സവേന

(സാവന്ന എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മരങ്ങൾ നിബിഡമല്ലാത്തതും ഇടക്ക് ധാരാളം പുല്ലുകൾ നിറഞ്ഞതുമായ വനമേഖലകളെ സവേന (സാവന്ന) എന്നു പറയുന്നു. ‍മരങ്ങൾ വളരെ അകലത്തിൽ മാത്രം വളരുന്ന ഈ പ്രദേശങ്ങളിൽ ചെറിയ സസ്യങ്ങൾക്കും ധാരാളം സൂര്യപ്രകാശം ലഭിക്കുന്നു, പ്രധാനമായും നിരപ്പാർന്ന ഭൂപ്രകൃതിയുള്ള ഉഷ്ണമേഖലകളാണിവ. നിബിഡവനങ്ങൾക്കും മരുപ്രദേശങ്ങൾക്കും ഇടയിലുള്ള പ്രദേശമായാണ് സവേനകൾ കൂടുതലായും ഉള്ളത്. നിശ്ചിതമായ വർഷകാലവും മഴയില്ലാത്ത സമയത്തെ ജലദൗർലഭ്യതയും സവേനകളുടെ പ്രത്യേകതയാണ്. അനിയന്ത്രിതമായ കാലിമേയ്ക്കലും അതിനെ തുടർന്നുള്ള മണ്ണൊലിപ്പുമാണ് ഇവ നേരിടുന്ന ഏറ്റവും വലിയ ഭീഷണി.

താൻസാനിയയിലെ ഒരു സാവന്ന.

ഉത്പത്തി

തിരുത്തുക

സവേനകൾ ഉണ്ടാവുന്നത് പ്രധാനമായും തദ്ദേശത്തെ കാലാവഥ മൂലമാണ്,വർഷത്തിൽ ആവശ്യത്തിന് മഴ ലഭിക്കാത്തതിനാൽ ഇവിടെ ഇടതൂർന്നു വളരുന്ന വൻവൃക്ഷങ്ങൾക്ക് വളരാൻ സാധിക്കാതെ വരുന്നു എന്നാൽ ഒട്ടും മഴലഭിക്കാത്ത പ്രദേശമല്ലാത്തിനാൽ ഇവിടം ഒരു മരുഭൂമി ആയി മാറ്റപ്പെടുകയും ചെയ്തിട്ടില്ല. ഇങ്ങനെയുള്ള അവസ്ഥ മഴ പെയ്യുമ്പോൾ പൊട്ടിമുളക്കുകയും വളരെക്കുറഞ്ഞ കാലഘട്ടത്തിനുള്ളിൽ പൂർണ്ണവളർച്ചയെത്തി വിത്തുത്പാദനത്തിന് ശേഷം ഉണങ്ങിപ്പൊകുന്ന തൃണവർഗ്ഗത്തിൽ ഉൾപ്പെട്ട സസ്യങ്ങൾക്ക് വളരാൻ അനുയോജ്യമാണ്. അധികം ജലം ആവശ്യമില്ലാത്തതും നീണ്ട വേനൽക്കാലത്തെ അതിജീവിക്കാൻ സാധ്യമായതുമായ കുറ്റിച്ചെടികളും ഇവിടെ വളരുന്നു. മണ്ണിന്റെ പ്രത്യേകതകൾ, കാലാവസ്ഥാ വ്യതിയാനങ്ങൾ, കൃഷിയുമായി ബന്ധപ്പെട്ടുള്ള പ്രവൃത്തികൾ, കാട്ടുതീയിൽ വനം പൂർണ്ണമായി നശിക്കുക മുതലായ കാരണങ്ങൾ കൊണ്ടും സാവന്നകൾ ഉണ്ടാകാറുണ്ട്.

സസ്യജാലങ്ങൾ

തിരുത്തുക

സവേനയിൽ പ്രധാനമായും കാണപ്പെടുന്നത് തൃണവർഗ്ഗത്തിൽപെട്ട സസ്യങ്ങളാണ് ഇവ ഭൂമിക്കു മുകളിൽ ഇടതൂർന്നു വളരുന്നു. മറ്റു സസ്യങ്ങളിൽ പ്രധാനമായും കാണപ്പെടുന്നത് 20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന അക്കേഷ്യ ആണ്. ഈ പ്രദേശങ്ങളിലെ ചെറിയ കുളങ്ങളുടേയും അരുവികളുടേയും തീരത്താണ് സാധാരണ കുറ്റിച്ചെടികളും ചെറുമരങ്ങളും വളരുന്നത്. ബാവോബാബ്, ബർമുഡ പുല്ല്, കാൻഡലബ്ര, ആനപ്പുല്ല്, യൂക്കാലിപ്സ്,ജക്കാൾബറി, ജാറാ, കാൻ‌ഗരൂ പൗ, മാങ്കെട്ടി മുതലായവയും കണ്ട് വരുന്നു[1].

