ബൻകെ ദേശീയോദ്യാനം
നേപ്പാളിലെ 10-ാമത്തെ ദേശീയോദ്യാനമായ ബൻകെ ദേശീയോദ്യാനം 2010 ജൂലായ് 12 ന് നിലവിൽ വന്ന പുതിയതായി രൂപംകൊണ്ട ഒരു സംരക്ഷിതപ്രദേശമാണ്. ബൻകെ ജില്ലയിൽ ഏകദേശം 550 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനത്തിൽ 343 ചതുരശ്രകിലോമീറ്റർ പ്രദേശം (ശത്രുരാജ്യങ്ങൾക്കിടയിൽ കിടക്കുന്ന നിരോധിതമേഖല) ബൻകെയുടെ ചില ഭാഗങ്ങളിലും ഡാങ്, സല്യൻ ജില്ലകളിലുമായി ചുറ്റപ്പെട്ടുകിടക്കുന്നു[1]. സസ്യജന്തുജാലങ്ങളെയും പ്രകൃതിദൃശ്യങ്ങളെയും സംരക്ഷിക്കുന്നതിൽ നേപ്പാൾ ഭരണകൂടത്തിന്റെ അർപ്പണമനോഭാവം ഈ ദേശീയോദ്യാനത്തിൽ പ്രതിഫലിക്കുന്നു. ഭൂമിയുടെ സമ്മാനമായി ബൻകെ ദേശീയോദ്യാനത്തെ 1998-ൽ അംഗീകരിക്കുകയുണ്ടായി[2]. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് (IUCN) കാറ്റഗറി II -ൽ ബൻകെ ദേശീയോദ്യാനത്തെയും നിരോധിതമേഖലയായ 343 ചതുരശ്രകിലോമീറ്റർ പ്രദേശത്തെയും കാറ്റഗറി VI-ൽ ഉൾപ്പെടുത്തിയിരിക്കുന്നു. നാഷണൽ ആൻഡ് കമ്യൂണിറ്റി വനങ്ങൾക്കുള്ളിലൂടെ തെക്ക് ഭാഗത്ത് ഇന്ത്യയിലുള്ള സുഹെൽവ വന്യമൃഗസംരക്ഷണകേന്ദ്രവുമായും, വടക്ക് ബർദിയ ദേശീയോദ്യാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു. ബർദിയ ദേശീയോദ്യാനവും, ബൻകെ ദേശീയോദ്യാനവും കൂടിചേർന്ന് 1,518 ചതുരശ്രകിലോമീറ്റർ പ്രദേശം കടുവ സംരക്ഷണ യൂണീറ്റ് (TCU) ആയി പ്രവർത്തിക്കുന്നു. ബൻകെ ദേശീയോദ്യാനത്തിലെ പ്രധാന ഘടകമായ ടെറായി ആർക്ക് ലാൻഡ്സ്ക്കേപ്പ് (TAL) ഇവിടെയുള്ള കടുവകൾക്ക് വാസസ്ഥലമൊരുക്കുന്നു. വാസ്തവത്തിൽ കടുവസംരക്ഷണത്തിനുവേണ്ടിയാണ് ഈ ഉദ്യാനം നിലവിൽ വന്നത്.
ബൻകെ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | നേപ്പാൾ |
Nearest city | Kohalpur |
Coordinates | 28°11′28″N 81°54′46″E / 28.1911°N 81.9128°E |
Area | 550 ചതുരശ്രകിലോമീറ്റർ |
Established | 12 July 2010 |
Governing body | Department of National Parks and Wildlife Conservation, Ministry of Forests and Soil Conservation |
4,861 കുടുംബങ്ങളിൽ 35,712 ജനങ്ങൾ നിരോധിതമേഖലയ്ക്കരികിലുള്ള പ്രദേശങ്ങളിൽ പാർക്കുന്നുണ്ട്. ഇവിടെയുള്ള ജനങ്ങളിൽ 90 ശതമാനവും കൃഷിയെമാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്. ബാക്കി 10 ശതമാനം തൊഴിലാളികളാണ്.
ജൈവവൈവിധ്യം
തിരുത്തുകബൻകെ ദേശീയോദ്യാനത്തിൽ ശാലമരക്കാടുകൾ, നോർത്തേൻ റിവറിൻ ഫോറസ്റ്റ്, സാവന്ന, പുൽപ്രദേശങ്ങൾ, മിക്സഡ് ഹാർഡ് വുഡ് ഫോറസ്റ്റ്, ഫ്ലഡ് പ്ലെയിൻ കമ്മ്യൂണിറ്റി, ഭാബർ, ചുരെ കുന്നുകളുടെ താഴ് വാരങ്ങൾ തുടങ്ങിയ 8 തരം ആവാസവ്യവസ്ഥയാണ് കണ്ടുവരുന്നത്[3].
