ബുരിറാം പ്രവിശ്യ, തായ്‌ലാൻറിലെ എഴുപത്തിയേഴ് പ്രവിശ്യകളിൽ (ചാങ്‌വാട്ട്) ഒന്നാണ്. ഇസാൻ എന്നറിയപ്പെടുന്ന വടക്കുകിഴക്കൻ തായ്‌ലൻഡിലെ താഴ്ന്ന പ്രദേശങ്ങളിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഇതിൻറെ അയൽ പ്രവിശ്യകൾ (തെക്ക് നിന്ന് ഘടികാരദിശയിൽ) സാ കിയോ, നഖോൺ റാച്ചസിമ, ഖോൺ കായെൻ, മഹാ സാരഖം, സുരിൻ എന്നിവയാണ്. "ബുരിറാം" എന്ന പേരിൻ്റെ അർത്ഥം "സന്തോഷത്തിൻ്റെ നഗരം" എന്നാണ്.

ബുരിറാം

บุรีรัมย์  (Thai)

มฺืงแปะ  (language?)
ബുരിറാം പ്രവിശ്യ
മുകളിൽ നിന്ന് ഘടികാരദിശയിൽ: ഫാനോം റംഗ് ഹിസ്റ്റോറിക്കൽ പാർക്ക്, ചാങ് അരീന, ഖാവോ ക്രാഡോംഗ് ഫോറസ്റ്റ് പാർക്ക്, റോംബുരി പാർക്ക്, ലാം നാങ് റോംഗ് ഡാം, പ്രസാത് മുവാങ് ടാം
പതാക ബുരിറാം
Flag
Official seal of ബുരിറാം
Seal
Motto(s): 
เมืองปราสาทหิน ถิ่นภูเขาไฟ ผ้าไหมสวย รวยวัฒนธรรม เลิศล้ำเมืองกีฬา
("Town of stone castles. Land of volcanos. Beautiful silk. Rich in culture. Superb sports city")
Map of Thailand highlighting Buriram province
Map of Thailand highlighting Buriram province
Countryതായ്ലാൻറ്
Capitalബുിരിറാം
ഭരണസമ്പ്രദായം
 • ഗവർണർThatchakorn Hatthathayakul (since October 2018)
വിസ്തീർണ്ണം
 • ആകെ10,080 ച.കി.മീ.(3,890 ച മൈ)
•റാങ്ക്17th
ജനസംഖ്യ
 (2019)[2]
 • ആകെ1,595,747
 • റാങ്ക്Ranked 6th
 • ജനസാന്ദ്രത159/ച.കി.മീ.(410/ച മൈ)
 • സാന്ദ്രതാ റാങ്ക്Ranked 24th
Human Achievement Index
 • HAI (2022)0.6136 "low"
Ranked 72nd
GDP
 • Totalbaht 84 billion
(US$2.7 billion) (2019)
സമയമേഖലUTC+7 (ICT)
Postal code
31xxx
Calling code044
ISO കോഡ്TH-31
വാഹന റെജിസ്ട്രേഷൻบุรีรัมย์
വെബ്സൈറ്റ്buriram.go.th

ഭൂമിശാസ്ത്രം

തിരുത്തുക
 
റോംബുരി പാർക്ക് (สวนรมย์บุรี), ബുരിറാം.

ഖോറാത്ത് പീഠഭൂമിയുടെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ബുരിറാം പ്രവിശ്യയ്ക്ക് ചുറ്റുപാടുമായി നിരവധി ലുപ്ത അഗ്നിപർവ്വതങ്ങളുണ്ട്. പ്രവിശ്യയുടെ തെക്കൻ പരിധി സങ്കാംഫെങ് പർവതനിരകൾക്കും ഡാങ്‌ഗ്രെക് പർവതനിരകൾക്കും ഇടയിലുള്ള ഒരു പർവതപ്രദേശമാണ്. ഈ പ്രവിശ്യയിലെ മൊത്തം വനപ്രദേശം 887 ചതുരശ്ര കിലോമീറ്റർ (342 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ വിസ്തൃതിയുടെ 8.8 ശതമാനമായി കണക്കാക്കിയിരിക്കുന്നു.

