സ്വീഡിഷ് എഴുത്തുകാരനും, കവിയും, വിവർത്തകനുമാണ് തോമസ് ട്രാൻസ്ട്രോമർ (ജനനം:ഏപ്രിൽ 15 1931[1]). ഇദ്ദേഹത്തിന്റെ കവിതകൾ അറുപതിലധികം ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്[2]. 2011-ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ഇദ്ദേഹത്തിന്റെ കവിതകളെക്കുറിച്ച് "തന്റെ സാന്ദ്രവും ഒളിവീശുന്നതുമായ ശൈലിയിലൂടെ നമുക്ക് യാഥാർത്ഥ്യത്തിലേക്ക് പുതിയ വാതായനങ്ങൾ തുറന്നുതന്നു എന്നാണ് നോബൽ സമ്മാന സമിതി അഭിപ്രായപ്പെട്ടത്[3]. അദ്ദേഹത്തിന്റെ കവിതകളിലെ ധ്യാനാത്മതകതയെയും പ്രകൃതി വർണ്ണനകളെയും പറ്റി നിരൂപകർ നിരവധി തവണ പ്രശംസിച്ചിട്ടുണ്ട്[2]. മനുഷ്യമനസ്സിന്റെ സമസ്യകളെക്കുറിച്ച് യുക്ത്യാതീതമായ സർറിയലിസ്റ്റിക് രചനകളിലൂടെ വ്യാപകമായ അംഗീകാരം നേടിയ ട്രോൺസ്ട്രോമർ സമീപദശകങ്ങളിലെ ഏറ്റവും സ്വാധീനമുള്ള സ്കാൻഡിനേവ്യൻ കവിയായായാണ് കരുതപ്പെടുന്നത്[2].

തോമാസ് ട്രാൻസ്ട്രോമർ
Transtroemer.jpg
ട്രാൻസ്ട്രോമർ 2008-ൽ
ജനനം (1931-04-15) 15 ഏപ്രിൽ 1931  (90 വയസ്സ്)
ദേശീയതസ്വീഡിഷ്
തൊഴിൽകവി
ജീവിതപങ്കാളി(കൾ)മോണിക്ക ബ്ലാഡ്
പുരസ്കാരങ്ങൾസാഹിത്യത്തിനുള്ള നോബൽസമ്മാനം
2011
രചനാകാലംഇരുപതാം നൂറ്റാണ്ട്, 21-ആം നൂറ്റാണ്ട്
പ്രധാന കൃതികൾവിൻഡോസ് ആന്റ് സ്റ്റോൺസ് (1966), ദ ഗ്രേറ്റ് എൻഗിമ (2004)

ജീവിതരേഖതിരുത്തുക

1931-ൽ സ്റ്റോക്‌ഹോമിലാണ് ട്രാൻസ്ട്രോമർ ജനിച്ചത്. സ്കൂൾ അദ്ധ്യാപികയായ ഇദ്ദേഹത്തിന്റെ അമ്മ ഭർത്താവിൽ നിന്നു് വിവാഹമോചനം നേടി കഴിയുകയായിരുന്നു[3][4]. സ്റ്റോക്ക്‌ഹോമിലെ സോദ്ര ലാറ്റിൻ സ്കൂളിൽ നിന്ന് സെക്കന്ററി വിദ്യാഭ്യാസം നേടിയ ഇദ്ദേഹം അക്കാലത്തു തന്നെ കവിതകൾ എഴുതുമായിരുന്നു. അക്കാലത്തെ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിക്കുന്നതിനൊപ്പം ആദ്യ കവിതാസമാഹാരമായ 17 ദിക്തർ(17 dikter (Seventeen Poems)) 1954-ൽ പ്രസിദ്ധപ്പെടുത്തി. സ്റ്റോക്ക്‌ഹോം സർവ്വകലാശാലയിൽ വിദ്യാഭ്യാസം തുടർന്ന ഇദ്ദേഹം 1956-ൽ ചരിത്രം, മതം, സാഹിത്യം എന്നിവ ഉപവിഷയങ്ങളായി എടുത്തു സൈക്കോളജിയിൽ ബിരുദം നേടി[3]. 1960 മുതൽ 1966 വരെയുള്ള കാലഘട്ടത്തിൽ ഒരു സൈക്കോളജിസ്റ്റായും, കവിയായും ജോലി ചെയ്തു[3].

