ഹിന്ദുഭക്തി തത്ത്വചിന്തകനായ ശ്രീ വല്ലഭാചാര്യ രചിച്ച കൃഷ്ണഭക്തിയിലുള്ള ഒരു സംസ്കൃത രചനയാണ് മധുരാഷ്ടകം (സംസ്കൃതം: मधुराष्टकम्). പുഷ്ടിമാർഗം പ്രചരിപ്പിച്ച ഒരു തെലുങ്ക് ബ്രാഹ്മണനായിരുന്നു ശ്രീ വല്ലഭാചാര്യൻ. പുരാതന ഗ്രന്ഥങ്ങളും വിവരണങ്ങളും അനുസരിച്ച് ശ്രീകൃഷ്ണൻ തന്നെ വല്ലഭാചാര്യന് മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, ശ്രാവണ ശുക്ല ഏകാദശിയുടെ അർദ്ധരാത്രിയിൽ, വല്ലഭാചാര്യൻ പ്രഭുവിനെ സ്തുതിച്ച് മധുരാഷ്ടകം രചിച്ചു. വ്യാസസൂത്രഭാഷ്യം, ജെയ്‌മിനി സൂത്രഭാഷ്യം, ഭാഗവത ടിക്ക സുബോധിണി, പുഷ്ടിപ്രവാളമര്യാദ, സിദ്ധാന്ത രഹസ്യം തുടങ്ങി നിരവധി സാഹിത്യകൃതികൾ അദ്ദേഹം സംസ്കൃതത്തിൽ സൃഷ്ടിച്ചു.

"മധുരാഷ്ടകം എന്നത് ഭക്തനെ പുഷ്ടിമാർഗത്തിൽ നയിക്കാൻ സൃഷ്ടിക്കപ്പെട്ടതാണ്. പുഷ്ടിമാർഗത്തിൽ സ്മരണ, കീർത്തനാലാപനം, നമസ്കരിക്കൽ വിവിധ പ്രവർത്തനങ്ങൾ, എന്നിങ്ങനെ സ്നേഹം നിറഞ്ഞരീതിയിൽ കൃഷ്ണനോടുള്ള നിരന്തരമായ ഭക്തിയാണ് പ്രധാനം. ഈ പ്രവൃത്തികൾ ഭക്തനെ ശ്രീകൃഷ്ണന്റെ ദിവ്യസാന്നിധ്യത്തിലേക്ക് പ്രവേശിക്കാനും ഈശ്വരന്റെ യഥാർത്ത സത്ത (സ്വരൂപം) അനുഭവിക്കാനും പ്രാപ്തമാക്കുന്നു, വാസ്തവത്തിൽ ഇത് മധുരാഷ്ടകത്തിൽ സംക്ഷിപ്തമായി പ്രതിപാദിച്ചിരിക്കുന്നു. അതിനാൽ, ഈശ്വരന്റെ സാക്ഷാത്കാരത്തിൽ മധുരാഷ്ടകം ഒരു പ്രധാന പങ്ക് വഹിക്കുന്നു.

അഷ്ടകം എന്ന ഗാനരീതി

തിരുത്തുക

"എട്ട്" എന്നർത്ഥം aṣṭa എന്ന സംസ്കൃത പദത്തിൽ നിന്നാണ് അഷ്ടകം എന്ന പദം ഉത്ഭവിച്ചത്. എട്ട് ചരണങ്ങൾ ചേർന്നതാണ് ഒരു അഷ്ടകം.

ഹ്രസ്വവും അങ്ങേയറ്റം സ്വരമാധുര്യവും ധ്യാനാത്മകവുമായ ഗാനരചനാ വിഭാഗത്തിൽ പെടുന്നതാണ് അഷ്ടകം. കവിയുടെ സ്വന്തം വികാരങ്ങൾ, മനസ്സിന്റെ അവസ്ഥകൾ, പ്രമേയത്തെക്കുറിച്ചോ സ്വഭാവത്തെക്കുറിച്ചോ ഉള്ള ധാരണകളെ ഇത് പ്രതിഫലിപ്പിക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്നു.

