കെട്ടിടനിർമ്മാണത്തിനുപയോഗിക്കുന്ന ഒരു ചുണ്ണാമ്പുമിശ്രിതമാണ്‌ (ലൈം മോർട്ടാർ) സുർഖി മിശ്രിതം അഥവാ സുർക്കി മിശ്രിതം. ചുണ്ണാമ്പ്, വെന്ത കളിമണ്ണിന്റെ നേർത്ത പൊടി (സുർഖി) എന്നിവ വെള്ളം ചേർത്ത് ഉണ്ടാക്കുന്ന മിശ്രിതമാണിത്. സാധാരണ മോർട്ടാറിലുപയോഗിക്കുന്ന മണലിനു പകരം സുർഖി ഉപയോഗിക്കുന്നതിനാൽ ഇതിന്‌ ചെലവ് കുറവായിരിക്കും. ഉറപ്പും കൂടും. വേവുകുറഞ്ഞ ഇഷ്ടിക പൊടിച്ചാണ്‌ ഇതിലെ ചേരുവയായ കളിമൺപൊടി സാധാരണ തയ്യാറാക്കുന്നത്.[1][2]

അവലംബം തിരുത്തുക

  1. "Surkhi Mortar". Construction Civil. Balasubramanian.R and Manikandan.G. മൂലതാളിൽ നിന്നും 2011-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 നവംബർ 2011.
  2. http://www.theconstructioncivil.org/surkhi/
"https://ml.wikipedia.org/w/index.php?title=സുർഖി_മിശ്രിതം&oldid=3657770" എന്ന താളിൽനിന്ന് ശേഖരിച്ചത്