മരിയോ വർഗാസ് യോസ
എഴുത്തുകാരൻ, രാഷ്ട്രീയപ്രവർത്തകൻ, കോളേജ് അദ്ധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിൽ വിഖ്യാതനായ ഹോർഹെ മരിയോ പെഡ്രോ വർഗാസ് യോസ (സ്പാനിഷ് ഉച്ചാരണം: [ˈmaɾjo ˈβarɣaz ˈʎosa]) 1936 മാർച്ച് 28 നു പെറു വിലെ അറെക്വിപ്പയിൽ ജനിച്ചു. തെക്കേ അമേരിക്കയുടെ ജീവിത യാഥാർഥ്യങ്ങൾ വ്യത്യസ്തമായ ആഖ്യാനശൈലിയിൽ അവതരിപ്പിച്ച് ശ്രദ്ധേയനായ അദ്ദേഹം 2010-ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയിട്ടുണ്ട്. മറ്റേതൊരു ലാറ്റിൻ അമേരിക്കൻ ബൂം എഴുത്തുകാരനെയുംകാൾ അന്താരാഷ്ട്രതലത്തിൽ സ്വാധീനം ചെലുത്തുവാൻ യോസയ്ക്കു കഴിഞ്ഞിട്ടുണ്ടെന്ന് ചില നിരൂപകർ വിലയിരുത്തുന്നു. [1] 1960കളിൽ പച്ചവീട്( ദ് ഗ്രീൻ ഹൗസ്), നായകന്റെ കാലം( ദ് ടൈം ഒഫ് ദ് ഹീറോ) എന്നീ നോവലുകളിലൂടെ പ്രസിദ്ധിയിലേയ്ക്കു കുതിച്ചുയർന്ന മരിയോ വർഗ്ഗാസ് യോസ കത്തീഡ്രലിനുള്ളിൽ നടന്ന സംഭാഷണം( കോണ്വർസേഷൻ ഇൻ ദ് കത്തീഡ്രൽ), ലോകാവസാനത്തിന്റെ യുദ്ധം( വാർ ഒഫ് ദ് എൻഡ് ഒഫ് ദ് വേൾഡ്) തുടങ്ങിയ നോവലുകളിലൂടെ അന്താരാഷ്ട്രതലത്തിൽ അംഗീകാരം നേടി. തെക്കനമേരിക്കൻ സാഹിത്യത്തെ ലോകശ്രദ്ധയിലേയ്ക്കുയർത്തിയ ലാറ്റിൻ അമേരിക്കൻ ബൂം എന്ന സാഹിത്യനീക്കത്തിന്റെ മുന്നണിയിൽ ജൂലിയോ കോർട്ടസാർ, ഗബ്രിയൽ ഗാർസിയ മാർക്കേസ് എന്നിവർക്കൊപ്പം യോസയെയും ഗണിക്കുന്നു. അദ്ദേഹത്തിന്റെ നോവലുകൾ ഹാസ്യം, കൊലപാതകരഹസ്യം, രാഷ്ട്രീയം, ചരിത്രം എന്നീ മേഖലകളിൽ പെടുന്നവയാണ്.
മരിയോ വർഗാസ് യോസ | |
---|---|
ദേശീയത | Peruvian, Spanish |
പഠിച്ച വിദ്യാലയം | National University of San Marcos, Complutense University of Madrid |
അവാർഡുകൾ | Nobel Prize in Literature 2010 |
പങ്കാളി | Julia Urquidi (1955–1964) Patricia Llosa (1965–present) |
കുട്ടികൾ | Álvaro Vargas Llosa Gonzalo Vargas Llosa Morgana Vargas Llosa |
വെബ്സൈറ്റ് | |
http://www.mvargasllosa.com |
ജീവചരിത്രം