സന്ദർഭം

തിരുത്തുക

ഭക്തി പ്രസ്ഥാനത്തിലെ ഭക്തിയുടെയും സമർപ്പണത്തിന്റെയും ഒരു സാധാരണ ചട്ടക്കൂടായ 'ഭക്തി കലർന്ന പ്രണയ'മാണ് രചനയുടെ പിന്നിലെ ചിന്ത. പ്രിയപ്പെട്ട ഭക്തി ചട്ടക്കൂടിൽ, ഭക്തൻ സർവ്വശക്തനോടും ഭക്തനോടും പ്രണയത്തിലാകുന്നു, ഈശ്വരന്റെ എല്ലാ ഗുണങ്ങളും പ്രവർത്തനങ്ങളും ഒരു കാമുകന് പ്രത്യക്ഷപ്പെടുന്നതുപോലെ മധുരമായി കാണപ്പെടുന്നു.

മധുരാഷ്ടകം മുഖ്യമായി വിഭാവനം ചെയ്യുന്നത് ശ്രീകൃഷ്ണന്റെ ഗുണങ്ങളും പ്ർവൃത്തിയുമാണ്. തേനിൽ അല്ലെങ്കിൽ അമൃതിൽ മുങ്ങിയപോലെയാണ് ഇത്. ഭക്തന്റെ ദൃഷ്ടിയിൽ, ഭഗവാനുമായി ബന്ധപ്പെട്ടതെല്ലാം മധുരവും ആകർഷകവുമാണ്, അവൻ എല്ലാ മാധുര്യത്തിന്റെയും ആദിപതി (ഭാവാനും ദൈവവും) ആണ്.

വേണു പുല്ലാങ്കുഴൽ, പശുക്കൾ, യമുന നദി, ഗോപികൾ, കൃഷ്ണന്റെ ലീല എന്നിവയുൾപ്പെടെ നിരവധി ഗുണങ്ങൾ, ഗുണവിശേഷങ്ങൾ, കൃഷ്ണനുമായി ബന്ധപ്പെട്ട സവിശേഷതകൾ മധുരാഷ്ടകത്തിന്റെ വരികളിൽ ഉൾപ്പെടുന്നു. ശ്രീകൃഷ്ണന്റെ ജീവിതവും പ്രവൃത്തിയുമായി ബന്ധപ്പെട്ട ഈ ചിഹ്നങ്ങളും രൂപങ്ങളും അഷ്ടകത്തിൽ 'മധുരം' എന്ന് മുദ്രകുത്തപ്പെടുന്നു.