ദേശീയോദ്യാനം

തിരുത്തുക

തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളിൽ

പ്രവിശ്യയിലെ ഒരു ദേശീയ ഉദ്യാനവും മറ്റ് മൂന്ന് ദേശീയ ഉദ്യാനങ്ങളും ചേർത്ത്, മേഖല 1 (പ്രാച്ചിൻബുരി) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

  • ടാ ഫ്രായ ദേശീയോദ്യാനം, 594 ചതുരശ്ര കിലോമീറ്റർ (229 ചതുരശ്ര മൈൽ)[5]:82

വന്യജീവി സങ്കേതം

തിരുത്തുക

പ്രവിശ്യയിലെ ഒരു വന്യജീവി സങ്കേതത്തോടൊപ്പം മറ്റ് രണ്ട് വന്യജീവി സങ്കേതങ്ങളുംകൂടി ചേർത്ത് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 7 (നഖോൺ റാച്ചസിമ) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.

  • ഡോങ് യായ് വന്യജീവി സങ്കേതം, 313 km2 (121 ചതുരശ്ര മൈൽ)[6]:3

ചരിത്രം

തിരുത്തുക

പുരാവസ്തു ഗവേഷകരുടെ പഠനത്തിൽ ബുരിറാമിൽ കണ്ടെത്തിയ ചരിത്രാതീത കാലം മുതൽക്കുള്ള മനുഷ്യവാസത്തിൻ്റെ തെളിവുകളിൽ ദ്വാരാവതി കാലഘട്ടത്തിലേയും പുരാതന ഖെമർ സാമ്രാജ്യത്തിൻറേയും സാംസ്കാരിക തെളിവുകളും ഉൾപ്പെടുന്നു. അതിൽ ഒരു ഇഷ്ടിക കൊണ്ടുള്ള കോട്ടയും 60 ലധികം കല്ല് കൊണ്ടുള്ള കോട്ടകളും കൂടാതെ ചൂളകൾ, മൺപാത്രങ്ങൾ, ഉൾപ്പെടെയുള്ളവ കണ്ടെത്തിയ പ്രധാനപ്പെട്ട പുരാവസ്തു സൈറ്റുകളും ഉൾപ്പെടുന്നു. പുരാതന ഖെമർ അല്ലെങ്കിൽ ഖെമർ സാംസ്കാരിക കാലഘട്ടത്തിനുശേഷം, ബുരിറാമിൻ്റെ ചരിത്രപരമായ തെളിവുകൾ അയുത്തായ കാലഘട്ടത്തിൻ്റെ അവസാനത്തിൽ വീണ്ടും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ ഒരു പ്രാചീന നഗരമായി കാണപ്പെട്ടെ ഇത് പിന്നീട് തോൻബുരി കാലഘട്ടം മുതൽ രത്തനകോസിൻ കാലഘട്ടം വരെ ഒരു നഗരമെന്ന പദവി അലങ്കരിക്കുകയും ചെയ്തു.

