കംപ്ലൂട്ടൻസ് യൂണിവേഴ്സിറ്റി ഓഫ് മാഡ്രിഡ്

(Complutense University of Madrid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കംപ്ലൂട്ടൻസ് യൂണിവേഴ്സിറ്റി ഓഫ് മാഡ്രിഡ്, (സ്പാനിഷ്: Universidad Complutense de Madrid or Universidad de Madrid, ലത്തീൻ: Universitas Complutensis) സ്പെയിനിലെ മാഡ്രിഡിൽ സ്ഥിതി ചെയ്യുന്ന ഒരു പൊതു ഗവേഷണ സർവ്വകലാശാലയും ലോകത്തിലെ ഏറ്റവും പഴയ സർവകലാശാലകളിൽ ഒന്നുമാണ്. 86,000 ത്തോളം വിദ്യാർത്ഥികൾ പ്രവേശനം നേടിയിട്ടുള്ള ഈ സർവ്വകലാശാല,[1] സ്പെയിനിലെ ഏറ്റവും ഉന്നതസ്ഥാനത്തുള്ള സർവകലാശാലകളിലൊന്നാണ്.[2][3] സ്പാനിഷ് പത്രമായ 'എൽ മുൻഡോ' യുടെ അഭിപ്രായത്തിൽ, സ്പെയിനിലെ ഏറ്റവും അഭിമാനകരമായ അക്കാദമിക സ്ഥാപനമായിട്ടാണ് ഇതു കണക്കാക്കപ്പെടുന്നത്.[4] മാഡ്രിഡിലെ സ്യൂഡാഡ് യൂണിവേഴ്സിറ്റാറിയ ജില്ലയിൽ മുഴുവനായി വ്യാപിച്ചുകിടക്കുന്ന കാമ്പസുള്ള ഈ സർവ്വകലാശാല, സമീപ നഗരമായ പോസ്വേലോ ഡി അലാർക്കോണിലെ സോമോസാക്വാസ് ജില്ലയിൽനിന്നുള്ള അനുബന്ധങ്ങളും കൂടി ഉൾപ്പെട്ടതാണ്. സമീപ വർഷങ്ങളിൽ ഈ സർവ്വകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളുടെ പട്ടികയിൽ നോബൽ സമ്മാന ജേതാക്കൾ (7), പ്രിൻസ് ഓഫ് അസ്റ്റൂറിയാസ് അവാർഡ് (18), മിഗ്വെൽ ഡി സെർവാന്റിസ് പ്രൈസ് (7) എന്നിവ ലഭിച്ചവർ, അതുപോലെ യൂറോപ്യൻ കമ്മീഷണർമാർ, യൂറോപ്യൻ യൂണിയൻ പാർലമെന്റ് പ്രസിഡന്റുമാർ, യൂറോപ്യൻ കൌൺസിൽ സെക്രട്ടറി ജനറൽ, ECB എക്സിക്യൂട്ടീവ് ബോർഡ് അംഗങ്ങൾ, നാറ്റോ സെക്രട്ടറി ജനറൽ, യുനസ്കോ ഡയറക്ടർ ജനറൽ, ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ, ഹെഡ് ഓഫ് സ്റ്റേറ്റ്സ് എന്നീ സ്ഥാനങ്ങൾ വഹിച്ചവരും ഉൾപ്പെടുന്നു.

കംപ്ലൂട്ടൻസ് യൂണിവേഴ്സിറ്റി ഓഫ് മാഡ്രിഡ്
Spanish: Universidad Complutense de Madrid
Escudo de la Universidad Complutense de Madrid.svg
ലത്തീൻ: Universitas Complutensis Matritensis
മുൻ പേരു(കൾ)
Estudio de Escuelas Generales de Alcalá (1293-1499)
ആദർശസൂക്തംലത്തീൻ: Libertas Perfundet Omnia Luce
തരംPublic university
സ്ഥാപിതം20 May 1293
ബജറ്റ്€607.559.030
റെക്ടർCarlos Andradas Heranz
കാര്യനിർവ്വാഹകർ
11,162
ബിരുദവിദ്യാർത്ഥികൾ74,771
11,388
സ്ഥലംMadrid, Spain
ക്യാമ്പസ്Urban (Ciudad Universitaria and Somosaguas)
നിറ(ങ്ങൾ) Amaranth & Dijon
അഫിലിയേഷനുകൾEuropaeum, Compostela Group of Universities, Utrecht Network, UNICA, IAU
വെബ്‌സൈറ്റ്www.ucm.es

അവലംബംതിരുത്തുക

  1. "Estudiantes 2011-2013". Universidad Complutense de Madrid. മൂലതാളിൽ നിന്നും 2014-12-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 December 2013.
  2. "Ranking Web of Universities- Spain". Webometrics. ശേഖരിച്ചത് 3 December 2013.
  3. "Universities in Spain". 4ICU.org. ശേഖരിച്ചത് 3 December 2013.
  4. "Universidades Tradicionales". ElMundo.es. ശേഖരിച്ചത് 3 December 2013.