See Sanskrit ഉച്ചാരണത്തിന്റെ വിശദാംശത്തിന്

Devanagari IAST മലയാളം
॥ मधुराष्टकम् ॥ മധുരമൂറുന്ന എട്ടു ശ്ലോകങ്ങൾ
वल्लभ आचार्य vallabha ācārya വല്ലഭാചാര്യ
अधरं मधुरं adharaṃ madhuraṃ (അവന്റെ) ചുണ്ടുകൾ മധുരമാണ്
वदनं मधुरं vadanaṃ madhuraṃ (അവന്റെ) മുഖം മധുരമാണ്
नयनं मधुरं nayanaṃ madhuraṃ (അവന്റെ) കണ്ണുകൾ മധുരമാണ്
हसितं मधुरम् ‌। hasitaṃ madhuram (അവന്റെ) ചിരി മധുരമാണ്
हृदयं मधुरं hṛdayaṃ madhuraṃ (അവന്റെ) ഹൃദയം മധുരമാണ്
गमनं मधुरं gamanaṃ madhuraṃ (അവന്റെ) നടത്തം മധുരമാണ്
मधुराधिपतेरखिलं मधुरम् ‌॥ १ ॥ 1 മഥുരാധിപതിയുടെ എല്ലാം മധുരമാണ്
वचनं मधुरं vacanaṃ madhuraṃ (അവന്റെ) വാക്കുകൾ മധുരമാണ്
चरितं मधुरं caritaṃ madhuraṃ (അവന്റെ) സ്വഭാവവും പ്രവൃത്തികളും മധുരമാണ്
वसनं मधुरं vasanaṃ madhuraṃ (അവന്റെ) വസ്ത്രം is മധുരമാണ്
वलितं मधुरम्‌ । valitaṃ madhuram (അവന്റെ) നിൽപ്പ് മധുരമാണ്
चलितं मधुरं calitaṃ madhuraṃ (അവന്റെ) ചലനം മധുരമാണ്
भ्रमितं मधुरं bhramitaṃ madhuraṃ (അവന്റെ) ചുറ്റിനടക്കൽ മധുരമാണ്
मधुराधिपतेरखिलं मधुरम्‌ ॥ २ ॥ 2 മഥുരാധിപതിയുടെ എല്ലാം മധുരമാണ്
वेणुर्मधुरो veṇurmadhuro (അവന്റെ) വേണുഗാനം മധുരമാണ്
रेणुर्मधुरः reṇurmadhuraḥ (അവന്റെ) കാലിലെ പൊടി മധുരമാണ്
पाणिर्मधुरः pāṇirmadhuraḥ (അവന്റെ) കൈകൾ മധുരമാണ്
पादौ मधुरौ । pādau madhurau (അവന്റെ) പാദങ്ങൾ മധുരമാണ്
नृत्यं मधुरं nṛtyaṃ madhuraṃ (അവന്റെ) നൃത്തം മധുരമാണ്
सख्यं मधुरं sakhyaṃ madhuraṃ (അവന്റെ) സൗഹൃദം മധുരമാണ്
मधुराधिपतेरखिलं मधुरम्‌ ॥ ३ ॥ 3 മഥുരാധിപതിയുടെ എല്ലാം മധുരമാണ്
गीतं मधुरं gītaṃ madhuraṃ (അവന്റെ) ഗാനം മധുരമാണ്
पीतं मधुरं pītaṃ madhuraṃ (അവന്റെ) കുടിക്കൽ മധുരമാണ്
भुक्तं मधुरं bhuktaṃ madhuraṃ (അവന്റെ) ഭക്ഷ്യരീതി മധുരമാണ്
सुप्तं मधुरम्‌ । suptaṃ madhuraṃ (അവന്റെ) ഉറക്കം മധുരമാണ്
रूपं मधुरं rūpaṃ madhuraṃ (അവന്റെ) സുന്ദരരൂപം മധുരമാണ്
तिलकं मधुरं tilakaṃ madhuraṃ (അവന്റെ) തിലകം മധുരമാണ്
मधुराधिपतेरखिलं मधुरम् ‌॥ ४ ॥ 4 മഥുരാധിപതിയുടെ എല്ലാം മധുരമാണ്
करणं मधुरं karaṇaṃ madhuraṃ (അവന്റെ) പ്രവൃത്തികൾ മധുരമാണ്
तरणं मधुरं taraṇaṃ madhuraṃ (അവന്റെ) കീഴടക്കൽ മധുരമാണ്
हरणं मधुरं haraṇaṃ madhuraṃ (അവന്റെ) മോഷ്ടിക്കൽ മധുരമാണ്
रमणं मधुरम् ‌। ramaṇaṃ madhuram (അവന്റെ) പ്രേമലീലകൾ മധുരമാണ്
वमितं मधुरं vamitaṃ madhuraṃ (അവന്റെ) അർപ്പണം മധുരമാണ്
शमितं मधुरं śamitaṃ madhuraṃ (അവന്റെ) പെരുമാറ്റം മധുരമാണ്
मधुराधिपतेरखिलं मधुरम्‌ ॥ ५ ॥ 5 മഥുരാധിപതിയുടെ എല്ലാം മധുരമാണ്
गुञ्जा मधुरा guñjā madhurā (അവന്റെ) കണ്ഠാഭരണം മധുരമാണ്
माला मधुरा mālā madhurā (അവന്റെ) പൂമാല മധുരമാണ്
यमुना मधुरा yamunā madhurā യമുനാ മധുരമാണ്
वीची मधुरा । vīcī madhurā യമുനയിലെ ഓളങ്ങൾ മധുരമാണ്
सलिलं मधुरं salilaṃ madhuraṃ യമുനയിലെ ജലം മധുരമാണ്
कमलं मधुरं kamalaṃ madhuraṃ താമരപ്പൂക്കളും മധുരമാണ്
मधुराधिपतेरखिलं मधुरम् ‌॥ ६ ॥ 6 മഥുരാധിപതിയുടെ എല്ലാം മധുരമാണ്
गोपी मधुरा gopī madhurā (അവന്റെ) ഗോപിമാർ മധുരമാണ്
लीला मधुरा līlā madhurā (അവന്റെ) ഉല്ലസിക്കൽ മധുരമാണ്
युक्तं मधुरं yuktaṃ madhuraṃ (അവന്റെ) കൂടിച്ചേരൽ മധുരമാണ്
मुक्तं मधुरम् ‌। muktaṃ madhuram (അവന്റെ) വിമോചനം മധുരമാണ്
दृष्टं मधुरं dṛṣṭaṃ madhuraṃ (അവന്റെ) വശത്തേക്കുള്ള നോട്ടം മധുരമാണ്
शिष्टं मधुरं śiṣṭaṃ madhuraṃ (അവന്റെ) രീതികൾ മധുരമാണ്
मधुराधिपतेरखिलं मधुरम् ‌॥ ७ ॥ 7 മഥുരാധിപതിയുടെ എല്ലാം മധുരമാണ്
गोपा मधुरा gopā madhurā (അവന്റെ) ഗോപന്മാർ മധുരമാണ്
गावो मधुरा gāvo madhurā (അവന്റെ) പശുക്കൾ മധുരമാണ്
यष्टिर्मधुरा yaṣṭirmadhurā (അവന്റെ) കയ്യിലെ വടി മധുരമാണ്
सृष्टिर्मधुरा । sṛṣṭirmadhurā (അവന്റെ) സൃഷ്ടികൾ മധുരമാണ്
दलितं मधुरं dalitaṃ madhuraṃ (അവന്റെ) സംഹാരം മധുരമാണ്
फलितं मधुरं phalitaṃ madhuraṃ (അവന്റെ) നിർവ്വഹണം മധുരമാണ്
मधुराधिपतेरखिलं मधुरम्‌ ॥ ८ ॥ 8 മഥുരാധിപതിയുടെ എല്ലാം മധുരമാണ്

