മറിയം അൽ-മൻസൂറി
യുണൈറ്റഡ് അറബ് എമിറേറ്റിലെ ആദ്യത്തെ വനിതാ ഫൈറ്റർ പൈലറ്റാണ് മേജർ മറിയം അൽ-മൻസൂറി (അറബി: مريم المنصوري), (ജനനം 1979 അബുദാബിയിൽ ). യുണൈറ്റഡ് അറബ് എമിറേറ്റ്സ് എയർഫോഴ്സ് (യുഎഇഎഎഫ്) അക്കാദമിയിൽ ചേർന്ന ആദ്യ വനിതകളിൽ ഒരാളായ അവർ, 2007 ൽ അവിടെ നിന്നും ബിരുദം നേടി.[1] എഫ് 16 ഫൈറ്റർ ഫാൽക്കൺ പറത്തിയ മറിയം സിറിയയിലെ ഐസിസിനെതിരെയുള്ള യുഎഇ മിഷൻ എയർസ്ട്രൈക്കിന് നേതൃത്വം നൽകി.[2]
മറിയം അൽ-മൻസൂറി | |
---|---|
ജനനം | 1979 (വയസ്സ് 44–45) അബു ദാബി |
കലാലയം | യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി ഖലീഫ ബിൻ സയദ് എയർ കോളേജ് |
തൊഴിൽ | UAEAF ഫൈറ്റർ പൈലറ്റ് |
അറിയപ്പെടുന്നത് | യുഎഇയിൽ നിന്നുള്ള ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് |
ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
തിരുത്തുകമാതാപിതാക്കളുടെ എട്ട് മക്കളിൽ ഒരാളാണ് അൽ മൻസൂറി.[1] യുഎഇയിലെ എഞ്ചിനീയറും രാഷ്ട്രീയക്കാരനുമായ സുൽത്താൻ ബിൻ സയീദ് അൽ മൻസൂരിയുമായി ബന്ധമുള്ള കുടുംബമാണ് മൻസൂറിയുടേത്. തന്റെ കുടുംബം തന്റെ കരിയർ ലക്ഷ്യങ്ങളെ പിന്തുണച്ചിരുന്നുവെന്ന് ഡെറാ അൽ വതൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. മികച്ച മാർക്ക് നേടി ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഇത് സഹായിച്ചു.[3] യുണൈറ്റഡ് അറബ് എമിറേറ്റ്സ് സർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയിട്ടുണ്ട് അവർ.
കരിയർ
തിരുത്തുകഫ്ലൈറ്റ് പരിശീലനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ അൽ മൻസൂറി സൈന്യത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സ് എയർ ഫോഴ്സ് ഫോർ പൈലറ്റ്സിന് കീഴിലുള്ള ഖലീഫ ബിൻ സായിദ് എയർ കോളേജിൽ പഠിച്ച് 2007 ൽ ബിരുദം കരസ്ഥമാക്കി.[4] എയർബസ് എ320 സെക്കന്റ് ഓഫീസറായി വ്യോമയാന നേഖലയിൽ പ്രവേശിച്ച അവർ പിന്നീട് എ330 ഫസ്റ്റ് ഓഫീസറായി.[5] ആദ്യമായി പറത്തിയ എയർബസ്, 2014 ഫെബ്രുവരിയിൽ അബുദാബിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർബസ് എ380 ആയിരുന്നു.[5] തന്റെ മേഖലയിലെ മികവിന് മുഹമ്മദ് ബിൻ റാഷിദ് പ്രൈഡ് ഓഫ് എമിറേറ്റ്സ് മെഡൽ[1] ലഭിച്ചിട്ടുണ്ട്.[2]
സിറിയൻ വ്യോമാക്രമണത്തിന് മുമ്പ്, 2014 ജൂണിൽ അൽ മൻസൂറിയെക്കുറിച്ച് അബുദാബി ദിനപത്രമായ ദി നാഷണലിൽ പ്രസിദ്ധീകരിച്ചിരുന്നു. 2014 ജൂലൈയിൽ സിഎൻഎൻ യുഎഇ വ്യോമസേനയിലെ മൻസൂറിയുടെ കരിയറിനെക്കുറിച്ച് അഭിമുഖം നടത്തി.[6] ഹൈസ്കൂൾ കാലം മുതൽ താൻ പൈലറ്റ് ആകാൻ ആഗ്രഹിച്ചിരുന്നു എന്നും, പക്ഷെ അതിനായി സ്ത്രീകളെ പൈലറ്റ് ആകാൻ അനുവദിക്കുന്നതുവരെ കാത്തിരിക്കേണ്ടി വന്നു എന്നും അവർ പറഞ്ഞു.[7][1] ഇതിനിടയിൽ, അവൾ ബിരുദം നേടി, ആർമി ജനറൽ സ്റ്റാഫായി ജോലി ചെയ്തു.
