മലയാളത്തിലെ ഇംഗ്ലീഷ് ശൈലീപ്രയോഗങ്ങൾ

ശൈലികളും ഉപമകളും ചൊല്ലുകളും കൊണ്ട് സമ്പന്നമാണ് ആധുനിക മലയാള ഭാഷ. പാശ്ചാത്യവും പൗരസ്ത്യവുമായ ധാരാളം ഭാഷകളിൽ നിന്നും കടമെടുത്ത പദങ്ങളാൽ (loan words/ പരകീയ പദങ്ങൾ) സമൃദ്ധമാണ് മലയാള പദാവലി. ആദ്യം കോളനിവൽക്കരണവും പിന്നീട് നൂറ്റാണ്ടുകൾക്ക് ശേഷം ആഗോള വൽക്കരണവും എല്ലാം തന്നെ മലയാളത്തിന്റെ പദസമ്പത്തിനെ പുഷ്ടിപ്പിക്കകയാണ് ചെയ്തിട്ടുള്ളത്.

ഇംഗ്ലീഷ് ഭാഷ ആധുനിക മലയാളത്തിൽ ചെലുത്തിയ സ്വാധീനം ഏറ്റവും കൂടുതൽ പ്രകടമാകുന്നത് വർത്തമാന പത്രങ്ങളിലും കാലിക പ്രസിദ്ധീകരണങ്ങളിലുമാണ്. നോവൽ, കഥ, സഞ്ചാരസാഹിത്യം തുടങ്ങിയ പരമ്പരാഗത സാഹിത്യ മേഖലകളിൽ ഇപ്പോഴും കണ്ടുതുടങ്ങിയിട്ടില്ലാത്ത ശൈലീ പ്രയോഗങ്ങൾ (idioms) വർത്തമാന മാധ്യമങ്ങളിൽ കാണുന്നത് അവ ഇംഗ്ലീഷിൽ നിന്നും സൗകര്യപൂർവ്വം ഇറക്കുമതി ചെയ്യുന്നത് കൊണ്ടാണ്. ഇങ്ങനെയുള്ള പദാനുപദ തർജ്ജിമകളെ കാൽക് (calque) എന്നാണ് പറയുന്നത്. ഇരുപതോ മുപ്പതോ വർഷം മുമ്പ് അച്ചടിയില്ലാതിരുന്ന ധാരാളം ശൈലികൾ ഇന്നു ചിരപ്രചരിതമായി കഴിഞ്ഞിരിക്കുന്നത് വർത്തമാന മാധ്യമങ്ങളുടെ സ്വാധീനത്തെ കുറിക്കുന്ന ഒന്നാണ്.

ആംഗലേയത്തിൽ നിന്നും വന്ന ശൈലീപ്രയോഗങ്ങൾ

തിരുത്തുക
മലയാളത്തിലെ പ്രയോഗം ഇംഗ്ലീഷ് ശൈലി
1 സിംഹ ഭാഗം lion’s share
2 വരികൾക്കിടയിൽ വായിക്കുക read between the lines
3 ചുവരെഴുത്ത് writing on the wall
4 കറകളഞ്ഞ impeccable, spotless
5 മന്ദബുദ്ധി (ആക്ഷേപ സൂചകം) retard, moron
6 ശാരീരിക വെല്ലുവിളി physically challenged
7 ഭിന്നശേഷി differently abled
8 ഊഷ്മള വരവേല്പ് warm welcome
9 ശീത സമരം/ശീതയുദ്ധം cold war
10 ഹൃദയത്തിന്റെ അടിതട്ടിൽ നിന്ന് from the bottom of one’s heart
11 ഹൃദിസ്ഥമാക്കുക learn by heart
12 ഹൃദയഭേദകം heart breaking
13 ഹൃദയം തുറക്കുക open one's heart/soul
14 തണുപ്പൻ പ്രതികരണം cold response
15 മഞ്ഞുരുകുന്നു melting of the ice
16 പാർശ്വവൽക്കരണം sidelined
17 ബുദ്ധിജീവി intellectual
18 അധികാരത്തിന്റെ ഇടനാഴികൾ corridors of power
19 സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം Liberty , equality, fraternity
20 ശവപ്പെട്ടിയിലെ അവസാന ആണി last nail in the coffin
21 കച്ചിത്തുരുമ്പ് last straw
22 സൂചി വീണാൽ കേൾക്കാവുന്ന നിശ്ശബ്ദത pin drop silence
23 അർത്ഥഗർഭം pregnant with meaning
24 മുറിവിൽ ഉപ്പു പുരട്ടുക rub salt into the wound
25 പിന്നിൽ നിന്നും കുത്തുക backstabbing
26 കൈ പൊള്ളിക്കുക burn your fingers
27 അപായ മണി മുഴക്കുക sound the alarm
28 ശവക്കുഴി തോണ്ടുക dig one’s own grave
29 തീക്കളി തീ കൊണ്ട് കളിക്കുക to play with fire
30 റോമ നഗരം കത്തുമ്പോൾ വീണവായിക്കുക to fiddle while Rome burns
31 വഴിവിട്ട് സഹായിക്കുക to go out of one’s way
32 ഒരു വെടിക്ക് രണ്ട് പക്ഷി to kill two birds with one stone
33 കനത്ത വിലകൊടുക്കുക to pay a heavy price
34 കലക്കവെള്ളത്തിൽ മീൻപിടിക്കുക To fish in troubled waters/muddy waters
35 കറവപശു Cash cow
36 കുട്ടിക്കളി Child’s play
37 വായിൽ വെള്ളി കരണ്ടിയുമായ് Born with a silver spoon
38 വമ്പൻ മീനുകൾ/വലിയ മീനുകൽ big fish
39 നല്ല പാതി better half
40 സൂര്യനു/ആകാശത്തിനു കീഴിലുള്ളതെല്ലാം everything under the sun
41 അതിശക്തരുടെ അതിജീവനം survival of the fittest
42 കാര്യകാരണം cause and effect
43 സമ്മർദ്ദ തന്ത്രം pressure tactics
44 യുവതുർക്കികൾ young turks
45 ധവള വിപ്ലവം white revolution
46 ഹരിത വിപ്ലവം green revolution
47 നാഴികക്കല്ല് milestone
48 മൂലക്കല്ല് cornerstone
49 അടിത്തറ ഇളക്കുക shake the foundations of
50 മുതലക്കണ്ണീർ വാർക്കുക shed crocodile tears
51 ചെകുത്താനും കടലിനുമിടയ്ക്ക് Between the Devil and the Deep Blue Sea
52 മുഖ്യധാര mainstream
53 താക്കോൽസ്ഥാനം Key post
54 അടഞ്ഞ ഏട്, അടഞ്ഞ അദ്ധ്യായം closed chapter
55 പുകമറ smoke screen
56 പ്രകൃതിയുടെ വിളി Nature's call, call of Nature
57 പുളിയ്കുന്ന മുന്തിരിങ്ങ sour grapes
58 മൃഗീയ ഭൂരിപക്ഷം Monstrous Majority
59 കുതിരകച്ചവടം Horse trading
60 അംബരചുംബി Skyscraper
61 കാവ്യനീതി poetic justice
62 മസ്തിഷ്കപ്രക്ഷാളനം brainwashing
63 മുഖം രക്ഷിക്കുക save face
64 ധ്രുവീകരണം Polarization
65 വന്യമായ സ്വപ്നം wild dreams/wildest of dreams
66 അടിയൊഴുക്കുകൾ undercurrents
67 ഒഴുക്കിനൊപ്പം നീന്തുക swim with the tide
68 പന്ത് മറ്റെ കോർട്ടിൽ ball is in his court/ my court
69 രജത രേഖ silver lining
70 മേഘസ്ഫോടനം cloudburst

ഇതും കൂടി കാണുക

തിരുത്തുക