ജനകീയ സംസ്കാരത്തിൽ

തിരുത്തുക

വളരെ പ്രചാരമുള്ള ഒരു ഭക്തിഗാനമാണ് മധുരാഷ്ടകം. ക്ലാസിക്കൽ ഇതിഹാസം എം എസ് സുബ്ബലക്ഷ്മി, സെമി ക്ലാസിക്കൽ ഗായകൻ കെ.ജെ. യേശുദാസ് എന്നിവരടക്കം പ്രശസ്ത ഗായകർ ഗാനത്തിന്റെ ക്ലാസിക്കൽ, സെമി ക്ലാസിക്കൽ റെൻഡിഷനുകൾ നൽകി. ഒഡീസി നൃത്ത പാരമ്പര്യത്തിൽ, നൃത്ത നാടകത്തിന് ഗംഭീരവും ലഹരിയുമായ തീം ഉൾക്കൊള്ളുന്നതാണ് മധുരാഷ്ടകം. 2021-ൽ ഗുരുവായൂർ ദേവസ്വം പുറത്തിറക്കിയ അഖിലം മധുരം എന്ന ഡോക്യുമെന്ററിയുടെ ശീർഷകഗാനവും മധുരാഷ്ടകമാണ്. ഗോപി സുന്ദർ ഈണം പകർന്ന് പുറത്തിറങ്ങിയ ഈ മധുരാഷ്ടകം ആലപിച്ചത് ഹരീഷ് ശിവരാമകൃഷ്ണനാണ്.

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മധുരാഷ്ടകം&oldid=3977962" എന്ന താളിൽനിന്ന് ശേഖരിച്ചത്