് (ഒച്ച )ഉണ്ടാക്കുന്നത്. തമിഴ് തോശൈ |
3 | ഇഡലി | തമിഴ് ഇട്ടലി. കന്ന:ഇഡ്ഡലി തെലുങ്ക് ഇഡ്ഡെനി |
4 | സാമ്പാർ | സാംഭാർ പലതും സംഭരിച്ചു ചേർത്തുണ്ടാക്കിയത് |
5 | ചട്ടിണി /ചട്നി | സംസ്ക്രതം കട്നി നക്കുക വടിക്കുക |
6 | ചമ്മന്തി | മലയാളം സംബന്ധത്തിനു നല്ലപോലെ അരച്ച് ഉണ്ടാക്കുന്നത് |
7 | ചോറ് | തമിഴ് ചോറു |
8 | കഞ്ഞി | സംസ്കൃതം കാഞ്ജി |
9 | അപ്പം | തമിഴ് അപ്പം തുളു അപ്പ തെലുങ്ക് അപ്പമ |
10 | ഇറച്ചി | ഇറ=മരണം ഇറക്കുക മരിക്കുക ,പിറക്കുക =ജനിക്കുക. ഇറച്ചി =ചത്തത് |
11 | പായസം | പയസ്സ്=പാൽ. പാലിൽ നിന്നുള്ളത് പയസ്യം |
12 | ബിരിയാണി | പേർഷ്യൻ ബെരിയാൻ പൊരിച്ചത് വറുത്തത് |
13 | പത്തിരി | അറബി ഫത്തിർ. മാവു കൊണ്ടൂള്ള പലഹാരം |
14 | മുളക് | മുളയ്ക്കുന്നത്, മുളച്ചത് പച്ച+മുളക് കുരു+മുളക് വാൽ+മുളക് |
15 | ഉള്ളി | കന്നഡ/തുളു ഉള്ളി .തെലുങ്ക് ഉല്ലി |
16 | സവാള | പോർച്ചുഗീസ് cebola |
17 | ഇഞ്ചി | സംസ്കൃതം ചിഞ്ചാട |