2014 ലെ സിറിയയിലെ ഐസിസിനെതിരെയുള്ള സൈനിക ഇടപെടൽ
തിരുത്തുക2014 ലെ സിറിയയിലെ ഐസിസിനെതിരെയുള്ള സൈനിക ഇടപെടലിൽ അമേരിക്കക്കൊപ്പം ചേർന്ന അഞ്ച് അറബ് സഖ്യകക്ഷികളിലൊന്നാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സ്.[2] എംഎസെൻബിസിക്ക് നൽകിയ ഒരു അഭിമുഖത്തിൽ,[8] അമേരിക്കയിലെ യു.എ.ഇ അംബാസഡർ യൂസുഫ് അൽ ഒതൈബ, യുഎസ് വ്യോമസേന ടാങ്കർ പൈലറ്റുമാർ എയർ റീഫില്ലിങ്ങിനിടെ യുഎഇ മിഷനുമായി സംസാരിക്കുമ്പോൾ അൽ മൻസൂരിയുടെ ശബ്ദം കേട്ടപ്പോൾ, അവർ തുടക്കത്തിൽ അൽഭുതപ്പെട്ട് കുറച്ച് നേരത്തേക്ക് നിശബ്ദരായിപ്പോയി എന്ന് പറയുകയുണ്ടായി. “പൂർണ്ണമായും യോഗ്യതയുള്ള, ഉയർന്ന പരിശീലനം നേടിയ, കോംബാറ്റ്-റെഡി പൈലറ്റ്, വിംഗ് ലീഡർ” എന്നാണ് അൽ ഒതൈബ മൻസൂറിയെ വിശേഷിപ്പിച്ചത്. ഇസ്ലാമിക, അറബ് രാജ്യങ്ങളിലെ സ്ത്രീകൾക്ക് ഒരു മാതൃകയായി അദ്ദേഹം അൽ മൻസൂറിയെ കണക്കാക്കുന്നു.
“ ലേഡി ലിബർട്ടി ” എന്നും “ഐസിസ് പോരാളികളുടെ പേടിസ്വപ്നം” എന്നൊക്കെ അൽ-മൻസൂറിയെ സമൂഹമാദ്ധ്യമങ്ങൾ വിശേഷിപ്പിക്കുന്നതിനെക്കുറിച്ച് സ്പീഗൽ ഓൺലൈനും ഫ്രാങ്ക്ഫർട്ടർ ആൽഗെമൈൻ സൈതുങുംപരാമർശിച്ചിരുന്നു.[9] സ്പീഗൽ "ഓപ്പറേഷൻ വാസ്റ്റൻമെയിഡ്" (ഓപ്പറേഷൻ ഡെസേർട്ട് മെയ്ഡൻ ) എന്ന തലക്കെട്ട് ഉപയോഗിച്ചു. ജർമ്മൻ ന്യൂസ് സോർസ് ഒരുതരം PR കാമ്പെയ്‌ൻ ആരംഭിച്ചു. ഗൾഫ് രാജ്യങ്ങൾ മൻസൂറിയുടെയും, ഐഡിഎസ് പനാവിയ ടൊർണാഡൊ പൈലറ്റ് ആയ സൗദി രാജകുമാരൻ ഖാലിദ് ബിൻ-സൽമാന്റെയും ഉദാഹരണങ്ങൾ തീവ്രവാദത്തിനെതിരെ ഉപയോഗിച്ചു.[10] അൽ മൻസൂരിയെക്കുറിച്ച് ഫോക്സ് ന്യൂസ് ചാനലിന്റെ ദി ഫൈവ് പ്രക്ഷേപണത്തിലെ ചില പ്രസ്താവനകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ ലൈംഗികത നിറഞ്ഞതായി കണക്കാക്കിയതിനെത്തുടർന്ന്,[11] പിറ്റേന്ന് അതിരാവിലെ ആ ടോക്ക് ഷോയുടെ കൊ-ഹോസ്റ്റായ എറിക് ബോളിംഗ് തന്റെ പരാമർശത്തിന് ക്ഷമ ചോദിച്ചിരുന്നു.
