പശ്ചിമാർദ്ധഗോളത്തിലെ ഒരു ഉഷ്ണമേഖലാ കടലാണ് കരീബിയൻ കടൽ. അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഭാഗമാണിത്. മെക്സിക്കൻ ഉൾക്കടലിന്റെ തെക്ക് കിഴക്ക് ഭാഗത്താണ് ഈ കടൽ സ്ഥിതി ചെയ്യുന്നത്. തെക്ക് ഭാഗത്ത് തെക്കേ അമേരിക്കയും പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ മെക്സിക്കോയും മദ്ധ്യ അമേരിക്കയും വടക്കും കിഴക്കും ഭാഗങ്ങളിൽ ആന്റിൽസുമാണ് (ഗ്രേറ്റർ ആന്റിൽസ് ദ്വീപുകളായ ക്യൂബ, ഹിസ്പാനിയോള, ജമൈക്ക, പോർട്ടോ റിക്കോ എന്നിവ വടക്ക് ഭാഗത്തും ലെസ്സർ ആന്റിൽസ് ദ്വീപുകൾ കിഴക്ക് ഭാഗത്തും) ഇതിന്റെ അതിരുകൾ. കരീബിയൻ കടൽ മുഴുവനും പല തീരങ്ങളും വെസ്റ്റ് ഇൻഡീസിലെ പല ദ്വീപുകളും കരീബിയൻ എന്നാണ് അറിയപ്പെടുന്നത്.

മദ്ധ്യ അമേരിക്കയുടേയും കരീബിയന്റേയും ഭൂപടം

ലോകത്തിലെ ഏറ്റവും വലിയ ലവണ ജല കടലുകളിലൊന്നാണ് കരീബിയൻ. 2,754,000 km² (1,063,000 ചതുരശ്ര മൈൽ) ആണ് ഇതിന്റെ വിസ്തീർണം. സമുദ്രനിരപ്പിൽനിന്ന് 7,686 മീറ്റർ (25,220 അടി) താഴ്ചയുള്ള കേമാൻ ട്രോഹ് ആണ് ഈ കടലിലെ ഏറ്റവും ആഴമേറിയ ഭാഗം.

"https://ml.wikipedia.org/w/index.php?title=കരീബിയൻ_കടൽ&oldid=3125677" എന്ന താളിൽനിന്ന് ശേഖരിച്ചത്