ഭൂഖണ്ഡങ്ങൾ തമ്മിലുള്ള അതിർത്തികൾ

വൻകരകൾ തമ്മിലുള്ള അതിർത്തി എന്നത് മിക്കപ്പോഴും ഒരു ഭൂമിശാസ്ത്രപരമായ പൊതുധാരണ ആണ്. പല തരത്തിൽ ഉള്ള ധാരണകൾ നിലവിൽ ഉണ്ട്. വൻകരകളുടെ എണ്ണം പൊതുവിൽ ഏഴു എന്ന് കണക്കാക്കുന്നു എങ്കിലും വടക്കു-തെക്കു അമേരിക്കകളെയും ആഫ്രോ-യൂറേഷ്യയെയും ഓരോ വൻകരകൾ ആയി കണക്കാക്കിയാൽ നാല് വൻകരകൾ മാത്രമേ ഉള്ളൂ എന്നും പറയാം. വൻകര എന്ന വാക്കിന്റെ ശരിയായ അർഥം എടുത്താൽ ദ്വീപുകൾ വൻകരകളുടെ ഭാഗമായി കണക്കാക്കാൻ പാടില്ല, എങ്കിലും മിക്ക പ്രധാന ദ്വീപുകളെയും ഏതെങ്കിലും വൻകരയോട് ചേർത്താണ് കണക്കാക്കാറ്

ദ്വീപു രാജ്യങ്ങളുടെ ഭൂപടം: ഈ രാജ്യങ്ങൾ ഒന്നും ഒരു വന്കരകളിലും പെടുന്നില്ല. എങ്കിലും ചേർത്തു പറയുമ്പോൾ അടുത്തുള്ള വൻകരയിൽ ഉള്പെടുന്നതായി കണക്കാക്കുന്നു
ഭൂഖണ്ഡങ്ങൾക്കു കുറുകെ കിടക്കുന്ന രാജ്യങ്ങൾ: ഈ രാജ്യങ്ങൾ ഒന്നിലധികം ഭൂഖണ്ഡങ്ങളിൽ പരന്ന് കിടക്കുന്നു. 

പ്രധാനമായും മൂന്നു കര അതിർത്തികൾ നിർണ്ണയിക്കേണ്ടിയിരിക്കുന്നു

ഏഷ്യക്കും ആഫ്രിക്കയ്ക്കും ഇടയിലുള്ള മുനമ്പ്, അമേരിക്കകൾക്കിടയിലുള്ള മുനമ്പ് എന്നിവയിലൂടെ യഥാക്രമം സ്യൂയസ് കനാലും പനാമ കനാലും വഴി സഞ്ചാരം ഇന്ന് സാധ്യമാണ്. പക്ഷെ മനുഷ്യനിർമ്മിത സഞ്ചാര പാതകൾ ഭൂഖണ്ഡത്തെ വേർതിരിക്കാൻ ഉപയോഗിക്കാറില്ല. മെഡിറ്ററേനിയൻ കടലിനും ചെങ്കടലിനും ഇടയിലുള്ള മുനമ്പിനെ ബന്ധിക്കുന്നതാണ് സൂയസ് കനാൽ. അത് എഷ്യയെയും ആഫ്രിക്കയെയും മുറിക്കുന്നു. ബാക്കി അതിരുകൾ ദ്വീപ സമൂഹങ്ങൾ ഏതു ഭൂഖണ്ഡത്തിൽ വരുമെന്ന് തീരുമാനിക്കൽ ആണ്. പ്രധാനപ്പെട്ടത്‌ ചുവടെ കൊടുക്കുന്നു.

യൂറോപ്പും ആഫ്രിക്കയും

തിരുത്തുക
 
മെഡിറ്ററേനിയൻ കടൽ

യൂറോപ്പും ആഫ്രിക്കയും കര മാർഗ്ഗം ബന്ധിക്കപ്പെടാത്തതിനാൽ, ഇവ തമ്മിലുള്ള അതിർത്തി നിർണയത്തിൽ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. ഇടയിലുള്ള ദ്വീപുകളെ ഏതു ഭൂഖണ്ഡവുമായി ചേർക്കണം എന്ന് മാത്രം തീരുമാനിച്ചാൽ മതി. ഏറ്റവും അടുത്ത മുനമ്പുകളിൽ നിന്ന്, സ്പെയിനും മൊറോക്കോയും തമ്മിൽ കേവലം 13 കി.മി ദൂരമാണുള്ളത്.

 
അറ്റ്ലാന്റിക് സമുദ്രത്തിന്റെ അതിർത്തികൾ

അസോറസ് എന്ന ദ്വീപ് യൂറോപ്പിൽ നിന്നും 1368 കി.മിയും ആഫ്രിക്കയിൽ നിന്ന് 1507 കി.മിയും ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. അതുകൊണ്ടു തന്നെ ഈ ദ്വീപിനെ യൂറോപ്പിൽ ആണ് പൊതുവെ ഉൾപെടുത്താറു. എന്നാൽ, ആഫ്രിക്കയോട് കൂടുതൽ അടുത്തു കിടക്കുന്ന കാനറി, മഡിയേറാ ദ്വീപുകൾ ആഫ്രിക്കയിൽ ആണ് കണക്കാക്കുന്നത്.

യൂറോപ്പും ഏഷ്യയും

തിരുത്തുക

ചരിത്രം

തിരുത്തുക
 
യൂറോപ്പും ഏഷ്യയും തമ്മിൽ വേർതിരിക്കാൻ 18, 19 നൂറ്റാണ്ടുകളിൽ ഉപയോഗിച്ചിരുന്ന സമ്പ്രദായം. ചുവന്ന വര ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന രീതി കാണിക്കുന്നു. 1850 മുതൽ ഈ രീതി നിലവിലുണ്ട്. (താഴെ കാണുക)

യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിങ്ങനെ പഴയ ലോകത്തെ മൂന്നായി വേർതിരിക്കുന്ന സമ്പ്രദായം 6ആം നൂറ്റാണ്ടു മുതൽ നിലവിലുണ്ട്. ഗ്രീക്ക് ദാർശനികന്മാർ ആയ അനക്സിമാണ്ടർ, ഹെക്കാത്തേയ്സ് എന്നിവർ ആണ് ഇത് തുടങ്ങി വച്ചതു. യൂറോപ്പും ഏഷ്യയും തമ്മിലുള്ള വേർതിരിവ് വളരെ അസാധാരണമായ രീതിയിൽ കരിങ്കടലിന്റെ വടക്കും പടിഞ്ഞാറുമുള്ള മലനിരകളും നദികളും കൊണ്ട് വേർതിരിക്കപ്പെട്ടിരിക്കുന്നു. തത്ത്വത്തിൽ യൂറോപ്പിനെ, യൂറേഷ്യൻ ഭൂഖണ്ഡത്തിന്റെ ഉപഭൂഖണ്ഡമായി കണക്കാക്കേണ്ടതാണ്. ചില സന്ദർഭങ്ങളിൽ അങ്ങനെ തന്നെ ആണ് കണക്കാക്കി വരുന്നതും. [1]

അവലംബങ്ങൾ

തിരുത്തുക
  1. Hans Slomp (2011).