പ്രശസ്ത ഫ്രഞ്ച് എഴുത്തുകാരനും അദ്ധ്യാപകനുമാണ് ജെ.എം.ജി. ലെ ക്ലെസ്യോ. 1943 ഏപ്രിൽ 13നു ഫ്രാൻസിലെ നീസിൽ ജനിച്ചു. 'ഴീൻ മാരീ ഗുസ്താവ് ലെ ക്ലെസ്യോ' എന്നാണ് പൂർണ്ണ നാമം. 2008ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടി.[1]

ജെ.എം.ജി. ലെ ക്ലെസ്യോ
ജനനം (1940-04-13) 13 ഏപ്രിൽ 1940  (84 വയസ്സ്)
നീസ്, ഫ്രാൻസ്
തൊഴിൽസാഹിത്യകാരൻ
അദ്ധ്യാപകൻ
ദേശീയതഫ്രെഞ്ച്
പൗരത്വംഫ്രെഞ്ച്
മൗറീഷ്യൻ
Period1963 മുതൽ
Genreനോവൽ, ചെറുകഥ, ഉപന്യാസം, വിവർത്തനം
വിഷയംനാട്കടത്തൽ,
കുടിയേറ്റം,
ബാല്യം,
പരിസ്ഥിതി വിജ്ഞാനം
ശ്രദ്ധേയമായ രചന(കൾ)Le Procès-Verbal,
Désert
അവാർഡുകൾസാഹിത്യത്തിനുള്ള നോബൽ സമ്മാനം
2008

ജീവിതരേഖ

തിരുത്തുക

മെക്സിക്കോയിൽ രണ്ടു വർഷം പട്ടാളസേവനം ചെയ്തു . ഇരുപത്തി മൂന്നാമത്തെ വയസ്സിൽ തിയോഫ്രേസ്റ്റ് റെനോഡോട്ട് പുരസ്കാരം നേടിക്കൊടുത്ത ആദ്യനോവൽ Le Proces Verbal (1963) പ്രസിദ്ധീകരിക്കപ്പെട്ടതോടെ അദ്ദേഹം സാഹിത്യലോകത്ത് ശ്രദ്ധിക്കപ്പെട്ടു. 1980ൽ ഡെസേർട്ട് പ്രസിദ്ധീകരിക്കപ്പെട്ടതോടെ അദ്ദേഹം ലോകമെമ്പാടുമുള്ള വായനക്കാർക്ക് പ്രിയങ്കരനായി. [2]

നോവലുകളും ഉപന്യാസങ്ങളും ചെറുകഥകളും വിവർത്തനങ്ങളുമായി മുപ്പതോളം പുസ്തകങ്ങൾ ലെ ക്ലെസിയോ രചിച്ചിട്ടുണ്ട്.

  • ദ ഇൻട്രോഗേഷൻ
  • ദ ഫ്ലഡ്,
  • വാണ്ടറിംഗ് സ്റ്റാർ
  • ദ ബുക്ക് ഓഫ് ഫ്ലൈറ്റ്സ്: ആൻ അഡ്വഞ്ചർ സ്റ്റോറി
  • ദ പ്രോസ്പെക്ടർ തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികൾ .

പുരസ്കാരങ്ങൾ

തിരുത്തുക
  • നോബൽ സമ്മാനം (2008)
  1. "2008ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം". Nobelprize.org. Retrieved 2013 ജൂലൈ 26. {{cite web}}: Check date values in: |accessdate= (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-09-23. Retrieved 2013-07-26.

പുറം കണ്ണികൾ

തിരുത്തുക


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-)

2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക്‌ | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ |


"https://ml.wikipedia.org/w/index.php?title=ജെ.എം.ജി._ലെ_ക്ലെസിയോ&oldid=4118051" എന്ന താളിൽനിന്ന് ശേഖരിച്ചത്