നേപ്പാളിലെ ഗണ്ഡകി പ്രവിശ്യയിലെ ഗൂർഖ ജില്ലയിലെ മനകാമന ഗ്രാമത്തിൽ പാർവതിയുടെ അവതാരമായ ഭഗവതി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് മനകാമന ക്ഷേത്രം.[1]

മനകാമന ക്ഷേത്രം
मनकामना मन्दिर
മനകാമന ക്ഷേത്രം 2019ൽ
മനകാമന ക്ഷേത്രം is located in Gandaki Province
മനകാമന ക്ഷേത്രം
Location in Nepal
മനകാമന ക്ഷേത്രം is located in Nepal
മനകാമന ക്ഷേത്രം
മനകാമന ക്ഷേത്രം (Nepal)
അടിസ്ഥാന വിവരങ്ങൾ
സ്ഥലംSahid Lakhan Rural Municipality
നിർദ്ദേശാങ്കം27°54′16.2″N 84°35′03.3″E / 27.904500°N 84.584250°E / 27.904500; 84.584250
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിദുർഗ്ഗയുടെ ഒരു അവതാരമായ ഭഗവതി, /മഹാലക്ഷ്മി
ആഘോഷങ്ങൾDurga Ashtami, Dashain
ജില്ലGorkha
പ്രവിശ്യGandaki
രാജ്യംNepal
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംപഗോഡ
പൂർത്തിയാക്കിയ വർഷം17th Century
ഉയരം1,300 മീ (4,265 അടി)

ഭൂമിശാസ്ത്രം വാസ്തുവിദ്യ

തിരുത്തുക

ഗൂർഖ  ജില്ലയിലെ സഹിദ് ലഖൻ റൂറൽ മുനിസിപ്പാലിറ്റിയിലെ  ത്രിശൂലി  മർസ്യാംഗ്ടി നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന കഫക്ഡഡ  കുന്നിന്മുകളിലാണ്  മനകാമന ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നേപ്പാളിലെ പരമ്പരാഗത പഗോഡ ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 106 കിലോമീറ്ററും  ടൂറിസ്റ്റ് നഗരമായ പൊഖാറയിൽനിന്ന്  94 കിലോമീറ്ററും ദൂരമാണ് ക്ഷേത്രത്തിലേക്കുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 1,300 മീറ്റർ (4,300 അടി) ഉയരത്തിലാണ് ഈ  ക്ഷേത്രം നിലകൊള്ളുന്നത്. 17-ാം നൂറ്റാണ്ടിൽ ഗൂർഖയിലെ രണ്ട് രാജാക്കൻമാരായ രാം ഷാ അല്ലെങ്കിൽ പൃഥ്വിപതി ഷായുടെ ഭരണകാലത്താണ് മനകാമന ക്ഷേത്രം നിർമ്മിച്ചതെന്നാണ്  കരുതപ്പെടുന്നത്. അന്നപൂർണ II, ലംജംഗ് ഹിമാൽ, ലോകത്തിലെ എട്ടാമത്തെ ഉയരം കൂടിയ പർവതമായ മനസ്ലുവിന്റെ ഭാഗമായ ബൗദ്ധ എന്നിവയുൾപ്പെടെ ഹിമാലയത്തിലെ നിരവധി കൊടുമുടികൾ ഈ കുന്നിന്മുകളിൽനിന്ന് കാണാനാവും. ആംബു ഘൈരേനി (आँबु खैरेनी) റൂറൽ മുനിസിപ്പാലിറ്റിയിൽനിന്ന് കാൽനടയായി ഏകദേശം 2.8 കിലോമീറ്റർ അകലെയുള്ള മനകാമന ക്ഷേത്രത്തിലെത്താൻ ഏകദേശം മൂന്ന് മണിക്കൂർ സമയമെടുക്കും. ചെങ്കുത്തായ മലമുകളിലേക്കുള്ള യാത്ര അതിദുഷ്‌ക്കരമാണ്.