സസ്യജന്തുജാലങ്ങൾ
തിരുത്തുക124 ഇനം സസ്യങ്ങളും, 107 വർഗ്ഗത്തിൽപ്പെട്ട ഔഷധിച്ചെടികളും, 85 ഇനം കുറ്റിച്ചെടികളും,വള്ളിച്ചെടികൾ, 34 ഇനം സസ്തനികളും, 300 ഇനം പക്ഷികളും, 24 ഇനം ഉരഗങ്ങളും, 24 ഇനം ഉഭയജീവികളും, 58 വർഗ്ഗത്തിൽപ്പെട്ട മത്സ്യങ്ങളും ചേർന്ന് ഈ ഉദ്യാനത്തിൽ ആവാസവ്യവസ്ഥ ഒരുക്കുന്നു. 90%വനങ്ങളിൽ ശാല(Shorea robusta), കരിമരുത് (Terminalia alata),മഴുക്കാഞ്ഞിരം (Anogeissus latifolia), അലക്കുചേര് (Semecarpus anacardium), ശീഷം (Dalbergia sissoo) തുടങ്ങിയ വൃക്ഷങ്ങളും നിറഞ്ഞ് കാണപ്പെടുന്നു. നേപ്പാളിലെ 1973-ലെ വന്യമൃഗസംരക്ഷണ നിയമപ്രകാരം കടുവ (Panthera Tigris), സ്ട്രൈപ്പ്ഡ് ഹൈന (Hyaena hyaena), ഉല്ലമാൻ (Tetracerus quadricornis) തുടങ്ങിയ വർഗ്ഗത്തിൽപ്പെട്ട സസ്തനികൾക്കും[4] പെരുമ്പാമ്പ്, ചീങ്കണ്ണി തുടങ്ങിയ രണ്ടു വർഗ്ഗത്തിൽപ്പെട്ട ഉരഗങ്ങൾക്കും വാസസ്ഥലം ഒരുക്കി ഈ ഉദ്യാനത്തെ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. 2014-ൽ ചുണയൻ കീരിയെ (Herpestes smithii) ആദ്യമായി കണ്ടെത്തിയത് ഈ ദേശീയോദ്യാനത്തിൽ ആണ്[5].
കാലാവസ്ഥ
തിരുത്തുകഈ ദേശീയോദ്യാനത്തിൽ മൂന്ന് വ്യത്യസ്തമായ ഋതുകാലങ്ങൾ, മഞ്ഞുകാലവും, വേനൽക്കാലവും, മൺസൂൺകാലവും കാണപ്പെടുന്നു. ഒക്ടോംബർ മാസം മുതൽ ഏപ്രിൽ മാസം ആദ്യം വരെ വരണ്ട കാലാവസ്ഥയും, പകൽ ചൂടും, രാത്രി തണുപ്പും നിറഞ്ഞ സുഖകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഏപ്രിൽ മാസം മുതൽ ജൂൺ മാസം വരെ താപനില ഉയർന്ന് മേയ് മുതൽ ജൂൺ വരെ ആകുമ്പോൾ താപനില 45° C-ൽ എത്തുന്നു. മൺസൂൺ മഴ ജൂലായിൽ തുടങ്ങി സെപ്റ്റംബർ വരെ കാണപ്പടുന്നു[6][7].
വിനോദസഞ്ചാരം
തിരുത്തുകകാഠ്മണ്ഡുവിൽ നിന്ന് വിമാനമാർഗ്ഗം നേപ്പാൾഗുഞ്ച് വഴി ദേശീയോദ്യാനത്തിലെത്താം.
അവലംബം
തിരുത്തുക- ↑ http://bankenationalpark.gov.np/
- ↑ DNPWC (2010). Banke National Park Archived 2012-02-15 at the Wayback Machine. Government of Nepal, Ministry of Forests and Soil Conservation, Department of National Parks and Soil Conservation
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-10-09. Retrieved 2017-11-28.
- ↑ Dhakal, M., Karki (Thapa), M., Jnawali, S. R., Subedi, N., Pradhan, N. M. B., Malla, S., Lamichhane, B. R., Pokheral, C. P., Thapa, G. J., Oglethorpe, J., Subba, S. A., Bajracharya, P. R. & Yadav, H. 2014. Status of Tigers and prey in Nepal. Department of National Parks.
- ↑ Subba, S.A., Malla, S., Dhakal, M., Thapa, B.B., Bahadur, L., Bhandari, K.O. and Bajracharya, P. (2014). Ruddy Mongoose Herpestes smithii: a new species for Nepal. Small Carnivore Conservation 51: 88–89.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-02-19. Retrieved 2017-11-28.
- ↑ https://anilblon.wordpress.com/2014/05/24/banke-national-park/