തമിഴ്നാട്, കർണ്ണാടക, ആന്ധ്രാപ്രദേശ്‌  തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നവരാത്രി കാലങ്ങളിൽ ദേവീദേവന്മാരുടെ ബൊമ്മകൾ (പാവകൾ) അണിനിരത്തി നടത്തുന്ന ഒരു ആചാരമാണ് ബൊമ്മക്കൊലു (Bomma Kolu (Golu).[1]

ബൊമ്മക്കൊലു (തമിഴ്), ബൊമ്മല കൊലുവു (തെലുങ്ക്), ബൊംബേ ഹബ്ബ (കന്നഡ)
Display of Kolu in Tamil Nadu
ഇതരനാമംനവരാത്രി കൊലു
ആചരിക്കുന്നത്കന്നഡിഗർ, തെലുങ്കർ, തമിഴർ
തരംHindu
ആഘോഷങ്ങൾദസറ
ആരംഭംമഹാളയ അമാവാസി
അവസാനംവിജയദശമി
ബന്ധമുള്ളത്നവരാത്രി

പദോല്പത്തി തിരുത്തുക

ബൊമ്മക്കൊലു എന്ന പദം 'പാവ' എന്നർത്ഥം വരുന്ന 'ബൊമ്മ' എന്നതും 'പടികൾ' എന്നർത്ഥം വരുന്ന 'കൊലു' എന്ന വാക്കും കൂടിച്ചേർന്നുണ്ടായതാണ്.


ആചാരം തിരുത്തുക

 
ബൊമ്മക്കൊലു 1950-54

നവരാത്രിയുടെ ആദ്യ ദിവസം ഗണപതിപൂജയ്ക്കു ശേഷം കുടുംബത്തിലെ മുതിർന്ന ആൾ (ആൺ/പെൺ) സരസ്വതി, പാർവ്വതി, ലക്ഷ്മി എന്നീ ദേവിമാർക്കുവേണ്ടി കലശാവാഹനം പൂജവിധി നടത്തുന്നു. അതിനു ശേഷം മരത്തടികൾ കൊണ്ട് പടികൾ (കൊലു) ഉണ്ടാക്കുന്നു. സാധാരണയായി 3, 5,7, 9, 11 എന്നിങ്ങനെ ഒറ്റസംഖ്യയിലാണ് പടികൾ നിർമ്മിക്കുന്നത്. പടികൾക്കു മുകളിൽ തുണി വിരിച്ചശേഷം ദേവീദേവൻമാരുടെ ബൊമ്മകൽ അവയുടെ വലിപ്പത്തിനും സ്ഥാനത്തിനു മനുസരിച്ച് അതിൽ നിരത്തി വെക്കുന്നു.

പുരാണത്തിലെ കഥാപാത്രങ്ങളും കഥകളുമാണ് ബൊമ്മകൊലുകളിൽ ചിത്രീകരിക്കുന്നത്.

ബൊമ്മക്കൊലു :

ദാരികൻ വളരെ മിടുക്കനായ യുദ്ധവീരനായിരുന്നു. തോല്പിക്കാനാവാത്തവൻ. ദാരികനെ വധിക്കുക എന്നതാണ് കാളിയുടെ ലക്ഷ്യം.

കുറേതവണ ദാരികനെ വധിക്കാൻ ശ്രമിച്ചു എങ്കിലും ധാരികൻ്റെ രോമത്തിൽ പോലും തൊടാൻ കാളിക്കായില്ല.

അങ്ങനെയാണ് കാളി ശക്തിസ്വരൂപിക്കാനായി തപസ്സ് തുടങ്ങുന്നത്. ഒൻപതു രാവുകളും പത്തു ദിനങ്ങളും നീളുന്ന ഉഗ്രൻ തപസ്സ്. ദാരിക നിഗ്രഹം ദേവകളുടേയും ആവശ്യമായതിനാൽ കാളിക്ക് പിന്തുണ പ്രഖ്യാപിച്ച് ദേവീ ദേവന്മാരും തപസ്സനുഷ്ഠിക്കുന്നിടത്തു വരികയും വിവിധ തരം ആയുധങ്ങളും ആഹാരപദാർത്ഥങ്ങളും ഉൾപ്പെടെ വിശിഷ്ടമായ കാഴ്ചവസ്തുക്കൾ സമ്മാനമായി നൽകുകയും ചെയ്യുന്നു.

തപസ്സിൻ്റെ അവസാനമാകുമ്പോഴേക്കും ഒട്ടുമിക്ക ദേവീദേവന്മാരും കാളിക്ക് പിന്തുണയുമായി എത്തിച്ചേരും. ഇതാണ് നവരാത്രി പൂജ.

വിശയദശമിയുടെ അന്ന് തപസ്സ് മതിയാക്കി ദേവകളുടെ അനുഗ്രാശ്ശിസ്സുകളോടെ ദാരിക നിഗ്രഹത്തിനു പുറപ്പെടുകയും രണ്ടാഴ്ചത്തെ യുദ്ധത്തിനു ശേഷം കറുത്ത വാവ് ദിവസത്തിൽ ദാരികനെ വധിക്കുകയും ചെയ്യുന്നു. അതാണ് ദീപാവലി.

നവരാത്രിയിൽ കാളിയുടെ തപസ്സിന് പിന്തുണ അർപ്പിക്കാൻ വരുന്ന ദേവഗണത്തെ പ്രതിനിധീകരിക്കുന്നതാണ് ബൊമ്മക്കൊലു. കേരളമൊഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതൊരു പ്രധാന പരിപാടിയാണ്. കേരളത്തിലെ തമിഴ് വംശജരും ബൊമ്മക്കൊലു ഒരുക്കാറുണ്ട്.

നവരാത്രി ബൊമ്മക്കൊലുവിന്റെ ഉദ്ഭവം ഇങ്ങനെയാണ്.

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-06-26. Retrieved 2017-01-04.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബൊമ്മക്കൊലു&oldid=3982302" എന്ന താളിൽനിന്ന് ശേഖരിച്ചത്