തിരുത്തുകപെറുവിലെ അറെക്വിപ്പാ നഗരത്തിലെ ഒരു ഇടത്തരം കുടുംബത്തിൽ ഏണസ്റ്റോ വർഗാസ് മാൽഡൊണാഡൊവിന്റെയും ഡോറ യോസ യുറേറ്റായുടെയും മകനായിട്ടാണ് മരിയോ വർഗാസ് യോസ പിറന്നത്. പിതാവ് ഒരു വ്യോമയാന കമ്പനി ഉദ്യോഗസ്ഥനായിരുന്നു. മാതാവ് ഒരു ൿരിയോലാ കുടുംബാംഗവും. യോസയുടെ ജനനം കഴിഞ്ഞ് അധികനാൾ കഴിയും മുൻപുതന്നെ മാതാപിതാക്കൾ വേർപിരിഞ്ഞു. അറേക്വിപ്പയിൽ മാതാവിന്റെ കുടുംബത്തിനൊപ്പമായിരുന്നു മരിയോ കുട്ടിക്കാലം ചിലവഴിച്ചത്. ബൊളീവിയയിലെ പെറൂവിയൻ കോണസലായ മുത്തച്ഛനോടൊപ്പം കുടുംബത്തോടൊപ്പം ബൊലീവിയയിലെ കൊച്ചാബാംബയിലേയ്ക്ക് താമസം മാറിയ യോസ കുട്ടിക്കാലത്റ്റിന്റെ ഏറിയ പങ്കും അവിടെ ചിലവഴിച്ചു. മുത്തച്ഛന്റെ ജോലി പെറുവിലെ പിയൂരയിലേയ്ക്ക് മാറിയതോടെ കുടുംബം അങോട്ടേയ്കു മാറി. അദേഹത്തിന്റെ പ്രാധമിക വിദ്യാഭ്യാസം പിയൂറയിലെ കൊളേജിയോ സലേഷ്യാനോയിലായിരുന്നു. അദേഹത്തിനു പത്തുവയസ്സായപ്പോൾ പിതാവിനൊപ്പം പെറുവിന്റെ തലസ്ഥാനമായ ലിമായിലേയ്ക്കു മാറി. അവിടെ അദ്ദേഹത്തിന്റെ പഠനം കൊളേജിയോ ലാ സേലയിലായിരുന്നു. പതിന്നാലാം വയസ്സിൽ അദേഹം ലിമായിലെ ലിയനീഷ്യോ പ്രാഡൊ സൈനിക അക്കാദമൈയിൽ പഠനമാരംഭിച്ച ബിരുദം നേടുന്നതിനുമുൻപുതന്നെ അദ്ദേഹം ചെറുകിട പത്രങളുടെ ലേഖകനായി പ്രവർത്തനം തുടങ്ങി. 1954ൽ മാനുവൽ എ. ഓഡ്രിയായുടെ ഭരണകാലത്ത് അദ്ദേഹം ലിമായിലെ സാൻ മാർക്കോസ് സർവകലാശാലയിൽ നിയമപഠനമാരംഭിച്ച ഇക്കാലത്താണ് അമ്മായിയായ ജൂല്യ ഉർക്യൂഡിയെ യോസ വിവാഹം ചെയ്യുന്നത്. അന്ന് അദ്ദേഹത്തിന് പത്തൊൻപതും ജൂലിയായ്ക്ക് ഇരുപത്തിയൊൻപതുവയസ്സുമായിരുന്നു പ്രായം. 1957ൽ ചെറുകഥകളിലൂടെ അദ്ദേഹം സാഹിത്യലോകത്തെയ്ക്ക് കാൽവച്ചു. 1958ൽ ബിരുദം നേടിയ യോസ സ്കോളർഷിപുനേടി സ്പെയിനിൽ ഉപരി പഠനത്തിനായിപ്പോയി. 1960ൽ സ്കോളർഷിപ്പ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് അദ്ദേഹം മാഡ്രിഡിൽ നിന്ന് പാരീസിലേയ്ക്ക് നീങ്ങി. സ്കോലർഷിപ്പിന് അപേക്ഷിച്ചെങ്കിലും ലഭിക്കാഞ്ഞതിനെത്തുടർന്ന് പാരീസിൽജൂലിയ മര്യോപ്പ് ദമ്പതിമാരുടെ ജീവിതം ദുസ്സഹമാവുകയും അവർ തമ്മിൽ പിരിയുകയും ചെയ്തു. തുടർന്ന് 196ൽ യോസ അമ്മാവന്റെ മകളായ പട്രീഷ്യഎ വിവാഹം ചെയ്തു. ഈ ദമ്പതിമാർക്ക് മൂന്നു മക്കളാണുള്ളത്. മകനായ അൽവാരോ വർഗാസ് യോസ പത്രപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് .