1950-കളായപ്പോഴേക്കും മറ്റൊരു കവിയായ റോബർട്ട് ബ്ലൈയുമായി ട്രാൻസ്ട്രോമർ ചങ്ങാത്തത്തിലായി. ഇവർ തമ്മിൽ മിക്കപ്പോഴും എഴുത്തുകുത്തുകൾ നടത്താറുണ്ടായിരുന്നു. അതുപോലെ ബ്ലൈ ട്രാൻസ്ട്രോമറുടേ കവിതകൾ ഇംഗ്ലീഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യുമായിരുന്നു. 2001-ൽ ബോണിയേഴ്‌സ് എന്ന പ്രസാധകർ ട്രാൻസ്ട്രോമറും ബ്ലൈയും തമ്മിലുള്ള കത്തിടപാടുകൾ എയർ മെയിൽ എന്ന പേരിൽ പ്രസിദ്ധീകരിച്ചു[3].

1990-ൽ പക്ഷാഘാതം വന്നതിനെത്തുടർന്ന് ഇദ്ദേഹത്തിനു സംസാര ശേഷി നഷ്ടപ്പെട്ടു. എങ്കിലും 2000-ന്റെ ആദ്യ നാളുകളിൽ വരെ ഇദ്ദേഹം കവിതകളെഴുതുമായിരുന്നു. ദ ഗ്രേറ്റ് എൻഗിമ എന്ന ഇദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച അവസാന കവിതാസമാഹാരം പുറത്തു വന്നത് 2004-ലാണ്. അതിനു ശേഷം അദ്ദേഹത്തിന്റേതായി കവിതകളൊന്നും പുറത്തു വന്നിട്ടില്ല[3].

എഴുത്തിനോടൊപ്പം ട്രാൻസ്ട്രോമർ നല്ലൊരു പിയാനോ വായനക്കാരൻ കൂടിയായിരുന്നു. പക്ഷാഘാതത്തെത്തുടർന്ന് ഭാഗികമായി തളർന്നെങ്കിലും ഒരു കൈ കൊണ്ട് ഇദ്ദേഹത്തിനു് പിയാനോ വായിക്കാൻ സാധിക്കുമായിരുന്നു[4].

പ്രധാന കൃതികൾതിരുത്തുക

  • ഹാഫ് ഫിനിഷ്ഡ് ഹെവൻ
  • വിൻഡോസ് ആൻഡ് സ്‌റ്റോൺസ്
  • നൈറ്റ് വിഷൻ, പാത്ത്‌സ്
  • ബാൽട്ടിക്‌സ്
  • ഫോർ ദി ലിവിങ്ങ് ആൻഡ് ദി ഡെഡ്
  • മെമ്മറീസ് ലുക്ക് എറ്റ് മീ - ആത്മകഥ

മലയാളത്തിലേക്കുള്ള തർജ്ജമകൾതിരുത്തുക

സച്ചിദാനന്ദനും, ബാലചന്ദ്രൻ ചുള്ളിക്കാടും, അയ്യപ്പപ്പണിക്കറും വി .രവികുമാറും ട്രാൻസ്ട്രോമറുടെ കവിതകൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്.

അവലംബംതിരുത്തുക

  1. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 714. 2011 ഒക്ടോബർ 31. ശേഖരിച്ചത് 2013 മാർച്ച് 28. Check date values in: |accessdate= and |date= (help)CS1 maint: discouraged parameter (link)
  2. 2.0 2.1 2.2 "Swedish Poet Wins Nobel Prize for Literature - NYTimes.com". The New York Times Company. 2011-10-06. ശേഖരിച്ചത് 2011-10-06. CS1 maint: discouraged parameter (link)
  3. 3.0 3.1 3.2 3.3 3.4 3.5 "The Nobel Prize in Literature 2011 – Press Release". Nobelprize.org. ശേഖരിച്ചത് 2011-10-06. CS1 maint: discouraged parameter (link) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "ap nobel" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  4. 4.0 4.1 Lea, Richard; Flood (2011-10-06). "Nobel prize for literature goes to Tomas Tranströmer". The Guardian. ശേഖരിച്ചത് 2011-10-06. More than one of |first1= and |first= specified (help)CS1 maint: discouraged parameter (link)

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക


സാഹിത്യത്തിനുള്ള നോബൽ സമ്മാനം: ജേതാക്കൾ (2001-)

2001: നൈപാൾ | 2002: കർത്തേസ്സ് | 2003: കുട്സീ | 2004: ജെലിനെക് | 2005: പിന്റർ | 2006: പാമുക്‌ | 2007: ലെസ്സിങ്ങ് | 2008: ലേ ക്ലേസിയോ | 2009: മുള്ളർ | 2010: യോസ | 2011: ട്രാൻസ്ട്രോമർ | 2012: യാൻ | 2013: ആലിസ് മൺറോ |


"https://ml.wikipedia.org/w/index.php?title=തോമാസ്_ട്രാൻസ്ട്രോമർ&oldid=3102939" എന്ന താളിൽനിന്ന് ശേഖരിച്ചത്