കോസലേന്ദ്ര
സ്വാതിതിരുനാൾ മധ്യമാവതിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കോസലേന്ദ്ര.[1][2]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകകോസലേന്ദ്ര മാമവാമിത
ഗുണനിവാസ ഭഗവാൻ
അനുപല്ലവി
തിരുത്തുകഭാസമാനമഹാമണിമണ്ഡപ
പരിവിലസിതസിംഹാസനരാജിത
ചരണം
തിരുത്തുകബാഹുധൃതശരചാപ
ധുതഭക്തജനാഖിലതാപ
ആഹവാഹതവിമതാടോപ
ഹാരമകുടകേയൂരകലാപ (കോസ)
ചരണം
തിരുത്തുകജാനകീലസിതാങ്ക ജലജാസ്യ
വിനാശിതലങ്ക
ഭാനുവംശപയോധിശശാങ്ക
പാദവിഹതമുനിതരുണീഭംഗ (കോസ)
ചരണം
തിരുത്തുകനീലജലധരഗാത്ര ധൃതനീല
നളാരുണപുത്ര
ഹാലലോചനമുഖനുതിപാത്ര
പവനസുതകലിതചാരുചരിത്ര(കോസ)
അർത്ഥം
തിരുത്തുകഎത്രയോ ഗുണങ്ങളുടെ ആവാസകേന്ദ്രമായ കോസലകുമാരാ! ശോഭിക്കുന്ന മഹാമണിമണ്ഡപത്തിൽ ഏറ്റവും വിലസുന്ന സിംഹാസനത്തിൽ, വിരാജിക്കുന്ന ഭഗവാനേ! എന്നെ രക്ഷിക്കണേ!! ദുർബുദ്ധികളെ യുദ്ധം ചെയ്തു വധിച്ചു ഭക്തരുടെ താപങ്ങൾ ഇല്ലാതാക്കാനെന്നോണം അവിടുന്ന് ശരവും ചാപവും കയ്യിലേന്തിയിരിക്കുന്നു. മുത്തുമാലകളും കിരീടവുമണിഞ്ഞ് വിലസുന്ന രാജീവലോചനനായ രാമദേവന്റെ തിരുമടിയിൽ ജാനകീദേവി ഇരുന്നരുളുന്നു. സൂര്യവംശമാകുന്ന സാഗരത്തിൽ നിന്നും ഉദയം കൊണ്ട ഈ ചന്ദ്രന്റെ പാദസ്പർശത്തിൽ മുനിപത്നിയായ അഹല്യയെ ശാപമുക്തയാക്കി ലങ്കയെ പാടെ നശിപ്പിച്ചു. ഈ നീലക്കാർമുകിൽവർണ്ണനെ നളൻ, സുഗ്രീവൻ, മുക്കണ്ണൻ മുതലായവർ സ്തുതിക്കുന്നു. ആരുടെ ചാരുചരിതമാണോ വായുസുതൻ മനസ്സിൽ നിരന്തരം ഭാവനചെയ്തുകൊണ്ടിരിക്കുന്നത് ആ കോസലേന്ദ്രൻ സംരക്ഷിക്കുമാറാകണെ!!
അവലംബം
തിരുത്തുക- ↑ "Carnatic Songs - kOsalEndra mAmava". Retrieved 2021-12-02.
- ↑ "Kosalendra mamava". Retrieved 2021-12-02.