ഏകദേശം ആയിരം വർഷങ്ങൾക്ക് മുമ്പ്, ഖെമർ സാമ്രാജ്യത്തിൻ്റെ കീഴിലായിരുന്ന ഇന്നത്തെ ബുരിറാം പ്രവിശ്യ ഉൾക്കൊള്ളുന്ന പ്രദേശത്ത് അക്കാലത്തെ നിരവധി അവശിഷ്ടങ്ങൾ അവശേഷിക്കുന്നു. ഇതിലെ ഏറ്റവും വലുത് ഫാനോം റംഗ് ഹിസ്റ്റോറിക്കൽ ചരിത്ര ഉദ്യാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ലുപ്ത അഗ്നിപർവ്വതമാണ്. അവിടെ കണ്ടെത്തിയ ഒരു ശിലാലിഖിതം അനുസരിച്ച്, അവിടുത്തെ പ്രാദേശിക ഭരണാധികാരി ഖമർ രാജാവിൻ്റെ അധികാരം അംഗീകരിച്ചിരുന്നു. എന്നിരുന്നാലും, വിദൂരവും ജനസാന്ദ്രത കുറവുമായിരുന്ന ഈ പ്രദേശത്തേക്കുറിച്ച് രരത്തനകോസിൻ ഭരണകാലം വരെ വളരെക്കുറച്ചേ രേഖപ്പെടുത്തിയിട്ടുള്ളൂ. 19-ആം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ, ഏറ്റവും വലിയ പട്ടണമായിരുന്ന മുവാങ് പായെ, തായ് പരമാധികാരം അംഗീകരിക്കുകയും ബുരിറാം എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. 19-ആം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഭരണപരിഷ്കാരങ്ങളെത്തുടർന്ന്, ബുരിറാം ഔപചാരികമായി തായ്‌ലൻഡിൽ സ്വന്തം ഗവർണറുള്ള ഒരു പ്രവിശ്യയായി ഉൾപ്പെടുത്തപ്പെട്ടു.

ജനസംഖ്യാശാസ്ത്രം

തിരുത്തുക

വടക്കൻ ഖെമർ ജനസംഖ്യയുള്ള വടക്കുകിഴക്കൻ പ്രവിശ്യകളിൽ ഒന്നാണ് ബുരിറാം. ഭൂരിഭാഗം ആളുകളും ഈസാൻ ഭാഷയാണ് സംസാരിക്കുന്നതെങ്കിലും ഏറ്റവും പുതിയ ഒരു കനേഷുമാരി അനുസരിച്ച് ജനസംഖ്യയുടെ 27.6 ശതമാനം അവരുടെ ദൈനംദിന ജീവിതത്തിൽ വടക്കൻ ഖെമർ ഭാഷയും സംസാരിക്കുന്നു.

പ്രവിശ്യാ മുദ്ര ശിവന് സമർപ്പിച്ചിരിക്കുന്ന ഖെമർ ശൈലിയിലുള്ള ഒരു ഹിന്ദു ആരാധനാലയമായ ഫാനോം റംഗ് ക്ഷേത്രത്തെ ചിത്രീകരിക്കുന്നു. 9-ആം നൂറ്റാണ്ട് മുതൽ 12-ആം നൂറ്റാണ്ട് വരെ ഉപയോഗത്തിലായിരുന്ന ഈ ക്ഷേത്രം പ്രദേശത്തിൻറെ നിയന്ത്രണം ഖമർ സാമ്രാജ്യത്തിൽനിന്ന് അയുത്തയ സാമ്രാജ്യത്തിലേയ്ക്ക് എത്തിയപ്പോൾ തകർന്നടിഞ്ഞു. അവശിഷ്ടങ്ങൾ ഇപ്പോൾ ഒരു ചരിത്ര ഉദ്യാനത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

  1. "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in തായ്). 2019. Retrieved 6 April 2021, information, Forest statistics Year 2019, Thailand boundary from Department of Provincial Administration in 2013
  2. รายงานสถิติจำนวนประชากรและบ้านประจำปี พ.ส.2562 [Statistics, population and house statistics for the year 2019]. Registration Office Department of the Interior, Ministry of the Interior. stat.bora.dopa.go.th (in തായ്). 31 December 2019. Archived from the original on 14 June 2019. Retrieved 26 February 2020.
  3. "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 41{{cite web}}: CS1 maint: postscript (link) CS1 maint: unrecognized language (link)
  4. "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
  5. "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Archived from the original on 3 November 2022. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
  6. "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.{{cite web}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ബുരിറാം_പ്രവിശ്യ&oldid=4139656" എന്ന താളിൽനിന്ന് ശേഖരിച്ചത്