മകരച്ചൊവ്വ
കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ വ്യാപകമായി ആഘോഷിച്ചുവരുന്ന ഒരു അനുഷ്ഠാനവിശേഷമാണ് "മകരച്ചൊവ്വ".
മകരമാസത്തിലെ മുപ്പട്ടുചൊവ്വാഴ്ച്ച (മാസത്തിൽ ആദ്യം വരുന്ന ചൊവ്വാഴ്ച്ച)യാണ് മകരച്ചൊവ്വയായി ആഘോഷിക്കുന്നത്. പ്രത്യേകിച്ചും ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷാൽ പൂജകൾ, തായമ്പക മുതലായ വാദ്യകലാപ്രകടനങ്ങൾ, പ്രത്യേക ദീപാലങ്കാരങ്ങൾ, പുഷ്പാലങ്കാരങ്ങൾ, പൂമൂടൽ, പൊങ്കാല, ഉത്സവം എന്നിവ പതിവാണ്. അന്നേ ദിവസം കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ ദേവീദർശനം വിശേഷമാണെന്നു പറയപ്പെടുന്നു.
കേരളത്തിലെ മകരച്ചൊവ്വ ആഘോഷിക്കുന്ന ഭഗവതിക്ഷേത്രങ്ങൾ:
തിരുത്തുകതൃശ്ശൂർ ജില്ല ചെമ്പൂത്ര ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ക്ഷേത്രം
- ചാവക്കാട് പാലയൂർ ചെഞ്ചേരി
- തൃശ്ശൂർ താണിക്കുടം
- പെരിങ്ങണ്ടൂർ ചെനങ്ങാംപറമ്പ് കാവ്
- കൈപ്പറമ്പ് പുത്തൂര് തിരുവാണിക്കാവ്
- വെളപ്പായ കോഴിക്കുന്ന് കോക്കുളങ്ങര ഭഗവതിക്ഷേത്രം.
പാലക്കാട് ജില്ല
- ചെർപ്പുളശ്ശേരി പുത്തനാൽക്കൽ
- വടക്കുഞ്ചേരി കൊടിക്കാട്ടു ഭഗവതി ക്ഷേത്രം
- കളരിക്കൽ ഭഗവതി ക്ഷേത്രം വിളയൂർ
പട്ടാമ്പി
മലപ്പുറം
- പൊന്നാനി : ആറ്റുപുറം ഭഗവതി ക്ഷേത്രം, കടവനാട്
- എടപ്പാള്: അവിണ്ടിത്തറ ചേന്ദംകുളത്ത്
- തവനൂർ: പാപ്പിനിക്കാവ് ഭഗവതി ക്ഷേത്രം ഗംഭീര ഉത്സവം
- മംഗലം : ചേന്നര ശ്രീ പേരാൽ ഭഗവതി ക്ഷേത്രം
- ചങ്ങരംകുളം: പന്താവൂര് പാക്കത്തുവളപ്പ്
- നന്നംമുക്ക് മണലിയാര്കാവ്
- വാണിയമ്പലം മുടപ്പിലാശ്ശേരി
- തൃത്താല കൂടല്ലൂർ
- തോട്ടകം
എറണാകുളം ജില്ല
- ആലുവ ദേശം പള്ളിപ്പാട്ടുകാവ് ഭദ്രകാളീ ക്ഷേത്രം (വിശേഷാൽ പൂജകൾ, പ്രസാദ ഊട്ട് പ്രധാനം)
- എളവൂർ പുത്തൻകാവ്
- കുറ്റിയാൽ എരയാൽ
- തുരുത്തിശ്ശേരി കുമരംചിറങ്ങര
- പൊയ്ക്കാട്ടുശ്ശേരി കുറുമ്പക്കാവ്
- കാലടി പുത്തൻകാവ്
- അന്നനാട് പള്ളിയിൽ
- പൈങ്കുളം ഉന്നത്തൂർ