ബെർട്ടെ ഫോൺ സുദ്നാ

(ബെർതവോൺ സുട്നർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ വനിതയാണ് ബെർട്ടെ ഫോൺ സുദ്നാ (Bertha von Suttner) എന്നറിയപ്പെടുന്ന ബെർട്ടെ ഫെലിസിറ്റാസ് സോഫീ ഫോൺ സുദ്നാ (ജനനം 9 ജൂൺ 1843 – മരണം 21 ജൂൺ 1914. ലോകപ്രശസ്ത സമാധാനപ്രവർത്തകയും, നോവലിസ്റ്റുമായ ഇവർ പ്രേഗിൽ 1843ൽ ജനിച്ചു. ആയുധങ്ങൾ അടിയറ പറയൂ എന്ന അവരുടെ നോവൽ പ്രസിദ്ധമാണ്. 1891-ൽ ആസ്ട്രിയൻ പസിഫിസ്റ്റ് ഓർഗനൈസേഷൻ എന്ന പേരിൽ ഒരു സമാധാന സംഘടന രൂപീകരിച്ചും,1889-ൽ ഡൈ വഫം നീഡർ എന്ന നോവൽ രചിച്ചും ആസ്ട്രിയൻ സമാധാന പ്രസ്ഥാനത്തിന്റെ ഒഴിച്ചുകൂടാനാവാത്ത നായികയായി അവർ മാറി. മേരി ക്യൂറിക്കുശേഷം നോബൽ പുരസ്കാരത്തിനർഹയാകന്ന വനിത കൂടിയായിരുന്നു ബർത്താ.[1]

ബർത്താ വോൺ സുട്ട്ണർ
1906 ൽ എടുത്ത ചിത്രം
ജനനം(1843-06-09)9 ജൂൺ 1843
പ്രാഗ്, ഓസ്ട്രിയൻ സാമ്രാജ്യം
മരണം21 ജൂൺ 1914(1914-06-21) (പ്രായം 71)
തൊഴിൽനോവലിസ്റ്റ്
പുരസ്കാരങ്ങൾ1905 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം

ആദ്യകാല ജീവിതം

തിരുത്തുക

ആസ്ട്രിയയിലെ ഒരു വനിതാ ഗവർണ്ണറുടെ മകളായാണ് 1843 ജൂൺ 19 -ന് സുദ്നാ ജനിച്ചത്.[2] മാതാപിതാക്കളുടെ കുടുംബങ്ങൾ തമ്മിൽ വലിപ്പച്ചെറുപ്പമുണ്ടായിരുന്നു, അതുകൊണ്ടു തന്നെ തന്റെ ജീവിതകാലത്തോളം, ഒരുതരം പുറംതള്ളൽ മറ്റു പ്രതാപികളായ കുടുംബങ്ങളിൽ നിന്നും ബർത്തക്ക് അനുഭവിക്കേണ്ടി വന്നു.

സാഹിത്യ ജീവിതം

തിരുത്തുക

കുട്ടിക്കാലത്ത് തന്നെ ധാരാളം പുസ്തകങ്ങൾ വായിച്ചിരുന്ന ഇവർ വിവിധ ഭാഷകളിലും സംഗീതത്തിലും പ്രാവീണ്യം നേടിയിരുന്നു. സമൂഹത്തിലേക്കിറങ്ങിച്ചെന്ന് കർമ്മനിരതമാർന്ന സാമൂഹ്യജീവിതം കാഴ്ച വെക്കുക എന്നതായിരുന്നു ഇവരുടെ എറ്റവും വലിയ ആഗ്രഹം.1876-ൽ പാരീസിലേക്കു പോയ സുട്നർ അവിടെ വെച്ചായിരുന്നു ബാരൻ ആർതർ ഗുണ്ടാക്കറിനെ വിവാഹം കഴിച്ചത്. ഈ സമയത്തായിരുന്നു അവർ എസ് ലോവോസ് എന്ന കവിതാ സമാഹാരത്തിനും മറ്റ് നാല് നോവലുകൾക്കും ജന്മം നൽകിയത്. ബെർതയുടെ ആദ്യ ശ്രദ്ധയ പുസ്തകമായ ഇൻവന്റാറിയം ഈനർ സീൽ സമാധാനത്തിലൂടെ പുരോഗതി നേടിയെടുക്കാൻ സാധിക്കുന്ന ഒരു സമൂഹത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങളായിരുന്നു പ്രതിപാദിച്ചിരിക്കുന്നത്.1889-ൽ സുട്നർ രചിച്ച ഡൈ പാഫൻ നീഡർ അക്കാലത്തെ സൈനിക ശക്തികൾക്കെതിരെയുള്ള ഒരു കുറ്റപത്രമായിരുന്നു. സമാധാനം എന്ന ഒരു ലക്ഷ്യം നേടിയെടുക്കാനായി അക്ഷീണയായി പരിശ്രമിച്ച ഇവർ 1905-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം നേടി. ഇത് നേടുന്ന ലോകത്തിലെ ആദ്യ വനിതയായി. ഏതൊന്നിനെതിരെയാണോ അവർ മുന്നറിയിപ്പ് നൽകിയതും പോരാടിയതും ആ ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ്, 1914 ജൂൺ 12 -ന് സുട്നർ മരണമടഞ്ഞു.

  • Brigitte, Hamann (1996). Bertha Von Suttner: A Life for Peace. Syracuse Univ Press. ISBN 978-0815603870.
  1. "നോബൽ പുരസ്കാരം നേടിയ വനിതകൾ". സ്വീഡിഷ് അക്കാദമി. Archived from the original on 2016-06-25. Retrieved 2016-06-25.{{cite web}}: CS1 maint: bot: original URL status unknown (link)
  2. Bertha Von Suttner: A Life for Peace - Hamann P. 1

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബെർട്ടെ_ഫോൺ_സുദ്നാ&oldid=3788215" എന്ന താളിൽനിന്ന് ശേഖരിച്ചത്