ബ്രിക്
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, എന്നീ രാജ്യങ്ങളുടെ കൂട്ടായ്‌മയായി രൂപീകൃതമായതാണ് ബ്രിക് ( BRIC- Brazil,Russia,India,China). 2001-ലാണ് ഈ കൂട്ടായ്‌മ നിലവിൽവന്നത്. ലോക രാജ്യങ്ങളുടെ ആകെ വിസ്തൃതിയുടെ നാലിൽ ഒരു ഭാഗവും ലോക ജനസംഖ്യയുടെ 40 ശതമാനവും കൈമുതലായുള്ള രാജ്യങ്ങളെന്ന നിലയിലാണ് ലോക സാമ്പത്തിക ക്രമത്തിൽ വലിയ ഇടപെടൽ നടത്താൻ കഴിയുന്ന വിധത്തിൽ ഇങ്ങനെയൊരു വേദി രൂപീകരിച്ചത്. നാലാമതായി നടന്ന ഇത്തവണത്തെ ഉച്ചകോടി ചൈനയിലെ കടൽത്തീര നഗരമായ സന്യയിലാണ് നടന്നത്. ഈ ഉച്ചകോടിമുതൽ ദക്ഷിണാഫ്രിക്ക കൂടി ബ്രിക് രാഷ്ട്രങ്ങളുടെ കൂട്ടത്തിൽ അംഗമായി. ഇതോടെ ബ്രിക് രാഷ്ട്ര കൂട്ടായ്‌മ ഇനി ബ്രിക്‌സ് (BRICS)എന്നപേരിലാണ് അറിയപ്പെടുക.അംഗരാഷ്ട്രങ്ങൾക്കിടയിൽ സാമ്പത്തിക സഹകരണം മെച്ചപ്പെടുത്തുന്നതിന് ലെയ്‌സൺ ഗ്രൂപ്പ് രൂപവത്കരിക്കാൻ ബ്രിക്‌സ് ഉച്ചകോടി മന്ത്രിതലയോഗം തീരുമാനിച്ചു. 2011 ഏപ്രിൽ 14 നു ചേർന്ന നാലാം ഉച്ചകോടി ബഹു ധ്രുവത പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും, ലോക സമാധാനം, സുരക്ഷ, വികസനം ഉറപ്പാക്കൾ ഏന്നീ വിഷയങ്ങളും ചർച്ച ചെയ്തു. പരസ്പര സഹകരണത്തിലൂന്നി മുന്നേറാൻ അംഗ രാജ്യങ്ങൾക്കിടയിൽ ധാരണയായി. ഭീകരതയെ വിമർശിച്ചു, അതോടൊപ്പം ഭീകരതയെ നേരിടുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി വേണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു.
ചരിത്രം
തിരുത്തുക2006 സപ്തംബറിൽ ന്യൂയോർക്കിൽ ബ്രസീൽ,റഷ്യ,ഇന്ത്യ,ചൈന എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത യോഗം ചേർന്നു.
പങ്കെടുത്തവർ
തിരുത്തുകറഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്വെദേവ്‍, ബ്രസീലിയൻ പ്രസിഡന്റ് ദിൽമ റൗസഫ്, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ, ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് എന്നിവരാണ് 2011-ലെ ഉച്ചകോടിയിൽ പങ്കെടുത്തത്.
അവലംബം
തിരുത്തുകhttp://www.madhyamam.com/news/68667/110413 Archived 2011-04-15 at the Wayback Machine.