മനകാമന കേബിൾ കാർ

തിരുത്തുക

മനകാമന ക്ഷേത്രത്തിലേക്ക് കേബിൾ കാർ സർവ്വീസ്  നടത്തന്നുണ്ട്. 2.8 കിലോമീറ്റർ   ദൂരം 10 മിനിറ്റോ അതിൽ കുറവോ സമയത്തിനുള്ളിലാണ് കേബിൾ കാർ  സഞ്ചരിക്കുന്നത്. സാധാരണയായി   രാവിലെ 9 മുതൽ വൈകുന്നേരം 5 മണിവരെയാണ് കേബിൾ കാർ  പ്രവർത്തിക്കുന്നത്. 1998 നവംബർ 24-ന്  നേപ്പാളിന്റെ കിരീടാവകാശി ദിപേന്ദ്ര ബിർ ബിക്രം ഷാ ദേവ് മനകാമന കേബിൾ കാർ ഉദ്ഘാടനം ചെയ്തു. ഓസ്ട്രിയയിൽ നിന്ന് ഇറക്കുമതി ചെയ്ത ഇവ  വൈദ്യുതി തകരാർ സംഭവിച്ചാൽ സ്വയമേവ പ്രവർത്തിക്കുന്ന ജനറേറ്ററുകൾ, ഹൈഡ്രോളിക് എമർജൻസി ഡ്രൈവ് തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതാണ്.

31 പാസഞ്ചർ കാറുകളും 3 കാർഗോ കാറുകളും ഉള്ള ഈ കേബിൾ കാറിന് മണിക്കൂറിൽ 600 പേരെ വരെ കൈകാര്യം ചെയ്യാൻ കഴിയും. ഒരു കാരിയറിൽ യാത്രക്കാരുടെ എണ്ണം 6 ആണ്. മൃഗബലിക്കുള്ള ആടുകളെ എത്തിന്നതിനും കേബിൾ കാർ ഉപയോഗിക്കുന്നുണ്ട്. 1998ൽ 7.5 മില്യൺ യുഎസ് ഡോളറാണ്  മനകമന കേബിൾ കാർ  നിർമാണത്തിനായി ചെലവഴിച്ചത് .

പുനർനിർമ്മാണം

തിരുത്തുക

2015 ഏപ്രിലിലെ നേപ്പാൾ ഭൂകമ്പം  ക്ഷേത്രത്തിന് നാശമുണ്ടാക്കുകയുണ്ടായി.  2015 ജൂണിൽ, പുരാവസ്തു വകുപ്പിന്റെ മേൽനോട്ടത്തിൽ 130-140 ദശലക്ഷം നേപ്പാൾ രൂപ ചെലവഴിച്ച്  ആരംഭിച്ചു. പുനർനിർമ്മാണം 2018 സെപ്റ്റംബറിൽ പൂർത്തിയായി. പുനരുദ്ധാരണ പ്രക്രിയയിൽ ചുണ്ണാമ്പുകല്ല്, സുർഖി, ഇഷ്ടികകൾ, മരം എന്നിവ ഉപയോഗിച്ചു, സ്വർണ്ണം പൂശിയ മേൽക്കൂര, വാതിൽ, താഴികക്കുടം , ജനാലകൾ എന്നിവയ്ക്കായി ഉപയോഗിച്ച  14 കിലോഗ്രാം സ്വർണ്ണത്തിന് ഏകദേശം 90 ദശലക്ഷംരൂപ (NPR) ചെലവഴിക്കപ്പെട്ടു.

മനകാമന ക്ഷേത്രത്തിൽ മൃഗങ്ങളെ ബലിയർപ്പിക്കുന്ന ഒരു ആചാരമുണ്ട്. നിരവധി ആടുകളെയാണ് ബലിക്കായി ഇവിടെ ഉപയോഗിക്കുന്നത് . മുൻപ്  പൂവൻ കോഴി , താറാവ്, പ്രാവ് തുടങ്ങിയവയെ  ബലിയർപ്പിച്ചിരുന്നുവെങ്കിലും അടുത്തകാലത്ത് ഇതിനു നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ബലിയർപ്പിച്ച മൃഗങ്ങളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. വ്യാപകമായി മൃഗബലി നടന്നിരുന്ന നേപ്പാളിൽ ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായി ഇവ കുറച്ചുകൊണ്ടുവരുവാനായിട്ടുണ്ട്.

ചിത്രശാല

തിരുത്തുക
  1. "Paying homage to Hindu deities and attaining bliss on pilgrimages". The Star. Archived from the original on 15 February 2021. Retrieved 9 February 2021.
"https://ml.wikipedia.org/w/index.php?title=മനകാമന_ക്ഷേത്രം&oldid=3770274" എന്ന താളിൽനിന്ന് ശേഖരിച്ചത്