ഇന്ത്യയിലെ പുരാവസ്തു സ്ഥലവും ലോക പൈതൃക സ്ഥലവുമാണ് മദ്ധ്യപ്രദേശിലെ റൈസൻ ജില്ലയിലുള്ള ഭീംബട്ക ശിലാഗൃഹങ്ങൾ. ഇന്ത്യയിൽ മനുഷ്യവാസത്തിന്റെ ഏറ്റവും പുരാതന അവശിഷ്ടങ്ങൾ കാണുന്നത് ഭീംബട്കയിലാണ്; ഇവിടത്തെ ശിലായുഗ ഗുഹാചിത്രങ്ങൾക്ക് ഏകദേശം 9,000 വർഷം പഴക്കമുണ്ട്.

Rock Shelters of Bhimbetka
भिमबेटका के रॉक शेल्टर
Bhimbetka rock painting
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ Edit this on Wikidata[1]
Area1,893, 10,280 ഹെ (203,800,000, 1.1065×109 sq ft)
മാനദണ്ഡം(iii)(v)[2]
അവലംബം925
നിർദ്ദേശാങ്കം22°55′40″N 77°35′00″E / 22.92778°N 77.5833°E / 22.92778; 77.5833
രേഖപ്പെടുത്തിയത്2003 (27th വിഭാഗം)
ഭീംബട്ക ശിലാഗൃഹങ്ങൾ is located in Madhya Pradesh
ഭീംബട്ക ശിലാഗൃഹങ്ങൾ
Location of ഭീംബട്ക ശിലാഗൃഹങ്ങൾ
ഭീംബട്ക ശിലാഗൃഹങ്ങൾ is located in India
ഭീംബട്ക ശിലാഗൃഹങ്ങൾ
ഭീംബട്ക ശിലാഗൃഹങ്ങൾ (India)

ഈ സ്ഥലത്തിന് പേരുലഭിച്ചത് ഭീംബട്കയ്ക്ക് പാണ്ഡവരിൽ ഒരാളായ ഭീമനുമായി ഉണ്ടെന്ന് വിശ്വസിക്കുന്ന പൗരാണിക ബന്ധത്തിൽ നിന്നാണ്.

 
പ്രവേശനകവാടം

ഭീംബട്കയിലെ (ഭീം ബൈതകയിലെ) ശിലാഗൃഹങ്ങൾ മദ്ധ്യപ്രദേശിലെ റൈസൻ ജില്ലയിലാണ്. ഭോപ്പാലിന് 45 കിലോമീറ്റർ തെക്കായി, വിന്ധ്യാചല നിരകളുടെ തെക്കേ അറ്റത്താണ് ഭീംബട്ക. ചില ശിലാഗൃഹങ്ങൾ സത്പുര മലനിരകളിലാണ്. ഈ പ്രദേശം നിബിഢവനഭൂമിയും വർഷം മുഴുവൻ ജലം ലഭിക്കുന്ന ജലസ്രോതസ്സുകളുള്ളതുകൊണ്ട് ധാരാളമായി പ്രകൃതിവിഭവങ്ങൾ ഉള്ളതുമാണ്, പ്രകൃതിദത്തമായ ഗുഹകളും വനങ്ങളും സസ്യമൃഗാദികളുമുള്ള ഈ പ്രദേശം ആസ്ത്രേലിയയിലെ കകടു ദേശീയോദ്യാനം, കലഹാരി മരുഭൂമിയിലെ കാട്ടുമനുഷ്യരുടെ ഗുഹാചിത്രങ്ങൾ, ഫ്രാൻസിലെ അപ്പർ പാലിയോലിഥിക് കാലത്തെ ലസ്കാ ഗുഹാചിത്രങ്ങൾ എന്നിവയുമായി ഗണ്യമായ സാമ്യം കാണിക്കുന്നു.

ചിത്രശാല

തിരുത്തുക
  1. https://asi.nic.in/alphabetical-list-of-monuments-madhya-pradesh/. {{cite web}}: Missing or empty |title= (help)
  2. http://whc.unesco.org/en/list/925. {{cite web}}: Missing or empty |title= (help)
  • Madhya Pradesh A to Z, Madhya Pradesh State Tourism Development Corporation, Cross Section Publications Pvt. Ltd., New Delhi 1994

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭീംബട്ക_ശിലാഗൃഹങ്ങൾ&oldid=3813043" എന്ന താളിൽനിന്ന് ശേഖരിച്ചത്