എഴുത്തിന്റെ നാൾവഴി
തിരുത്തുക1963ലാണ് യോസയുടെ ആദ്യ നോവലായ നായകന്റെ കാലം ( ദ് ടൈം ഒഫ് ദ് ഹീറോ)പ്രസിദ്ധീകരിക്കുന്നത്. ലിമായിലെ സൈനികസ്കൂൾ വിദ്യാർഥികളുടെ ജീവിതം ഇതിവൃത്തമാക്കിയ ആ നോവൽ ലിയനീഷ്യോ പ്രാഡോ അക്കാദമിയിലെ സ്വന്തം ജീവിതത്തിന്റെ അനുഭവങ്ങളുടെ വെളിച്ചത്തിലുള്ളതായിരുന്നു. സങ്കീർണമായ സങ്കേതത്തിൽ രചിക്കപ്പെട്ട ആ നോവൽ വൻ വിജയമായി. പ്രിമിയോ ഡി ലാ എപാന്യോള പുരസ്കാരത്തിനതർഹമായി. പെറൂവിയൻ സൈനിക അക്കാദമിയിലെ ജീവിതത്തെ കരിപൂശിയെന്ന വിമർശനവും അത് വിളിച്ചുവരുത്തി. പിയൂറാ നഗരത്തിലെ ഒരു വേശ്യാലയത്തെ കേന്ദ്രീകരിച്ച് രചിച്ച പച്ചവീട്( ദ് ഗ്രീൻ ഹൗസ്)യോസയുടെ ആഖ്യാൻ ശൈലിയെ കൂടുതൽ ശ്രദ്ധയ്ക്കു വിധേയമാക്കി. സമയകാലങ്ങൾ ചാടിമറയുന്ന ആ നോവൽ രചനാസങ്കേതത്തിന്റെ തീക്ഷ്ണതകൊണ്ട് ശ്രദ്ധിയ്ക്കപ്പെട്ടു. ലാറ്റിൻ അമേരിക്കയിലെ പ്രമുഖ എഴുത്തുകാരുറ്റെ നിരയിലേയ്ക്ക് യോസ ഉയർന്നു. ഉറുഗ്വായൻ എഴുത്തുകാരനായ യുവാൻ കാർജലോസ് ഓനെറ്റി, ഗബ്രിയേൽ ഗാർസിയ മാർക്കേസ് എന്നീ പ്രമുഖരുറ്റെ കൃതികളുമായി മത്സരിച്ച് ആ കൃതി 1967ൽ റൊമുലോ ഗോൺസാൽവസ് അന്താരാഷ്ട്ര പുർസ്കാരത്തിനർഹമായി. ചില നിരൂപകർ ഇന്നും യോസയുടെ ഏറ്റവും പ്രമുഖ സാഹിത്യ സൃഷ്ടിയായി പച്ചവീടിനെയാണു കണക്കാക്കുന്നത്. ലാറ്റിൻ അമേരിക്കയിൽ നിന്നു ലഭിച്ച ഏറ്റവും മഹത്തായ കൃതികളുടെ കൂട്ടത്തിലാണ് നിരൂപകനായ ജെറാൾഡ് മാർട്ടിൻ പച്ചവീടിനെ കണക്കാക്കുന്നത്.[2].
പ്രധാന കൃതികൾ
തിരുത്തുക- പച്ചവീട് (ദ് ഗ്രീൻ ഹൗസ്)
- നായകന്റെ കാലം ( ദ് ടൈം ഒഫ് ദ് ഹീറോ)
- ലോകാവസാനത്തിന്റെ യുദ്ധം (ദ് വാർ ഓഫ് ദി എൻഡ് ഓഫ് വേൾഡ്)
- കത്തീഡ്രലിനുള്ളിൽ വച്ചു നടന്ന സംഭാഷണം (കോണ്വർസേഷൻ ഇൻ ദ് കത്തീഡ്രൽ}
- ക്യാപ്റ്റൻ പന്റോജയും പ്രത്യേക സേവനവിഭാഗവും( ക്യാപ്റ്റൻ പന്റോജ ആൻഡ് ദ് സ്പെഷ്യൽ സർവീസ്)
- ആൻഡീസിലെ മരണം ( ഡെത്ത് ഇൻ ദ് ആൻഡീസ്)
- സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി (വേ ടു പാരദൈസ് )
- ദി ബാഡ് ഗേൾ
- ആടിന്റെ വിരുന്ന് (ഫീസ്റ്റ് ഓഫ് ദി ദ് ഗോട്ട്)
- ജൂലിയ അമ്മായിയും നാടകകൃത്തും (ഓണ്ട് ജൂലിയ ആന്റ് ദ് സ്ക്രിപ്റ്റ് റൈറ്റർ)
- അലയാൻഡ്രോ മായ്തയുടെ യഥാർഥ ജിവിതംജ (ദ് റിയൽ ലൈഫ് ഓഫ് അലയാൻഡ്രോ മായ്ത)
- കാഥികൻ (ദ് സ്റ്റോറി ടെല്ലർ)
- രണ്ടാനമ്മയ്ക്ക് സ്തുതി ( ഇൻ പ്രൈസ് ഓഫ് സ്റ്റെപ്മദ്ർ)
- ഡോൺ റിഗോബെർട്ടോയുടെ കുറിപ്പുപുസ്തകങ്ങൾ ( നോട്ട് ബുക്സ് ഒഫ് ഡോൺ റിഗോബെർട്ടോ)
- കെൽട്ടിന്റെ സ്വപ്നം ( ദ് ഡ്രീം ഒഫ് ദ് കെൽറ്റ്)
- വ്യത്യസ്തനായ നായകൻ ( ദ് ഡിസ്ക്രീറ്റ് ഹീറോ)
പുരസ്കാരങ്ങൾ
തിരുത്തുക* 1967 – റോമുലോ ഗൊൺസാല്വസ് പുരസ്കാരം (Rómulo Gallegos Prize) * 1986 – വിദേശ എഴുത്തിനുള്ള ഗ്ഗിൻസാനെ കാവർ പുരസ്കരം(Grinzane Cavour Prize for Fiction foreign) * 1986 – സാഹിത്യത്തിനുള്ള അസ്തൂരിയാസ് പുരസ്കാരം (Prince of Asturias Award for Literature) * 1993 – ആൻഡിസിലെ മരണങൾക്ക് പ്ലാനെറ്റാ പുരസ്കാരം ( Planeta Prize for Death in the Andes, a thriller starring one of the characters in Who Killed Palomino