ജീവജാലങ്ങൾ

തിരുത്തുക

സവേനകളിൽ ധാരാളം പുല്ല് ലഭിക്കുമെന്നതിനാൽ സസ്യഭുക്കുകളായ പലയിനം മൃഗങ്ങളേയും അവയെ ഭക്ഷിക്കുന്ന മാംസഭുക്കുകളേയും ഇവിടെക്കാണാം. ഇവയിൽ പ്രധാനപ്പെട്ട ചില മൃഗങ്ങൾ ആഫ്രിക്കൻ‍ സാവന്ന ആന, ആഫ്രിക്കൻ കാട്ടുനായ, മാംബ, കാട്ടുപൂച്ച, ചക്മാ ബബൂൺ, കീരി, എമു, സീബ്ര, കോല, സിംഹം, മുതല, ജിറാഫ് കാണ്ടാമൃഗംമുതലായവ‌ ആണ്.[2]

കാലാവസ്ഥ

തിരുത്തുക

സവേനകളുടെ മറ്റൊരു പ്രത്യേകത വളരെ നീണ്ട വേനൽക്കാലവും ധാരാളം മഴ ലഭിക്കുന്നതും എന്നാൽ താരതമ്യേന ദൈർഘ്യം കുറഞ്ഞ മഴക്കാലവുമാണ്. മഴയുള്ള മാസങ്ങളിൽ മാത്രമേ ഇവിടെ യഥേഷ്ടം ജലം ലഭിക്കുകയുള്ളൂ. വേനൽക്കാലമാവുന്നതോടെ ഭൂരിഭാഗം സസ്യങ്ങളും ഉണങ്ങിക്കരിഞ്ഞു പോകുകയും നദികളും മറ്റ് ജലാശയങ്ങളും വറ്റിവരളുകയും ചെയ്യുന്നതിനാൽ ഇവിടുത്തെ അന്തേവാസികളായ മൃഗങ്ങൾ ഇവിടെ നിന്ന് ദേശാടനം നടത്താറുണ്ട്. ഉഷ്ണമേഖലാപ്രദേശമായതിനാൽ ഇവിടുത്തെ താപനിലയിൽ കാര്യമായ വ്യതിയാനം അനുഭവപ്പെടാറില്ല, വൻ‌തോതിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന പ്രതിഭാസങ്ങൾ ഉണ്ടാവാത്ത വർഷങ്ങളിൽ താപനില 20 മുതൽ 30 ഡിഗ്രീ സെൽഷ്യസിനുള്ളിലായിരിക്കും . സാധാരണ വർഷങ്ങളിൽ മഴകാലത്ത് 100 മുതൽ 150[3] സെന്റീമീറ്റർ മഴ ലഭിക്കാറുണ്ട്. വേനൽമഴ ഇവിടെ വളരെ അപൂർ‌വ്വമാണ്.

നേരിടുന്ന ഭീഷണികൾ

തിരുത്തുക

സവേന ഒരു വളരെ പ്രധാനപ്പെട്ട ആവാസവ്യവസ്ഥ ആണ് ഒട്ടനവധി വലിയ ജീവികളുടെ വാസസ്ഥലം ആയ ഇവിടം സരക്ഷിക്കപ്പെടേണ്ട പ്രദേശമാകുന്നു.[4]

പ്രധാന സാവന്നകൾ

തിരുത്തുക

മസായിമാര (ആഫ്രിക്ക)

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-19. Retrieved 2007-10-24.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-20. Retrieved 2007-10-24.
  3. http://www.blueplanetbiomes.org/savanna_climate_page.htm
  4. http://www.panda.org/about_wwf/where_we_work/ecoregions/about/habitat_types/selecting_terrestrial_ecoregions/habitat07.cfm

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സവേന&oldid=3948656" എന്ന താളിൽനിന്ന് ശേഖരിച്ചത്