ടൈംസ് ഓഫ് ഇസ്രായേൽ മൻസൂറിയുടെ കാര്യം എടുത്ത് പറയുന്നതിനെ സംശയത്തോടെയാണ് കണ്ടത്. വ്യോമസേനയിൽ അൽ മൻസൂറിയുടെ ഇടപെടൽ യുഎഇക്ക് നല്ല മാധ്യമ ശ്രദ്ധ ആകർഷിക്കുന്നതിന് കാരണമായിരുന്നിരിക്കാം, പക്ഷെ സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തിൽ ആ രാജ്യത്തിനുള്ള സമ്മിശ്ര അഭിപ്രായങ്ങളും, സ്ത്രീകളുടെ തുല്യതയുമായി ബന്ധപ്പെട്ട്, 22 അറബ് രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ പത്താം സ്ഥാനത്താണ് എന്നതും ടൈംസ് ഓഫ് ഇസ്രായേൽ പരാമർശിച്ചു.
പരാമർശങ്ങൾ
തിരുത്തുക- ↑ 1.0 1.1 1.2 1.3 Emirati Woman Who Reached For The Skies The National Staff, The National, 10 June 2014.
- ↑ 2.0 2.1 2.2 ISIS Fight: Mariam Al Mansouri Is First Woman Fighter Pilot for U.A.E. Erin McClam September 25, 2014 Charlene Gubash and Ayman Mohyeldin NBC News 2014
- ↑ Meet the Female Pilot Who Led Airstrike on ISIS Sep 25, 2014, SUSANNA KIM Good Morning America, abc news
- ↑ UAE’s female fighter pilot leads airstrikes against ISIL Archived 2017-06-22 at the Wayback Machine. UAE The National, September 25, 2014
- ↑ 5.0 5.1 "The 'sky's the limit,' says Aisha Al-Mansouri, the UAE's first female A380 pilot" (in ഇംഗ്ലീഷ്). 2019-03-08. Retrieved 2020-11-10.
- ↑ "CNN Interview with Masouri July 2014, on Telegraph website". Archived from the original on 2017-05-20. Retrieved 2020-11-09.
- ↑ CNN, Dana Ford. "UAE's 1st female fighter pilot led strike against ISIS". Retrieved 2020-11-10.
{{cite web}}
:|last=
has generic name (help) - ↑ Mariam al-Mansouri, la femme pilote des Emirats qui dirige les frappes en Syrie, Clément Daniez, 26/09/2014, L'express
- ↑ Kampf gegen IS-Miliz „Lady Liberty“ fliegt Luftangriffe auf Dschihadisten, Christoph Sydow FAZ 26/9/2014
- ↑ Kampf gegen IS als PR-Offensive: Golfstaaten starten Operation Wüstenmaid, Spiegel von Christoph Sydow 26.09.2014
- ↑ Fox News presenters mock female pilot who took part in campaign against Isis, Hosts crack sexist jokes about UAE’s Major Mariam al-Mansouri, calling her 'boobs on the ground' Martin Williams, The Guardian, 25 September 2014
പുറം കണ്ണികൾ
തിരുത്തുക- ഫേസ്ബുക്കിലെ മറിയം അൽ മൻസൂരി ഫാൻ പേജ്
- ടെലിഗ്രാഫ് വെബ്സൈറ്റിലെ മൻസൂറിയുമായി സിഎൻഎൻ നടത്തിയ അഭിമുഖം 2014 ജൂലൈ Archived 2017-05-20 at the Wayback Machine.
- "ലേഡി ലിബർട്ടി"-27.09.2014 ജർമൻ ടെലിവിഷനിൽ ഏറ്റവും അധികം കണ്ട വാർത്ത പ്രോഗ്രാം, എംപി 3