Molero?) *1994 –സ്പാനിഷ് പൗരത്വം സ്വീകരിച്ചതിനെത്തുടർന്ന് ലഭിച്ച സെർവാന്റിസ് പുരസ്കാരം ( Miguel de Cervantes Prize, after taking Spanish citizenship) * 1996 –സമാധാന പുരസ്കാരം( Peace Prize of the German Book Trade) * 1999 –മെനെന്ദെഡെസ് പെലായോ അന്താരാഷ്ട്ര പുരസ്കാരം ( Menéndez Pelayo International Prize) *2004 – ശ്വതന്ത്ര വിദേശ സാഹിത്യ പുരസ്കാരം (Independent Foreign Fiction Prize) *2004 – ഗ്രിസാനെ കാവർ പുരസ്കാരാരം(Grinzane Cavour Prize) * 2006 – മരിയോ മൂർസ് കാബട്ട് പുരസ്കാരം( Maria Moors Cabot prize) * 2010 –സാഹിത്യത്തിനുള്ള നോബൽ സമ്മാനം ( Nobel Prize for Literature) * 2010 – International Award Viareggio-Versilia **2012 – സ്വതന്ത്ര അമേരിക്കൻ സാഹിത്യപുരസ്കാരം(“10 Most Influential Ibero American Intellectuals” of the year – Foreign Policy magazine [1]) *2012 പ്രഥമ കാർലോസ് ഫുവന്റസ് സാഹിത്യ പുരസ്കാരം( Carlos Fuentes International Prize for Literary Creation in the Spanish Language [141]) *പെറുവിലെ ഗ്രാൻഡ് ക്രോസ്സ് വിത് ഡയമണ്ഡ്സ് (Grand Cross with Diamonds of the Order of the Sun (Peru)) * ഒന്നാം ക്ലാസ്സ് അസ്തൂറിയാസ് ക്രോസ്സ് ഓഫ് ഓണർ( Austrian Cross of Honour for Science and Art, 1st class) * ഷെവലിയർ ഒഫ് ലീജിയൺ( ഫ്രാൻസ്)(Chevalier of the Legion of Honour (France)) *ഓഫീസർ ഒഫ് ആർശ്ശ്ട്സ്( ഫ്രാൻസ്) (Officer of the Ordre des Arts et des Lettres (France)) *കമാൻഡർ ഒഫ് ദ് ആർശ്ശ്ട്സ് ഒഫ് ദ് ലെട്ടേഴ്സ് (Commander of the Ordre des Arts et des Lettres (France)) * കമാൻഡർ ഒഫ് ദ് ഓർഡർ ഒഫ് അസ്റ്റെക് ഈഗിൾസ്( Commander of the Order of the Aztec Eagle (Mexico) * റൂബേൻ ദാരിയോ വെള്ളി നക്ഷത്രപുരസ്കാരം (Grand Cross with Silver Star of the Order of Ruben Dario (Nicaragua) * ക്രിസ്റ്റൊഫർ കൊളംബസ് വെള്ളി നക്ഷത്രപുരസ്കാരം ( Grand Cross with Silver Star of the Order of Christopher Columbus (Dominican Republic))
അവലംബം
തിരുത്തുക- ↑ https://en.wikipedia.org/wiki/Mario_Vargas_Llosa
- ↑ Booker, M. Keith (1994), Vargas Llosa Among the Postmodernists, Gainesville, FL: University Press of Florida, ISBN 0-8130-1248-1.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്സൈറ്റ്
- The Persistence of Memory Archived 2009-09-05 at the Wayback Machine.
- Mario Vargas Llosa papers at Princeton University
- Mario Vargas Llosa and the Relationship Between Politics and Journalism Archived 2013-12-03 at the Wayback Machine.
- Featured author: Mario Vargas Llosa at The New York Times¨
സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-) |
---|
2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക് | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ | |