മലയാളത്തിലെ പോർച്ചുഗീസ് പദങ്ങൾ
1498 ലെ വാസ്കോ ഡ ഗാമയുടെ ചരിത്ര യാത്ര ലോകഗതി തന്നെ മാറ്റി മറിച്ച ഒന്നായി ആണ് ഗണിക്കപ്പെടുന്നത്. ആ യാത്രയെ തുടർന്നുള്ള 500 വർഷ കാലം കോളോണീയൽ കാലഘട്ടം എന്ന് അറിയപ്പെടുന്നു ഭാഷയും , സംസ്ക്കാരവും ദൈവചിന്തയും ദേശബോധവും എല്ലാം തന്നെ അചിന്തനീയമായ മാറ്റങ്ങൾക്ക് വിധേയമായികൊണ്ടേയിരുന്ന അഞ്ച നൂറ്റാണ്ടുകളായിരുന്നു കോളോണീയൽ കാലഘട്ടം ,വൈദേശീകരായ പോർച്ചുഗീസ്/ഡച്ച്/ഡാനിഷ്/ഇംഗ്ലീഷ്/ ഭരണാധികാരികളും വണിക്കുകളും നാടുകൊള്ളയടീച്ചു എന്നാണ് ഭരിക്കപ്പെട്ടവരാൽ രചിക്കപ്പെട്ട പിൽക്കാല ചരിത്രം വാദിക്കുന്നത്. എന്നാൽ അധിനിവേശം ശാശ്വതമായ ഒരു മാറ്റം വരുത്തിയിട്ടുണ്ടാവുക ഭാഷകളിലായിരിക്കും. യൂറോപ്പ്യൻ ഭാഷകളുടെ ഈ സ്വാധീനത്തിനു വിധേയമായിട്ടില്ലാത്ത ഇന്ത്യൻ ഭാഷകൾ കുറവാണ്.
മലയാളവും പോർച്ചുഗീസും
തിരുത്തുക1498ൽ കോഴിക്കോട് കാലുകുത്തിയ ഗാമ 1524 മരണം വരിച്ചതും മലയാള മണ്ണീൽ തന്നെയായിരുന്നു. കോട്ടകളും ദേവാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും പണിതു കൊണ്ട് മെല്ലെ സൈനികശക്തിയായി മാറുകയായരുന്നു പോർച്ചുഗീസ് കാർ. ഭരണം നേരിട്ടല്ലാതെ നാട്ടുരാജാക്കന്മാരിലൂടെ നടത്തിയ അധിനിവേശക്കാർ വാസ്തുവിദ്യയിലും ക്രൈസ്തവ ആരാധനാ രീതികളിലും സമൂലമായ മാറ്റങ്ങൾ വരുത്തി. ഇതെല്ലാം ഭാഷയിൽ പുതിയ വാക്കുകൾ ഉണ്ടാവാൻ കാരണവുമായി.
മലയാളത്തിലെ പോർച്ചുഗീസ് പദങ്ങൾ
തിരുത്തുകമലയാള പദം | പോർച്ചുഗീസ് മൂലപദം | അർത്ഥം |
---|---|---|
അലമാര | Armário | |
ഇസ്തിരി | estirar | നീട്ടുക നിവർക്കുക |
മേസ്തിരി | mestre | മേൽനോട്ടം വഹിക്കുന്നയാൾ,മാസ്റ്റർ |
ഇസ്ക്കൂൾ | escola | സ്കൂൾ |
ജനാല | janela | ജനൽ |
മേശ | mesa | |
ഷോഡതി | sorte | ഭാഗ്യം |
കുരിശ് | cruz | കുരിശ് |
കോപ്പ | copa | കപ്പ് |
പിരാക്ക് | praga | ശപിക്കുക |
വെഞ്ചരിപ്പ് (ക്രിസ്തീയ മലയാളം) |
Vantaga | അനുഗ്രഹം |
വാര | vara | കമ്പ്, മുഴം |
വികാരി | vicar | |
പാതിരി | padre | പുരോഹിതൻ |
വീഞ്ഞ് | vinho | വൈൻ |
തുവാല | toalha | ടവൽ |
കസേര | cadeira | കസേര |
കടലാസ് | cartaz | പോസ്റ്റർ |
വസ്ത്രം | vestir | ഉടുക്കുക/വസ്ത്രം ധരിക്കുക |
കശുമാവ്/കശുവണ്ടി | caju | കശുമാവ് , അതിന്റെ ഫലം |
പേര | pera | pear |
ലേലം | leilão | ലേലം വിളി |
ചാവി | chave | താക്കോൽ |
സവാള | cebola | ഉള്ളി /onion |
സെമിത്തേരി | cemitério | ശ്മശാനം |
വിനാഗിരി | vinagre | |
കുശിനി | cozinha | അടുക്കള/പാചകം/പാചകക്കാരൻ കാരി |
കുമ്പസാരം | Confessar | പാപസങ്കീർത്തനം[1] |
കൊന്ത | Conta | മാലയിലെ മുത്ത് |
വരാന്ത | varanda | Balcony |
തോത് | todo | total,മൊത്തം |
അവലംബം
തിരുത്തുക- ↑ ശബ്ദ താരാവലി ശ്രീ കണ്ഠേശ്വരം . ഏഴാം പതിപ്പ്
- ↑ http://en.pons.eu/translate