ത്യാഗരാജസ്വാമികൾ മധ്യമാവതിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് രാമകഥാസുധ.

വരികളും അർത്ഥവും തിരുത്തുക

  വരികൾ അർത്ഥം
പല്ലവി രാമകഥാസുധാരസപാനമൊക
രാജ്യമുജേസുനേ
രാമകഥയാവുന്ന മധുനുകരുന്നത്
ഒരു സാമ്രാജ്യം ഭരിക്കുന്നതിനു തുല്യമാണ്
അനുപല്ലവി ഭാമാമണി ജാനകി സൌമിത്രി
ഭരതാദുലതോ ഭൂമിവെലയു ശ്രീ
സ്ത്രീരത്നമായ ജാനകിയോടും ലക്ഷ്മണനോടും ഭരതനോടും
മറ്റുള്ളവരോടുമൊപ്പം ഭൂമിയിലെ തിളങ്ങുന്ന രാമന്റെ കഥയായ മധു..
ചരണം ധർമാദ്യഖിലഫലദമേ മനസാ
ധൈര്യാനന്ദസൌഖ്യനികേതനമേ
കർമബന്ധജ്വലനാബ്ധിനാവമേ
കലിഹരമേ ത്യാഗരാജവിനുതുഡഗു
ധർമ്മം മുതലായ പുരുഷാർത്ഥങ്ങൾ ലഭ്യമാക്കുന്ന അത്
ധൈര്യത്തിന്റെ നിലയമാണ് ആനന്ദവും സൗഖ്യവുമാണ് ഇഹലോകവാസത്തെ
മറികടന്നുപോകാനുള്ള തോണിയാണ് കലിയുഗത്തിന്റെ ദുർഗുണങ്ങൾ
നശിപ്പിക്കാനാവുന്നതാണ് ത്യാഗരാജനാൽ ഭജിക്കപ്പെടുന്ന രാമന്റെ കഥ

അർത്ഥം തിരുത്തുക

സ്ത്രീകളിലെ രത്നമായ സീതയോടും ഭരതൻ, ലക്ഷ്മണൻ മുതലായവരോടും ഒപ്പം ഭൂമിയിൽ വിലസുന്ന ശ്രീരാമന്റെ കഥയാവുന്ന അമൃതിന്റെ ശ്രവണം ഒരു സാമ്രാജ്യത്തെത്തന്നെ നേടിത്തരുന്നതാണ്. നാലുപുരുഷാർത്ഥങ്ങളും നേടിത്തരുന്ന അത് ധൈര്യം, ആനന്ദം, സൗഖ്യം എന്നിവയുടെ ഉറവിടമാണ്. ആളിക്കത്തുന്ന കർമ്മബന്ധത്തിന്റെ മറുകരയ്ക്കെത്തുവാനുള്ള തോണിയാണ്. കലിദോഷവും അത് ഇല്ലാതെയാക്കും.

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രാമകഥാസുധ&oldid=3917818" എന്ന താളിൽനിന്ന് ശേഖരിച്ചത്